Skip to main content

സൂര്യചന്ദ്രഗ്രഹണവും ഒരു വ്യാജ ഹദീസും

2027 ലെ സൂര്യചന്ദ്രഗ്രഹണവും ഒരു വ്യാജ ഹദീസുംഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

2027 ൽറമളാനിലെ 1ന് ചന്ദ്രഗ്രഹണവും റമളാൻ പകുതിക്ക് ഫെബ്രുവരി 20 ന് സൂര്യ ഗ്രഹണവും  വരുമെന്നും മഹ്ദി വരുന്നതിന്റെ തൊട്ടുമുമ്പുള്ള റമളാനിൽ ആണ് ഇത് സംഭവിക്കുക  എന്നൊക്കെ പറഞ്ഞ് വളരെ കിറുകൃത്യമായി വർഷവും ദിവസവും മണിക്കൂറും ഒക്കെ വെച്ചുള്ള ഒരു ഹദീസ് കുറെ ഭയപ്പെടുത്തലുകളോടെ ഏറെ കാലമായി സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കയാണ് , ഇത്തരം മതപരമായ വിഷയം തക്കതായ തെളിവുകളില്ലാതെ  ഷെയർ ചെയ്യാൻ പാടില്ലാത്തതാണെന്ന് അറിയാത്തവരാണോ ഇതൊക്കെ നിരന്തരം പ്രചരിപ്പിക്കുന്നത്??

 ഇതിന്റെ പരമ്പരയിലും ആശയത്തിലും (സനദിലും മത്നിലും ) അസ്വീകാര്യമായ ഒട്ടേറെ കാര്യങ്ങളുണ്ട് ഒന്നാമതായി ഇതൊരു ഹദീസല്ല "അസർ " ആണ് (സ്വഹാബികളിലേക്കോ താബിഉകളിലേക്കോ ചേർക്കപ്പെട്ടതിനാണ് അസർ എന്ന് പറയുന്നത്, മുഹമ്മദ് ബ്നു ഹനഫിയ്യ എന്ന അലി (റ) ന്റ മകനിലേക്കാണ് ഇതിനെ  ചേർത്ത്  പറയുന്നത് ) ഇമാം"ദാറുഖുത്നി " ഉദ്ധരിച്ച ഈ അസറിലെ 6 റിപ്പോർട്ടർമാരിൽ 3 പേരും ബലഹീനമാരോ   കള്ള ഹദീസ്വ് നിർമാതാക്കളോ ഹദീസ് റിപ്പോർട്ട് ചെയ്യാൾ യോഗ്യതയില്ലാത്ത ആളുകളോ ആണ് എന്ന് ഹദീസ് നിരൂപകരായ പണ്ഡിതർ വെക്തമാക്കിയിട്ടുണ്ട്.

 രണ്ടാമതായി സൂര്യ ചന്ദ്രഗ്രഹണം  സംഭവിക്കുന്ന സമയത്തിൽ വന്ന പിശകും ഈ അസറിനെ ബലഹീനമാക്കുന്ന പ്രധാന ഘടകമാണ്.
ചന്ദ്രഗ്രഹണം പൂർണ ചന്ദ്രനുദിക്കുന്ന പതിനാലാം രാവിൽ മാത്രമാണുണ്ടാവുക, മാസാരംഭത്തിലോ മറ്റു രാത്രികളിലോ അതുണ്ടാവില്ല, അതുപോലെ സൂര്യഗ്രഹണം ചന്ദ്ര മാസത്തിന്റെ തുടക്കത്തിലോ അന്ത്യത്തിലോ ആയിരിക്കും ഉണ്ടാവുക മദ്ധ്യത്തിലോ മറ്റു ദിനങ്ങളിലോ അതുണ്ടാവില്ല ,
ആയിരക്കണക്കിന് വർഷമായി മനുഷ്യൻ കണ്ടറിഞ്ഞ് മനസിലാക്കിയ ഒരു  യാഥാർത്ഥ്യമാണ് ,
ഈ "അസറില്‍" ഇതിനു വിരുദ്ധമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് കാണാമല്ലോ
 ഇത്തരം   അനുഭവവിരുദ്ധവും സാമാന്യബുദ്ധി തള്ളിക്കളയുന്നതുമായ കാര്യങ്ങൾ ഉദ്ധിക്കുന്ന  ഹദീസുകൾ തള്ളിക്കളയണമെന്നാണ് അല്ലാമാ ഇബ്നുൽ ഹജറില അസ്ഖലാനി
 ഇമാം ഇബ്നുജൗസി {ര} പോലുള്ള ഹദീസ് നിദാന ശാസ്ത്ര പണ്ഡിതർ വെക്തമാക്കിയത് .
وقد قال السيوطي في تدريب الراوي: وَقَالَ ابْنُ الْجَوْزِيِّ: مَا أَحْسَنَ قَوْلَ الْقَائِلِ: إِذَا رَأَيْتَ الْحَدِيثَ يُبَايِنُ الْمَعْقُولَ أَوْ يُخَالِفُ الْمَنْقُولَ أَوْ يُنَاقِضُ الْأُصُولَ، فَاعْلَمْ أَنَّهُ مَوْضُوعٌ، وَمَعْنَى مُنَاقَضَتِهِ لِلْأُصُولِ: أَنْ يَكُونَ خَارِجًا، عَنْ دَوَاوِينِ الْإِسْلَامِ مِنَ الْمَسَانِيدِ وَالْكُتُبِ الْمَشْهُورَةِ. اهـ.
وقد نقل السيوطي ايضا في "تدريب الراوي" عن الحافظ ابن حجر قوله: ومما يدخل في قرينة المروي –أي الدالة على وضعه- ما نقل الخطيب عن أبي بكر بن الطيب أن من جملة دلائل الوضع أن يكون مخالفا للعقل، بحيث لا يقبل التأويل، ويلتحق به ما يدفعه الحس والمشاهدة، أو يكون منافيا لدلالة الكتاب القطعية أو السنة المتواترة أو الإجماع القطعي، أما المعارضة مع إمكان الجمع فلا.

  ഒരുസ്വഹീഹായ ഹദീസോ അസറോ ആവാൻ യാതൊരു യോഗ്യതയുമില്ലാത്ത ഇത്തരം വാറോലകൾ  പ്രചരിപ്പിക്കപ്പെട്ടുന്നത്  ഹദീസുകളെ കുറിച്ചുള്ള മതിപ്പ് കുറക്കാനും ഹദീസ് നിഷേധത്തിലേക്ക് വഴിവെക്കാനും മാത്രമെ ഉപകരിക്കൂ
, അതുപോലെ  അന്ത്യനാൾ നിശ്ചയിക്കുന്നതും മഹ്ദി വരുന്നതുമായ ഹദീസുകൾ എന്ന പേരിൽ പലപ്പോഴായി പ്രത്യക്ഷപ്പെടാറുള്ള പല  ഹദീസുകളുടെ സ്ഥിതിയും തഥൈവ !
  പരമ്പരയും ആശയവും പരിശോധിക്കാതെ ഷെയർ ചെയ്യുന്നത് ഇസ്ലാം മതത്തിന് ദോഷകരമായി ബാധിക്കുന്നതും ദൂരവ്യാപകമായ  ഫലമുളവാക്കുന്ന കാര്യവുമാണ് അതിനാൽ
മുസ്‌ലിം സഹോദരന്മാരോട് ഇത്തരം വാസ്തവ വിരുദ്ധമായ കാര്യങ്ങൾ  പ്രചരിപ്പിക്കുന്നതിൽ നിന്ന് അകന്ന് നിൽക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
       

          ✍ അശ്റഫ് ബാഖവി ചെറൂപ്പ

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...