Friday, March 15, 2019

മരണവും കേൾവിയും🌷


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



🌷സുന്നത്ത് ജമാഅത്ത് വിഷയം: മരണവും കേൾവിയും🌷
ചോദ്യം:ജീവിച്ചിരിക്കുന്നവരും മരിച്ചവരും കഴിവിന്റെ വിഷയത്തിൽ ഒരുപോലെയാണോ?
ഉ:ജീവിതകാലത്ത് മലക്കിനെ കാണത്തവർ മരിച്ചാൽ കാണുന്നു.മലക്കുമായി ആശയവിനിമയം നടത്തുന്നു.ഇതൊന്നും ജീവിചിരിക്കുന്ന സാധാരണക്കാർക്ക് പറ്റില്ലല്ലോ.ആകയാൽ മരിച്ചവരുടെ കഴിവ് സാധരണമല്ലന്ന് മനസ്സിലായി.
ചോദ്യം:മരിച്ചവർ കേൾക്കുമെന്നതിന് അനിഷേധ്യമായ ഒരുതെളിവ് നൽകാമോ?
ഉ: *ഒരു വ്യക്തി മരിച്ചാൽ ഖബറിൽ ചോദ്യം ചെയ്യലുണ്ടെന്ന് എല്ലാവരും അംഗീകരിക്കുന്നു. അതിൽ ആർക്കും തർക്കമില്ല കേൾക്കുകയില്ലെങ്കിൽ പിന്നെ മുൻകർ,നക്കീർ എന്ന മലക്കുകൾ ചോദിക്കണ്ടല്ലോ?അപ്പോൾ മനസിലായി മരിച്ചവർക്ക് സ്വീകാര്യതയുടെ കേൾവിയുണ്ട്.*
ചോദ്യം:മരിച്ചവരെ അവിടുന്ന് കേൾപ്പിക്കുകയില്ല എന്ന ആയത്തിനെ കുറിച്ച് എന്ത് പറയുന്നു?
 ഉ: "മൗത്ത" എന്നവാക്ക് ശരീരത്തിൽ നിന്ന് പറത്തിറങ്ങിയ റൂഹിനെ തങ്ങൾ കേൾപിക്കുകയില്ല എന്നല്ല,മറിച്ച് അത് ഒരു ആലങ്കാരിക പ്രയോഗമാണ്,ഞാൻ പറഞ്ഞാൽ മകൻ കേൾക്കൂലാ,എന്ന് ഉമ്മ പറഞ്ഞാൽ ഉമ്മയുടെ മകൻ ചെവി പ്പൊട്ടനാണെന്നാണോ? അല്ല,മറിച്ച് അനുസരിക്കൂല എന്നാണ് *ഇതുപോലെ മക്കയിലെ അവിശ്വാസികൾ നബിതങ്ങളുടെ ഉപദേശം കൈക്കൊള്ളൂലാ സ്വീകരിക്കൂലാ എന്നാണ് അല്ലാതെ മരിച്ചവർക്ക് കെൾവിയില്ലന്നല്ല*.
ചോദ്യം:മിച്ചവർക്ക് ശരീരികലോകത്ത്  പ്രവർത്തിക്കാൻ കഴിയുമോ?
ഉ:കഴിയും,മുത്തുനബി(സ)   ബൈത്തുൽ മുഖദ്ദിസിൽ ആയിരക്കണക്കിന് നബിമാർക്ക് ഇമാമായി നിസ്കരിച്ചതും പരസ്പരം കൂടിക്കാഴ്ച നടത്തിയതും ഇതിന് ഉദാഹരണമാണ്.
🌷🌷🌷🌷🌷🌷🌷🌷

 ✍അൽത്വാഫ് മുസ്‌ലിയാർ വള്ളക്കടവ്.

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...