Friday, July 27, 2018

ജമാഅത്കാരുടെ മുഖം ചുളിയുന്ന മൗദൂദി ചിന്തകൾ.3⃣

i: 🔘🔘🔘
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ജമാഅത്കാരുടെ
മുഖം ചുളിയുന്ന
മൗദൂദി ചിന്തകൾ.3⃣
➖➖➖➖➖➖➖➖
3. സ്ത്രീ മുഖം മറക്കൽ

" വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്ത്രീകളോട് (ഖുർആൻ) ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നു. യുദ്നീന അലൈയ് ഹിന്ന മിൻ ജലാബീബി ഹിന്ന.. സ്ത്രീകൾ ശിരോവസ്ത്രം മുഖമക്കന പോലെ തൂക്കിയിടണം. തികച്ചും അന്യരായ ആളുകളുടെ മുമ്പിൽ മുഖം തുറന്നിടുന്നത് ശരിയല്ലെന്നും ഇതിൽ നിന്നു മനസ്സിലാവുന്നു... തികച്ചും ഗത്യന്തരമില്ലാതെ വരുമ്പോൾ മുഖവും മുൻകയ്യും വെളിവാക്കി കൊണ്ട് വിവാഹം നിഷിദ്ധമല്ലാത്ത കുടുംബക്കാരുടെ മുമ്പിൽ വരുന്നത് കൊണ്ടും വിരോധമില്ല. ഇപ്രകാരം തന്നെ അത്യാവശ്യത്തിന് ലളിതമായി സംസാരിക്കുന്നതു കൊണ്ടു ദോഷമില്ല.എന്നാൽ പരസ്പരം കൂടിചേർന്നിരിക്കലും ലാഘവത്തോടുകൂടി പെരുമാറലും ചിരിച്ചു കളിക്കലും മറ്റും തികച്ചും പാടില്ലാത്തതാണ്."

       മൗദൂദി
       ചോദ്യോത്തരം
      IPH പേ: 171

✍Aboohabeeb payyoli
🌑🌑🌑🔘🌑🌑🌑🌑
[27/07, 9:16 AM] DB Aslam Saqafi Payyoli: 🔹
ജമാഅത്തും
രാഷ്ട്രീയവും
➖➖➖➖➖➖➖➖
ജമാഅത്ത് നേതാവ്
കെ.സി.അബ്ദുല്ല മൗലവി എഴുതുന്നു:
"സയ്യിദ് മൗദൂദി മറ്റൊരു കാര്യം കൂടി ഗൗരവപൂർവ്വം കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. ഇസ്ലാമിൽ അടിസ്ഥാന പ്രാധാന്യമുള്ളതും തൗഹീദുമായി നേരിട്ടു തന്നെ ബന്ധമുള്ളതും എന്നാൽ മുസ്ലിം ലോകം പ്രയോഗത്തിൽ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തു കളത്തതുമായ ഒരു പ്രശ്നമാണത് ! അതായത് ഇസ് ലാമിന്റെ രാഷ്ട്രീയ വശം.'നിയമ നിർമാണത്തിന്റെ പരമാധികാരം അല്ലാഹുവിനു മാത്രമാണ്, വിധികർതൃത്വം അവനു മാത്രം അവകാശപ്പെട്ടതാണ്. ഈ അധികാരവും അവകാശവും സ്വതന്ത്രമായി മറ്റാർക്കെങ്കിലും വകവെച്ച് കൊടുക്കുന്നത് അല്ലാഹു വിന്റെ പരമാധികാരത്തിൽ പങ്കുചേർക്കലാണ്;ശിർക്കാണ്.ഇതാണ് ആ പ്രശ്നം."
 
     പ്രബോധനം 1989
     ഫെബ്രു: 11 പേ: 16

ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുന്നതുന്നു:

"തീർച്ചയായും രാഷ്ട്രീയവും ഭരണവുമൊക്കെ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും അങ്ങനെ വിലയിരുത്തിയ ശേഷം മാത്രമേ അവയോടുള്ള സമീപനം തീരുമാനിക്കാവു യെന്നും ജമാഅത് വിശ്വസിക്കുന്നു....
              
       തെറ്റിദ്ധരിക്കപ്പെട്ട
      ജ: ഇസ്ലാമി. IPH. 28

"അല്ലാഹു വിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങൾ സ്ഥാപിക്കുവാനും നിലനിർത്താനും ഉദ്ദേശിച്ച് ഇലക്ഷനിൽ പങ്കെടുക്കുന്നതും സ്ഥാനാർത്ഥിയാവുന്നതും അനനുവദനീയവും തൗഹീദ് ന്റെ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജമാത്തത്തെ ഇസ്ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റം വന്നിട്ടില്ല. വരുന്ന പ്രശ്നവുമില്ല. "
   
     (അതേപുസ്തകം: 29)

" ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ഒരംഗവും ഒരു എം.പി യോ, എം.എൽ.എ യോ എന്നു വേണ്ട പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല; ആകാൻ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നെങ്കിൽ ഇഖാമതുദ്ദീനിന് ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാർട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാൽ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടു പോകാൻ നിർബന്ധിച്ച് ഏൽപിച്ചാൽ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല. അധികാരം നൽകാമെന്ന് പറഞ്ഞ ഖുറൈശീ പ്രമുഖരോട് നബി(സ) പറഞ്ഞ മറുപടി ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള ഭരണവ്യവസ്ഥിതിക്ക് പകരം ഇസ്ലാമിന്റെ സംസ്ഥാപനമാണ്. "
  
     (അതേപുസ്തകം: 44)

"ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് മറ്റേതെങ്കിലുമടിസ്ഥാനത്തിൽ സംവിധാനം ചെയ്യപ്പെടുന്ന രാഷ്ട്രീയത്തിന് ആയിരമായിരം ശാപങ്ങൾ മാത്രമേ ഞങ്ങളർപ്പിക്കുന്നുള്ളൂ. ഇസ്ലാം, മതത്തെയും രാഷ്ട്രത്തെയും വിഭജിയ്ക്കുന്നില്ല; ഈ വിഭജനത്തിനിടം കൊടുത്താൽ ഞങ്ങൾ അല്ലാഹുവിങ്കൽ തെറ്റുകാരാവും; അതിനു ഞങ്ങളൊരുക്കമില്ല."
  
        മൗദൂദി
        പ്രബോധനം 1963
        ഫിബ്രവരി. പേ: 264

"മുഴു ജീവിതത്തിലും അല്ലാഹു വിന്റെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്ലിം.പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്ലാമിക രാഷ്ട്രീയത്തിൽ പങ്കുവെക്കുക അവന്ന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചു കൊണ്ട് അതിന്റെ സ്ഥാനാർത്ഥിയാവാനോ അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കാനോ മുസ്ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കുവഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹു വിന്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടു കൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കു വഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."

    ഇസ് ലാമിക പാഠങ്ങൾ
    ഐ.പി.എച്ച്  പേ: 93

✍Aboohabeeb payyoli
🔹🔹🔹🔹🔹🔘🔹🔹

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....