Sunday, April 22, 2018

തറാവീഹ് :റബീഉൽ അവ്വലിൽ നിന്നും റംസാനിലേക്കുള്ള മുജാഹിദ് യാത്ര

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
*റബീഉൽ അവ്വലിൽ നിന്നും റംസാനിലേക്കുള്ള മുജാഹിദ് യാത്ര* ⛷⛷
☪☪☪☪☪☪☪☪

*അബൂ നവവി*
*00974 77882082*
☪☪☪☪☪☪☪☪

*റബീഉൽഅവ്വൽ അവസാനത്തിലേക്ക് കടക്കുകയാണ്*  സുന്നികൾ പുണ്യങ്ങൾ വാരിക്കൂട്ടിയപ്പോൾ  മുജാഹിദുകൾ നബി തങ്ങളുടെ  മഹത്വത്തിന്റെ ആഘോഷം എങ്ങനെ തടയും എന്നതിനെപ്പറ്റി ഉള്ള കൂലംകശമായ  ചർച്ചയിലായിരുന്നു  ഇത്രയും നാളുകൾ
ഏതായാലും എല്ലാവരും  മുജാഹിദുകൾ വാതോരാതെ  പറഞ്ഞുകൊണ്ടിരുന്ന ചോദ്യങ്ങൾ ഒന്ന് ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും ആ *ചോദ്യങ്ങൾ ഇങ്ങനെ പോകുന്നു*
ഉമർ ബിൻ ഖത്താബ് മൗലിദ് ആഘോഷിച്ചോ* ?

ഉസ്മാൻ ബിൻ അഫ്ഫാൻ മൗലിദ് ആഘോഷിച്ചോ ?

ഇങ്ങനെ പോയി നാല് മദ്ഹബിന്റെ  ഇമാമുകൾ നബിദിനം ആഘോഷിച്ചോ?  ചോദ്യങ്ങളൊക്കെ കേട്ടാൽ മേലെ പറയപ്പെട്ട മഹാന്മാരോടുള്ള മഹബ്ബത്ത്  തുളുമ്പിയത്  കൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെ ചോദിച്ചത് എന്നാരും കരുതേണ്ട 😄
ഒരു കാര്യം  സ്ഥിരപ്പെട്ടു വന്നുകഴിഞ്ഞാൽ ആ വിഷയം  പ്രത്യക്ഷത്തിൽ *വ്യക്തമായ റിപ്പോർട്ട് വന്നിട്ടില്ലാത്ത വ്യക്തികളിലേക്ക് ചേർത്തു പറയുകയുക മുജാഹിദുകളുടെ സ്ഥിരം ഹോബിയാണ്* ഇത് വെറുതെ പറഞ്ഞതല്ല  കാര്യം  മനസ്സിലാക്കണമെങ്കിൽ കാത്തിരിക്കുക റംസാൻ വരെ

റബീഉൽ അവ്വൽ മാസം
മൗലിദ്  കലക്കുന്ന തിരക്കിലാണ് വഹാബികൾ എങ്കിൽ *റംസാനിൽ  തറാവീഹ് വെട്ടി മുറിക്കുന്നതിന്റെ തിരക്കിലാവും* 

ഉമർ ബിൻ ഖത്താബ് മൗലിദ് ആഘോഷിച്ചോ ? എന്ന് ചോദിച്ച മുജാഹിദ്  റംസാൻ നോട്ടീസ് അടിക്കുന്ന സമയത്ത് *ഉമർ ബിൻ ഖത്താബ്(R) തറാവീഹ് ഇരുപത് നിസ്കരിച്ചോ* എന്ന്  ചോദിക്കില്ല കാരണം മറ്റൊന്നുമല്ല ഉമർ തങ്ങൾ 2⃣0⃣ റകഅത് തറാവീഹ് ജമാഅത്തായി സംഘടിപ്പിച്ചു എന്ന് വ്യക്തമായ സ്ഥിരപ്പെട്ടതാണ് 😊

ബൈഹഖി റിപ്പോർട്ട് ചെയ്ത  ഹദീസ്  *സ്വഹീഹാണെന്ന് ഇമാം നവവിയും രേഖപ്പെടുത്തി*  അതുകൊണ്ട് മൗലിദിന്റെ നോട്ടീസിൽ പേരുകണ്ട ഉമർ ബിൻ ഖത്താബിന്റെ പേര് റംസാനിൽ ആരും മുജാഹിദ് നോട്ടീസിൽ  കാണുമെന്ന് പ്രതീക്ഷിക്കേണ്ട കാരണം നബി  തങ്ങളിൽ നിന്നു കണ്ടു മനസ്സിലാക്കി ഇരുപത് റക്അത്ത് തറാവീഹ് മഹാൻ  സംഘടിപ്പിച്ചു പിന്നീട് വന്ന *സ്വഹാബത്തും  അതിൽ ഏകോപിച്ചു* അതുകൊണ്ടുതന്നെ മൗലിദാഘോഷം സ്വഹാബത്ത് നടത്തിയോ? എന്ന നോട്ടീസ് ഇറക്കിയ മുജാഹിദ്  *റംസാനിൽ തറാവീഹ് 20 സഹാബത്ത് നിസ്കരിച്ചുവോ എന്ന നോട്ടീസ് ഇറക്കില്ല*😄 കാരണം മറ്റൊന്നുമല്ല  വ്യക്തമായ റിപ്പോർട്ട് ഉണ്ട് എന്നതുതന്നെ

മൗലിദാഘോഷത്തിന്റെ വിഷയത്തിൽ മുജാഹിദുകൾ കാര്യമായി പൊക്കിപ്പിടിച്ച് ചോദിച്ച നാല് മദ്ഹബ് നാലുപേരും  തറാവീഹിന്റെ വിഷയത്തിൽ മുജാഹിദുകൾ  മദ് ഹബിന്റെ ഇമാമുകൾ പഠിപ്പിച്ചുവോ  എന്ന് ഖിയാമത്ത്  നാളുവരെ ചോദിക്കില്ല കാരണം *നാലു മദ്ഹബിനും തറാവീഹ് പഠിപ്പിക്കപ്പെട്ടത് 2⃣0⃣ൽ കുറയാതെ തന്നെ*
സ്വഹാബത്തിനെയും  മദ്ഹബിൻറെ ഇമാമുകളെയും തറാവീഹിന്റെ വിഷയത്തിൽ കിട്ടില്ല എന്ന് ഉറപ്പായ  മുജാഹിദുകൾ അവരുടെ പ്രാസ്ഥാനിക നേതാക്കന്മാരായി മുമ്പു പരിചയപ്പെടുത്തിയ *ഇബിനു തൈമിയ യെയും ഇബ്നു അബ്ദുൽ വഹാബിനെയും  ഈ വിഷയത്തിൽ കൂട്ടുപിടിക്കില്ല* കാരണം അവരും  തറാവീഹ് ഇരുപത് 2⃣0⃣പഠിപ്പിച്ചവർ തന്നെ
ഇങ്ങനെയൊക്കെ ആയാൽ പിന്നെ  ആകെ മുജാഹിദുകൾക്ക് ചെയ്യാനുള്ള ഒരേ ഒരു അവസരം  ഇന്ന  വ്യക്തികൾ 20 നിസ്കരിച്ചോ  എന്ന ചോദ്യം ഒഴിവാക്കി നബിതങ്ങളുടെ ഹദീസിനെ  സ്വന്തമായി  ദുർ വ്യാഖ്യാനിക്കൽ തന്നെ കാരണം  മറ്റാരെയും ഈ വിഷയത്തിൽ കിട്ടില്ല എന്ന് ഉറപ്പാണ്
മൗലിദാഘോഷം സംബന്ധിച്ച്  മുജാഹിദുകൾ ഇറക്കിയ നോട്ടീസിൽ വലിയ സ്ഥാനമായിരുന്നു ഇമാം ഫാകിഹാനിക്ക് കൊടുത്തത്  മഹാൻ ആക്കുന്നതിൽ മത്സരിക്കുകയും ചെയ്തു ഈ മത്സരത്തിനിടയിൽ  പാവം മുജാഹിദുകൾ മറന്നു ഇസ്തിഗാസ പച്ചയായി  പഠിപ്പിക്കുകയും സമർത്ഥിക്കുകയും ചെയ്ത പണ്ഡിതനായിരുന്നു ഇമാം ഫാകിഹാനി  മുജാഹിദിന്റെ  ഭാഷയിൽ പറഞ്ഞാൽ ഒന്നാം നമ്പർ മുശ്രിക്ക്  സംഗതി എന്തായാലും ഇമാമിനെ തന്നെ വേണ്ടിവന്നു മറ്റൊരു വിഷയം  തെറ്റിദ്ധരിപ്പിക്കാൻ

*ഇതാണ് മുജാഹിദ് മതം ത ഖുർആൻ കാണിച്ചാൽ തഫ്സീറിൽ ഉണ്ടോ എന്ന് ചോദിക്കും  തഫ്സീർ കാണിച്ചാൽ അത് എഴുതിയ വ്യക്തി*  *മഹ്‌സൂമാണോ  എന്ന് ചോദിക്കും തെറ്റ് പറ്റാൻ ചാൻസ്  ഉള്ള ആളുകൾ എഴുതിയത് എങ്ങനെ സ്വീകരിക്കും*? *അതിനു പിന്നാലെ ചോദ്യം ഹദീസിലേക്ക് കടന്നാൽ തൊട്ടതും പിടിച്ചതും ഒക്കെ* *ളയീഫാകുംസനദ് കൊണ്ട് സ്ഥിരപ്പെടുത്തിയാൽ*
*ഉടനെ പറയും സനദ് ഉണ്ടായിട്ടു കാര്യമില്ല ഈ* *പറഞ്ഞ കാര്യം ഖുർആനിന് എതിരാണെന്ന്* 

ചുരിക്കിപ്പറഞ്ഞാൽ *വയനാട് ചുരത്തിലെ കുരങ്ങന്റെ*🐒 അവസ്ഥയാണ്  മുജാഹിദുകൾ അവർ ഒന്നും സ്വീകരിക്കുകയില്ല സ്വന്തം നിലയ്ക്ക് ദുർവ്യാഖ്യാനിച്ച് ആളുകളെ പിഴവിലേക്ക് നയിക്കുന്നു.
"സുന്നികളെ സംബന്ധിച്ചെടുത്തോളം
പ്രമാണങ്ങളിൽ ഏതെങ്കിലും ഒന്നിനെ
കൊണ്ട് കാര്യം സ്ഥിരപ്പെട്ടാൽ മതി അത് കൊണ്ട് തന്നെ അതൊക്കെ
ചർവിത ചർവ്വണം പഠിച്ച ഇമാമുകൾ
വ്യക്തമാക്കിയിട്ടും ഉണ്ടാകും അത്
സ്വീകരിക്കുക പിൻപറ്റുക എന്നതേ
സുന്നിക്കുള്ളു" അല്ലാതെ ഓരോ വ്യക്തികൾ ചെയ്ത്കാണണമെന്നില്ലഎന്നു ചുരുക്കം .

*ഈ പറഞ്ഞതൊക്കെ ശരിയല്ലേ എന്ന്  അറിയാൻ ഒരുപാട് ഒന്നും  നിങ്ങൾ കാത്തു നിൽക്കേണ്ടതില്ല* റംസാൻ വരെ കാത്തിരിക്കൂ.   ഇപ്പറഞ്ഞതൊക്കെ സത്യമാണെന്ന് അപ്പോൾ നിങ്ങൾക്കും ബോധ്യപ്പെടും.
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻
*അബൂ നവവി*
*00974 77882082*
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

No comments:

Post a Comment