Tuesday, December 3, 2019

മുതശാബി ഹ്സ്വിഫത്ത് വ്യാഖ്യാനം* വൈരുദ്ധ്യം 7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' ' 7

,*സ്വിഫത്ത് വ്യാഖ്യാനം*

അല്ലാഹുവിന്റെ സിംഹാസനം , കൈ , മുഖം എന്നിങ്ങനെ ബാഹ്യാർത്ഥം വരുന്ന ഖുർആനിലോ ഹദീസിലോ വന്ന പദങ്ങളെ അതിന്റെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രമേ അറിയു എന്നു പറഞ്ഞ് അവനിൽ തന്നെ ഭരമേൽപ്പിക്കുകയോ , " അർശ് ' എന്നാൽ അധികാരത്തിന്റെ അടയാളമാണെന്നും " വജ്ഹ് ' എന്നാൽ സത്ത് എന്നും “ യദ് ' എന്നാൽ കഴിവ് എന്നും വ്യാഖ്യാനിക്കുകയോ ആണ് വേണ്ടത് എന്നാണ് പണ്ഡിത പക്ഷം . മുജാഹിദ് മൗലവിമാരും ഇതേ അഭിപ്രായത്തിൽ തന്നെയായിരുന്നു ആദ്യകാലം . പിൽക്കാലത്ത് വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണെന്നും ബാഹ്യാർ ത്ഥത്തിൽ വിശ്വസിച്ച് പല പിഴച്ച വാദത്തിലും അവർ എത്തിപ്പെട്ടു . മാത്രമല്ല വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണ് പാടില്ല എന് വാദിച്ചവർ തന്നെ വ്യാഖ്യാനിച്ച് സ്വയം സ്വിഫത്ത് നിഷേധിയായി മാറുന്നത് കാണാം .

 *സ്വിഫത്തിനെ വ്യാഖ്യാനിക്കൽ - സ്വിഫത് നിഷേധമാണ്*

 അല്ലാഹുവിന്റെ സ്വിഫതുകളെ ( വിശേഷണങ്ങൾ ) വ്യാഖ്യാ നിക്കുന്നത് യഥാർത്ഥത്തിൽ നിഷേധമാണ് എന്നാണ് മുജാ ഹിദുകൾ ഇപ്പോൾ പഠിപ്പിക്കുന്നത് . “ അല്ലാഹുവിനു വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേ ഷണങ്ങളെ അതിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നു മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക . ഇതിനു സ്വിഫത് മുജാഹിദിന്റെ തിരഞ്ഞെടുത്ത നിഷേധം എന്നു തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക . ” ( വിചിന്തനം 2010 ജൂൺ 4 , പേജ് 10 ) -

 *വ്യാഖ്യാനിക്കണം*

 : വക്കം മൗലവി - എന്നാൽ സ്വിഫത് വ്യാഖ്യാനം സ്വിഫത് നിഷേധമല്ലെ ന്നാണ് വക്കം മൗലവി മുമ്പ് പഠിപ്പിച്ചത് . അദ്ദേഹം എഴുതുന്നു : -

 “ ബുദ്ധിക്ക് അസംഭവ്യമായി കാണുന്ന ബാഹ്യാർത്ഥത്തോട് കൂടിയ വല്ല വാക്യങ്ങളും ഖുർആനിലോ ഹദീസിലോ കാണു ന്നതായാൽ ആ ബാഹ്യാർത്ഥമല്ല അവിടെ ഉദ്ദേശിക്കപ്പെട്ടിരി ക്കുന്നതെന്നും ബുദ്ധി നിഷേധിക്കാത്ത ഏതോ അർത്ഥം അവിടെയുണ്ടെന്നും നിശ്ചയിക്കണമെന്നുമാണ് മതസിദ്ധാന്തം . ഇപ്രകാരമുള്ള വചനങ്ങളെ കുറിച്ച് മതാചാര്യന്മാരായ ഉല മാക്കളുടെയിടയിൽ രണ്ട് പക്ഷമുണ്ട് . ഒന്ന് ആ വചനങ്ങൾക്ക്  ബുദ്ധിക്ക് വിരോധമില്ലാത്ത അർത്ഥം ഉണ്ടായിരിക്കുമെന്നും എന്നാൽ അത് നമുക്ക് ദുർഗ്രഹമായിരിക്കുമെന്നും അതിനാൽ ആ ഭാഗം ദൈവത്തിൽ സമർപ്പിച്ച് വിട്ടേക്കണമെന്നുമാണ് . ഇത് പൂർവ്വന്മാരായ ഉലമാക്കളുടെ ( സലഫിന്റെ ) പക്ഷമാകുന്നു . പിൽക്കാലത്തെ ഉലമാക്കളുടെ പക്ഷം ആ ഭാഗത്തെ ഭാഷാ നിയമമനുസരിച്ച് വ്യാഖ്യാനിച്ച് ബുദ്ധിക്ക് വിരോധമില്ലാത്ത അർത്ഥത്ത സങ്കൽപ്പിക്കണമെന്നാണ് . ' ' ( ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം , വക്കം മൗലവി , പേജ് 62 ) -


 *അമാനി വ്യാഖ്യാനിക്കുന്നു*

 കെ . എൻ . എം . ഔദ്യോഗിക പരിഭാഷയിൽ അമാനി മൗലവി വ്യാഖ്യാനിച്ചത് കൂടി കാണുക :


 - “ കാര്യം ഗൗരവത്തിലെത്തുന്ന ദിവസം 68 / 42 ( പരിഭാഷ . പേജ് 3392 )  يوم يكشف عن ساق” എന്ന സൂക്തത്തെ യാണ് മേൽ പറഞ്ഞ പ്രകാരം അമാനി വ്യാഖ്യാനിച്ചത് . ഇപ്പോൾ ഈ സൂക്തത്തിന്റെ ബാഹ്യാർത്ഥം പിടിച്ചു കൊണ്ടാണ് മൗലവിമാർ അല്ലാഹുവിനു കണങ്കാൽ ഉണ്ടെന്ന് വാദിക്കുന്നത് . “ അല്ലാഹുവിനു കണങ്കാൽ ഉണ്ടെന്ന് വിശ്വസി ക്കൽ നമുക്ക് നിർബന്ധമാണ് . കണങ്കാൽ വെളിവാക്കപ്പെടുന്ന് 100 വൈരുദ്ധ്യങ്ങൾ ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക . 68 42 ” ( വിശ്വാസകാര്യ ങ്ങൾ അല്ലാഹു , കെ . എൻ . എം , പേ . 203 )

*ഒഹാബി പുരോഹിതർ മറുപടി പറയുമോ?*

- ചോദ്യം : 1.അല്ലാഹുവിന് കണങ്കാലുണ്ടെന്നതിന് മൗലവിമാർ ഇപ്പോൾ കണ്ടെത്തിയ സൂക്തത്ത അമാനി മൗലവി വ്യാഖ്യാനിച്ചു പറഞ്ഞത് " കാര്യം ഗൗരവത്തിലെത്തുന്ന ദിവസം ' എന്നാണ് . അമാനി സ്വിഫത്ത് നിഷേധിയായി ഇസ്ലാമിന് പുറത്തുപോയ മുർത്തദ്ദാണോ ?

2.സ്വിഫത്ത് നിഷേധം പഠിപ്പിക്കുന്ന അമാനിയുടെ ഖുർആൻ പരിഭാഷ കെഎൻഎമ്മിന്റെ ആധികാരിക ഖുർആൻ വിവരണമായ തെങ്ങനെ ? 3.അമാനി മൗലവിയുടെ വിശ്വാസത്തിൽ അല്ലാഹുവിന് കണങ്കാലില്ല . ഇപ്പോൾ മൗലവിമാർ പറയുന്നു അല്ലാഹുവിന് കണങ്കാലുണ്ടന്ന് ! നഊദുബില്ലാഹ് . . . ഇത പിഴച്ച വിശ്വാസത്തിൽ നിന്ന് അല്ലാഹു നമ്മ സംരക്ഷിക്കട്ടെ ,

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...