Tuesday, July 31, 2018

സ്ഥാനം നോക്കൽ സകരിയാ സ്വലാഹി v D

*തച്ചു ശാസ്ത്രത്തിൽ കഴിവ് തെളിയിച്ച് മുജാഹിദ് മൗലവിമാർ...*.

നല്ല ചാത്തനേറു വരുമ്പോളെന്ത് ശിർക്കും ബിദ്അത്തും...!... വീട് വെക്കുന്ന വഹാബികൾ മൗലവിമാരെ വിളിക്കാൻ മറക്കണ്ട...
ശൈതാൻമാരുടെ ആവാസ സ്ഥലങ്ങൾ ഒഴിവാക്കണമത്രെ!ശൈതാൻമാരെ ആവാഹിച്ച് കുടിയിരുത്താമത്രെ! ചില സ്ഥലത്ത് വീടുണ്ടാക്കിയാൽ ശൈതാൻമാരുടെ ഉപദ്രവങ്ങളുണ്ടായിക്കൊണ്ടിരിക്കുമത്രെ!ചാത്തനേറൊക്കെ നേരിടാനാകുമത്രെ!ആയതുൽ കുർസിയും ഖുർആനും ബാങ്കും ഒക്കെയായാൽ[പ്രയോഗിച്ചാൽ] ഇത്തരം ഉപദ്രങ്ങളൊഴിഞ്ഞ് പോകുമത്രെ!വീട്ടിലൊക്കെ കുട്ടികൾ ഉള്ളതിനാൽ എല്ലാവർക്കുമീ പ്രതിരോധം കഴിഞ്ഞോളണമെന്നില്ലല്ലോ...?... അതിനാൽ  ഒന്നു വീഴുമ്പോൾ ബേജാറാകുമത്രെ!ടo... അത്തരം ശല്യസ്ഥലങ്ങളിൽ വീട് കേറ്റാതിരിക്കലാണത്രെ നല്ലത്! അമ്പലം കാവ് തുടങ്ങി ശൈതാൻമാരെ ആവാഹിച്ച് കുടിയിരുത്തിയ സ്ഥലത്ത് വീട് വച്ചാലത് ശൈഥാൻമാർക്ക് ശല്യമായതിനാൽ അവർ ഉപദ്രവമുണ്ടാക്കുമത്രെ!....
🌷ഏതൊക്കെ സ്ഥലത്താണ് ഇത്തരം ശല്യങ്ങളുണ്ടെന്നതറിയണമെങ്കിൽ മൗലവിമാർ നേരിട്ട് വന്ന് സ്ഥലം സന്ദർശിക്കേണ്ടി വരുമോ, അതോ കവടി നിരത്തൽ പോലെയുള്ള വല്ല സംവിദാനവുമുപയോഗിച്ച് അറിയാനാകുമോ എന്നത് മാത്രമേ സംശയമുള്ളു.... സ്പോട്ടിൽ വരണമെങ്കിൽ വണ്ടിക്കൂലിയും മറ്റുമായുള്ള കൈമടക്ക് ചിലവുകൾ ഏത് തൗഹീദിലുൾക്കൊള്ളിക്കുമെന്നത് മറ്റൊരു ചർച്ച... !..
എന്തായാലും വഹാബി പ്രസ്ഥാനമിന്ന് നല്ല റെയ്ഞ്ചിലാണ്.... ചാത്തനേറൊഴിപ്പിക്കാനാണ് ചില മൗലവിമാർക്ക് താല്പര്യമെങ്കിൽ ,ജിന്ന് ചികിത്സാ കേന്ദ്രം തുടങ്ങാനാണ് മറ്റു ചില മൗലവിമാർക്ക് താല്പര്യം.... നജ്ദിയൻ തൗഹീദിന്ന് ജിന്ന് പിടുത്തവും ചാത്തനേറുമായി ബെസ്റ്റ് പെർഫോമൻസാണ് കാഴ്ച വയ്ക്കുന്നത്..... *മരിച്ച് പോയ വഹാബികളാരെങ്കിലും തിരിച്ച് വന്നിരുന്നെങ്കിൽ- ഇതെല്ലാം കണ്ട് ആസ്ഥാന മന്ദിരങ്ങൾക്കു മുന്നിൽ തല തല്ലിചത്തേനെ* ...!... ശിർക്കും ബിദ്അത്തുമെല്ലാം കക്ഷത്തിലൊതുക്കി ,പുതു വിപ്ളവവുമായിറങ്ങിയ നജ്ദിയൻ സഖാക്കളെക്കണ്ട് ലോകം മൂക്കത്ത് വിരൽ വെക്കുന്നു..... *കവിഭാഷയിൽ-'''വീണിതല്ലോ കിടക്കുന്നു.....'''*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....