Tuesday, March 5, 2019

ഇസ്തിഗാസ 'ഏശുവിനെ ആരാധിക്കുന്ന ക്രസ്താനികളും നബി സ്വ യെ വിളിക്കുന്ന മുസ്ലിമീങ്ങളും തുല്യരൊ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഏശുവിനെ ആരാധിക്കുന്ന ക്രസ്താനികളും നബി  സ്വ യെ വിളിക്കുന്ന മുസ്ലിമീങ്ങളും തുല്യരൊ?



മുശ്രിക്കുകളും സുന്നികളും



മുശ്രിക്കുകളുടെ പ്രവർത്തികളും സുന്നികളുടെ പ്രവർത്തിയും ഒരു പോലെയാണ് എന്നും അതിനാൽ സുന്നികൾ മുശ്രിക്കാണെന്നും തകഫീർ തൊഴിലാളികളായ വഹ്ഹാബികളുടെ വാദം..!

ക്രിസ്ത്യാനികൾ യേശുവേ കാക്കണേ എന്ന് പറയുന്നത് പോലെ സുന്നികൾ "മുഹ്യിദ്ദീൻ ഷൈഖെ കാക്കണേ" എന്ന് പറയുന്നുവത്രേ..അത് കൊണ്ട് സുന്നികളും ക്രിസ്ത്യാനികളും ഒരു പോലെ മുശ്രിക്കാണത്രേ..! പ്രവർത്തികൾ തമ്മിലുള്ള സാമ്യത നോക്കിയാണോ അല്ലാഹുവിങ്കൽ ഒരാൾ മുസ്ലിമാണോ അമുസ്ലിമാണോ എന്ന് തീരുമാനിക്കപ്പെടുന്നത്..? എങ്കിൽ ലോകത്ത് ഇവരീ (വഹ്ഹാബിസം) പറയുന്ന രീതിയിൽ ഉള്ള ഒരു ഇസ്ലാമോ മുസ്ലിമീങ്ങളോ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടേ ഇല്ല എന്നല്ലേ വരുന്നത്..?

അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, ശിർക്കിന്റെ എല്ലാ വാദങ്ങളെയും പൊളിക്കാൻ അല്ലാഹു സൃഷ്‌ടിച്ച ഭൂമിയിലെ അല്ലാഹുവിന്റെ ആദ്യത്തെ ഭവനമായ കഅബാ ഷരീഫ് എന്നാൽ കുറെ കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു കെട്ടിടം - ഈ കഅബ ആകുന്ന കല്ലിന്റെ മുമ്പിൽ സുജൂദ് ചെയ്യുന്നവൻ മുസ്ലിമാണ് - എന്നാൽ അമ്പലത്തിന് മുന്നിൽ സുജൂദ് ചെയ്യുന്നവൻ ചെയ്യുന്നത് ഹറാം. അവനെ കാഫിറെന്നു വിധിക്കപ്പെടുന്നു.. ഇത് എന്താ അങ്ങനെ..? രണ്ടു പേരും സുജൂദ് ചെയ്തത് കല്ലിന്റെ മുമ്പിൽ തന്നെ..പിന്നെ..? ഇബ്രാഹീം മഖാം ആകുന്ന കല്ലിന് മുന്നിൽ സുജൂദ് ചെയ്യുന്നവൻ മുസ്ലിമാണ് - അമ്പലത്തിലെ വിഗ്രഹമാകുന്ന കല്ലിനു സുജൂദ് ചെയ്യുന്നത് ഹറാം. അവനെ കാഫിറെന്നു വിധിക്കപ്പെടുന്നു...! ഇത് എന്താ അങ്ങനെ..? രണ്ടു പേരും സുജൂദ് ചെയ്തത് കല്ലിന് തന്നെ..പിന്നെ..? കല്ലാകുന്ന കഅബയെ ഏഴു പ്രാവശ്യം ചുറ്റുന്നവൻ നല്ല മുസ്ലിം..! അമ്പലത്തിലെ കല്ലാകുന്ന വിഗ്രഹത്തെ ചുറ്റുന്നവൻ ചെയ്യുന്നത് ഹറാം. അവനെ കാഫിറെന്നു വിധിക്കപ്പെടുന്നു.. ഇത് എന്താ അങ്ങനെ..? രണ്ടു പേരും ചുറ്റിയത് കല്ലിന് തന്നെ..പിന്നെ..? ഹജറുൽ അസ്വദാകുന്ന കല്ല് ചുംബിക്കുന്നവൻ മുസ്ലിം.. - അമ്പലത്തിലെ പ്രതിഷ്ഠയായ വിഗ്രഹത്തെ ചുംബിക്കുന്നവൻ ചെയ്യുന്നത് ഹറാം. അവനെ കാഫിറെന്നു വിധിക്കപ്പെടുന്നു.. ഇത് എന്താ അങ്ങനെ..? രണ്ടു പേരും ചുംബനം ചെയ്തത് കല്ലിനെ തന്നെ..പിന്നെ..? അപ്പോ എന്ത് മനസ്സിലാക്കണം..? ബുദ്ധിയും വിവേകവും ഉള്ള ഏതൊരു മനുഷ്യനും മനസ്സിലാക്കും ഇവിടെ മുസ്ലിമും അമുസ്ലിമും യഥാർത്ഥത്തിൽ വേർതിരിയുന്നത് പ്രവർത്തിയിൽ അല്ല. വിശ്വാസത്തിൽ ആണ് എന്നത്..! (വഹ്ഹാബികൾക്ക് കഴിയാത്തതിന് കാരണം അവർക്ക് വിവേകമോ വിവേചന ബുദ്ധിയോ ഇല്ല - എല്ലാം ശൈത്വാൻ അടിച്ചു മാറ്റിപ്പോയി..!) ക്രിസ്ത്യാനികൾ ഈസാ നബിയെ വിളിച്ചത് കൊണ്ടല്ല കാഫിറായത് - മറിച്ച് ഈസാ നബി ത്രിയേകത്വത്തിന്റെ ഭാഗമാണ് എന്ന് വിശ്വസിച്ചത് കൊണ്ടാണ് - അല്ലാഹുവിന്റെ മകനാണ് എന്ന് വിശ്വസിച്ചത് കൊണ്ടാണ് എന്നാണു ഖുർആൻ പഠിപ്പിക്കുന്നത്..!

لقد كفر الذين قالوا إن الله ثالث ثلاثة

ഈസാ നബിയെ സഹായത്തിന് വിളിച്ചത് കൊണ്ടാണ് അവർ കാഫിർ ആയത് എന്ന് ഖുർആനിൽ എവിടെ എങ്കിലും കാണിക്കാൻ ആർക്കെങ്കിലും കഴിയുമോ..? ഇല്ല ഇല്ല.. നിശ്ചയം..! അല്ലാഹുവിനെ വിളിക്കുന്നവനും , മുഹ്യിദ്ദീൻ ഷൈഖിനെ വിളിക്കുന്നവനും, അല്ലാഹുവിനെയോ ഷൈഖിനെയൊ ആരെയും വിളിക്കാത്തവനും, രണ്ടും വിളിക്കുന്നവനും എല്ലാം മുസ്ലിമും അമുസ്ലിമും ആകുന്നത് വിശ്വാസം കൊണ്ട് മാത്രമാണ്. അല്ലാഹുവിന്റെ എകത്വത്തിൽ വിശ്വാസം ഇല്ലാത്തവൻ അല്ലാഹുവിനെ വിളിക്കട്ടെ, വിളിക്കാതിരിക്കട്ടെ, മുഹ്യിദ്ദീൻ ഷൈഖിനെ വിളിക്കട്ടെ, വിളിക്കാതിരിക്കട്ടെ - അവൻ കാഫിർ - വിളിച്ചാലും വിളിച്ചില്ലെങ്കിലും കാഫിർ..!

അല്ലാഹു ഏകനാണ് എന്ന വിശ്വാസമുള്ളവൻ അല്ലാഹുവിനെ വിളിച്ചാലും വിളിച്ചില്ലെങ്കിലും മുഹ്യിദ്ദീൻ ഷൈഖിനെ വിളിച്ചാലും വിളിച്ചില്ലെങ്കിലും മുസ്ലിമാണ്. കാരണം മുസ്ലിമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത് മനസ്സിനകത്തെ വിശ്വാസം കൊണ്ടാണ് - വിളി കൊണ്ടല്ല..! വിളി കൊണ്ടല്ല മുസ്ലിമും കാഫിറും ആകുന്നത് - വിശ്വാസം കൊണ്ടാണ്..! മക്ക മുശ്രിക്കുകളുടെ തൽബിയത് പറഞ്ഞു തൽബീസ് ഉണ്ടാക്കുന്ന മൗലവിമാർ വിഴുങ്ങുന്ന ഭാഗത്ത് തന്നെ പറയുന്നുണ്ടല്ലോ അവരുടെ തല്ബിയത്തിൽ അവരുടെ (മക്ക മുശ്രിക്കുകളുടെ) വിശ്വാസം -

إلا شريكاً هو لك

അഥവാ അല്ലാഹുവിന് ഒരു ശരീക് ഉണ്ട് എന്നതാണ് അവരുടെ വിശ്വാസം -

تملكه، وما ملك

ആ ശരീകിനെ അല്ലാഹു ഉടമപ്പെടുത്തുന്നു എന്ന ഉപവാചകം കൊണ്ട് കാഫിർ മുസ്ലിമാകുന്നില്ല - കാരണം ഒരു ചെറുവിരൽ അനക്കുന്നതിൽ അല്ലാഹുവിനു പങ്കുകാരുണ്ട് എന്ന് വിശ്വസിക്കുന്നവൻ അല്ലാഹുവിനെ വിളിക്കട്ടെ - വിളിക്കാതിരിക്കട്ടെ ആ വിശ്വാസത്തോടെ തന്നെ മുശ്രിക്കാണ്‌, ഇനിയവൻ ആരെ വിളിച്ചാലും വിളിച്ചില്ലെങ്കിലും സമമാണ് - അവൻ മുശ്രിക് തന്നെ..! സുന്നികൾ ആകുന്ന ഞങ്ങൾ ആരും അല്ലാഹുവിനു ഒരു വിധത്തിലും ശരീക് ഉണ്ട് എന്ന് വിശ്വസിക്കുന്നവരല്ല - അഥവാ അവരുടെയും ഞങ്ങളുടെയും വിശ്വാസം തീർത്തും വിപരീതമാണ് - അവർ അല്ലാഹുവിനു ശരീക് ഉണ്ട് എന്ന് വിശ്വസിച്ചു - ഞങ്ങൾ അല്ലാഹു എല്ലാ വിധ പങ്കുകാരെ തൊട്ടും പരിശുദ്ധനാണ്‌ എന്ന് വിശ്വസിക്കുന്നു.ഞങ്ങൾ തല്ബിയത്തിന്റെ ആദ്യ ഭാഗം വിശ്വസിക്കുന്നു - അവർ കൂട്ടിയ ഭാഗം നിഷേധിക്കുന്നു.

لا شريك له

അല്ലാഹുവിന് യാതൊരു വിധ പങ്കുകാരുമില്ല.. കഅബ ചുറ്റുന്നവൻ ചുറ്റുന്നത് കല്ലിനെ - അമ്പലം ചുറ്റുന്നവൻ ചുറ്റുന്നതും കല്ലിനെ, പക്ഷെ അവർ വ്യത്യാസപ്പെടുന്നത് വിശ്വാസത്തിൽ. ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ് എന്ന വിശ്വാസം ഉള്ളവൻ മുസ്ലിം - അല്ലാത്തവൻ കാഫിർ... സിമ്പിൾ..

നൗഫൽ കല്ലാച്ചി.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....