#തേൻതുള്ളി_14
''എന്റുപ്പ തഖിയ്യുദ്ദീൻ സുബ്കി ഒരു യാത്രയിലാണ്...''
പറയുന്നത് മകൻ താജുദ്ദീനുസ്സുബ്കി തങ്ങളാണ്.. (رَحِمَهُمْ اللَّه)
ഒരു കോവർ കഴുതയുടെ മുകളിൽ കയറിയിരുന്നാണ് യാത്ര...
"നാടുകളനേകം ഞങ്ങൾ താണ്ടി.. സഞ്ചാര മധ്യേ, ഒരു വൃദ്ധനെ കാണാനിടയായി.. സാധാരണക്കാരനായ അദ്ദേഹം കാൽനടയായി എങ്ങാണ്ടോ പോവുകയാണ്.."
"ഉപ്പ ആ വൃദ്ധനെ പരിചയപ്പെട്ടു.. അവർ തമ്മിൽ പരസ്പരമെന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.. അദ്ദേഹം നടത്തത്തിൽ തന്നെയാണ്; ഉപ്പ കഴുതപ്പുറത്തും.
പ്രായമായവരുടെ സംസാരമല്ലേ.. സ്വാഭാവികമായും അത് പലവഴിക്ക് നീങ്ങി "സംസാരത്തിനിടയിൽ 'നവവി ഇമാമിനെ ഞാൻ കണ്ടിട്ടുണ്ട്' എന്ന വാചകം ആ വൃദ്ധൻ പറഞ്ഞതേയുള്ളൂ... ദാ.. ആ നിമിഷം തന്നെ എന്റുപ്പ കഴുതപ്പുറത്ത് നിന്നിറങ്ങി വളരെ ആദരവോടെ ആ സാധാരണക്കാരനായ വൃദ്ധന്റെ കൈ പിടിച്ച് ചുംബിച്ചു. തനിക്ക് വേണ്ടി ദുആ ചെയ്യാനാവാശ്യപ്പെട്ടു." മാത്രമല്ല, ഉപ്പ അദ്ദേഹത്തോട് പറയുന്നു: "നിങ്ങളിനി ഒരടി നടക്കരുത്.. ദാ.. എന്റെ കഴുതപ്പുറത്ത് കയറൂ.. നമുക്കൊരുമിച്ച് പോവാം.. നവവി ഇമാമോരെ കണ്ട കണ്ണുള്ള ഒരാൾ എന്റെ മുന്നിൽ നടക്കുമ്പോൾ ഞാനെങ്ങിനെ കഴുതപ്പുറത്തിരുന്ന് യാത്ര ചെയ്യും...!!!?"
അവലംബം: المنهاج السوي للسيوطي رحمه الله
____________________

No comments:
Post a Comment