Saturday, June 2, 2018

ബദ്രീങ്ങൾ:കുപ്രചരണങ്ങൾക്ക് അക്കമിട്ട് മറുപടി, ഭാഗം: 1💦

💦ബദ്രീങ്ങൾ:കുപ്രചരണങ്ങൾക്ക് അക്കമിട്ട് മറുപടി, ഭാഗം: 1💦
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
➖➖➖➖➖➖

✍ഹാരിസ് തറമ്മൽ

📞+971502087 206

➖➖➖➖➖➖


 🚧🚧🚧🚧🚧🚧🚧🚧🚧

സോഷ്യൽ മീഡിയകളിൽ ഈയിടെ ബദ്രിങ്ങളുടെ പേരിൽ പച്ചക്കള്ളങ്ങൾ പുത്തൻ വാദികളായ ചില അലവലാതികൾ പ്രചരിപ്പിക്കുന്നതായി കാണാൻ സാധിച്ചു. അതിന് അക്കമിട്ട് മറുപടി കൊടുക്കുന്നു.


🚨🚨🚨🚨🚨🚨🚨🚨🚨


ആരോപണം:👇

📙തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും തങ്ങൾക്കുവേണ്ടി ശുപാർശകരാവാൻ വേണ്ടിയുമാണ് ലാത്തയെയും മനാത്തയെയും ഞങ്ങൾ സഹായികളായി വെക്കുന്നത് എന്നായിരുന്നു മക്കാ മുശ്റിക്കുകളുടെ വാദം.

📘എന്നാൽ ഇന്ന് കേരളത്തിലെ സമസ്തക്കാരുടെ വാദമോ❓

📒നമ്മളെല്ലാവരും പാപികളാണ്.
അതുകൊണ്ട് അല്ലാഹുവിൻറെ അടുക്കൽ ഉന്നതിയിലുള്ള മരിച്ചുപോയ അമ്പിയാക്കൾ ഔലിയാക്കൾ എന്നിവരോട് സഹായം തേടിയാൽ അവർ നമുക്ക് വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യും
എന്നതല്ലേ❓

📕മക്കാ മുശ്രിക്കുകളുടെ വിശ്വാസവും സമസ്തക്കാരുടെ വിശ്വാസവും തമ്മിൽ എന്ത് അന്തരമാണ് ഉള്ളത്❓

✳✳✳

മറുപടി:👇

തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും തങ്ങൾക്കുവേണ്ടി ശുപാർശകരാവാൻ വേണ്ടിയുമാണ് ലാത്തയെയും മനാത്തയെയും ഞങ്ങൾ സഹായികളായി വെക്കുന്നത് എന്നായിരുന്നു മക്കാ മുശ്റിക്കുകളുടെ വാദം.

എന്നത് പച്ച കള്ളമാണ് ലാത്തയെയും, ഉസ്സയെയും ആരാധിച്ചിരുന്നു എന്നും, അല്ലാഹു വിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ശുപാർശ ചെയ്യുമെന്നും, അവർ അല്ലാഹുവിന്റെ പെൺ മക്കളാണെന്നും മുശ്രിക്കുകൾ വാദിച്ചിരുന്നു. അല്ലാതെ സഹായികളാക്കി എന്ന് മാത്രം പറഞ്ഞിട്ടില്ല.

ആയത്ത് കാണുക

 وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِ‌كُونَ (يونس 18)

"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.(യൂനസ്-18)

🔻🔻🔻

👉ലാത്തയും ഉസ്സയും അല്ലാഹു വിന്റെ പെൺമക്കളാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിന്നതായി പണ്ഡിതന്മാർ പറയുന്നു പിന്നെ എങ്ങനെയാണ് മക്കാ മുശ്രിക്കുകളും സുന്നികളും ഒന്നാകുക❓

🔻🔻🔻
സൂറത്തു നിസാഇൽ ഇബ്നു കസീർ(റ)വിൻറെ  വിശദീകരണംകാണുക.

إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا(117)

. وروى عن أبي سلمة بن عبدالرحمن وعروة بن الزبير ومجاهد وأبي مالك والسدي ومقاتل نحو ذلك وقال ابن جرير عن الضحاك في الآية: قال المشركون للملائكة بنات الله وإنما نعبدهم ليقربونا إلى الله زلفى قال فاتخذوهن أربابا وصـوروهن جواري فحكموا وقلدوا وقالوا هؤلاء يشبهن بنات الله الذي نعبده يعنون الملائكة وهذا التفسير شبيه بقول الله تعالى "أفرأيتم اللات والعزى" الآيات وقال تعالى"وجعلوا الملائكة الذين هم عباد الرحمن إناثا" الآية وقال "وجعلوا بينه" وبين الجنة نسبا" الآيتين (تفسير ابن كثير سورة النساء)

ഇബ്നു കസീർ (റ)പറയുന്നു .ളഹാക്ക് (റ)വിനെ ഉദ്ധരിച്ച് ഇബ്നു ജരീർ (റ)പറഞ്ഞു .മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കൾ ആണ് എന്നും .നിശ്ചയം ഞങ്ങൾ അവരെ ആരാധിക്കുന്നത് അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയാകുന്നു .ളഹാക്ക് (റ)പറയുന്നു :അങ്ങിനെ മക്കാ മുശ് രിക്കുകൾ മലക്കുകളെ റബ്ബ് കളായി സ്വീകരിക്കുകയും ,മലക്കുകളെ പെണ്‍മക്കളായി രൂപപ്പെടുത്തുകയും ചെയ്തു .(ഇബ്നു കസീർ )

🔻🔻🔻

ശൗകാനിയുടെ വാക്കുകൾ ശ്രദ്ദിക്കുക.

وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)


അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാദത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).

ഇബ്നു കസീർ പറയുന്നത് കാണുക :

( ما نعبدهم إلا ليقربونا إلى الله زلفى ) أي : إنما يحملهم على عبادتهم لهم أنهم عمدوا إلى أصنام اتخذوها على صور الملائكة المقربين في زعمهم ، فعبدوا تلك الصور تنزيلا لذلك منزلة عبادتهم الملائكة ; ليشفعوا لهم عند الله في نصرهم ورزقهم ، وما ينوبهم من أمر الدنيا ، فأما المعاد فكانوا جاحدين له كافرين به .(تفسيرابن كثير سورة الزمر 3)
മക്കാ മുശ് രിക്കുകളെ  വിഗ്രഹങ്ങൾക്ക് ആരാധന അർപ്പിക്കാൻ പ്രേരിപ്പിച്ചത്  അവരുടെ വാദ പ്രകാരം മലക്കുകളുടെ രൂപത്തിൽ ഉണ്ടാക്കിയ  വിഗ്രഹങ്ങളിലേക്ക് അവർ ഉദ്ദേശിക്കുകയും എന്നിട്ട് മലക്കുകൾക്കുള്ള ആരാധനയുടെ സ്ഥാനത്ത് ആ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തത് ആ മലക്കുകൾ  അല്ലാഹുവിൻറെ അരികിൽ അവരെ സഹായിക്കുന്നതിലും ,അവർക്ക് ഭക്ഷണം നൽകുന്നതിലും ,ദുനിയാവിൻറെ മറ്റു കാര്യങ്ങളിലുമെല്ലാം ശുപാർശ പറയാൻ വേണ്ടിയാണ് .അപ്പോൾ പരലോകത്തിൻറെ കാര്യമോ ?അതിൽ അവർക്ക് വിശ്വാസം ഇല്ലായിരുന്നു .പരലോകത്തെ അവർ നിശേദിക്കുന്നവരായിരുന്നു.(തഫ്സീർ ഇബ്നു കസീർ )

⏬👀

മലക്കുകൾ അല്ലാഹുവിൻറെ പെണ്‍മക്കളാണ് പെണ്‍മക്കൾ എന്ന നിലക്ക് അല്ലാഹുവുമായി പ്രതേക ബന്ധമുണ്ട് .അല്ലാഹുവിൻറെ "അനുമതി ഇല്ലാതെ തന്നെ" അവർ ശുപാർശ ചെയ്യും എന്ന് വിശ്വാസിച്ചതാണ് അവരുടെ ശിർക്ക് .

⬇👀

ആ വിശ്വാസത്തെ ഖണ്ഡിച്ചു  കൊണ്ട് അല്ലാഹു മറ്റൊരു ആയത്തിൽ പറഞതിനെ


إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321


ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).🔻🔻🔻

അപ്പോൾ മക്കാ മുശരിക്കുകൾ ആരാധിച്ചിരുന്ന വസ്തുക്കൾ അല്ലാഹുവിലേക്ക് അടുപ്പിക്കമെന്ന വിശ്വാസം മുസ്ലിമീങ്ങളുടെ മേൽ വെച്ച് കെട്ടാൻ സാധിക്കില്ലെന്നും, അങ്ങനെ ഒരു വിശ്വാസമില്ലെന്നും തെളിയിച്ചു.

🔻🔻🔻

ഇമാം നവവി(റ) പറയുന്നത് കാണുക:


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....


നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ  തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും നല്ലതായി കണ്ടുകൊണ്ട് ഉത്ബി(റ) യിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നവാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്....(ശർഹുൽ മുഹദ്ദബ് 8/217).

📢ബദ്രിങ്ങളിൽ പെട്ട നബി(സ)യോട് ഇമാം നവവി(റ) അടക്കമുള്ള പണ്ഡിതന്മാർ ശുപാർശ ചോദിക്കുന്ന ഉദ്ധരണിയാണ് മുകളിലുള്ളത്.

അതിനാൽ അവരുടെ ഈ പ്രസ്താവന മക്കാ മുശ്രിക്കുകളുടെ വാദമാണെന്ന് പറയാൻ ധൈര്യമുണ്ടോ❓

🔻🔻🔻

📢മക്കാ മുശ്രിക്കുകൾ ആരാധിച്ചിരുന്ന ലാത്ത, മനാത്ത, മലക്കുകൾ പെൺമക്കളാണെന്ന് വിശ്വസിച്ചിരുന്ന അവരോട് സുന്നികളെ എങ്ങനെയാണ് തുലനം ചെയ്യുന്നത്❓

🔻🔻🔻

📢സുന്നികൾ മേൽ പറഞ്ഞവർ അല്ലാഹു വിന്റെ പെൺമക്കളാണെന്ന് പറഞ്ഞതായി ഒരു സുന്നീ പ്രസിദ്ധീകരണങ്ങളിൽ നിന്നെങ്കിലും തെളിയിക്കാമോ❓

🔻🔻🔻

📢ബദ്രീങ്ങളിൽ പെട്ട നബി(സ) യോട് സ്വഹാബാക്കൾ വഫാത്തിന് ശേഷവും ചോദിച്ചതായി ഉള്ള സംഭവങ്ങൾ നിരവധി ഗ്രന്ഥങ്ങളിൽ കാണാം.ഒരു ഉദാഹരണം കാണുക.

ഇമാം നവവി(റ) എഴുതുന്നു:

ووصل المدينة فى سبعة أيام ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صلى الله عليه وسلم - وتشفعه به فى تقريب طريقه( تهذيب الأسماء واللغات : ٣٣٦/١)

ഏഴുദിവസമെടുത്ത്  ശാമിൽ നിന്ന് മദീനയിലെത്തിയ ഉഖ്ബത്തുബ്നുആമിർ (റ) നബി(സ) യുടെ ഖബ്റിങ്കൽ വന്നു ദുആ ചെയ്യുകയും വഴി ചുരുക്കി കിട്ടുവാൻ നബി(സ) യോട് ശുപാർശ ആവശ്യപ്പെടുകയും ചെയ്തതിന്റെ  ഫലമായി രണ്ടര ദിവസം കൊണ്ട് മദീനയിൽ നിന്ന് ശാമിൽ തിരിച്ചെത്തി.(തഹ്ദീബുൽ അസ്മാഈ വല്ലുഗാത്ത്: 1/336)

📢മേൽ സംഭവം ശിർക്കാണെന്ന് പറഞ്ഞ ഒരു ഇമാമിന്റെ കിതാബിൽ പറഞ്ഞ ഉദ്ധരണി കാണിക്കാമോ❓

🔻🔻🔻

📢ബദ്ർ യുദ്ധത്തിൽ സ്വഹാബിമാർ ശഹീദായതിനാൽ അവരോട് സഹായം ചോദിക്കൽ ശിർക്കാണെന്ന് തെളിയിക്കാമോ❓

🔻🔻🔻

📢ബദ്രീങ്ങളുടെ മൗലിദ് പാരായണം ചെയ്യുന്നതും, അവർക്ക് വേണ്ടി സ്വദഖ ചെയ്യുന്നതും തെറ്റാണെന്ന് തെളിയിക്കാമോ❓

➖➖➖➖➖➖

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....