Saturday, July 20, 2019

കൂറ്റനാട് മുസ്ലിയാരെ കാഫിറാക്കിയോ...?*

*സുന്നികൾ പരസ്പരം കാഫിറാക്കുന്നു എന്ന് കവലകളിൽ പ്രസംഗിക്കുന്ന മുജാഹിദ് മൗലവിമാർ സുന്നികളുടെ മുന്നിൽ വെച്ച് തെളിയിക്കാൻ സാധിക്കാതെ ഉരുളുന്നു*
👇👇👇👇👇👇👇👇👇👇👇👇👇
ONE
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
*ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാർ KV കൂറ്റനാട് മുസ്ലിയാരെ കാഫിറാക്കിയോ...?*

സിറാജ് പത്രത്തിൽ പി പി മുഹ്യിദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ ഉസ്താദ് എഴുതിയ ഒരു ലേഖനത്തിൽ "ഖുർആൻ പരിഭാഷ കുഫ്രിയത്തിലേക്ക് " എന്ന് ശംസുൽ ഉലമ EK അബൂബക്കർ മുസ്ലിയാർ പറഞ്ഞതായി എഴുതി.

ഇങ്ങനെ ശംസുൽ ഉലമ പറയാനുള്ള കാരണം പരിഭാഷപ്പെടുത്തുമ്പോൾ ചിലപ്പോൾ വാചകങ്ങൾ തെറ്റിയാൽ ഇത്തരത്തിൽ അബദ്ധത്തിൽ ചെന്ന് പെടാൻ സാധ്യത തള്ളിക്കളയാവതല്ല അതിനാൽ തന്നെ പരിഭാഷ സൂക്ഷിക്കണം എന്നർത്ഥം പക്ഷെ "ഖുർആൻ പരിഭാഷ കുഫ്രിയതിലേക്ക് " എന്ന വാചകം ഉള്ളതിനാലാണ് കൂറ്റനാട് ഉസ്താദിനെ EK ഉസ്താദ് കാഫിറാക്കി എന്ന് വഹാബിസം പ്രചരിപ്പിച്ചു

എന്നാൽ സുന്നികളുടെ മുന്നിൽ വെച്ച് ഈ ലേഖനം വായിച്ച് സുന്നികൾ പരസ്പരം കാഫിറാക്കുന്നവരാണെന്ന് വരുത്തിതീർക്കാൻ ഹനീഫ കായക്കൊടി ശ്രമിച്ചു പക്ഷെ പേരോട് ഉസ്താദ് മൗലവിയെ പിടിച്ചു *ഖുർആൻ പരിഭാഷ കുഫ്രിയതിലേക്ക്* എന്ന് പറഞ്ഞാൽ കുഫ്രിയത്തിൽ എത്തിയിട്ടില്ല എന്നാണ് അതിന്റെ അർത്ഥം എന്നും.

AIRPORT ൽ വെച്ച് സൗദി യാത്രക്കാരനോട് എവിടേക്കാ എന്ന് ചോദിച്ചാൽ *സൗദിയിലേക്ക്* എന്നാണ് മറുപടി പറയുക അതിനർത്ഥം ഇപ്പോ സൗദിയിൽ എത്തിയിട്ടില്ല സൗദിയിൽ എത്തും എന്നാണെന്നും വളരെ വിശദമായി മലയാളത്തിൽ ഉദാഹരണ സഹിതം പറഞ്ഞു

ഇതിനെ ഖണ്ഡച്ച് ഹനീഫ കായക്കൊടി പറഞ്ഞു നിങ്ങളെ *AIRPORT ലേക്കല്ല AIRPORT ൽ തന്നെ എത്തിച്ചു തരാം എന്ന്* വാസ്തവത്തിൽ പറയേണ്ടത് സൗദിയിൽ എത്തിച്ചുതരാംഎന്നാണ്(കാഫിറാക്കിയിട്ടില്ല) ഇതും പേരോട് ഉസ്താദ് പിടികൂടി വിശദീകരിച്ചപ്പോ ഹനീഫ കായക്കൊടി പിന്നെ എഴുന്നേറ്റില്ല പിന്നെ മറുപടി പറഞ്ഞത് സകരിയ്യ സ്വലാഹിയാണ്.

എന്നാൽ ഹനീഫക്ക് ഈ ഉദാഹരണം മനസ്സിലായില്ലെങ്കിലും നമ്മുടെ ഹുസൈൻ സലഫിക്ക് മനസ്സിലായി അദ്ധേഹം നാദാപുരം ഖണ്ഡനത്തിൽ *ദുബായിലേക്ക്* എന്ന് ശരിയാക്കി പറയുകയാണുണ്ടായത്

അതായത് കുഫ്രിയതിലേക്ക് എന്ന് പറഞ്ഞാൽ ഇപ്പോൾ കാഫിറായിട്ടില്ല സൗദിയിലേക്ക് എന്ന് പറഞ്ഞത് പോലെ പിന്നീട് അബദ്ധത്തിൽ ചെന്ന് പെട്ടേക്കാം സൗദിയിൽ എത്തിയേക്കാം എന്ന് പറയുന്നത് പോലെ.

NB : ഹുസൈൻ സലഫി പറഞ്ഞ ഭാഗം രണ്ടാമത്തെ ക്ലിപ്പിൽ കാണാം.

https://youtu.be/d4OEniwZjnM
⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
SECOND
KV കൂറ്റനാട് മുസ്ലിയാർ കാഫിറും മുർതദ്ധുമാണെന്ന സിറാജിലെ രാഷ്ട്രീയക്കരന്റെ ലേഖനവുമായി സുന്നികൾക്ക് ബന്ധമില്ല

സിറാജ് പത്രത്തിൽ പി പി മുഹ്യിദീൻ കുട്ടി ഉസ്താദ് എഴുതിയ ലേഖനത്തിൽ നിന്ന് KV കൂറ്റനാട് മുസ്ലിയാർ കുഫ്രിയത്തിലേക്ക് പോയി എന്ന് സമർത്ഥിക്കാൻ സാധിക്കാത്ത ഹനീഫ കായക്കൊടി പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൊണ്ടുവന്നത് 1989 നവംബറിലെ സിറാജ് ദിനപത്രത്തിൽ ഏതോ ഒരു രാഷ്ട്രീയക്കാരൻ എഴുതിയ ലേഖനമാണ് ഈ ലേഖനം എങ്ങനെ സുന്നികളുടെ നിലപാടാകും

സിറാജ് എന്നത് പൊതുവായ പത്രമാണെന്ന് അതിൽ മുസ്ലിമും എഴുതും അമുസ്ലിമും എഴുതും മതമുള്ളവനും എഴുതും മതമില്ലാത്തവനും എഴുതും അതൊന്നും സുന്നികളുടെ നിലപാടല്ല. മുജാഹിദ് മൗലവിമാർ തന്നെ സുന്നികളുടെ മറ്റു പത്രങ്ങളിൽ എഴുതിയത് ഈ അടുത്ത കാലത്ത് വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ഈ ലേഖനവുമായി സുന്നികൾക്ക് യാതൊരു ബന്ധവും ഇല്ല

ആരോപകർ കൊണ്ട് വരേണ്ട തെളിവ്
EK ഉസ്താദോ കാന്തപുരം ഉസ്താദോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സുന്നീ പണ്ഡിതനോ ഖുർആൻ പരിഭാഷ എഴുതിയതിന്റെ പേരിൽ KV കൂറ്റനാട് മുസ്ലിയാർ കാഫിറായി എന്നോ മുർതദ്ധായി എന്നോ എഴുതിയതോ അല്ലെങ്കിൽ പ്രസംഗിച്ചതോ കൊണ്ട് വന്ന് തെളിയിക്കണം അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ എഴുതിയത് സുന്നികളുടെ നിലപാടാണെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്..

https://youtu.be/lWPC-fkWh1Y

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....