Tuesday, September 3, 2019

ഇസ്തിഗാസ: ഒഹാബി ദുർവ്യാഖ്യാനം واذا ذكر الله


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,
https://islamicglobalvoice.blogspot.in/?m=0



ചോദ്യം*

താഴെ പറയുന്ന ആയത്ത് ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്ക് ബാധകമാവുമോ?

*ഒഹാബി പുരോഹിതൻ*

അല്ലാഹു -تَعَالَى- മുശ്രിക്കുകളെ കുറിച്ച് പറഞ്ഞതു പോലെയാണ് ഇത്തരക്കാരുടെ കാര്യം.


وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٥﴾


*“അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടരാകുന്നു.” (സുമര്‍: 45)*


*മറുപടി*


മേൽ ആയത്ത് ഒരിക്കലും മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണന്നോ ശിർക്കാണന്നോ പറയാനോ അവരെ ബഹുമാനിക്കരുത് എന്ന്ന് അവതരിപ്പിച്ചതല്ല.


ഒരു ഖുർആൻ വ്യാഖ്യാതാവും അങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ അതാണ് പുരോഹിതന്മാർ തെളിയിക്കേണ്ടത് '


ഒഹാബികൾ പോലും അംഗീകരിക്കുന്ന ഇബ്ന് കസീർ പറയുന്നത് കാണുക


മുശ്രിക്കുകളോട് ലാ ഇലാഹ ഇല്ലല്ലാ (അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല) എന്ന് പറയപ്പെട്ടാൽ ആഖിറം കൊണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌.


ഈ ആയത്ത് 

لا إله إلا الله


എന്ന് പറയപ്പെട്ടാൽ അവർ അഹംഭാവം നടിക്കുന്നവരാണ് എന്ന മറ്റൊരു ആയത്ത് പോലെയാണ് 'അല്ലാഹുവിനെ കൂടാതെ അവരുടെ വിഗ്രഹങ്ങളെയും ദൈവങ്ങളേയും പറയപ്പെട്ടാൽ അവര്‍ സന്തുഷ്ടരാകുന്നു.”


(തഫ്സീർ ഇബ്ന് കസീർ )



ثم قال تعالى ذاما للمشركين أيضا : ( وإذا ذكر الله وحده ) أي : إذا قيل : لا إله إلا الله ( اشمأزت قلوب الذين لا يؤمنون بالآخرة ) قال مجاهد : ( اشمأزت )انقبضت .وقال السدي : نفرت . وقال قتادة : كفرت واستكبرت . وقال مالك ، عن زيد بن أسلم : استكبرت . كما قال تعالى : ( إنهم كانوا إذا قيل لهم لا إله إلا الله يستكبرون ) [ الصافات : 35 ] ، أي : عن المتابعة والانقياد لها . فقلوبهم لا تقبل الخير ، ومن لم يقبل الخير يقبل الشر ; ولهذا قال : ( وإذا ذكر الذين من دونه ) أي : من الأصنام والأنداد ، قاله مجاهد ، ( إذا هم يستبشرون ) أي : يفرحون ويسرون ( تفسير ابن كثير)


ഇത് പോലെ തന്നെ മറ്റു മുഫസ്സിരീങ്ങളും പറഞ്ഞിട്ടുണ്ട്.


ചുരുക്കത്തിൽ, മുശ്രിക്കുകളുടെ

 لا اله الا الله

എന്ന് വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത മറ്റു ഇതര വിഗ്രഹങ്ങളും മറ്റും ദൈവങ്ങളാണന്ന് പറഞ്ഞ വിശ്വാസത്തെ എതിർത്തു കൊണ്ട് ഇറങ്ങിയ സൂക്തം സ്വയം ദുർവ്യാഖ്യാനിക്കുകയാണ് ഒഹാബി പുരോഹിതർ മഹാന്മാരേ അനുസ്മരിക്കുന്നതോ അവരേ ബഹുമാനിക്കുന്നതോ അവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നതോ എതിർക്കാൻ വേണ്ടി അവതരിപ്പിച്ചതല്ല. മേൽ ആയത്ത് അത് കൊണ്ടാണ്.......

എന്നാൽ لا اله اله الله

*എന്ന് ധാരാളം ചൊല്ലിക്കൊണ്ട്  അള്ളാഹുവിനെ ഓർക്കുന്ന വരാണ് സുന്നികൾ 'മയ്യത്ത് കൊണ്ട് പോവുമ്പോഴും  ദിക്റ് ഹൽഖകളിലും മരണശേഷവും ധാരാളം അല്ലാഹുവിനെ ഓർത്ത് ദിക്റ് ചൊല്ലുന്നവരാണ് സുന്നികൾ 
അത്തരം അല്ലാഹു വിനെ ഓർക്കുന്ന സദസ്സുകൾ പുച്ചിച്ച് തള്ളുന്നവരാണ് ഒഹാബി പുരോഹിതർ
ഇത്തരം ആളുകൾക്ക് ഈ ആയത്ത് ബാദ കമാണോ എന്നാണ് ചിന്തിക്കേണ്ടത് '*

ചുരുക്കത്തിൽ മുൻ ഗാമികളായ  ഒരു മുഫസ്സിറും മേൽ ആയത്ത് മഹാൻമാരോട് തവസ്സുലും ഇസ്താഗാസയും ഇസ്തിഗ്ഫാഉം ചോദിക്കൽ ശിർക്കാണന്ന് മേൽ ആയത്തോ മറ്റു ആയത്തുകളോ വിവരിച്ചു ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. 

മറിച്ച് വിഗ്രഹാരാധകരെ പറ്റി പറഞ്ഞ ഖുർആൻ വചനങ്ങൾ   ദുർവ്യാഖ്യാനം ചെയ്തു മുസ്ലിമിങ്ങളെ മേൽ വെച്ച് കെട്ടുകയാണ് ചെയ്യുന്നത് '.

*

وكان ابن عمر يراهم شرار خلق الله وقال إنهم انطلقوا إلى آيات نزلت في الكفار فجعلوها على المؤمنين


ആദ്യത്തെ ബിദ്അത്തിന്റെ കക്ഷിയും മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുസ്ലിമീങ്ങളുടെ മേൽ വെച്ച് കെട്ടി സ്വഹാബികളേയും താബിഉകളേയും അടക്കമുള്ള മുസ്ലിമീങ്ങളെ ശിർക്കാരോപിച്ചു മുശ്രിക്കുകളാക്കിയ ഖവാരിജുകളെ വിവരിച്ചു ഇബ്നു ഉമർ( റ | പറയുന്നത് കാണുക 

അല്ലാഹുവിന്റെ 'സൃഷ്ടികളിൽ ഏറ്റവും നീചൻമാരായിട്ടാണ് അവരെ ഇബ്ന് ഉമർ (റ) കണ്ടിരുന്നത്. കുഫാറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ മുഅമിനീങ്ങളുടെ മേൽ വെച്ചു കെട്ടിയവരാണവർ
സ്വഹീഹുൽ ബുഖാരി.

ഇതിൽ നിന്നും
വഹാബികൾ  ഖവാരിജകളുടെ യഥാർഥ പിന്മുറക്കാർ തന്നെയാണനും ആധുനിക ഖവാരിജുകൾ തന്നെ യാണന്നും ഇതിൽ നിന്ന് മനസ്സിലാക്കാം


കാരണം ഒഹാബികളും ചെയ്യുന്നത്
കാഫിരീങ്ങളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുഅമിനുകളുടെമേൽ ചാർത്തുകയാണല്ലോ -
ഇതു ഖവാരിജുളുടെ സ്വഭാവം ആണെന്ന് ഇബ്നു ഉമർ ( റ ) പറഞ്ഞിട്ടുണ്ട്.

അസ്ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...