*"പാപമോചനം" ഖുർ ആൻ കാണിച്ച് തരുന്ന സുന്ദരമായ മാർഗ്ഗം*____✍🏼
03/03/2109 - *Siddeequl Misbah*
മനുഷ്യൻ പാപികളാകുമ്പോൾ പശ്ചാത്തപിച്ച് തെറ്റിൽ നിന്ന് മടങ്ങുന്നവർ എത്ര പേരുണ്ട് ? നാം പാപികളാണോ തൗബ ചെയ്ത് മടങ്ങണമെന്നുണ്ടൊ ? വരൂ നമുക്ക് ഖുർ ആൻ നല്ല മാർഗ്ഗം കാണിച്ച് തരുന്നുണ്ട് "ഇടതേട്ടം" , സുന്നികൾ പാപമോചനത്തിനായി ഹബീബായ (സ്വ) യെ സമീപിക്കുന്നു , വിളിച്ച് ശുപാർഷ തേടുന്നു ഈ സമീപനത്തിലൂടെയാകുമ്പോൾ തൗബയുടെ സ്വീകാര്യവും എളുപ്പമാകുന്നു എന്നാൽ ആധുനിക ഷിർക്ക് വാദികളായ വഹാബികളുടെ തെറ്റായ വാദങ്ങളിൽ നിന്ന് മുസ്ലിമീങ്ങൾ വിട്ട് നിൽക്കുക ഖുർ ആൻ പഠിപ്പിച്ച ഈ രീതിയെ പിൻ പറ്റുക
ആദ്യമായി സൂറത്ത് യൂസുഫിൽ നോക്കൂ യഹ്ഖൂബ് നബി (അസ) മിനോട് പാപമോചനത്തിനായി ഇടതേടുന്നു
قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ
അവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കേണമേ; തീര്‍ച്ചയായും ഞങ്ങള്‍ കുറ്റവാളികളായിരുന്നു." (Sura 12 : Aya 97)
പാപം പൊറുത്ത് തരുന്നവൻ അള്ളാഹുവാണ് ഇത് ചോദിച്ചവർക്കും ചോദിക്കപ്പെട്ട യഹ്ഖൂബ് നബി (അസ) മിന്നും അറിയാം എന്നാൽ ഡയറക്ടായി അള്ളാനോട് തന്നെ ചോദിച്ചോളൂ എന്ന് തിരുത്തുന്നില്ല ഈ ശൈലിയാണ് തൗബക്കുള്ള ഏറ്റവും നല്ല സ്വീകാര്യ മാർഗ്ഗം എന്ന് സമുദായത്തെ പഠിപ്പിക്കുന്നു.
സൂറത്ത് മുഹമ്മദ് (സ്വ) യുലെ 47 മത്തെ ആയത്തിൽ അള്ളാഹു തന്നെ ഹബീബായ (സ്വ) യോട് കൽപ്പിക്കുന്നത് നോക്കൂ
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ
"അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ഒരിലാഹും ഇല്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്". (Sura 47 : Aya 19)
ഇവിടെ സർവ്വ മുഹ്മിനീങ്ങളുടെയും മുഹ്മിനാതുകളുടെയും പാപങ്ങൾക്കായി മാപ്പിരക്കാൻ ഹബീബായ (സ്വ) യോട് അള്ളാഹു തന്നെ കൽപ്പിക്കുന്നു. പാപമോചനത്തിനായി ഇടയാളനാക്കുന്ന ശൈലി ഷിർക്കും ഖുറാഫാതുമാണെങ്കിൽ അള്ളാഹു ഇങ്ങനെ നബി (സ്വ) യോട് കൽപ്പിക്കുമായിരുന്നോ ? അള്ളാക്ക് നേരിട്ട് പറഞ്ഞാൽ പോരെ എന്നോട് തന്നെ ഡയറക്ടായി ചോദിച്ചോളൂ എന്ന് !!!
അപ്പോൾ ഒരു സംശയം വന്നേക്കാം ഹബീബ് (സ്വ) വഫാത്തായല്ലോ ഇപ്പോഴും നമുക്ക് വേണ്ടി പാപമോചനം നടത്തുന്നുണ്ടോ എന്ന് ? എന്നാൽ സർവ്വ മുഹ്മിനീങ്ങളുടെയും പാപമോചനം നടത്താൻ അള്ളാഹു കൽപ്പിച്ചതിൽ എല്ലാ മുഹ്മിനീങ്ങളും പെടും അതിൽ മുഹ്മിനീങ്ങൾക്ക് സംശയിക്കേണ്ട ആവശ്യം തന്നെ ഇല്ല !! അല്ലാതെ അക്കാലത്തുണ്ടായ മുഹ്മിനീങ്ങൾ മാത്രമാണെന്നുള്ള വാദം വെറും ജഹാലത്ത് മാത്രമാകുന്നു ,
ഇനി എല്ലാ മുഹിമിനുകൾക്കും വേണ്ടിയാണെന്നുള്ള കാര്യം മുഫസ്സിറുകൾ പഠിപ്പിക്കുന്നുണ്ടോ എന്ന സംശയം വേണ്ട തഫ്സീർ റാസിയിൽ നിന്ന് നോക്കാം
قَوْلُهُ تَعَالَى لِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَاسْتَغْفِرْ لِذَنْبِكَ، وَلِلْمُؤْمِنِينَ وَالْمُؤْمِناتِ [مُحَمَّدٍ: ١٩] دَلَّتِ الْآيَةُ عَلَى أَنَّهُ تَعَالَى أَمَرَ مُحَمَّدًا بِأَنْ يَسْتَغْفِرَ لِكُلِّ الْمُؤْمِنِينَ وَالْمُؤْمِنَاتِ....
കൂടാതെ ഇതിന്റെ മഹ്ന നബി (സ്വ) യോടുള്ള ശഫാ അത്ത് തേട്ടമാണെന്നും ഇതേ ഭാഗത്ത് തന്നെ റാസിയിൽ കാണാം👇
فَدَلَّ عَلَى أَنَّ اللَّهَ تَعَالَى لَمَّا أَمَرَ مُحَمَّدًا بِالِاسْتِغْفَارِ لِكُلِّ الْعُصَاةِ فَقَدِ اسْتَجَابَ دُعَاءَهُ، وَذَلِكَ إِنَّمَا يَتِمُّ لَوْ غَفَرَ لَهُمْ وَلَا مَعْنَى لِلشَّفَاعَةِ إِلَّا هَذَا، 👉🏻
തഫ്സീറുൽ കബീർ (3/499)
മരണം ജീവിതം എന്നിങ്ങനെ തൗഹീദിനെ വിഭജിക്കുന്ന അവാന്തര വാദങ്ങൾ പിൽക്കാലത്ത് വരുമെന്നൊക്കെ മുത്ത് നബി (സ്വ) ക്ക് അറിയുമായിരുന്നല്ലോ അത് കൊണ്ട് തന്നെ ഇതിന്റെ മറുപടി ഒന്ന് കൂടി വ്യക്തമായി തന്നെ മുത്ത് നബി (സ്വ) തന്നെ നമ്മെ പഠിപ്പിച്ചതുമാണ്
*സ്വഹീഹായ ഹദീസ് :-*
بَابُ مَا يَحْصُلُ لِأُمَّتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ اسْتِغْفَارِهِ بَعْدَ وَفَاتِهِ]
١٤٢٥٠ - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " «إِنَّ لِلَّهِ مَلَائِكَةً سَيَّاحِينَ، يُبَلِّغُونَ عَنْ أُمَّتِي السَّلَامَ ". قَالَ: وَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " حَيَاتِي خَيْرٌ لَكَمْ تُحْدِثُونَ وَيُحَدَثُ لَكَمْ، وَوَفَاتِي خَيْرٌ لَكَمْ تُعْرَضُ عَلَيَّ أَعْمَالُكُمْ، فَمَا رَأَيْتُ مِنْ خَيْرٍ حَمَدَتُ اللَّهَ عَلَيْهِ، وَمَا رَأَيْتُ مِنْ شَرٍّ اسْتَغْفَرْتُ اللَّهَ لَكَمْ» ".
رَوَاهُ الْبَزَّارُ، وَرِجَالُهُ رِجَالُ الصَّحِيحِ.
مجمع الزواهد.......
" എന്റെ ജീവിതവും വഫാത്തും നിങ്ങൾക്ക് ഖൈറാണ് നിങ്ങളുടെ അമലുകൾ അള്ളാഹു എനിക്ക് വെളിവാക്കിത്തരുന്നുണ്ട് , നിങ്ങൾ നല്ലത് ചെയ്യുന്ന് കണ്ടാൽ ഞാൻ അള്ളാഹുവിനെ സ്തുതിക്കും തെറ്റ് ചെയ്യുന്നത് കണ്ടാൽ അള്ളാഹുവിനോട് നിങ്ങൾക്ക് വേണ്ടി പൊറുക്കൽനെ തേടുകയും ചെയ്യും"

"ഈ ഹദീസ് കൊണ്ട് വരാൻ നൽകിയ ബാബ് തന്നെ വഫാത്തിന്ന് ശേഷം ഉമ്മത്തിന്ന് വേണ്ടി നബി (സ്വ) ഇസ്തിഗ്ഫാർ നടത്തും (ഉമ്മത്തിന്ന് കരസ്ഥമാകും)
പാപികളോടും ദോഷികളോടും പാപമോചനത്തിന്ന് വേണ്ടി നബി (സ്വ) യെ സമീപിക്കാമെന്ന് അള്ളാഹു തന്നെ പഠിപ്പിക്കുന്നത് സൂറത്ത് നിസാഅ് 64 മത്തെ ആയത്തിലും വ്യക്തമാണ്
وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً }
“അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ സ്വശരീരത്തോട് അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ (തെറ്റ് ചെയ്തപ്പോൾ) നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”(Soorath: AlNisa’a 64)
ഈ ആയത്ത് പറയുമ്പോൾ ചില ജൽപ്പനങ്ങളാണ് ഇത് ആ കാലത്തുണ്ടായ മുനാഫിഖീങ്ങളൊടാണ് ഇത് എല്ലാ മുഹ്മിനീങ്ങളോടല്ലെന്നുള്ള വികല വാദം
എന്നാൽ ഓരോ ആയത്ത് ഇറങ്ങാനും ചില അവതരണ പശ്ചാത്തലം ഉണ്ടാകും എന്ന് കരുതി ആ പശ്ചാത്തലത്തിലുള്ള അവസ്ഥയിലേക്കോ കാരണങ്ങളിലേക്കോ മാത്രമല്ല ആയത്തിലെ നിയമം ബാധകമാവുക അങ്ങനെ വരുമ്പോൾ എല്ലാ ആയത്തിനെയും അങ്ങനെ മനസ്സിലാക്കേണ്ടി വരും മാത്രവുമല്ല ഈ സംശയം ദൂരീകരിക്കാൻ ഇമാമീങ്ങൾ തന്നെ പ്രസ്തുത ആയത്തിൽ ഇത് ചർച്ച ചെയ്തത് നോക്കാം
നിദാനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ
ഈ ആശയം പ്രസ്തുത ആയത്തിൽ നിന്നുതന്ന
ലഭിക്കുന്നതുമാണ്. കാരണം “ജാഊക"എന്നത് 'ലൗ' എന്ന ശർത്ത്വിനു ശേഷം വന്ന ഫിഹ് ലാണ്. ശർത്വിനുശേഷം വരുന്ന ഫിഅ്ല് ഉമൂമിനാണന്ന്
നിദാന ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാന്നു:
അല്ലാമ സ്വാലിഹി ശ്ശാമി (റ)പറയുന്നു
"فاستغفر الله تعالى واستغفر له الرسول فإنه يجد الله توابا رحيما،" وهذا عامّ في الأحوال والأزمان للتعليق على الشّرط،
ആയത്തിൽ പറഞ്ഞ നിയമം 'ശർത്വി"ന്റെ മേൽ ബന്ധിപ്പിച്ച് പറഞ്ഞതുകൊണ്ട് എല്ലാകാലത്തേക്കും എല്ലാ അവസ്ഥയിലേക്കും ബാധകമാണ്.(സുബുലുൽ ഹുദാവറശാദ്: 12/380)
ഇബ്നുഹജർ ഹൈതമി (റ)പറയുന്നു:
ويستفاد من وقوع (جَاءُوكَ) في حيز الشرط الدال على العموم أن الآية الكريمة طالية للمجئ إليه من بعد ومن قرب بسفر وبغير سفر
ശർത്വിനു പിറകെ 'ജാഊക'
വന്നതിനാൽ ലഭിക്കുന്ന ഉമൂമിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര
ചെയ്തും അല്ലാതെയും വിദൂരത്തുനിന്നും
സമീപത്തുനിന്നും നബി(സ്വ)യെ സമീപി
ക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സി
ലാക്കാം. (അൽജൗഹറുൽ മുനളം, 48)
തഫ്സീർ ഇബ്നു കസീറിൽ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും
يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم، فيستغفروا الله عنده، ويسألوه أن يستغفر لهم، فإنهم إذا فعلوا ذلك، تاب الله عليهم، ورحمهم، وغفر لهم،
“ദോഷികളായ മനുഷ്യര്‍ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില്‍നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല്‍ അവര്‍ നബി(സ്വ)യെ സമീപിക്കുകയും നബിയുടെസമീപത്തുവെച്ച് അവര്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്‍ക്ക്പൊറുത്തുകൊടുക്കാന്‍ വേണ്ടി നബി(സ്വ) അല്ലാഹുവിനോട് ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരംപ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഇതു കൊണ്ടാണ് അവര്‍ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന്‍ കാരണം.”
*നബി (സ്വ) യുടെ വഫാത്തിന്ന് ശേഷവും ഇങ്ങനെ സംഭവിക്കുമെന്നും ഹബീബ് (സ്വ) യുടെ ഖബറിങ്കൽ വന്ന് പാപമോചനം നടത്തിയിട്ടുണ്ടെന്നും പഠിപ്പിക്കാൻ തന്നെയാണ് ഇബ്നു കസീർ പ്രസ്തുത ആയത്തിൽ താഴെ കൊടുത്തിട്ടുള്ള സംഭവം വളരെ ആധികാരികമായി കൊടുക്കുന്നത് ഇവർക്കൊന്നും ഇത് ഷിർക്കാണെന്ന് തിരിഞ്ഞില്ലയോ ??? ആയത്തിനെ വ്യാഖ്യാനിക്കാൻ ഷിർക്കായ ഒരു സംഭവം ദലീലാക്കാൻ മത്രം തൗഹീദ് തിരിയാത്ത മുഫസ്സിറാണോ ഇബ്നു കസീർ (റ)???* 👇
📎"وقد ذكر جماعة منهم الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي، قال: كنت جالساً عند قبر النبي صلى الله عليه وسلم فجاء أعرابي فقال: السلام عليك يا رسول الله، سمعت الله يقول: { وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً } وقد جئتك مستغفراً لذنبي، مستشفعاً بك إلى ربي. ثم أنشأ يقول:
يا خَيْرَ مَنْ دُفِنَتْ بِالقاعِ أَعْظُمُهُ فَطابَ مِنْ طِيْبِهِنَّ القاعُ والأَكَمُ
نَفْسِي الفِداءُ لِقَبْرٍ أَنْتَ ساكِنُهُ فيهِ العَفافُ وفيهِ الجُودُ والكَرَمُ
ثم انصرف الأعرابي، فغلبتني عيني، فرأيت النبي صلى الله عليه وسلم في النوم، فقال: يا عتبي الحق الأعرابي، فبشره أن الله قد غفر له”
‘ശൈഖ് അബൂനസ്വ് റ് ഇബ്നുസ്സ്വബാഗ്(റ) തന്റെ 'അശ്ശാമിൽ' എന്ന കിതാബിൽ രേഖപ്പെടുത്തിയത് ഉൾപ്പെടെ ഒരു സംഘം പണ്ഢിതന്മാര്‍ ഉത്ബി(റ)ല്‍ നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉത്ബി(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ (ഖുർ ആനിൽ പരിജ്ഞാനം ഉണ്ടായിരുന്ന) ഒരു അഅ്റാബി അവിടെ വന്നു ഈ ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിയവനായി കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ശുപാർശ തേടിയവനായ നിലയിലും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍വന്നിരിക്കുന്നു’.
പിന്നീട് ആ അഅ്റാബി പാടി:
‘ഈ ഖാഅ് എന്ന പ്രദേശത്ത് (മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ
അവിടുത്തെ സൗരഭ്യം കാരണമായി ഈ ഖാഅ് പ്രദേശവും പരിസരവും
പുണ്യപൂരിതമായിരിക്കുന്നു.
എന്റെ ഈ ശരീരം അങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
വിട്ടുവീഴ്ചയും ഔദാര്യവും, മഹത്വവും ഉള്ളത് ആ ഖബര്‍ ശരീഫിലാണല്ലോ,
ഉത്ബി(റ) തുടരുന്നു;
ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു - ഉത്ബീ, ആ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."’ (തഫ്സീർ ഇബ്നു കസീർ)
👉 ( ഈ കവിത ഇന്നും മദീനയിലെ റൗളയുടെ ചുമരിൽ കാണാവുന്നതാണു )
പാപമീചനത്തിനായി അള്ളാഹു തന്നെ നമുക്ക് നൽകിയ ഈ ഓഫർ നാം ഉപയോഗപ്പെടുത്തുക വികല ഷിർക്കൻ വാദങ്ങളുമായി വരുന്ന വഹാബി പോലുള്ള പുത്തൻ വാദികളെ എല്ലാനിലയിലും അകറ്റി നിർത്തുക.
✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 03/03/2019
കൂടുതൽ വായനക്കായി
ആദർശ വിജ്ഞാന സമാഹരത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ ബ്ലോഗ് സന്ദർശിക്കൂ
http://sunniknowledge.blogspot.com/?m=0
📚🔎___________________🔍📚
face book പോസ്റ്റുകൾ ലഭിച്ച് കൊണ്ടിരിക്കാൻ
https://www.facebook.com/siddeequlmisbahpadannakkad/ ലിങ്കിൽ പോയി ലൈക് ചെയ്യൂ

No comments:
Post a Comment