Thursday, June 18, 2020

ഇസ്ലാം:മുലകുടി ബന്ധത്തിലെ ഇരട്ടത്താപ്പ്: മറുപടി*


ISLAM REAL PATH
https://t.me/islamdeensathyamatham


ISLAM REAL PATH
https://t.me/islamdeensathyamatham
 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7


 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7

*മുലകുടി ബന്ധത്തിലെ ഇരട്ടത്താപ്പ്: മറുപടി*

കന്യകയോ വിവാഹിതയോ ആയ ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗികബന്ധത്തിലേര്പ്പെ്ടാനും ഗര്ഭംു ധരിക്കാനും പ്രസവിക്കാനും കുഞ്ഞിനെ വളര്ത്താ നുമുള്ള സ്വാതന്ത്ര്യമുണ്ടാകണം; അപ്പോഴേ സ്ത്രീസ്വാതന്ത്ര്യം പൂര്ണ്ണാമാവുകയുള്ളു എന്ന് പ്രചരിപ്പിക്കുന്ന വരാണ് ഇവിടെ കുറെ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുള്ളത്.

പ്രഗല്ഭമരായ മറ്റ് സഹാബികളുമായി മഹതി  ആയിശ(റ)ക്ക് 31 കാര്യങ്ങള്‍ അഭിപ്രായ വ്യത്യാസമുണ്ടയിരുന്നു, അതിൽ ഒന്നാണ് 'പ്രായപൂര്ത്തി  വന്ന മനുഷ്യനാണെങ്കിലും ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നത് മൂലം അവളുമായി മുലകുടി ബന്ധം ഉണ്ടായിത്തീരും.' 
ആയിശ (റ) യുടെ ഈ അഭിപ്രായത്തിന്റെ മറുവശത്ത് നില്ക്കു ന്നത് നബി (സ) യുടെ മറ്റ് ഭാര്യമാരാണ്‌. അവരുടെ വീക്ഷണപ്രകാരം പ്രായപൂര്ത്തി  വന്നയാള്‍ ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നതിലൂടെ അവളുമായി മുലകുടി ബന്ധം സ്ഥാപിതമാവുകയില്ല.

മഹതി ആയിശ (റ) ക്ക് ഇങ്ങനെ ഒരു വീക്ഷണമുണ്ടാകാനുള്ള കാരണം ഇതാണ്.

"അബൂ ഹുദൈഫ എന്ന സഹാബിക്ക് സാലിം എന്ന് പേരായ പ്രായപൂര്ത്തി  വരാത്ത ഒരടിമയുണ്ടായിരുന്നു. മൌലാ അബൂ ഹുദൈഫ എന്ന പേരില്‍ അദ്ദേഹം പ്രശസ്തനാണ്‌. അദ്ദേഹം തന്റെ യജമാനന്റെ വീട്ടില്‍ താമസിച്ചു വന്നു. സ്ത്രീകള്ക്കി ടയില്‍ വന്നും പോയുമിരിക്കും. അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല ബിന്ത്് സുഹൈല്‍ അയാളുടെ മുമ്പില്‍ പര്ദ്ദൂ ആചരിച്ചിരുന്നില്ല. സാലിമിന്ന് പ്രായപൂര്ത്തി  വന്നിട്ടും മുമ്പത്തെപ്പോലെ ഭാര്യ അയാളുടെ മുമ്പില്‍ പര്ദ്ദന ആചരിക്കാതിരുന്നത് ഭര്ത്താ വിന്‌ ഇഷ്ടമായില്ല.
ആ സ്ത്രീ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി ഇപ്രകാരം അപേക്ഷിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഇപ്പോള്‍ സാലിമിന്ന് പ്രായപൂര്ത്തി  വന്നിരിക്കുന്നു. ഞാന്‍ അയാളുടെ മുമ്പാകെ വരുന്നത് അബൂ ഹുദൈഫക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'
അതിന്‌ തിരുമേനി ഇപ്രകാരം പറഞ്ഞു: 'സാലിമിന്ന് നീ മുലപ്പാൽ കൊടുക്കുക. എന്നാല്‍ അബൂ ഹുദൈഫയുടെ വിഷമം നീങ്ങും.' അബൂ ഹുദൈഫയുടെ ഭാര്യ അങ്ങനെ ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ വിഷമം യഥാര്ത്ഥലത്തില്‍ തന്നെ നീങ്ങി.

താഴെ പറയുന്ന കാര്യങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്:

1. സാലിമിന്ന് പ്രായപൂര്ത്തി യാകുന്നതിന്ന് മുമ്പാണ്‌, അടിമയെന്ന നിലയില്‍ അവനെ അബൂഹുദൈഫക്ക് ലഭിക്കുന്നത്.
2. വീട്ടിലെ ഒരു കുട്ടിയെപ്പോലെ അവന്‍ വളരുന്നു.
3. അങ്ങനെ അവരുടെ കൂടെ കഴിയവെ അവന്ന് പ്രായപൂര്ത്തിരയായി.
4. അപ്പോള്‍ അവന്റെ മുമ്പില്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല പര്ദ്ദബയില്ലാതെ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്‌ ഇഷ്ടമായില്ല.
5. സഹ്‌ല നബിയോട് ഇക്കാര്യം ഉണര്ത്തി ക്കുകയും ഒരു പരിഹാരം തേടുകയും ചെയ്തു.
6. സഹ്‌ലയോട് നബി നിര്ദ്ദേംശിച്ചത് അവന്ന് മുലപ്പാൽ കൊടുത്ത് അതിലൂടെ അവനെ മുലകുടി ബന്ധത്തിലിള്ള സ്വന്തം സന്താനമാക്കുവാനായിരുന്നു.
7. സഹ്‌ല അതനുസരിച്ച് പ്രവര്ത്തി ച്ചു; അതോടെ ഹുദൈഫയുടെ പ്രയാസം തീരുകയും ചെയ്തു.

"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്ത്തി  വന്ന ആള്‍ മുല കുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആയിശ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഈ അനുവാദം അബൂ ഹുദൈഫ(റ)യുടെ ഭാര്യക്കും സാലിമിന്നും നബി (സ) പ്രത്യേകമായി നല്കിഫയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ 4 ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ശൈശവ കാലത്തെ മുലകുടി കൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്ആയനിലും മുലകുടി കാലം രണ്ട് വര്ഷനമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആയിശ (റ) യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല. (ശറഹ് മുസ്‌ലിം, നവവി.)

രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്പ്പിധക്കുന്നുണ്ട്. ഒരിക്കല്‍ ആയിശ(റ)യെ കാണാന്‍ അഫ്‌ലഹ് അനുവാദം ചോദിച്ചു. അവര്‍ അയാള്ക്ക്  മുമ്പില്‍ പര്ദ്ദായണിഞ്ഞിരുന്നു. ഇതിനെക്കുറിച്ച് നബി(സ) യോട് അവര്‍ സംസാരിച്ചു. അപ്പോള്‍ നബി(സ)  പറഞ്ഞത് അഫ്‌ലഹിന്ന് മുമ്പില്‍ ആയിശ(റ)  പര്ദ്ദ്യണിയേണ്ടതില്ലെന്നായിരുന്നു. കാരണം അഫ്‌ലഹ് ആയിശ(റ)യുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും പവിത്രമാകുമെന്ന് നബി(റ) അവരെ അറിയിക്കുകയും ചെയ്തു.

പ്രായപൂര്ത്തി  എത്തിക്കഴിഞ്ഞ സാലിമിന്ന് പാൽ കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി സഹ്‌ല(റ)ക്ക് നല്കിൂയ അനുമതിയെ ആയിശ കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്‌. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഈ പ്രത്യേക വിധിക്ക് ഒരു കാരണമുണ്ട്. അത് വിശദീകരിക്കാം:

ഇമാം മാലിക് റിപ്പോര്ട്ട്ു ചെയ്യുന്നു: പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോരദരിയുടെ മകളെ സാലിമിന്ന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെയാണ്‌ ദത്തു പുത്രന്മാരെ മക്കാളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്ആ്നിക കല്പ്പ ന വരുന്നത്.

അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ്‌ കണക്കാക്കി വന്നത്. ഞാന്‍ പര്ദ്ദ് ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്ക്കാപകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്‌?
നബി പറഞ്ഞു: 'അവന്ന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.'

സഹ്‌ല തന്റെ മുലപ്പാല്‍ ഒരു പാത്രത്തില്‍ കറന്നെടുക്കുകയും അത് സാലിമിന്ന് നല്കുപകയും അവനത് കുടിക്കുകയും ചെയ്യുകയാണുണ്ടായത്. അതിന്‌ ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ്‌ സഹ്‌ല അവനെ കണ്ടിരുന്നത്.

ഈ സംഭവം തെളിവായി സ്വീകരിച്ചു കൊണ്ടാണ്‌ പ്രായപൂര്ത്തി യായവന്ന്‌ മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആയിശ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്പ ര്യപ്പെടുന്ന ചിലര്ക്ക്ര മുലപ്പാല്‍ നല്കാറന്‍ തന്റെ സഹോദരി ഉമ്മു കുല്സൂാമിനോടും സഹോദരന്റെ പെണ്മപക്കളോടും ആയിശ നിര്ദ്ദേ ശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്ക്ക്  തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്.
എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല.

അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്ദ്ദേ ശമനുസരിച്ച് സാലിമിന്ന്‌ സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്ക്ക്  നല്കിെയ ഒരു പ്രത്യേക ഇളവ് മാത്രമാണ്‌; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ 1287)
പര്ദ്ദ  സംബന്ധിച്ച ഖുര്ആ്ന്‍ വാക്യം അവതരിച്ച ശേഷം നിര്ബനന്ധ പൂര്വ്വം  ആയിശ (റ) അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്ക്ക്  വിജ്ഞാനം സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നു വരാന്‍ സൌകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുല കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന്ന് സ്വീകരിച്ച മാര്ഗ്ഗം . അങ്ങനെ ആ കുട്ടികള്ക്ക്  ആയിശ (റ) മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ.
ഭൂരിപക്ഷത്തിനെതിരായ ഒരു വീക്ഷണം ആയിശ മുലകുടി ബന്ധത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചുവെന്നത് ശരിയാണ്‌. എന്നാല്‍, വിജ്ഞാനം പകര്ന്നു  കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ മാര്ഗ്ഗം  സ്വീകരിച്ചത്.


യഥാർത്ഥത്തിൽ ഈ പ്രചരിപ്പിക്കുന്നവർക്കാണ് ഇരട്ടത്താപ്പുള്ളത്. സ്വതന്ത്ര ലൈംഗികത പ്രചരിപ്പിക്കുന്ന അവർക്ക് ഇസ്ലാമിൽ എങ്ങിനെ ആയിരുന്നാലും എന്തിരിക്കുന്നു?

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...