Friday, November 2, 2018

ഫൈസൽ മൗലവിയുടെ അർശിൽ മുട്ടുന്ന ചോദ്യം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚





ഫൈസൽ മൗലവിയുടെ അർശിൽ മുട്ടുന്ന ചോദ്യം എന്ന നിലക്ക് കുറച്ചു ചോദ്യങ്ങൾ കേൾക്കാൻ ഇടയായി ചോദ്യം കേട്ടപ്പോൾ വന്ന ചില സംശയങ്ങൾ ഒന്നു മാറ്റിത്തരാമോ??

ഫൈസൽ മൗലവിയുടെ ചോദ്യം
1.  പരിശുദ്ധ ഖുർആനിലെ ഫാതിഹായുടെ അർത്ഥം പോലും പടിക്കൽ നിർബന്ധം ഇല്ല സുന്നത്തും ഇല്ല എന്ന് ek ഹസ്സൻ മുസ്‌ലിയാർ എഴുത്തിട്ടുണ്ട്  അത് തന്നെയാണോ ഇപ്പോഴും സുന്നികളുടെ നിലപാട് വല്ല മാറ്റവും ഉണ്ടോ എന്നാണ്

എന്റെ സംശയം

1.ഈ വിഷയത്തിൽ മുജാഹിദിന്റെ നിലപാട് എന്ത് ഫാതിഹായുടെ അർത്ഥം പടിക്കൽ നിർബന്ധം ഉണ്ടോ സുന്നത്ത് ഉണ്ടോ  ഉണ്ട് എങ്കിൽ ഖുർആൻ കോണ്ടോ സഹീഹ് ആയ ഹദീസ് കൊണ്ടോ തെളിയിക്കാമോ?

ഫൈസൽ മൗലവിയുടെ
ചോദ്യം .

2.ഒരു ഫിത്നയും ഇല്ല എന്നു പൂർണ്ണ ബോധ്യമുള്ളപ്പോൾ സ്ത്രീകളെ ജുമഅ ജമാഅത്തുകളിൽ പങ്കെടുപ്പിക്കാമോ?

എന്റെ സംശയം

2. ഒരു ഫിത്തനയും ഇല്ലാത്ത സമയവും ദിവസവും തിയ്യതിയും ഒന്നു വെളിപ്പെടുത്താമോ ?എന്നായിരിക്കും ആ ദിവസം

ഫൈസൽ മൗലവിയുടെ ചോദ്യം

3.ഹിജ്‌റ നാന്നൂറുകൾക്ക് മുമ്പ്  ഉദ്ധരിച്ച ഏതെങ്കിലും അഖീദ ഗ്രൻഥങ്ങളിൽ  എടുത്ത് ഇതാണ് ഞങ്ങൾ അംഗീകരിക്കുന്ന അഖീദ എന്നു പറയാൻ ധൈര്യം ഉണ്ടോ
എന്റെ സംശയം

3. ഹിജ്‌റ നാന്നൂറുകൾക്ക് മുമ്പ് ഉള്ള പണ്ഡിതനെ അംഗീകരിക്കാൻ മുജാഹിദിന്റെ മാനദണ്ഡം എന്താണ്
ഉമർ (റ) ഉസ്മാൻ (റ)തമീമുദ്ധാരി (റ)തുടങ്ങിയ സഹാബികൾ ഇസ്‌ലാമിൽ ഇസ്രായേൽ കള്ള കഥകൾ പ്രചരിപ്പിക്കാൻ കൂട്ടു നിന്നവർ  ആണ് എന്ന അഖീദ 1959 ഒക്ടോബറിലെ അൽമനാറിൽ പഠിപ്പിക്കുമ്പോൾ മറ്റു പണ്ഡിതന്മാരെയും അവരുടെ കിതാബും മുജാഹിദുകൾക്ക് അംഗീകരിക്കാൻ മാനദണ്ഡം എന്ത്

ഫൈസൽ മൗലവിയുടെ ചോദ്യം

4.നാല് ഖലീഫമാരും പ്രമുഖരായ താബിഹുകളും നബിദിനം ആഘോഷിച്ചു എന്നു സുന്നികൽ പറയാൻ ഉണ്ട് അതിനു വല്ല രേഖയും ഉണ്ടോ

എന്റെ സംശയം

4.മുജാഹിദുകൾ സാദാരണ പറയാൻ ഉണ്ടല്ലോ നബിദിനത്തിൽ ബിരിയാണി ഉണ്ടാക്കി കഴിച്ചത് അല്ല സഹാബികളും താബിഹുകളും ചെയ്തത് അവർ നോമ്പ് നോറ്റതാണ് എന്നു നോമ്പ് കാരനിക്ക് ഫർഹത്താനി (രണ്ട് സന്തോഷം ആണ് എന്നല്ലേ)
അപ്പോൾ സഹാബബക്കളും താബിഹുകളും നോമ്പ് നോറ്റു കൊണ്ട് നബിദിനം ആഘോഷിച്ചു എന്നു വരില്ലേ ?

ഫൈസൽ മൗലവി  ചോദ്യം

5.തറാവീഹ് 11 റക്അത്ത് ആണ് സുന്നത്ത് എന്നു  ഞങ്ങൾ വിശ്വസിക്കുന്നു പതിനൊന്നു നിസ്കരിക്കൽ ബിദ്അത്ത് ആണ് എന്ന് 1000 വർഷം മുമ്പുള്ള ഏതെങ്കിലും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ

എന്റെ സംശയം

6.തറാവീഹ് 11 ആണ് സുന്നത്ത് നബിയുടെ പ്രവർത്തനം  അങ്ങിനെയാണ് എന്നു വിശ്വസിക്കുമ്പോൾ ഉമർ (റ) 20 നിസ്കരിച്ച സഹീഹ് ആയ റിപ്പോർട്ടും ഉണ്ടല്ലോ അപ്പോൾ ഉമർ (റ) നിസ്കരിച്ചതും കൂടെ ഉസ്മാൻ (റ) സഹാബത്തും നിസ്കരിച്ചതും എല്ലാം ബിദ്അത്ത് ആണോ
നബി 11.നിസ്കരിച്ചു എന്നു നിങ്ങൾ ഉദ്ധരിക്കുന്ന ബുഖാരി

ബുഖാരി ഇമാമിന്റേതാണ്  ബുഖാരിയിലുള്ള ഹദീസ് മുഴുവനും സഹീഹ് ആണ് എന്ന് റസൂൽ പറഞ്ഞ ഹദീസ് ഉണ്ടോ
ബുഖരി ഇമാമിനെ അംഗീകരിക്കണം എന്നു ഖുർആനിലോ ഹദീസിലോ ഉണ്ടോ
ഖുർആനിലും ഹദീസിലും ഇല്ല എങ്കിൽ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുമോ

ഫൈസൽ മൗലവിയുടെ ചോദ്യം

6.ജാറം മൂടാൻ തെളിവായി സൂറത്ത് യൂസഫിലെ ആയത്ത് ഉദ്ധരിച്ചു അത് ദുർവ്യാഖ്യാനം ആണ് ഈ ആയത്ത് ജാറം മൂടാൻ തെളിവാണ് എന്നു ഏതു മുഫസ്സിർ ആണ് പറഞ്ഞത്

എന്റെ സംശയം

6.ഖുർആനും സഹീഹ് ആയ ഹദീസും ആണ് തെളിവ് എന്നു പറയുന്ന മുജാഹിദുകളെ നിങ്ങൾ അങ്ങീകരിക്കുന്ന തഫ്സീർ പറയൂ ആ തഫ്സീർ പണ്ഡിതനെ അങ്ങേഡകരിക്കാൻ മുജാഹിദിനുള്ള മാനദണ്ഡവും പറയൂ

ഫൈസൽ  മൗലവിയുടെ ചോദ്യം

7.ഇലാഹ് ആണ് എന്ന് വിശ്വസിക്കാതെ തേടിയാൽ മാത്രമാണ് പ്രാർത്ഥനയാകുന്നത് ആരാധനയാകുന്നത് എന്നാണ് സുന്നികൾ  പറയുന്നത് ഇലാഹ് ആണ് എന്ന് വിശ്വസിക്കാതെ തേടിയാൽ പ്രാർത്ഥന ആകില്ല എന്നു ഏത് പണ്ഡിതൻ ആണ് പറഞ്ഞത്

എന്റെ സംശയം

7.ഇലാഹാണ് എന്നു വിശ്വസിക്കാതേ തേടിയാലും ആരാധനയാകും എന്നാണ് വാദം എങ്കിൽ മുജാഹിദുകൾ അല്ലാഹുവിനോട് തേടുന്നത് ഇലാഹ് ആണ് എന്ന് വിശ്വസിക്കാതെ ആണോ
അല്ലാഹുവെ ഇലാഹ് ആണ് എന്ന് വിശ്വസിക്കാതെ തേടിയാലും ആരാധനയാകുമോ

ഫൈസൽ മൗലവി ചോദ്യം

9 .ഏതു മുൻകാമിയാണ് സ്ത്രീകൾക്ക് അക്ഷരഭ്യാസം മകറൂഹ് ആണ് എന്ന് പറഞ്ഞത്

9
ഏതു പണ്ഡിതൻ പറഞ്ഞത് തന്നാൽ നിങ്ങൾ അംഗീകരിക്കും ആ പണ്ഡിതനെ അംഗീകരിക്കാൻ നിങ്ങൾക്കുള്ള മാനദണ്ഡം
ഇപ്പോൾ ഖുർആനും ഹദീസും വിട്ടോ

ഫൈസൽ മൗലവി ചോദ്യം

10.മാഇദ യിലെ ആയത്ത് തവസ്സുൽ ചെയ്യാൻ ഉദ്ധരിച്ചു ഏതു മുഫസ്സിർ ആണ് ഈ ആയത്ത് തവസ്സുലിന് തെളിവാണ് എന്നു പറഞ്ഞത്
എന്റെ സംശയം

10.ഖുർആൻ ഹദീസ് ആണ് പ്രമാണം എന്നു പറയുന്ന നിങ്ങൾ തഫ്സീർ പ്രമാണം ആക്കിയത് എന്നു മുതൽ


ഫൈസൽ ചോദ്യം

11.ഇബ്നുഹജർ അസ്ഖലാണി പറഞ്ഞു ഇബ്നുതൈമിയ്യയോട് വിദോഷം കാണിക്കുന്നവർ ഒന്നുകിൽ ജാഹിൽ പക്ഷവാദക്കാർ എന്നാണ് ഇതിൽ എതാണ് സുന്നികൾ

11.ഇബ്നുതൈമിയ്യയെ മുജാഹിദുകൾ ഇബ്നുഹജർ തങ്ങൾ പഞ്ഞത് കൊണ്ടാണോ അങ്ങീകരിക്കുന്നത്  ഇബ്നുത്തതിമിയ്യയുടെ കിതാബിൾ ഉള്ള സുന്നിസം സുന്നികൾ പറയുമ്പോൾ അത് അംഗീകരിക്കാത്ത നിങ്ങൾ ഇബ്നുതൈമിയ്യയെ ചിലപ്പോൾ അംഗീകരിക്കുകയും തള്ളുകയും ചെയ്യുന്നു മുജാഹിദുകളെ നിങ്ങൾ ഈ പറഞ്ഞ ഏത്  വിബാകത്തിൽ പെടും

Dr. അബ്ദുൽ നാസർ കൊണ്ടോട്ടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....