Tuesday, September 3, 2019

ഇസ്തിതിഗാസ: ഹിദായത്ത് ചോദിക്കാമോ?


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0

ചോദ്യം

*ഒഹാബി പുരോഹിതൻ*
എഴുതുന്നു

 ഹിദായത് നല്‍കുന്നതിന് വേണ്ടി അല്ലാഹുവല്ലാത്തവരോട് ചോദിക്കല്‍. ശിർക്കാണ് കാരണം അല്ലാഹുവിന് മാത്രമാണ് ഹിദായത് നല്‍കാന്‍ കഴിയുക. മറ്റൊരാള്‍ക്കും അത് സാധ്യമല്ല. നബി -ﷺ- ക്ക് പോലും അവിടുത്തേക്ക് ഇഷ്ടമുള്ളവരെ ഹിദായതിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ ﴿٥٦﴾
*“തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു.” (ഖസ്വസ്വ്: 56)*
ഇതിന്ന് എന്താണ് മറുപടി

*മറുപടി*
താങ്കൾ ഹിദായത്താക്കില്ല എന്ന് പറഞ്ഞ അതേ ഖുർ ആനിൽ തന്നെ
انك لتهدي الي صراط مستقيم

നബിയെ അവിടന്ന് ചൊവ്വായ മാർഗത്തിലേക്ക് ഹിദായത്താക്കുന്നു 'എന്നു മുണ്ടല്ലോ …. അപ്പോൾ ഖുർ ആനിലും ശിർക്കുണ്ടോ? ഹിദായത്താക്കൽ നബി സ്വ യിലേക്ക് ചേർത്തി പറഞ്ഞതായി ഇവിടെ കാണുന്നു.ഇത് ശിർക്കാണോ
إن هذا القرءان يهدي التي هي أقوم

ഈ ഖുർആൻ ഏറ്റവും ചൊവ്വായതിലേക്ക് ഹിദായത്താക്കുന്നു എന്നും ഖുർആനിൽ ഹിദായത്താക്കൽ നെ ഖുർആനിലേക്ക് ചേർത്തി പറയുന്നു' ഇതും ശിർക്കാണോ

ഇതല്ലാം വേർതിരിച്ചു മനസ്സിലാക്കാനുള്ള പക്വതയാണ് ഒഹാബി വേണ്ടത്

ആദ്യം നീ ഹിദായത്താക്കില്ല എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നി ഹിദായത്ത് സൃഷ്ടിക്കില്ല എന്നാണ് കാരണം സൄഷ്ടാവ് അല്ലാഹുവാണല്ലോ

ഇനി ഒരാൾ പള്ളിയിലെ  ഉസ്താദിനോടോ അല്ലെങ്കിൽ ഒരു വലിയ്യിനോടോ എന്നെ ഹിദായത്താക്കണം എന്ന് പറഞ്ഞാൽ ഹിദായത്ത് സൃഷ്ടിച്ചു തരണം എന്നല്ല.

ഹിദായത്ത് ആവാനുള്ള കാരണങ്ങൾ ചെയ്തു തരണം എന്നാണ് കാരണങ്ങൾ പലതുമാവാം ചിലപ്പോൾ ഈ മഹാന്റെ പ്രാർത്ഥനയാവാം ഇദ്ധേഹത്തിന്റെ ഹിദായത്ത് കാരണമാവുന്ന പ്രവർത്തനമാവാം ഇത്തരം കാര്യങ്ങൾ ചോദിക്കുന്നത് ശിർക്കാണുന്ന തിന്ന് യാതൊരു തെളിവും ഒരു പുരോഹിതനും കൊണ്ട് വരാൻ സാധ്യമല്ല.
ഏതങ്കിലും മഹാന്മാരോട് ഹിദായത്താക്കണേ എന്ന് പറഞ്ഞാൽ അതുകൊണ്ട് ഉദ്ദേശം മേൽപ്പറഞ്ഞത് മാത്രമാണ് ' അത് ശിർക്കാണെന്നതിന്ന് വല്ല തെളിവും ഉണ്ടെങ്കിൽ
 അതാണ് കൊണ്ട് വരേണ്ടത്.

*അസ്ലം സഖാഫി
പരപ്പനങ്ങാടി*
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....