https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*ബറാഅത്ത് രാവ്: മക്കത്തുല്‍ മുകര്‍,റമയില്‍:-*
.....................................................................
*ഹിജ്റ:280.നു മുമ്പ് (272. ലാണു വഫാത്തായതെന്നും അഭിപ്രായമുണ്ട്) ഏതായാലും ഹിജ്റ: 280. നു മുമ്പ് (മൂന്നാംനൂറ്റാണ്ടില്‍) വഫാത്തായ മക്കയിലെ പ്രമുഖ ഇമാമും ചരിത്ര പണ്ഡിതനു മായ ഇമാം അബൂഅബ്ദില്ലാഹി മുഹമ്മദ് ബ്നു ഇസ്ഹാഖ് അല്‍ഫാക്കിഹീ(റ) തന്റെ കിത്താ ബില്‍ പറയുന്നത് കാണുക:-*
"ശഅബാന്‍ പതിനെഞ്ചിന്റെ രാവില്‍ മക്കക്കാരുടെ കര്‍മ്മങ്ങളും കര്‍മ്മങ്ങലിലുള്ള മക്കക്കാരുടെ തല്പരതയും പതിനെഞ്ചാം രാവിന്റെ ശ്രേഷ്ടതയും" എന്ന തലക്കെട്ടില്‍ ഇമാം ഫാക്കിഹീ(റ) പറ യുന്നു:-
മുന്‍കാലം മുതല്‍ ഇന്നു വരെ ശഅബാന്‍ പതിനെഞ്ചാം രാവില്‍(ബറാഅത്ത് രാവില്‍) മക്കയിലു ള്ള മുഴുവന്‍ പുരുഷന്മാരും മുഴുവന്‍ സ്ത്രീകളും മസ്ജിദുല്‍ ഹറാമിലേക്കു പോകുകയും അവര്‍ നിസ്കാരത്തിലും ത്വവാഫിലും മുഴുകുകയും സ്വുബ്ഹി വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തി ലായി മുഴുകുകയും അങ്ങിനെ ഖുര്‍ആന്‍ ഖ്ത്മുചെയ്യുകയും ചെയ്യാറായിരുന്നു, അവര്‍ നിസ്ക രിക്കും ചിലയാളുകള്‍ 100. റക്അത്ത് നിസ്കരിക്കും, ഓരോ രക്അത്തിലും ഫാത്തിഹയും സൂറ ത്തുല്‍ ഇഖ് ലാസ്വും പത്ത്തവണ പാരായണം ചെയ്യും, സംസംവെള്ളം വേണ്ടുവോളം കുടിക്കുക യും സംസം വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യും, രോഗികള്‍ക്കുവേണ്ടി സംസം വെള്ളം ശേകരിച്ചു സൂക്ഷിച്ചുവെക്കുകയും ചെയ്യും, ഇങ്ങനെചെയ്യുന്നത് കൊണ്ടൊക്കെ മക്കക്കാര്‍ ബറാഅ ത്ത് രാവിന്റെ ബറക്കത്തിനെ ആഗ്രഹിച്ചും കാംക്ഷിച്ചുമായിരുന്നു ചെയ്തിരുന്നത്. നിരവധി ഹദീസുകള്‍ ശഅബാന്‍ പതിനെഞ്ചാം രാവിന്റെ മഹത്വത്തില്‍ റിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്". ഇമാം ഫാക്കിഹീ(റ) തന്റെ പ്രസിദ്ധ ചരിത്ര കിത്താബായ (അഖ്ബാറു മക്ക ഫീ ഖദീമിദ്ദഹ് രി വഹദീസിഹി:വാള്യം:3, പേജ്/84)ല്‍ വിവരിച്ചതായി കാണാം.
ഇങ്ങനെ മക്കക്കാര്‍ ബറാഅത്ത് രാവില്‍ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കിയിരുന്നു എന്നതി ന്റെ മറ്റൊരു തെളിവാണു ബറാഅത്ത് രാവില്‍ നാം ദുആ ചെയ്യേണ്ട പ്രത്യേക ദുആ ഇന്നും സൗദിയിലെ "ജാമിഅത്തു മലിക്കി സുഊദ്" ലൈബ്രറിയില്‍ അതിന്റെ കയ്യെഴുത്ത് കോപ്പി സൂക്ഷി ക്കപ്പെട്ടിട്ടുള്ളത്.
<<<<<<<<<<<>>>>>>>>>>>>>>>>>>>
*Abu Yaseen Ahsani – Cherushola*
ahsani313@gmail.com
............................
Posted:- 19-04-2019 (Friday)
No comments:
Post a Comment