Monday, May 11, 2020

ഇസ് ലാം ജിഹാദ്

https://m.facebook.com/story.php?story_fbid=2485663794984277&id=100006220419770

*ഹലോ ! Mr അനിൽ അയ്യപ്പൻ Stop ###*❌✍🏻

കേൾക്കുന്നതിലും കുറച്ച് ലിമിറ്റ്സൊക്കെ ഉണ്ട് , കാണുന്ന അന്യ മതസ്ഥരെയൊക്കെ കൊല്ലണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നത്രേ !ഈ വർഗ്ഗീയ വിഷം ചീറ്റുന്ന ഈ ബ്രദർ അനിൽ അയ്യപ്പന് കൈരളി സമൂഹം  മാപ്പ് നൽകില്ല

ഒരമ്മ പെറ്റ മക്കളെ പോലെ മുസ്ലിമീങ്ങളും ഹൈന്തവരും, ക്രിസ്ത്യാനികളും തോളോട് തോളുരുമ്മി കഴിയുന്ന ഈ കേരളത്തിൽ ഇത്തരം വർഗ്ഗീയ വിഷം കുത്തി വെക്കുന്നത് എന്തിനാണ് ? ഇവിടെ മുസ്ലിമീങ്ങൾ മറ്റുള്ള മതസ്ഥരെ കാണുമ്പോൾ താങ്കൾ പറഞ്ഞത് പോലെ കൊന്ന് കൊണ്ടിരിക്കുകയാണോ ? കേരളത്തിലുള്ള എത്രയോ അമുസ്ലിമീങ്ങൾ മുസ്ലിം രാഷ്ട്രമായ സൗദിയിലും മറ്റ് അറബ് ദേശങ്ങളിലും പരിപൂർണ്ണ സെയ്ഫായി ജീവിക്കുന്നു ! ഇസ്ലാമിലെ ഭരണ കൂടമായിട്ടും അവിടെ ഈ കൊല്ലൽ ഉണ്ടായോ ?  Mr അയ്യപ്പൻ ! ? താങ്കൾ ആരോടാണ് ഈ വർഗ്ഗീയ തോന്നിവാസം പറയുന്നത്

താങ്കളുടെ ബൈബിളിലെ ദൈവം കാട്ടിക്കൂട്ടുന്നതൊക്കെ ബൈബിൾ പഴയ നിയമം വ്യക്തമായി പറയുന്നുണ്ട് !  എന്നെ കൊണ്ട് ദയവ് ചെയ്ത് അത് പറയിപ്പിക്കരുത് , കഴിയുമെങ്കിൽ ആവർത്തന പുസ്തകത്തിലെ ഇരുപതാം അദ്ധ്യായത്തിൽ പറയുന്നതും , ശാമുവേൽ , 2 രാജാക്കന്മാർ , സംഖ്യാ പുസ്തകം, സങ്കീർത്തന പുസ്തങ്ങളിൽ പറയുന്ന ക്രൂരതകളൊക്കെ ഒന്ന് നോക്കിയിട്ട് ഒരു വീഡിയോ ചെയ്യ് ? Mr അയ്യപ്പൻ  കേട്ടോ എന്നിട്ട് മതി ഇസ്ലാമിനെതിരെ കുതിര കയറൽ !

പിന്നെ ഇയാൾ പറയുന്ന പ്രധാന മറ്റൊരാരോപണം അന്യ മതസ്ഥരോട് കൂട്ട് കൂടാൻ പാടില്ലെന്ന് ഖുർ ആൻ കൽപ്പിച്ചുവത്രേ ! അതിന് ഇയാൾ പറയുന്ന ആയത്ത് ഞാൻ ചുവടെ കൊടുക്കാം

//////لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ
"സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്." (Sura 3 : Aya 28)

//////يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
"വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.(Sura 5 : Aya 51)"

മുകളിൽ പറഞ്ഞ ആയത്ത് കൂടാതെ  4/144 , 2/65 , 5/60, 7/166 എന്നീ അദ്ധ്യായങ്ങളിലും ഇതേ ആശയം പറയുന്നത് അദ്ദേഹം പറയുന്നുണ്ട് എന്നാൽ എന്താണ് യാഥാർത്ഥ്യം എന്ന് നോക്കാം👇🏻

ആദ്യമായി ഖുർ ആൻ ഈ പറഞ്ഞ കൂട്ട് കൂടരുത് എന്ന് പറഞ്ഞ സത്യനിഷേധികൾ ആരാണെന്നും അതിലുള്ള ആരോട് കൂട്ട് കൂടണമെന്നും നീതി പുലർത്തണമെന്നും പഠിപ്പിക്കുന്നുണ്ട് അത് ഈ അനിൽ അയ്യപ്പനോ ഖുർ ആൻ വിമർഷിക്കുന്ന ആരും തന്നെ ഉദ്ധരിക്കുകയില്ല ഉദ്ധരിച്ചാൽ ഉന്നയിക്കുന്ന വിമർശനങ്ങളുടെ കാറ്റ് പോകും അത് തന്നെ അത് ഞാൻ ചുവടെ കൊടുക്കുന്നു

إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
*"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്.* അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍. (Sura 60 : Aya 9)"

لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. (Sura 60 : Aya 8)

കണ്ടോ ! എത്ര വ്യക്തം അല്ലാഹു പറഞ്ഞ കാര്യം ഏക സത്യ ദൈവമായ അല്ലാഹുവിനെ വിശ്വസിച്ചിരുന്ന സമൂഹത്തിന്ന് അന്ന് മക്കയിലെ ബഹുദൈവാരാധകരാലും, ജൂതന്മാരാലും  ധാരാളം അക്രമങ്ങളും, പീഠനങ്ങളും, എന്തിലധികം പറയണം നാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തവരോട് കൂട്ട് കൂടാൻ പാടില്ലെന്നാണ് അല്ലെങ്കിൽ പറയൂ അക്രമകാരികളെ ആരെങ്കിലും കൂടെ കൂട്ടി നടക്കുമോ എന്നാൽ അങ്ങനെ ചെയ്യാത്ത നല്ലവരായ അവിശ്വാസികളോട് കൂട്ട് കൂടുന്നതിനോ , നീതി പുലർത്തുന്നതിനോ ഒരിക്കലും ഇസ്ലാം വിലക്കുന്നില്ല , അത് മുകളിൽ അല്ലാഹു പറഞ്ഞതിൽ നിന്നും ഏതൊരാൾക്കും മനസ്സിലാകും ! തെറ്റിദ്ധരിച്ചവർ സത്യം മനസ്സിലാക്കട്ടെ !!!!

"പിതാവ് സ്വന്തം മക്കളോട് പറയുന്ന ഒരുപദേശം :- മക്കളേ നീ നല്ലവരോട് കൂട്ട് കൂടണം ഒരിക്കലും അക്രമകാരികളും, ധിക്കാരികളുമായവരുടെ കൂടെ കൂട്ട് കൂടാൻ പാടില്ല! കാരണം നീയും അവരോടൊപ്പം അക്രമകാരിയായിപ്പോകും!"

ഈ വാക്കുകൾ Mr അനിൽ അയ്യപ്പൻ സ്വന്തം മക്കളോട് പറയാറുണ്ടോ ? അല്ലാ നാമൊക്കെ പറയുന്നവരല്ലെ ! അതൊക്കെ വർഗീയ വത്ക്കരിച്ചെടുത്ത് സമൂഹത്തിൽ വർഗ്ഗീയ വിഷം കുത്തി വെക്കുന്ന ഈ ബ്രദർ അയ്യപ്പനെ സമൂഹം തന്നെ കൈകാര്യം ചെയ്യുക

"ഒരു നിയമ വ്യവസ്ഥ പാലിക്കപെടുന്ന നമ്മുടെ ഇന്ത്യാ രാജ്യത്ത് നമ്മുടെ കാവൽ ഭടന്മാരായ സൈന്യത്തോട് ഇന്ത്യയുടെ മുഖ്യ ഭരണാധികാരി കൽപ്പിക്കുകയാണ് , യുദ്ധം ഉണ്ടായാൽ ശത്രുക്കൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം , ഇങ്ങോട്ട് കടന്ന് ആക്രമിക്കാൻ നിൽക്കുന്നതിന്ന് മുമ്പ് തന്നെ അവരെ ആക്രമിച്ച് വീഴ്ത്തുക കാരണം അവർ ശത്രുക്കളാണ്" നമ്മുടെ രാജ്യത്തെ കാക്കേണ്ടവർ നിങ്ങളാണെന്ന് കൽപ്പിച്ചാൽ അത് വർഗ്ഗീയമാകുമോ ? Mr അനിൽ അയ്യപ്പൻ ???? ഭരണാധികാരി നീതിയോടെ ഭരിക്കാൻ ചില ഉത്തരവുകൾ പറയും, അത് പോലെ ഖുർ ആനിലും യുദ്ധങ്ങൾ ഇല്ലാതിരിക്കാൻ ചില ഉടമ്പടികളും, ആ ഉടമ്പടി ലംഘിച്ച് തീർത്തും ധിക്കാരപരമായുള്ള ആക്രമണങ്ങൾ നിരന്തരമായി ഉണ്ടായപ്പോൾ അവരോട് സൃഷ്ടാവായ അല്ലാഹു നടത്തുന്ന ചില കൽപ്പനകൾ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ദയവ് ചെയ്ത് നിർത്തണം പ്ലീസ് !!!

അവസാനമായി ഖുർ ആനിന്റെ സന്ദേശം നോക്കൂ തിന്മയെ നന്മ കൊണ്ട് തടയാനാണ് അല്ലാഹു കൽപ്പിക്കുന്നത്

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ
*"നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. (Sura 41 : Aya 34)*

*ശത്രുവിനെ പോലും നന്മയിലൂടെ നേരിട്ട് അവനെ മിത്രമാക്കാൻ ശ്രമിക്കണം എന്ന് പഠിപ്പിക്കുന്ന ഈ  ദൈവിക ഗ്രന്ഥത്തെ ദയവ് ചെയ്ത് തെറ്റിദ്ധരിപ്പിക്കരുത് പ്ലീസ് !!!!*____________

             *✍🏻സിദ്ധീഖുൽ മിസ്ബാഹ്*                 
              *(അബുൽ ബത്തൂൽ)*   
            siddeequlmisbah@gmail.com
           posted :- 10/05/2020
💜_______________________💜

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....