🔵⚪🔵അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
മരണപ്പെട്ടവർ
നിർദ്ദേശം നൽകുമെന്ന്
വഹാബി മൗലവി !!
➖➖➖➖➖➖➖➖
വഫാതായവർക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാൻ ഒരു നിലക്കും കഴിയില്ല എന്നാണ് കേരള വഹാബി വിശ്വാസം.മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും തമ്മിൽ ഒരു കണക്ഷനുമില്ലത്രെ!
എന്നല്ല, മരണപ്പെട്ടവരിൽ നിന്ന് വല്ല സഹായവും ലഭിക്കും എന്നൊരാൾ വിശ്വസിച്ചാൽ അവന്റെ കഥ കഴിഞ്ഞു. അവൻ ഇസ്ലാമതത്തിൽ നിന്ന് പുറത്തായി. ഇതാണ് അവരുടെ മതം.
എന്നാൽ,
നബി(സ) വഫാതായി 547 വർഷം കഴിഞ്ഞതിനു ശേഷം നബി (സ)സ്വപ്നത്തിലൂടെ അന്നത്തെ ജീവിച്ചിരിക്കുന്ന രാജാവിനു നിർദ്ദേശം നൽകിയ ചരിത്രം കേട്ടിട്ടുണ്ടോ നിങ്ങൾ? ഇല്ലെങ്കിൽ ഇതാ വായിച്ചോളൂ. വഹാബികൾ തന്നെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്ന്.
" ഹിജ്റാബ്ദം 557 അന്ന് മദീനയുടെ സംരക്ഷണം നൂറുദ്ധീൻ അശ്ശഹീദ് മഹ്മൂദ് സൻകി രാജാവിനായിരുന്നു. വളരെ ധർമ്മനിഷ്ഠയോടെ ജീവിക്കുന്നവനായിരുന്നു അദ്ദേഹം. നിത്യവും തഹജ്ജുദ് നിസ്കരിക്കും. പ്രത്യേകം പ്രാർത്ഥനകളും രാത്രിയിൽ നടത്തും. ഒരു ദിവസം തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് അദ്ദേഹം അൽപം ഉറങ്ങി.ആ ഉറക്കത്തിൽ പ്രവാചകനെ സ്വപ്നം കണ്ടു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: "പിൻഗല വർണമുള്ള ഈ രണ്ടു പേരിൽ നിന്ന് എന്നെ നീ രക്ഷിക്കുക " രണ്ടാളുടെ നേർക്ക് ചൂണ്ടിക്കൊണ്ടാണത്രെ പ്രവാചകൻ അങ്ങനെ പറഞ്ഞതായി അദ്ദേഹം സ്വപ്നം കണ്ടത്.
അദ്ദേഹം (രാജാവ്) ഉണർന്ന ഉടനെ തന്നെ സദ്വൃത്തനായ മന്ത്രി ജമാലുദ്ദീൻ മൗസിലിയുടെ അടുത്തേക്ക് പോയി ഉണ്ടായ സംഭവം വിശദീകരിച്ചു.മന്ത്രി പറഞ്ഞു: ഒട്ടും താമസിക്കാതെ നമുക്ക് മദീനയിലേക്ക് പുറപ്പെടാം. സ്വപ്നദർശനം ആരോടും പറയരുത്.
രാത്രിയിൽ തന്നെ യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്തു. രാജാവും മന്ത്രിയും ഏതാനും വ്യക്തികളും മദീനയിലേക്ക് യാത്രയായി.
രാജാവിന്റെ ആഗമനമറിഞ്ഞ് മദീനക്കാർ മുഴുവൻ പള്ളിയിലെത്തി. അവിടെ സന്നിഹിതരായവരോട് മന്ത്രി പറഞ്ഞു.: രാജാവ് പ്രവാചകന്റെ ഖബർ സന്ദർശിക്കാൻ വന്നതാണ്.അദ്ദേഹം ധാരാളം പണം കൊണ്ട് വന്നിട്ടുണ്ട്. അത് മദീനക്കാർക്ക് ധർമ്മം ചെയ്യും.
ഓരോരുത്തരോടും സുൽത്താന്റെ മുമ്പിൽ വന്ന് പണം വാങ്ങാൻ ആവശ്യപ്പെട്ടു. വരുന്നവരെയൊക്കെ സുൽത്താൻ നിരീക്ഷിച്ചു. എല്ലാവരും പണം വാങ്ങി തിരിച്ചുപോയി. ഇനി ആരെങ്കിലും ഇവിടെ പണം വാങ്ങാത്തവരായി ഉണ്ടോ എന്ന് സുൽത്താൻ ആരാഞ്ഞു.ജനങ്ങൾ പറഞ്ഞു: മഗ് രിബ് പ്രദേശത്ത് നിന്ന് വന്ന രണ്ടു പേരുണ്ട് ഇവിടെ.അവർ ആരിൽ നിന്നും ഒന്നും സ്വീകരിക്കില്ല.
ഇതു കേട്ടപ്പോൾ രാജാവിന്റെ മനസ്സ് കോരിത്തരിച്ചു. അവരെ ഇവിടെ ഹാജരാക്കൂ രാജാവ് കൽപ്പിച്ചു.അതാ പ്രവാചകൻ ചൂണ്ടിക്കാണിച്ച പിംഗല വർണത്തിൽ രണ്ടാളുകൾ രാജാവിന്റെ മുമ്പിൽ നിൽക്കുന്നു.
രാജാവ് അവരെ ചോദ്യം ചെയ്യാൻ തുടങ്ങി. അവരുടെ താമസസ്ഥലം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രവാചകന്റെ മുറിക്ക് സമീപം അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അവരെ കൊണ്ടുപോയി. സുൽത്താൻ തനിയെ അവരുടെ വാസ സ്ഥലത്ത് ഒരു പരിശോധന നടത്തി.അവിടെ കിടന്ന ഒരു പായ ഉയർത്തി നോക്കി. അതാ ആഴത്തിൽ ഒരു കുഴി !ആ കുഴിയിൽ നിന്ന് പ്രവാചകന്റെ മുറിയിലേക്ക് എത്തുന്ന ഒരു തുരങ്കവും.ഇത് കണ്ട് ജനങ്ങളെല്ലാം അശ്ചര്യഭരിതരായി. ആ രണ്ടു പേരെയും പ്രഹരിച്ചു കൊണ്ട് സത്യം തുറന്ന് പറയാൻ നിർബന്ധിച്ചു......
പിന്നീട് രാജാവിന്റെ നിർദ്ദേശപ്രകാരം പ്രവാചകന്റെ മുറിക്കകത്ത് ആഴത്തിൽ കിടങ്ങ് കീറി. മൂന്നു ഖബറി നെയും ചുറ്റിയാണ്, വെള്ളം കാണുന്നത് വരെ ആഴത്തിൽ കുഴിച്ചത്. ആ കിടങ്ങിൽ ഈയം ഉരുക്കി ഒഴിച്ച് ഭദ്രമായ ഒരു ഭിത്തി നിർമിച്ചു.തദനന്തരം രാജാവ് സ്വദേശത്തേക്ക് മടങ്ങി ഈ പ്രവർത്തനം മുഖേന പ്രവാചകന്റെ ജഡം മോഷ്ടിച്ചു കൊണ്ടുപോകാനുള്ള ശ്രമം എന്നെന്നേക്കുമായി പരാജയപ്പെട്ടു."
മദീനയും
മസ്ജിദുന്നബവിയും.
കെ.എൻ.എം
പേജ്: 63- 67
മരണപ്പെട്ടവർ ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെടുമെന്നും മാർഗനിർദ്ദേശങ്ങൾ നടത്തുമെന്നുമെന്നതിനും ഇനിയും തെളിവ് വേണോ?!
✍ Aboohabeeb Payyoli
◻◼◻◼◻◼◻◼

No comments:
Post a Comment