Tuesday, November 26, 2019

അല്ലാഹുവിൽ ഒഹാബി വിശ്വാസം വൈരുദ്ധ്യം 1



അഹ്ലുസ്സുന്നയുടെ ആദർസ്ശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


  - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ*

 .
വൈരുദ്ധം '1

*അൽമനാർ എഴുതുന്നു*

 : അല്ലാഹുവിനു ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്റാണ് അല്ലാഹുവിനു ഭാഗം , സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാ മിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്നതാണ് . കെ . എൻ . എം , മുഖപത്രമായ " അൽമനാർ ' എഴുതുന്നു : “ അല്ലാഹുവിനു ജഡം , രൂപം , ഭാഗം , സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വ സിക്കുക , മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക . മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു ( കാഫിറായ അനാചാരി ) ഉദാഹര ണമായെടുക്കാം . ” ( അൽ മനാർ 1952 ജനുവരി 20 ) -

 അല്ലാഹുവിന് ഭാഗമുണ്ട് അല്ലാഹുവിനു രണ്ട് ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേ ഷണം


. " അൽമനാർ ' എഴുതുന്നു : “ അല്ലാഹുവിന്റെ ഇരു കൈകളും ( ഇരുഭാഗവും ) വലതുഭാഗമാണ് . ” ( അൽമനാർ 2004 ഡിസംബർ , പേജ് 36 )


 1952ലെ കുഫ്റ് 2004ൽ തൗഹീദാകുന്നു .

*ഒഹാബി പുരോഹിതർ മറുപടി പറയുമോ?*

 ചോദ്യം 1: 1952 - ൽ അല്ലാഹുവിനു ഭാഗം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണെന്നതിനും 2004ൽ അല്ലാഹുവിന്

2 ഭാഗമുണ്ടെന്നും രണ്ടും വലതു ഭാഗമാണെന്നും വിശ്വസിക്കലാണ് തൗഹീദ് എന്നതിനും ഖുർആനിൽ രേഖയുണ്ടോ ?

3 കാലപ്പഴക്കം കൊണ്ട് ദൈവ വിശ്വാസത്തിൽ മാറ്റം വരുമോ ?

4.മാറ്റം വന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് മൗലവിമാരുടെ അഖീദ ശരിയല്ലെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ ?


دلاءل أهل السنة

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...