Sunday, June 28, 2020

ശിർക്: സ്വയം പര്യപ്തത:بذاته എന്നതിന്ന് സ്വയം ഉപകാരം എന്നോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m

*അസ് ലം സഖാഫി കാമിലി
പരപ്പനങ്ങാടി*


*ഒഹാബിസം പൊളിച്ചെഴുത്ത്*



ചോദ്യം

ചില ഒഹാബികൾ പറയുന്നത്

بذاته

എന്നതിന്ന് സ്വയം ഉപകാരം ചെയ്യുമെന്ന വിശ്വാസമായിരുന്നു മുശ്രിക്കുകൾക്ക് ഉണ്ടായിരുന്നത് എന്ന അർഥം ശരിയല്ല തടികൊണ്ട് ഉപകാരം ചെയ്യുമെന്ന വിശ്വാസമായിരുന്നു എന്നാണ് അർഥമെന്ന് പറയാറുണ്ട്

മറുപടി

بذاته
എന്നതിന്ന് അല്ലാഹു വിന്റെ അനുമതിയില്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുക എന്നാണ് പണ്ഡിതൻമാർ പറഞ്ഞ അർഥം 
ഇത് തന്നെ സ്വയംഉപകാരവും ഉപദ്രവവും ചെയ്യുക എന്ന് പറഞ്ഞാലും അർഥം

സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം 
انك حجر لا تضر ولا تنفع- صحيح البخاري

ഉമർ റ പറഞ്ഞു - നിക്ഷയം നി കല്ലാണ് നീ ഉപകാരമോ ഉപദ്രവമോ ചെയ്യകയില്ല.(ബുഖാരി)

ഇത് വിവരിച്ചു സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ 
ഇമാം ഖസ്ത്വല്ലാനി റ പറയുന്നു.

اي بذاتك (القسطلاني 2/162 )
നിന്റെ സ്വന്തം കൊണ്ട് ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. ഖസ് ത്വല്ലാനി 2 / 162

ഇബ്നു ഹജർ റ ഇത് വിവരിക്കുന്നു -
لا تضر ولا تنفع أي إلا بإذن الله فتح الباري 3/462


അതായത് അല്ലാഹു വിന്റെ അനുമതിയോട് കൂടെയല്ലാതെ നീ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. ഫത് ഹുൽ ബാരി 3/462

സാധാരണയും  അല്ലാത്തതുമായ ഏത് കാര്യവും ഇപ്രകാരമാണ്

ഖുർആൻ പറയുന്നു.

وما هم بضارين من احد إلا بإذن الله البقرة102

ആഭിജാരം കൊണ്ട് അല്ലാഹു വിന്റെ അനുമതി യില്ലാതെ ആരെയും അവർ ബുദ്ധിമുട്ടിക്കുകയില്ല. അൽ ബഖറ 102

ഖുർആൻ പറയുന്നു.

والبلد الطيب يخرج نباته باذن ربه الأعراف 58

നല്ല പ്രദേശത്തിന്റെ സസ്യങ്ങൾ അല്ലാഹു വിന്റെ അനുവാദത്തോടെ പുറത്ത് വരുന്നു. അൽ അഅറാഫ് 58

മഹത്തുക്കളിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങളും  ഇപ്രകാരമാണ്

അല്ലാഹു പറയുന്നു.
وما كان لنا أن ناتيكم من سلطان إلا بإذن الله ابراهيم 110

അല്ലാഹു വിന്റെ അനുമതിയില്ലാതെ ഞങ്ങൾക്ക് ഒരു ദൃഷ്ടാന്തവും കൊണ്ട് വരാൻ സാധ്യമല്ല. ഇബ്റാഹീം 110

ഹാഫിള് ഇബ്നു കസീർ പറയുന്നു.

ليسوا عنده كالامراء عند ملوكهم يشفعون عندهم بغير اذنهم فيما احبه الملوك وأبوه تفسير ابن كثير 4/45

 അല്ലാഹുവിന്റെ അടുക്കൽ മലക്കുകൾ അടക്കമുള്ള മഹത്തുക്കൾ രാജസന്നിധാനത്തിലെ നേതാക്കൻമാരെപോയല്ല ഇവർ രാജാവ് ഇഷ്ടപ്പെടുന്നതും തടയുന്നതുമായ കാര്യങ്ങളിൽ രാജാവിന്റെ അനുമതിയി ാതെ തന്നെ ശുപാർശചെയ്യുന്നതാണ് . ( ഇബ്നുകസീർ 4-45 ) 


സംസം വെള്ളം  രോഗശമനമുണ്ടാക്കുന്നത് അതിന്റെ തടികൊണ്ടും നേരി ട്ടാണ് ഇത് സാധാരണ വെള്ളത്തിനില്ലതാനും . പക്ഷേ , അല്ലാഹുവിന്റെ അനുമതിയോടുകൂടെയാണെന്നുമാത്രം . 

ഇതേപ്രകാരം തന്നെ അമ്പിയാക്കൾ ലക്കുകളെ കാണുന്നതും അവരുടെ ശബ്ദം കേൾക്കുന്നതും ( അല്ലാഹു വിന്റെ ഉദ്ദേശ്യത്തോടെ ) നേരിട്ട് തടികൊണ്ടും ശരീരം കൊണ്ടും തന്നെയാണ് . ഇത് സാധാരണക്കാർക്ക് സാധ്യമല്ല താനും , 

മുഹമ്മദ് നബി ( സ ) ഈ ലോകത്ത്നിന്ന് തന്നെ സ്വർഗ്ഗം കണ്ടതും . 

നിസ്കാരത്തിൽ പിന്നിലുള്ളവരെ ദർശിച്ചതും

 അസാധാരണമായി രോഗം സുഖപ്പെടുത്തിയതും അല്ലാഹുവിന്റെ അനു വാദത്തോടെ അവിടുത്തെ കണ്ണുകൊണ്ടും ശരീരംകൊണ്ടും തന്നെയായിരു ന്നുവെന്ന് ലോകപണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്

മഹത്തുക്കൾ മുഖേന മരണശേഷവും ഇത്തരം അസാധാരണ സംഭവങ്ങൾ ഉണ്ടാകുമെന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്നത് .  . എന്നിരിക്കെ തടികൊണ്ട് ഉപകാരം ചെയ്യുമെന്ന് വിശ്വസി ച്ചാൽ അത് ശിർക്കാകുമെന്ന് മൗലവീസ് പറയുന്നത് നജ്ദിയൻ സിദ്ധാന്തമാണ് . വഹാബി നിർമ്മിതമാണ് . മുസ്ലിംകൾക്കത് ബാധകമല്ല .



 *അസ് ലം സഖാഫി പരപ്പങ്ങാടി*

https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ 
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....