Thursday, April 9, 2020

ബറാഅത്ത് നോമ്പ് കണ്ണിയ്യത്ത് ഉസ്താദും*

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

: *ബറാഅത്ത് നോമ്പ്
കണ്ണിയ്യത്ത് ഉസ്താദും*

*.ഇമാം ‘റംലി(റ) ഫതാവയിൽ ഇങ്ങനെ കാണാം*


سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.

(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ
فتاوي الرملي


 * ശഅബാൻ 15 ന്റ നോമ്പിനെ പറ്റി ഇമാം ‘റംലി(റ)യോട് ചോദിക്കപെട്ടു

നബി (സ)പറഞ്ഞു;
"ശഅബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്ക്കരിക്കുകയും അതിന്‍റെ പകലില്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.(മിശ്കാത്ത്.1-115,ഇബ്നു മാജ, ബൈഹഖി,ഖുർത്തുബി)
. ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, ? പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ?

  മറുപടി : ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’ (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)*


🔴ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 231-ാം പേജില്‍ പറയുന്നു: “


വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.

قال الشافعي وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان - الأم ج: 1 ص 231
[5/20,




എന്നാല്‍  മേൽ ഹദീസിന്റെ വിശയത്തിൽ സംശയമുള്ള ചിലർ അന്ന് പ്രത്യേകം നോമ്പ്സുന്നത്തില്ലെന്ന് പറയുന്നുണ്ട്.

അന്ന് നോമ്പ് ഒരിക്കലുംപാടില്ല എന്ന് പറയുന്നില്ല.  അന്ന് പ്രത്തേകം നോമ്പുണ്ട് എന്ന് കരുതി നോൽക്കരുത് എന്നും
അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15)
നോമ്പ് എന്ന നിലക്ക് അന്ന് നോമ്പ് നോൽക്കൽ സുന്നത്താണ് എന്ന് അദ്ധേഹം തന്നെ വെക്തമാക്കിയിട്ടുണ്ട്.


✔  ഇബ്നുഹജര്‍(റ) പ്രസ്താവിച്ചു: “ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല.
📚 (ഫതാവല്‍ കുബ്റ 2/80).

ചുരുക്കത്തിൽ ബറാഅത്ത്
രാവിൽ നോമ്പ് നോൽക്കരുത് എന്ന് ഒരാളും പറഞ്ഞിട്ടില്ല.

ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതനാണ് ഇമാം റംലി
പിൽകാലത്ത് മദ്ഹബിൽ ഫത്വക്ക് അവലംബിക്കുന്നതിൽ
പ്രധാനപെട്ടവരാണ്  ഇമാം റംലി റ ' അവർ ആ ഹദീസ് തെളിവിന്ന് പറ്റുമെന്നും അന്ന് പ്രതേകം പുണ്യമാണന്നും പറഞത് നാം കണ്ടല്ലൊ

എന്നാൽ ഇബ്നു ഹജറ് റ വിന്റെ അഭിപ്രായം പരിഗണിച്ചാലും അന്ന് നോമ്പ് നോൽക്കണം എന്ന് തന്നെ യാണ് പറയുന്നത്.



രണ്ട് വെക്തികൾ  തമ്മിൽ ആ കാലത്ത് അന്ന് പ്രത്തേകം നോമ്പ് സുന്നത്തുണ്ടോ ഇല്ലയോ എന്നതിൽ തർക്കമുണ്ടായപ്പോൾ കണ്ണിയ്യത്ത് ഉസ്താദിനോട് മേൽ വിഷയത്തിൽ ഒരു തീരുമാനം പറഞ്ഞു തരണം എന്ന് പറഞ്ഞപ്പോൾ ആ വിഷയത്തിൽ പണ്ഡിതന്മാർക്ക്  രണ്ടഭിപ്രായം ഉണ്ടെന്നും അന്ന് വെളുത്ത രാവിലെ നോമ്പ് എന്ന നിലക്ക് നോമ്പ് നോൽക്കണമെന്നാണ് ഇബ്നു ഹജർ(റ) ന്റെ  അഭിപ്രായം
പ്രത്തേകനോമ്പ് എന്ന നിലക്കല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട് 'അതുകൊണ്ട് ആ വിഷയത്തിൽ പരസ്പരം തർക്കിച്ചു പ്രശ്നങ്ങൾ ഉണ്ടാകേണ്ടതില്ല എന്ന്
മനസ്സിലാക്കി കൊടുക്കുക മാത്രമാണ് കണ്ണിയത്ത് ഉസ്താദ് ചെയ്തത്.

 ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതരായ ഇമാം റംലി   റ യുടെ
നോമ്പ് സുന്നത്താണെന്ന്
  അഭിപ്രായത്തെ നിഷേധിക്കുകയോ അത് ശരിയല്ലെന്ന് പറയുകയോ കണ്ണിയത്ത് ഉസ്താദ് ചെയ്തിട്ടില്ല


 ഇമാം റംലി റ യും ഇബ്ന് ഹജറും റ അഭിപ്രായവ്യത്യാസം ആയാൽ ഇഷ്ടമുള്ള അഭിപ്രായം സ്വീകരിക്കാവുന്നതാണ് എന്നാണ് ഷാഫി മദ്ഹബിലെ പണ്ഡിതന്മാർ മുഴുവനും പഠിപ്പിച്ചത്

ഇവരിൽ ഇഷ്ടമുള്ളത് ഫത്വ നൽകുകയും ഇഷ്ടമുള്ളത് കൊണ്ട് പ്രവർത്തിക്കുകയും ചെയ്യാവുന്നതാണ് ഇതാണ് ഷാഫി മദ്ഹബ് പണ്ഡിത അഭിപ്രായം

ഈ വിഷയം ഷാഫി മദ്ഹബിലെ  ആധികാരിക ഗ്രന്ഥങ്ങൾ ആയ
ഇആനത്ത്  തർശീഹ്
തുടങ്ങി ഗ്രാന്തങ്ങളിൽ എല്ലാം കാണാവുന്നതാണ്



കണ്ണിയത്തു സ്താദിന്റെ പ്രസ്തുത ഫത്വയെ പറ്റി
ബഹുമാനപ്പെട്ട എം എ ഉസ്താദ്
എഴുതുന്നു.

 1978 ൽ ഓർമ്മ കുറഞ്ഞു വരാൻ തുടങ്ങിയ കാലത്തായിരുന്നു ' അവസാനമായി ഉമ്മത്തൂർ കോളേജിൽ കണ്ണിയ്യത്ത് പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്തത് ' സുന്നി പ്രസ്ഥാനവുമായി ബന്ധമില്ലാത്ത ഒരു മൗലവിയായിരുന്നു അസിസ്റ്റൻറ് മുദർരിസ് 'എൻറെ നാട്ടുകാരിൽ സമസ്ത വിരോധം വച്ചു പുലർത്തുന്ന ചിലർ അദ്ദേഹത്തിൻറെ സഹായത്തോടെ ബറാഅത്ത് നോമ്പിനെ  കുറിച്ച് ഒരു പ്രശ്നമുണ്ടാക്കി 'അതു പ്രത്യേകം സുന്നത്തില്ലാത്ത വരുത്തുന്ന ഒരു പരാമർശം അദ്ദേഹം ഫതാവൽ കുബ്റയിൽനിന്ന് കണ്ണിയത്തിന് വായിച്ചു കേൾപ്പിക്കുകയും ചെയ്തു .


ബറാഅത്തിന്റെ  പ്രത്യേക സുന്നത്തല്ല നോമ്പ് എന്ന് അല്ലാമ ഇബ്നു ഹജർ തങ്ങൾ ഫത് വ നൽകിയിട്ടുണ്ടെന്നഴുതിയ ഒരു കടലാസിൽ കണ്ണിയ്യത്തിനെ കൊണ്ട്  ഒപ്പ് വെപ്പിക്കുകയുമുണ്ടായി


 ഈ ഫത് വ അവർ  ദുരുദ്ദേശത്തോടെ നോട്ടീസായി പ്രസിദ്ധീകരിച്ചത് എൻറെ ശ്രദ്ധയിൽപ്പെട്ടു. പ്രസ്തുത വിവരം ഞാൻ സമസ്തയുടെ ഓഫീസിലേക്ക് അറിയിച്ചു. തുടർന്ന് ജോയിൻ സെക്രട്ടറി ആയിരുന്നു കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമസ്തയുടെ പ്രസിഡണ്ട് കൂടിയായ കണ്ണിയത്തിനെ സമീപിച്ച് ഫതാവൽ കുബ്റയും
ഫതാവാ റംലിയും
 വായിച്ചു കേൾപ്പിക്കുകയും നിജസ്ഥിതി ധരിപ്പിക്കുകയും ചെയ്തു '

അയ്യാമുൽ ബീള് എന്ന നിലക്ക് അല്ലാതെ ബറാത്ത്ദിനം എന്ന നിലക്ക് അന്ന്
നോമ്പെടുക്കൽ  സുന്നത്തല്ലെന്ന് ഇബ്നു ഹജർ തങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും സ്വഹീഹായ ഹദീസ് അടിസ്ഥാനത്തിൽ ബറാഅത്ത് നോമ്പ് എന്ന നിലക്കു തന്നെ സുന്നത്താണ് എന്നാണ് ഇമാം റംലി വ്യക്തമാക്കിയത് ' അതിനാൽ ഇമാം റംലിയുടെ അഭിപ്രായം അതാണന്ന നിലക്ക് അക്കാര്യം അംഗീകരിക്കണം എന്ന് എഴുതി കണ്ണിയത്ത് ഒപ്പിടുകയും പിന്നീടത് പ്രസിദ്ധീകരിക്കുകയുണ്ടായി.


 അനന്തരം മുശാവറയിൽ പ്രസ്തുത കാര്യം ചർച്ച ചെയ്യുകയും ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഒന്നുകൂടി വ്യക്തമാക്കുകയുണ്ടായി (സമസ്ത സ്മരണിക പേജ് 66 കാണുക)

(എം എ ഉസ്താദ് സംയുക്ത കൃതികൾ )




അസ് ലം സഖാഫി
പരപ്പനങ്ങാടി

:

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...