Wednesday, November 7, 2018

നബിദിന സന്തോഷം വഹാബികൾക്കില്ലാത്തതിന്റെ കാരണമെന്ത് ❓*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


*നബിദിന സന്തോഷം വഹാബികൾക്കില്ലാത്തതിന്റെ കാരണമെന്ത് ❓*

നബിയുടെ പേരിൽ വഹാബീ സ്ഥാപക നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അത്തരം സന്തോഷം പ്രകടനങ്ങൾ  ആധുനിക വഹാബികൾക്ക് കഴിയാത്തതിന്റെ കാരണമെന്താണെന്ന് അവരുടെ ഗ്രന്ഥങ്ങൾ പരിശോധിച്ചപ്പോളാണ് മനസിലായത്. തിരുനബിയോട് കുടില മനോഭാവം വച്ച് പുലർത്തുന്നവർക്കെങ്ങിനെ സന്തോഷിക്കാനാകും.സ്വസന്തോഷം ഒഴിവാക്കി മറ്റുള്ളവരുടെ സന്തോഷം നഷ്ടപ്പെടുത്താൻ ചരടുവലിക്കുന്നതിന്റെ രഹസ്യമതാണ്. നബിദിനാഘോഷമെന്നാൽ തിരു നബിയുടെ പേരിൽ സന്തോഷിക്കലാണല്ലോ.നബിയെക്കൊണ്ട് സന്തോഷിക്കാൻ ഖുർആൻ പഠിപ്പിച്ചിട്ടും തിരുജനനത്തിൽ സന്തോഷിച്ചാൽ  കൂലി കിട്ടുമെന്ന് സുയൂഥി ഇമാമുൾപ്പെടെ വ്യക്തമാക്കിയിട്ടും, എന്തിനേറെ അതിമഹത്തായ പ്രതിഫലം ലഭിക്കുമെന്ന് സ്വന്തം നേതാവ് ഇബ്നു തൈമിയ്യ പറഞ്ഞിട്ടു പോലും വഹാബികൾ മാത്രം കട്ടക്കലിപ്പിലാണ്.തല അവിടെ ഇരിക്ക്-വാല് കാര്യങ്ങൾ കൈകാര്യം ചെയ്യാമെന്ന ഭാവത്തിൽ ... സന്തോഷം ഉണ്ടാകണമെങ്കിൽ സ്നേഹം വേണം. തിരുനബിയെ അതിരറ്റ് സ്നേഹിക്കാനാകണം. ആ സ്നേഹത്തിൽ നിന്നാണ് സന്തോഷമുsലെടുക്കുന്നത്.ആ സ്നേഹത്തിനെയോ സന്തോഷത്തിനെയോ  അളക്കാനോ അതിര് നിശ്ചയിക്കാനോ കഴിയില്ല... കാരണം, മുത്ത് നബി (സ്വ) യോടുള്ള മഹബ്ബത്തും ആദരവും കൊണ്ട് മദീനയിൽ ചെരുപ്പ് ഉപയോഗിക്കാതിരുന്ന ഇമാം മാലിക് (റ) , മദീനയിൽ എത്തിയാൽ മലമൂത്രവിസർജ്ജനം നടത്താതിരുന്ന മദ് ഹബിന്റെ ഒന്നാമത്തെ ഇമാമായ അബൂഹനീഫത്തുൽ കൂഫീ (റ) , ഉഹ്ദ് യുദ്ധത്തിൽ ഹബീബ് (സ്വ) യുടെ പല്ല് പൊട്ടിയെന്നറിഞ്ഞ് തന്റെ മുഴുവൻ പല്ലും പൊട്ടിച്ച്കളഞ്ഞ മഹാനായ ഉവൈസുൽ ഖർനി (റ), നബി (സ്വ) വഫാത്തായെന്നറിഞ്ഞ വാർത്തയറിഞ്ഞ നിമിഷം മുത്ത് നബി (സ്വ) യുടെ ശറഫാക്കപ്പെട്ട മയ്യിത്ത് എനിക്ക് കാണേണ്ടെന്ന് പറഞ്ഞ് തന്റെ കാഴ്ച ഇല്ലാതാവാൻ വേണ്ടി അല്ലാഹുവിനോട് ദുആഅ് ചെയ്ത സ്വഹാബി വര്യൻ , ഇങ്ങനെയുള്ള ധാരാളം സ്വഹാബാക്കളുടെയും , ഇമാമീങ്ങളുടെയുമൊക്കെ സംഭവങ്ങൾ ആ ദിവ്യസ്നേഹത്തിന്റെ മറക്കാനാകാത്ത മാതൃകകളാണ്.തിരു  സ്നേഹത്തിന്റെ പേരിൽ സഹാബികൾ ചെയ്യാത്തതു കൊണ്ടും ഖുർആനിലും സുന്നത്തിലുമില്ലാത്തതു കൊണ്ടും ഇതിനൊന്നും കൂലിയില്ലെന്നും ഇമാം മാലികും അബൂഹനീഫയും ഉവൈസുൽ ഖർനിയും[റ] ഉൾപ്പെടെയുള്ള പ്രമുഖർ ബിദ്അത്ത് ചെയ്ത് നരകത്തിൽ പോയവരാണെന്നും വിശ്വസിക്കാൻ മാത്രം മണ്ടൻമാരല്ല മുസ്ലിംകൾ.സഹാബത്തിന്റെ സ്നേഹത്തിന്റെ ആഴമറിയാതെ-അവരെക്കാൾ പ്രവാചക സ്നേഹമിവർക്കോ എന്ന മണ്ടൻ ചോദ്യവും മുസ്ലിം മനസുകളിൽ സ്ഥാനം പിടിക്കില്ല.അനുഗ്രഹത്തിൽ സന്തോഷിക്കാനല്ലാതെ മുസീബത്തിൽ സങ്കടപ്പെട്ടിരിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ലെന്ന് സുയൂതി ഇമാമിനെപ്പോലുള്ള പണ്ഡിത മഹത്തുക്കൾ വ്യക്തമാക്കിയിട്ടും റബീഉല്‍ അവ്വല്‍ 2നാണ് നബി തങ്ങള്‍ വഫാത്തായത് എന്ന അബൂ മുഖ്ഫിലിന്റെ അഭിപ്രായത്തെ ഇബ്നു ഹജറുൽ അസ്കലാനി[റ]പ്രബലമാക്കിയിട്ടും തിരുനബിയുടെ വഫാതിന്റെ പേരിൽ സമുദായത്തെ ദു:ഖത്തിലേക്ക് ക്ഷണിക്കുന്നവർ മാപ്പർഹിക്കുന്നില്ല. നബി ജനിച്ചത് റബിഉൽ അവ്വൽ 12 നാണെന്ന് മുജാഹിദ് മൗലവിമാർ പോലും പരസ്യമായിട്ടിവിടെ പ്രസംഗിച്ചിട്ടും അതേ വിഷയത്തിൽ അണികളെ ഭിന്നിപ്പിക്കുന്നവർ സമുദായ ഐക്യം കാർന്നു തിന്നുന്നവരാണെന്നാർക്കാണറിഞ്ഞുകൂടാത്തത്.തിരു ജനനത്തിന്റെ പേരിൽ സന്തോഷിച്ച അവിശ്വാസിയായ അബൂലഹബിന് പോലും കൂലി കിട്ടിയിട്ടുണ്ട്.എന്ത് ചെയ്യാൻ- മറ്റാർക്കും കൂലി കൊടുക്കാൻ ചില മുറി മൗലവിമാർ പടച്ചോനെപ്പോലും സമ്മതിക്കുന്നില്ല. ഇവർ പറയുന്നത് പടച്ചോൻ പോലും കേട്ടോളണമെന്ന തിയറി-മഹാ കഷ്ടം തന്നെ...വഹാബിസം വളർത്താൻ സൗദിയിൽ വാളെടുത്തവർ ഏതറ്റം വരെയും പോകുമെന്നതിന് കാലം സാക്ഷി... തിരു നബിയുടെ പച്ച ഖുബ്ബ പോലും പൊളിക്കുമെന്ന്  പരസ്യമായി പ്രസംഗിച്ച ഇക്കൂട്ടർക്കെന്ത് പ്രവാചക സ്നേഹം...


➖➖➖➖➖➖➖➖


അല്ലാഹുവിലുള്ള വിശ്വാസത്തിൽ - കയ്യും കാലും മുഖവും അവയവങ്ങളും സ്ഥലവുമൊക്കെയായി പിഴച്ചപോലെ പ്രവാചകരിലുള്ള വിശ്വാസത്തിലും മുജാഹിദുകൾക്ക്


പിഴച്ചിട്ടുണ്ട്... ചില ഉദാഹരണങ്ങൾ മാത്രം വായിക്കുക...


1⃣


ഒരു മൗലവി മുജാഹിദ് ഔദ്യോഗിക പ്രസിദ്ദീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:

"വിശുദ്ധ ഖുർആനിൽ നബി(സ)യുടെ നല്ല മാതൃകക്ക് തെളിവായി ഓരോ രംഗത്തും നബി(സ)യുടെ ജീവിതത്തിലെ മാതൃകാ സംഭവങ്ങൾ ഉദ്ധരിക്കുന്നില്ല.നബി(സ)യുടെ ജീവിതത്തിൽ സംഭവിച്ച ചില അബദ്ധങ്ങളും പിഴവുകളും സൂചിപ്പിച്ചിട്ടുമുണ്ട്.അവ നമുക്ക് മാതൃകയല്ലാത്ത സംഭവമാണ്."
[ശബാബ് 2016 മാർച്ച് 25 പേജ്:20]



2⃣


"പ്രവാചകന്റെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്.നബി(സ)യെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്ന വചനങ്ങൾ ഖുർആനിലുണ്ട്.നമുക്ക് നിസ്സാരമായി തോന്നാവുന്ന പല വീഴ്ചകളും നബിയിൽ നിന്നുണ്ടായപ്പോൾ കടുത്ത ഭാഷയിൽ അല്ലാഹു നബിയെ തിരുത്തിയത് കാണാം."
[ശബാബ് 2009 മെയ് 1, പേജ്:22.]



3⃣


KNM പുറത്തിറക്കുന്ന വിചിന്തനം വാരിക എഴുതുന്നു:



"ആദിപിതാവായ ആദം നബി(അ)ക്ക് തെറ്റ്പറ്റിയത് അള്ളാഹു നമുക്ക് വിശദീകരിച്ചു തന്നത് മനുഷ്യരിലാർക്കും



തെറ്റു സംഭവിക്കുമെന്നും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താനാണ്."
[വിചിന്തനം.2008 ജൂലൈ 4.പേജ് 9.]



4⃣


അൽമനാർ മാസികയിൽ എഴുതുന്നു:


നബി സ യുടെ ചില വീക്ഷണങ്ങളിലും നഴങ്ങളിലും പിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്.അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി"
[അൽമനാർ 2010 ജൂലൈ പേജ് 39.]



5⃣


മനുഷ്യരിൽ ഏറ്റവും അറിവുള്ള ആളാണെന്ന് നമുക്ക് തോന്നുന്നയാളാണ് മുഹമ്മദ് നബി(സ).
[വർഗീയതയില്ലാത്ത വിശ്വാസം.പേജ്:6 മൗലവി സുഹൈർ ചുങ്കത്തറ.]


ഇനിയുമൊരുപാടുണ്ട്.ചിന്തിക്കുന്നവർക്കിത് തന്നെ ധാരാളം.ഇത്തരം ചിന്തകളും എഴുത്തുകളുമായി കറങ്ങി നടക്കുന്നവർക്കെങ്ങിനെ പ്രവാചക സ്നേഹവും അതിലുറച്ച സന്തോഷവുമുണ്ടാകും...ഞങ്ങൾ മുസ്ലിംകളാ സന്തോഷത്തിലണി ചേരട്ടെ....നിങ്ങളിങ്ങനെ യുക്തിവാദികൾക്കും നിരീശ്വരവാദികൾക്കും അവിശ്വാസികൾക്കും  ഏണി ചാരിക്കൊടുത്തും പ്രവാചക പ്രേമികളോട് വെറുപ്പ് പ്രകടിപ്പിച്ചും ജീവിതം തീർക്കുക...

                    ✍ *ഖുദ്സി*

✉✉✉✉✉✉✉✉

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...