🔹▪🔹▪🔹▪🔹
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*നബിദിനാഘോഷം:*
*മൗലവിമാർ ഊരാക്കുടുക്കിൽ*
ബിദ്അത്ത് വിശദീകരിച്ച് ഊരാക്കുടുക്കിൽ
അകപ്പെട്ടിരിക്കയാണ് മൗലവിമാർ.
▶ *ബിദ്അത്ത്*
എന്താണ് ബിദ്അത്തെന്ന് മൗലവിമാർ
പറയുന്നത് ആദ്യം ശ്രദ്ധിക്കുക:
"പ്രവാചക മാതൃകയില്ലാത്തതും
നല്ലതെന്ന് തോന്നാവുന്നതുമായ
കാര്യങ്ങൾക്കാണ് മതത്തിൽ ബിദ്അത്
എന്ന് പറയുന്നത്. ''
അൽമനാർ 2018
നവംബർ പേ: 15
ബിദ്അത്ത് വന്നു ചേരുന്ന പല വഴികളിൽ
രണ്ടാമത്തേത് ഇതാണത്രെ:
*"അല്ലാഹുവോറസൂലോ നിശ്ചയിച്ചിട്ടില്ലാത്ത*
*ആരാധനാ കർമ്മങ്ങൾ ചെയ്തു കൊണ്ട്*
*ഉണ്ടാകുന്ന ബിദ്അത്ത്* .ഇതിന് ഉദാഹരണമാണ്
നാരിയസ്വലാത്,മൗലിദ് ആഘോഷം.... മൂന്നാമത്തേത്
നിലവിലുള്ള ഇബാദത്തുകളിൽ വർദ്ധനവ് വരുത്തുന്ന രീതിയാണ്. അടിസ്ഥാനപരമായി നിലനിൽക്കുന്ന ഇബാദത്തുകളായിരിക്കും. എന്നാൽ അതിൽ പുതിയ ഭാഗങ്ങൾ ചേർത്തോ വർദിപ്പിച്ചോ ഉണ്ടാക്കുന്ന കാര്യങ്ങളാണ്.ഇതും ബിദ് അത് തന്നെ..... അതായത് നമ്മുടെ അനുഷ്ഠാനങ്ങൾക്ക് അല്ലാഹുവിന്റെ കൽപ്പന ഉണ്ടായിരിക്കണം.അത് പോലെ നബി (സ) യുടെ നിർദ്ദേശമുണ്ടായിരിക്കണം."
അൽമനാർ 2018
നവം: പേ: 20, 21
ബിദ്അത് എന്താണെന്ന് മനസിലായല്ലൊ.
ഇനി, മൗലവിമാർ തന്നെ ബിദ്അത് ചെയ്യാൻ നിർദ്ദേശിക്കുന്നത് നോക്കൂ. അതായത് വെള്ളിയാഴ്ച ഖുതുബയുടെ ആരംഭത്തിൽ സ്വലാത്ത് ചെല്ലണമത്രെ. എന്നല്ല, അത് നിർബന്ധവുമാണത്രെ. എന്നാൽ നബി(സ) ഇങ്ങനെ മാതൃക കാണിച്ചിരുന്നോ? ഇല്ല. നബി(സ) ഒറ്റ ഖുതുബയിലും സ്വലാത് ചെല്ലിയിട്ടേയില്ല. ഇതാവട്ടെ മൗലവിമാരും സമ്മതിക്കുന്നു.
▶ *ഖുതുബ സ്വലാത്ത് കൊണ്ട് തുടങ്ങണം*
" ജുമുഅ ഖുതുബയും പ്രസംഗങ്ങളും
ആരംഭിക്കേണ്ടത് നബിയുടെ മേൽ
സ്വലാത്ത് ചെല്ലിക്കൊണ്ടായിരിക്കണം." '
അൽമനാർ 2018
നവം: 24
▶ *ഖുതുബയിലെ അവിഭാജ്യ ഘടകമാണ്*
*സ്വലാത്ത്:*
" ഹംദ്, സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർഥന മുതലായ അഭിവാജ്യ ഘടകങ്ങൾ ......
( ശബാബ് 2010. ഏപ്രി: 2 പേ: 26)
▶ *നബി(സ) ഖുതുബയിൽ സ്വലാത്ത്*
*ചൊല്ലിയതിന് ഒരു തെളിവുമില്ല.*
"ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ്വ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല."
ശബാബ് 2009
ജൂലൈ :10 പേ: 21
ചുരുക്കത്തിൽ, ഖുർആനിലോ ഹദീസിലോ
നബി(സ)യുടെ മാതൃകയിലൊ ഒരു തെളിവുമില്ലാത്ത
ഒരു ബിദ്അത് (ഖുതുബയിൽ സ്വലാത് ചൊല്ലൽ)
എല്ലാ വെള്ളിയാഴ്ചയും പള്ളി മിമ്പറിൽ വെച്ച് നിർബന്ധപൂർവ്വം ചെയ്യുന്നവരാണ് കേരള വഹാബി !!
ചിന്തിക്കണേ....
ആഴ്ചയിൽ ബിദ്അത് നിർബന്ധമാക്കി ചെയ്യുന്ന
ഇവരാണ് വർഷത്തിൽ ഒരിക്കൽ ബിദ്അത് ( ഹസന: ) ചെയ്യുന്ന സുന്നികളെ നന്നാക്കാൻ വരുന്നത് 🤭
*ബുദ്ധിയുള്ളവനെങ്ങിനെ*
*വഹാബിയാവും*🤔
✍🏻 Aboobabeeb payyoli
▫▪▫▪▫▪▫▪▪▫
No comments:
Post a Comment