Saturday, April 25, 2020

ഇസ്ലാം:തവും ശാസ്ത്രവും: 8 *ജീവൻ_സൃഷ്ടിച്ചത് അന്യഗ്രഹജീവികളാണെന്ന്_നാസ്തികർ*

ISLAM REAL PATH
https://t.me/islamdeensathyamatham


ഇസ് ലാം വിമർശകർക്ക് വായടപ്പൻ മറുപടി ടെലിഗ്രാം ഗ്രൂപ്പിലേക്ക് കടന്നു വരു

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



https://www.facebook.com/112137673585520/posts/172388010893819/

മതവും ശാസ്ത്രവും: 8
*ജീവൻ_സൃഷ്ടിച്ചത് അന്യഗ്രഹജീവികളാണെന്ന്_നാസ്തികർ*

ബോധപൂർവമുള്ള ഒരാളുടെ ഇടപെടൽ ഇല്ലാതെ ജീവൻ ഉത്ഭവിക്കുകയില്ലെന്ന ഗവേഷണ ഫലങ്ങൾ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ നാസ്തികരും നിരീശ്വരവാദികളുമായവരെ പ്രതിസന്ധിയിൽ ആഴ്ത്തിയിട്ടുണ്ട്. ദൈവത്തെ അംഗീകരിക്കാനും വയ്യ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ വക വെക്കാതിരിക്കാനും വയ്യ, എന്തു ചെയ്യും? ദൈവമല്ലാത്ത മറ്റെന്തെങ്കിലും ശക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്!!

യൂടൂബിൽ പ്രശസ്ത നിരീശ്വരവാദി ബയോളജിസ്റ്റായ റിച്ചാർഡ് ഡോക്കിൻസിന്റെ ഒരു അഭിമുഖമുണ്ട്. Richard Dawkins admits to Intelligent Design എന്നാണതിന്റെ തലവാചകം. (കാണാൻ ഈ ലിങ്കിൽ തൊടുക: https://youtu.be/BoncJBrrdQ8 ). ഈ അഭിമുഖത്തിൽ ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ഒരു higher intelligence - ഉയർന്ന ബുദ്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്കിൻസ് അംഗീകരിക്കുന്നു.

ഡോക്കിൻസും മറ്റു പല പ്രമുഖരായ പല നിരീശ്വരവാദികളും പറയുന്നതനുസരിച്ച് ഈ ബുദ്ധിമാനായ ഏജൻസിയുടെ ഉറവിടം എന്താണ്? ALIENS FROM OUTER SPACE! - സ്പെയ്സിൽ നിന്നുള്ള അന്യഗ്രഹ ജീവികൾ! അല്ലെങ്കിൽ ഡോക്കിൻസിന്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ “a higher intelligence from elsewhere in the universe” “പ്രപഞ്ചത്തിലെ മറ്റെവിടെ നിന്നെങ്കിലും ഉയർന്ന ബുദ്ധി”!!.

ബഹിരാകാശത്തെവിടെയോ ഉള്ള അന്യഗ്രഹ ജീവികളാണ് ഭൂമിയിലേക്കു ജീവൻ കൊണ്ടുവന്നതെന്ന അനുമാനത്തെ “directed panspermia” എന്ന് വിളിക്കുന്നു, ഡോക്കിൻസ് മാത്രമല്ല, പ്രമുഖ നിരീശ്വരവാദികളായ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ലെസ്‌ലി ഓർഗൽ, ഭൗതികശാസ്ത്രജ്ഞൻ  ഫ്രാൻസിസ് ക്രിക്ക് എന്നിവരെല്ലാം ഇതിനെ അംഗീകരിച്ചിട്ടുണ്ട്!! ( ക്രിക്ക് പിന്തുണയ്ക്കുന്നതു വായിക്കാൻ: https://www.spacedaily.com/news/life-04zzz.html ).

ജീവന്റെ ഉത്ഭവത്തിനു പിന്നിൽ ബഹിരാകാശത്ത് എവിടെയോ ഉള്ള അന്യഗ്രഹജീവികളെ അവരോധിക്കുന്നതിലെ പ്രശ്‌നം ബുദ്ധിയുള്ള വായനക്കാർക്ക് വേഗം മനസ്സിലാകും: ഈ അന്യഗ്രഹജീവികൾക്കും ജീവനുണ്ടായിരുന്നല്ലോ. അപ്പോൾ ചോദ്യം: നിർജ്ജീവമായ ദ്രവ്യത്തിൽ നിന്ന് അന്യഗ്രഹജീവികൾ എങ്ങനെ ഉടലെടുത്തു? ഉപര്യുക്ത അഭിമുഖത്തിൽ ഡോക്കിൻസ് സൂചിപ്പിക്കുന്നത് അന്യഗ്രഹജീവികൾ evolved, by probably some kind of Darwinian means - "ഒരുപക്ഷേ, ഏതോ തരത്തിലുള്ള ഡാർവിനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു” എന്നാണ്! ഓർമിക്കുക, ഡാർവിനിയൻ സംവിധാനത്തിൽ ക്രമരഹിതമായ ഉൾപരിവർത്തനവും (random mutation) പ്രകൃതി നിർദ്ധാരണവും (natural selection) ഉണ്ടാവണം. നിർജ്ജീവ വസ്തുവിന് മ്യൂട്ടേഷൻ നടക്കുവാനുള്ള ജീനുകളോ പ്രകൃതി നിർദ്ധാരണത്തിനുള്ള പ്രത്യുത്പാദന സന്തതികളോ ഇല്ല. അതിനാൽ അജ്ഞാതമായ, "𝘴𝘰𝘮𝘦 𝘬𝘪𝘯𝘥 𝘰𝘧 𝘋𝘢𝘳𝘸𝘪𝘯𝘪𝘢𝘯 𝘮𝘦𝘢𝘯𝘴" - ഏതോ തരത്തിലുള്ള ഡാർവിനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു എന്നു പറഞ്ഞു തടി തപ്പുകയാണ് അദ്ദേഹം ചെയ്യുന്നത്. നാസ്തികതയുടെ ലോകവീക്ഷണം യുക്തിരഹിതവും ശാസ്ത്ര പിൻബലമില്ലാത്തതും ആണെന്നു പറഞ്ഞു പുറന്തള്ളുന്നതിലുള്ള വൈമുഖ്യം മാത്രമാണിത്.

ഫലത്തിൽ എന്തുണ്ടായെന്നോ? ഭൗമവിതാനത്തിലെ ജീവന്റെ ഉത്ഭവം തേടിയിറങ്ങിയവർ outerspace ൽ ജീവികളുണ്ടെന്നും അവയും പരിണമിച്ചു ഉണ്ടായതാണെന്നും സ്ഥാപിക്കേണ്ട വിധം പ്രഹേളികയിലകപ്പെട്ടിരിക്കുന്നു!

ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസത്തിനുള്ള തെളിവ്, വ്യത്യസ്ത ജീവജാലങ്ങളുടെ അതിസങ്കീർണ്ണമായ സിസ്റ്റം അവയുടെ പിന്നിൽ ബുദ്ധിയുള്ള ഒരു ശക്തിയുണ്ട് എന്നു അനുമാനിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതു മാത്രമല്ല. ജർമ്മൻ അക്കാദമി ഓഫ് നാച്ചുറൽ സയൻസസിലെ (GANS) അംഗമായ ബെർണാഡ് ഒലാഫ് കുപ്പേഴ്‌സ് തന്റെ Information and the Origin of Life എന്ന പുസ്തകത്തിൽ പ്രസ്താവിക്കുന്നു: The problem of the origin of life is clearly basically equivalent to the problem of the origin of biological information - “ജീവന്റെ ഉത്ഭവം എന്ന പ്രശ്നം അടിസ്ഥാനപരമായി ജൈവശാസ്ത്രപരമായ വിവരങ്ങളുടെ ഉത്ഭവം എന്ന പ്രശ്‌നത്തിന് തുല്യമാണ്.” ജീവന്റെ ഉത്ഭവം ബുദ്ധിശൂന്യമായ ഭൗതികപദാർഥത്തിൽ നിന്നാണ് എന്നു പറയാൻ ശ്രമിക്കുന്നവർ നേരിടുന്ന അടുത്ത പ്രതിസന്ധി ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചെറുതും ലളിതവുമായ ഒരു ജീവി പോലും ഒരു കമ്പ്യൂട്ടർ ഭാഷയോട് സാമ്യമുള്ള, അല്ലെങ്കിൽ അതിനേക്കാൾ അതിസങ്കീർണ്ണമായ ഒരു ഭാഷയുടെ സങ്കീർണ്ണമായ കോഡിംഗും ഡീകോഡിംഗും ഉപയോഗിക്കുന്ന ഒരു വിവര സംസ്കരണ യന്ത്രമാണ്.

ഡോക്കിൻസ് തന്റെ River Out of Eden: A Darwinian View of Life  ൽ ഇതു ചൂണ്ടിക്കാട്ടുന്നുണ്ട്:

“…The machine code of the genes is uncannily computer-like. Apart from differences in jargon, the pages of a molecular biology journal might be interchanged with those of a computer engineering journal.”

“…ജീനുകളുടെ മെഷീൻ കോഡ്  കമ്പ്യൂട്ടർ പോലെ അതി നിഗൂഢമാണ്. സാങ്കേതിക പദാവലിയിലെ വ്യത്യാസങ്ങൾ മാറ്റി നിർത്തിയാൽ, ഒരു കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ജേണലുമായി പരസ്പരം കൈമാറ്റം ചെയ്യപ്പെടാവുന്ന വിധത്തിലാണ് ഒരു മോളിക്യുലർ ബയോളജി ജേണലിന്റെ പേജുകളുള്ളത്.”

LIFE: A GENE-CENTRIC VIEW എന്ന തലവാചകത്തിൽ മ്യൂണിച്ചിൽ വെച്ച് ജെ. ക്രയ്ഗ് വെന്ററുമായി നടന്ന സംഭാഷണത്തിലും (https://bit.ly/2yK8Ug0) ഡോക്കിൻസ് ഇക്കാര്യം ആവർത്തിക്കുന്നുണ്ട്:
What has happened is that genetics has become a branch of information technology. It is pure information. It's digital information. It's precisely the kind of information that can be translated digit for digit, byte for byte, into any other kind of information and then translated back again. This is a major revolution. I suppose it's probably "the" major revolution in the whole history of our understanding of ourselves. It's something would have boggled the mind of Darwin.

ഇപ്പോൾ സംഭവിച്ചത് ജനിതകശാസ്ത്രം വിവരസാങ്കേതിക വിദ്യയുടെ ഒരു ശാഖയായി മാറി എന്നതാണ്. ജീനുകളിലുള്ളത് ശുദ്ധമായ ഇൻഫർമേഷനാണ്, ഡിജിറ്റൽ ഇൻഫർമേഷൻ. ഇത് അക്കത്തിനു അക്കം ബൈറ്റിനു ബൈറ്റ് കൃത്യമായി മറ്റേതെങ്കിലും രീതിയിലുള്ള വിവരങ്ങളിലേക്ക് വിവർത്തനം ചെയ്യാനും പിന്നീട് തിരിച്ചും വിവർത്തനം ചെയ്യാനും കഴിയുന്ന തരത്തിലുള്ളവയാണ്. ഇതൊരു വലിയ വിപ്ലവം തന്നെ. നമ്മളെക്കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കലിന്റെ മുഴുവൻ ചരിത്രത്തിലെയും ഏറ്റവും പ്രധാന വിപ്ലവമാണിതെന്ന് ഞാൻ കരുതുന്നു. ഇത് ഡാർവിന്റെ മനസ്സിനെ വല്ലാതെ അങ്കലാപ്പിലാക്കിയിട്ടുണ്ടാകുമായിരുന്നു.

ജീവജാലങ്ങളുടെ വിവര സാങ്കേതിക സ്വഭാവത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രസക്തി എന്താണ് എന്നു ചിന്തിക്കുന്നവരുണ്ടാകും. ആശയവിനിമയത്തിനും വിവര ശേഖരണത്തിനും വേണ്ടി ഒരു അക്ഷരം, വാക്ക്, ശബ്ദം, ഇമേജ് അല്ലെങ്കിൽ ആംഗ്യം പോലെയുള്ള വിവരങ്ങൾ മറ്റൊരു രൂപത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള സംവിധാനമാണല്ലോ കോഡുകൾ. ഒരു ആശയവിനിമയത്തിനുള്ള ചാനൽ വഴി കൈമാറ്റം ചെയ്യുകയോ അല്ലെങ്കിൽ നിശ്ചിത സ്റ്റോറേജിൽ  സംഭരിക്കുകയോ ചെയ്യാം. ഇങ്ങനെ ഒരു ഉറവിടത്തിൽ നിന്നുള്ള വിവരങ്ങൾ ആശയവിനിമയത്തിനായോ സംഭരണത്തിനായോ പ്രതീകങ്ങളായി പരിവർത്തനം ചെയ്യുന്നതിനെ എൻ‌കോഡിംഗ് എന്നും ചിഹ്നങ്ങളെ ഏതെങ്കിലും ഭാഷയിലേക്കോ സ്വീകർത്താവ് ആഗ്രഹിക്കുന്ന മറ്റേതെങ്കിലും രൂപത്തിലേക്കോ തിരികെ പരിവർത്തനം ചെയ്യുന്നതിനെ ഡീകോഡിംഗ് എന്നും പറയും. നാം വാട്സപ്പിൽ ഉപയോഗിക്കുന്ന ഇമോജികൾ ഒരുദാഹരണമാണ്.

ഇത്തരത്തിലുള്ള കോഡഡ് ഇൻഫർമേഷനുകളുടെ വിനിമയം അടിസ്ഥാനപരമായി മനസിന്റെ പ്രകൃതിയാണ്. അഥവാ, ബുദ്ധിയും കാര്യവിവേചന ശേഷിയും ഗ്രാഹ്യശക്തിയുമുള്ളവർക്കു മാത്രമേ അതു സാധ്യമാകൂ. നിശ്ചേതനവും നിർജ്ജീവവുമായ പദാർഥങ്ങളിൽ അതുണ്ടാവുകയില്ല. ഏതു സാഹചര്യത്തിലും അതങ്ങനെ തന്നെ, കാല,ദേശഭേദങ്ങളൊന്നും അതിലില്ല. അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനും റേഡിയോളജിസ്റ്റും ഇൻഫർമേഷൻ സയന്റിസ്റ്റുമായ ഹെന്റി ക്വാസ്റ്റ്‌ലറുടെ ഭാഷയിൽ ചുരുക്കിപ്പറഞ്ഞാൽ: The creation of new information is habitually associated with conscious activity - “പുതിയ വിവരങ്ങളുടെ സൃഷ്ടി പ്രകൃതിപരമായി ബന്ധപ്പെട്ടിരിക്കുന്നത് ബോധപൂർവമായ പ്രവർത്തനവുമായാണ്.”

തീർച്ചയായും നിശ്ചേതനമായ സ്രോതസ്സിൽ നിന്നാണ് ജീവൻ ഉടലെടുത്തിട്ടുണ്ടാവുക എന്ന ധാരണയോട് ഇക്കാര്യങ്ങൾ വിയോജിക്കുന്നു.
(തുടരും)
✍🏻 Muhammad Sajeer Bukhari

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....