Saturday, April 11, 2020

തബ്ലീഗ് :ദയൂബന്ധി വാട്സപ്പ് ഗ്രൂപ്പിൽ




തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം അറിയാനാഗ്രഹിക്കുന്നവർ ഈ ലിങ്കിലൂടെ വരിക
Sideeq Misbah: 💙_______________________✍🏻
*ദയൂബന്ധി വാട്സപ്പ് ഗ്രൂപ്പിൽ സുന്നികളുമായി നടന്ന ആശയവിനിമയ ഖണ്ഡനത്തിൽ കേരളത്തിൽ അറിയപ്പെട്ട ദയൂബന്ധി നേതാവും ഓൺലൈൻ മുഫ്തിയുമായ മൗലാന അല്ലാമ ശൈഖ് ഇഖ്ബാൽ ഖാസിമിക്കുള്ള ഖണ്ഡനം :-*

*അബുൽ ബഥൂൽ :- 07/04/2020*

വിഷയത്തിലേക്ക് കടക്കുന്നതിന്ന് മുമ്പ് ദയൂബന്ധികളായ നിങ്ങളെ ഒന്ന് കൂടി പ്രതിരോധിക്കാൻ രണ്ട് ഹദീസ് കൂടി ; 

الجمعة بأن يوم الجمعة لمزيد الفضيلة تعرض عليه من غير واسطة
*"വെള്ളിയാഴ്ച ദിവസം നബി (സ്വ) ക്ക്  വാസിത്വ ഇല്ലാതെ തന്നെ !!!!!!!!!!!!!!! എന്ത് പറയാനുണ്ട്?????*  

കാര്യം വ്യക്തം ! വാസിത്വ ഇല്ലാതെയും !!!! കിതാബ് ചോദിച്ചോളൂട്ടോ !!! 

ﻭﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ، ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: " «ﻣﺎ ﻣﻦ ﺃﺣﺪ ﻳﺴﻠﻢ ﻋﻠﻲ ﺇﻻ ﺭﺩ اﻟﻠﻪ ﻋﻠﻲ ﺭﻭﺣﻲ، ﺣﺘﻰ ﺃﺭﺩ ﻋﻠﻴﻪ اﻟﺴﻼﻡ» " 

*മേൽപ്പറഞ്ഞ ഹദീസിൽ നോക്കിക്കോളൂ ഒരു വാസിത്വയും ഇല്ല ഖരീബെന്നോ ബഈദെന്നോ ഇവിടെ പറയുന്നില്ല ﻣﺎ ﻣﻦ ﺃﺣﺪ ഒരാളും തന്നെ ഇല്ലെന്നാണ് എവിടെ നിന്നായാലും  അവരുടെ സലാം മടക്കും അല്ലാഹു റൂഹ് മടക്കിത്തരുമെന്ന് തന്നെ പഠിപ്പിക്കുന്നു ! എന്ത് പറയാനുണ്ട് ദയൂബന്ധികളേ !!!* 

സ്വലാത് എത്തിച്ച് കൊടുക്കാൻ മലക്കുകളെ നിശ്ചയിച്ചത് അത് നബി സ്വ യുടെ ആദരവായിട്ട് വേണം കാണാൻ , അല്ലാതെ ചെറുതാക്കിക്കാണുകയല്ല വേണ്ടത് , അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണല്ലോ പിന്നെന്തിനാണ് അല്ലാഹു കർമ്മങ്ങൾ രേഖപ്പെടുത്തി വെക്കാൻ മലക്കുകളെ നിശ്ചയിച്ചത് അല്ലാക്ക് കഴിവില്ലാത്തത് കൊണ്ടല്ലല്ലോ ആണോ ??? മുത്ത് നബി (സ്വ) അഷ്രഫുൽ ഖൽഖ് ആണ് അതിന്ന് വേണ്ട എല്ലാ ഗുണങ്ങളും പ്രത്യേകതയും അല്ലാഹു നബിക്ക് നൽകിയിട്ടുണ്ട് !

*ഇനി ഖണ്ഡനത്തിലേക്ക് കടക്കാം*

*ദയൂബന്ധി ഖണ്ഢനം 01:*  ഇതിൽ أعلمته എന്നതിന് താങ്കൾ നൽകിയ അർത്ഥം തെറ്റാണ്... അത് ശരിയാണ് എന്ന് താങ്കൾക്ക് വാദമുണ്ടെങ്കിൽ അതൊന്ന് തെളിയിക്കണം

*മറുപടി 01 :-*  ഇവിടെ أعلمته എന്നതിന്റെ മലയാളത്തിൽ ആശയമാണ് കൊടുത്തത് , അതായത് നിങ്ങൾ വാദിക്കുന്നു "എനിക്ക് അറിയിക്കപ്പെടും", ഞാൻ പറഞ്ഞു "എനിക്കത് അറിയും" അപ്പോൾ രണ്ടിലും നബി (സ്വ) ക്ക് അറിയുകയില്ലെന്ന വാദം ഇല്ല നിങ്ങൾക്കും ഇല്ല എനിക്കുമില്ല ,  അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞതിൽ അല്ലാഹു അറിയിച്ച് കൊടുക്കുന്നു എന്ന ഉദ്ദേശം വെച്ചാൽ മതി എല്ലാം അല്ലാഹു അറിയിച്ച് കൊടുക്കുന്നതാണല്ലോ ! ഈയൊരടിസ്ഥാനത്തിൽ അറിയും എന്നാലും അറിയിക്കൽ എന്നാലും രണ്ടും വ്യത്യാസമില്ലല്ലോ!!! 

*ദയൂബന്ധി ഖണ്ടനം 2 :-* നിങ്ങൾ ഇതിൽ من صلى علي എന്ന് തുടങ്ങുന്ന ഹദീഥ് തെളിവാക്കി വിദൂരത്ത് നിന്നും ഇസ്തിഗാസ ചെയ്യാമെന്ന് താങ്കൾ പറഞ്ഞു..ഏത്  ഇമാമാണ് ഈ ഹദീഥിന് ഇങ്ങനെ വ്യാഖ്യാനം നൽകിയത്..!?അതോ സ്വന്തം ഷറഹ് ആണോ..അങ്ങനെയാണ് എങ്കിൽ താങ്കൾ മുജ്തഹിദാണോ..!?

*• മറുപടി 02 :-* ഈയൊരു ഹദീസിന്റടിസ്ഥാനത്തിലാണ് ഇസ്തിഗാസ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞിട്ടില്ല , ഈ ഹദീസിലൂടെ നബി (സ്വ) നാം നടത്തുന്ന സലാം കേട്ട് നബിതങ്ങൾ മടക്കുന്നു എന്നാണ് അല്ലാഹു റൂഹ് മടക്കിക്കൊടുക്കുന്നു വാസിത്വ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ! അപ്പോൾ നബി (സ്വ) നമ്മുടെ സലാം മാത്രമേ കേൾക്കുകയുള്ളൂ മറ്റൊരു കാര്യവും കേൾകൂല, അറിയൂല എന്നത് ദയൂബന്ധി വഹാബികളുടെ പൊട്ട വാദം മാത്രമാകുന്നു,  സ്വലാതും സലാമും നബിയുടെ ഖബറിങ്കലിൽ പോയിട്ടാണെങ്കിൽ നബിതങ്ങൾ (സ്വ) നേരിട്ട് കേൾക്കുമെന്ന് നിങ്ങൾ തന്നെ സമ്മതിച്ച കാര്യമാണല്ലോ ! അപ്പോൾ ഹബീബായ (സ്വ) യുടെ ഖബറിങ്കലിൽ ചെന്ന് സലാം പറഞ്ഞ് മറ്റെന്തെങ്കിലും ഇസ്തിഗാസ നടത്തിയാൽ അത് നബി (സ്വ) കേൾക്കൂല എന്ന വാദം നിങ്ങൾക്കുണ്ടൊ ??? ഉണ്ടെങ്കിൽ പറയുക ഖണ്ഡനം റെഡി ! 

നിങ്ങളുടെ വാദത്തിന്ന് കൂട്ട് പിടിച്ച മഹാനായ *ഇബ്നു ഹജരിനിൽ ഹൈതമി (റ)* തന്നെ  *ഇസ്തിഗാസ* പഠിപ്പിച്ചാൽ വിഷയം തീർന്നല്ലോ ! മഹാനവർകൾ സ്വഹീഹായ ഹദീസ് ഉദ്ധരിച്ച്  പഠിപ്പിക്കുന്നു *"നബി (സ്വ) യെ കൊണ്ടും മറ്റും ഇസ്തിഗാസ, തവസ്സുൽ, തവജ്ജുഹ് എന്നൊക്കെ പറയുന്നത് ഒരേ അർത്ഥത്തിൽ തന്നെയാണ് അവ തമ്മിൽ വ്യത്യാസമില്ല""* 

*മാത്രവുമല്ല നിങ്ങൾ ഉദ്ധരിച്ച അതേ കിതാബിൽ തന്നെ അഥവാ ഷറഹുൽ ഹംസിയ്യയിൽ തന്നെ ഇബ്നു ഹജർ (റ)  പഠിപ്പിക്കുന്നു*

"നബി (സ്വ) യോടുള്ള സ്നേഹം കാരണം അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിക്കുകയും, ആസ്നേഹം കാരണം നബി (സ്വ) യുടെ ഔദാര്യം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇമാം ബൂസ്വൂരി (റ) നബിതങ്ങളെ വിളിച്ച്  കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവന്റെ സഹായ തേട്ടം നബി (സ്വ) യോട് നടത്തുകയും ചെയ്യുന്നു" എന്ന ഇമാം ബൂസൂരിയുടെ ഈ വരികൾ പ്രമാണങ്ങളുടെ അകമ്പടിയോടെ അംഗീകരിച്ച ഇബ്നു ഹജർ (റ) തന്റെ ഹംസിയ്യയുടെ വ്യാഖ്യാനമായ ഷറഹുൽ ഹംസിയ്യയിൽ  വിശദീകരിക്കുന്നു 

*ഇഖ്ബാൽ മൗലവി ഷറഹുൽ ഹംസിയ്യയിലെ ഈ ഭാഗം കണ്ടിട്ടുണ്ടോ അംഗീകരിക്കുന്നുണ്ടോ  ????*

ദയൂബന്ധികളായ ആശയ ശ്രോതസ്സും, തൗഹീദിന്റെ വാഹകരുമായ  ഇബ്നു അബ്ദുൽ വഹാബ് തന്നെ "ഞങ്ങൾ ഹദീസ് മനസ്സിലാക്കാൻ സഹായം അവലംബമാക്കാറുള്ളത്  ബുഖാരിക്ക് ആധികാരിക വ്യാഖ്യാനം എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഇമാം ഖസ്ത്വല്ലാനി (റ) ആണെന്ന് പരിചയപ്പെടുത്തുന്നതായി കാണാൻ പറ്റും" ഇദ്ദേഹം  ദീൻ മനസ്സിലാക്കിയ, അല്ലാമ *ഖസ്ത്വല്ലാനി (റ)* തന്നെ ഹിജ് റ 893 ജമാദുൽ ഊല 28 ന്ന് രാത്രി റസൂലുള്ളാനോട് *രോഗശമനത്തിന്നും, ആഫിയത്തിന്നും വേണ്ടി ഇസ്തിഗാസ നടത്തുന്നു* !!!!! പറയൂ ഈ ഖസ്ത്വല്ലാനി ഇമാം മുശ് രിഖും കാഫിറുമായോ ?????

*ദയൂബന്ധി ഖണ്ഢനം 03 :-* ഖബറിൽ നബി തങ്ങളുടെ ശരീരം തന്നെ ഹാജറാകുമെന്നും തങ്ങൾ നഗ്ന നേത്റങ്ങൾ കൊണ്ട് തന്നെ കാണുന്നുവെന്നും ഇബ്നു ഹജർ ഹൈതമി പഠിപ്പിച്ചു എന്ന് താങ്കൾ പറഞ്ഞു..ഈ പറഞ്ഞതിൻറെ ഉദ്ദേശ്യം എന്താണ്..!?*

*• മറുപടി 03 :-* നബി (സ്വ) ക്ക് വ്യത്യസ്ഥ സമയത്ത് വ്യത്യസ്ഥ സ്ഥലങ്ങളിൽ  *ഹാജറാകാൻ* കഴിയില്ലെന്ന ദയൂബന്ധി വഹാബികളായ നിങ്ങളുടെ വാദത്തിന്റെ ഖബറടക്കം നടത്താൻ തന്നെ !!!  കാരണം ബഹുമാനപ്പെട്ട അണ്ടോണ ഉസ്താദിന്റെ നബി (സ്വ) ക്ക് ഹാജറാകാൻ കഴിയുമെന്ന വാദം ശരിയല്ലെന്ന് താങ്കളെ പോലുള്ളവർ വീമ്പിളക്കിയിട്ടുണ്ടല്ലോ അത് പൊളിച്ചടുക്കാൻ തന്നെ ! 

*ഇബ്നു ഹജർ ഹൈതമി (റ) പഠിപ്പിക്കുന്നു :-*  "ഖബറിൽ പ്രത്യക്ഷപ്പെടുന്നത് യഥാർത്ഥ നബി (സ്വ) ദാത്  (ശരീരം) തന്നെ ഹാജറാകുന്നു അല്ലാതെ (ഫോട്ടോയോ ചിത്രീകരണമോ അല്ല) ആ ശരീരം ഖബറാളി തന്റെ നഗ്ന നേത്രം കൊണ്ടാണ് കാണുന്നത്, അല്ലാഹുവിന്റെ കഴിവ് അപാരമാണെന്നതിന് വ്യക്തമായ തെളിവാണിത് ,അടുത്തും അകലെയുമായി ഭൂമിയുടെ നാനാ ഭാഗങ്ങളിൽ ഒരേ സമയം നിരവധി പേർ മരിക്കുന്നുണ്ടല്ലോ അവരെല്ലാം തന്നെ നബി (സ്വ) യെ അവരവരുടെ സമീപത്ത് ദർശിക്കുന്നു *ഒരേ സമയത്ത് വ്യത്യസ്ഥ സ്ഥലത്ത് വ്യത്യസ്ഥ രൂപങ്ങളിൽ നബി (സ്വ) യെ കാണുന്നതിനെ നിഷേധിക്കുന്നവർക്ക് ഖണ്ഡനമാണിത്* (കിതാബ് ചോദിച്ചാൽ നൽകും) 

*ദയൂബന്ധി ഖണ്ഡനം :- 4* നിങ്ങൾ നബി തങ്ങളുടെ കഴിവിനെ വിവരിച്ചു..അതിൻറെ പരിധിയും ബർസഖീ ജീവിതത്തിൽ അത് അവശേഷിക്കുന്നു എന്നതിനും വ്യക്തമായ രേഖകൾ അഹ്ലു സുന്നയുടെ പണ്ഡിതർ പറഞ്ഞത് കാണിക്കാമോ .!?*

*• മറുപടി 4 :-*  പ്രവാചകർ (സ്വ) യുടെ പ്രത്യേകത ബർസഖി ലോകത്തില്ലെന്നോ ?  നബി (സ്വ) തന്നെ പഠിപ്പിക്കട്ടെ 
"أن علمي بعد موتي كعلمي في الحياة"
"തീർച്ചയായും വഫാതിന്റെ ശേഷമുള്ള എന്റെ അറിവ്‌ ജീവിത കാലത്തുള്ള  അറിവ്‌ പോലെ ത്തന്നെ യാണ്" 
ഇതിനേക്കാൾ വല്യ രേഖ വേണ്ടല്ലോ ?! കൂടാതെ അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരും , നിസ്ക്കരിക്കുന്നവരുമാണെന്നും ഹദീസിൽ വന്നിട്ടുണ്ട് 

മാത്രവുമല്ല എന്റെ ജീവിതവും വഫാത്തും നിങ്ങൾക് ഖൈറാണ് വഫാതിന്ന് ശേഷം നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കപ്പെടുന്നുണ്ടെന്നും പഠിപ്പിച്ച ഹബീബ് (സ്വ) യുടെ കഴുവുകളും പ്രത്യേകതയും ബർസഖീ ലോകത്തുമുണ്ടെന്നാണ് 

റസൂൽ (സ്വ)   ഇന്ന് ബർസഖി ലോകത്താണെന്ന് കരുതി റസൂൽ റസൂലല്ലാതാകുമോ , പ്രവാചകരുടെ കഴിവുകൾ അവിടന്ന് വഫാത്തോടെ മുറിഞ്ഞ് പോകുമെന്നൊ ഒരിക്കലുമില്ല ഇമാമീങ്ങൾ തന്നെ പഠിപ്പിക്കട്ടെ
لأن معجزة الأنبياء وكرامة الأولياء لا تنقطع بموتهم
"അമ്പിയാക്കളുടെ മുഹ്ജിസതും, ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിഞ്ഞ് പോകുകയില്ല" 

ഇനി നിങ്ങളുടെ ആശയ ശ്രോതസ്സായ ഇബ്നു തയ്മിയ്യ തന്നെ പഠിപ്പിക്കട്ടെ :-  

ഇബ്നു തൈമിയ്യ തന്നെ -- സുന്നികൾ നടത്തുന്ന ഇസ്തിഗാസ വിമർശിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് -അംഗീകരിച്ചതായി കാണാൻ പറ്റും, ഹിജ്റ 17 ൽ   നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച സംഭവം :- ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ തന്നെ പറയട്ടെ

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره1 أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢) 
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة) എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച് ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം. 
(ഇഖ്‌തിളാഅ് പേ: 372). 

*ഇതൊക്കെ നബി സ്വ ക്ക് ബർസഖി ലോകത്ത് കഴിവില്ലാഞ്ഞിട്ടാണോ ഇസ്തിഗാസ നടത്തിയ ആൾക്ക് ഉത്തരം കൊടുത്തത്?????*

         സിദ്ധീഖുൽ മിസ്ബാഹ് (അബുൽ ബത്തൂൽ) 
         8891 786 787

🌸_____________________✍🏻
[4/7, 4:13 PM] Sideeq Misbah: *ഖണ്ഡനം ദയൂബന്ദികൾക്ക് :-*

*വിദൂരത്ത് നിന്ന് കേൾക്കാൻ കഴിവില്ലാത്ത നബിയല്ലെന്റെ മുത്ത് നബി (സ്വ)*

വിദൂരത്ത് നിന്ന് സ്വലാത്തും സലാമും  അത് നബി (സ്വ) അറിയും അഥവാ പ്രവാചകർ സ്വ ശ്രദ്ധിച്ച് കേൾക്കേണ്ടതില്ല മലക്കുകൾ നേതാവായ നബി സ്വ ക്ക് വേണ്ടി ആ ഡ്യൂട്ടി ചെയ്ത് കൊടുക്കുന്നു  എന്നതാണ് ഇബ്നു ഹജർ ഹൈതമി റ വിന്റെ കിതാബിൽ നിന്ന് മനസ്സിലാകുക നബി സ്വ യുടെ പ്രത്യേകതയായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത് അല്ലാതെ കഴിവില്ലാത്ത നബിയെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല !!! 

ശേഷം ഇബ്നു ഹജർ റ അവിടെത്തന്നെ കൊടുക്കുന്ന  ഈ ഹദീസിൽ നിന്ന് വ്യക്തമാണ് 

من صلى علي عند قبري سمعته، ومن صلى علي من بعيد أعلمته،

"എന്റെ മേലിലുള്ള വിദൂരത്തുള്ള സ്വലാതും സലാമും എനിക്കതറിയും"

*അപ്പോൾ കാര്യം വ്യക്തം!!!  എല്ലാം നബിതങ്ങൾ അറിയുന്നുണ്ട് ധയ്ര്യമായി ഇസ്തിഗാസ നടത്താം അടുത്ത് നിന്നോ വിദൂരത്ത് നിന്നോ അൽഹംദുലില്ലാഹ് !   മാത്രവുമല്ല ! >>"ഓരോരുത്തരുടെയും ഖബറിൽ ഹാജറാകുന്നത് നബി (സ്വ) യുടെ ശരീരം തന്നെയാണെന്നും അത് ഖബറാളികൾ നഗ്ന നേത്രം കോണ്ട് കാണുന്നുവെന്നും പഠിപ്പിഛ ഇബ്നു ഹജർ ഹൈതമി (റ) ആദർശം തന്നെയാണ് സുന്നികൾക്ക്*

*വിദൂരത്ത് നിന്നുള്ള കേൾവിയെന്ന കഴിവ് നബി (സ്വ) ഇല്ല എന്ന് ഉണ്ടോ ഒരിക്കലും ഇല്ല അതിന്റെ തെളിവും കൂൂടി നോക്കുക*

*പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ ഇബ്നു ഹജർ (റ)  വിവരിക്കുന്നിടത്ത് പഠിപ്പിക്കുന്നത് നോക്കിയാൽ അതും തീരുമാനമാവും*

*പ്രവാചകർ (സ്വ) സ്വ യുടെ കേൾവി :-*

عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .

*പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവർ കേൾക്കാത്തത് പ്രവാചകന് കേൾക്കാൻ  സാധിക്കും.*

*പ്രവാചകർ (സ്വ) യുടെ കാഴ്ച ശക്തിയും കൂടി നോക്കിക്കോളൂ*

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .

*ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.*

മാത്രവുമല്ല ബുഖാരിയിലെ ഹദീസും കൂടി നോക്കിക്കോളൂ  "അല്ലാഹു ഖുദുസിയ്യായ ഹദീസിലൂടെ പഠിപ്പിക്കുന്നു" 

فَإِذَا أَحْبَبْتُهُ: كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ،
*"അല്ലാഹുവിനെ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും"  ഈ കേൾവി അല്ലാഹുന്റെ ഹബീബായ (സ്വ) ക്ക് ഇല്ലെന്ന വാദം നിങ്ങൾക്കുണ്ടൊ ?*

ഈ ഹദീസിന്റെ വിശദീകരണത്തിൽ റാസിയിൽ കാണാം 

كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد

"سمع القريب والبعيد" 
*അടുത്തുള്ളതും വിദൂരത്തുള്ളതും കേൾക്കാൻ കഴിയുന്നു* 

അപ്പോൾ കാര്യം വ്യക്തം ! വിദൂര കേൾവിയെന്ന കഴിവ് ഉണ്ട് എന്നത് തന്നെയാണ് 

ഒരു ഹദീസും കൂടി :- ما من مسلم يسلم علي في شرق أو غرب

ഏത് ദിക്കിൽ നിന്നായാലും കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ആയാലും  നമ്മുടെ സലാം നബി സ്വ അത് മടക്കും എന്നാണ് അഥവാ നബി (സ്വ) ക്ക് റൂഹ് മടക്കി ക്കൊടുക്കുന്നു

👆🏻👆🏻👆🏻👆🏻____________ *അബുൽ ബഥൂൽ*

💙 _______________

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....