Wednesday, April 4, 2018

ഇസ്തിഗാസ:അല്ലാഹുവിനോട് ചോദിക്കലാണോ നല്ലത്?

🏉🏉🏉🏉🏉🏉🏉🏉🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
അല്ലാഹുവിനോട്
ചോദിക്കലാണോ നല്ലത്?
മുഹ് യിദ്ദീൻ ശൈഖിനോട്
ചോദിക്കലാണോ നല്ലത്?
➖➖➖➖➖➖➖➖
പണ്ടുമുതലേ മുജാഹിദുകൾ പഠിച്ചു വെച്ച ഒരു ചോദ്യമാണ് മുകളിൽ കൊടുത്തത്. വലിയ ഒരു ചോദ്യമായി തന്നെ ഇതിനെ വഹാബികൾ കാണാറുമുണ്ട്. എന്നാൽ ഈ ചോദ്യത്തിനു വളരെ ഭദ്രമായ ഒരു മറുപടി കെ.എൻ എമ്മിനെ വിചിന്തനം വാരികയിൽ നിന്നും എന്റെ ശ്രദ്ധയിൽ പെട്ടു. അതിവിടെ ഉദ്ദരിക്കാം നിങ്ങൾ ശ്രദ്ധിച്ചു വായിക്കുമല്ലൊ?

എന്റെ രോഗം മാറിയത് ഡോക്ടർ ചികിത്സിച്ചത് കൊണ്ടാണ് എന്നോ അല്ലാഹുവാണ് എന്റെ രോഗം മാറ്റിയത് എന്നോ ഏതാണ് പറയേണ്ടത്? എന്ന ചോദ്യത്തിന് വിചിന്തനം വാരികയിൽ വന്ന മറുപടി ഇങ്ങനെയാണ്.

"അല്ലാഹുവാണ് രോഗം മാറ്റുന്നത് എന്നാണ് മുസ് ലിംകൾ വിശ്വസിക്കേണ്ടത്. ആ വിശ്വാസത്തോടെ ഒരാൾ ഒരു ഡോക്ടറുടെ ചികിത്സ തേടുകയും സുഖപ്പെട്ടപ്പോൾ ഇന്ന ഡോക്ടർ ചികിത്സിച്ചപ്പോൾ രോഗം ഭേദമായി എന്നു പറയുകയും ചെയ്താൽ ശിർക്കാവില്ല. കാരണം രോഗം ഭേദമായ രീതി വിവരിച്ചു എന്നല്ലാതെ അല്ലാഹുവല്ല രോഗം മാറ്റിയത് എന്ന വിശ്വാസം അത് പറയുമ്പോൾ നമുക്കില്ലല്ലോ.... എങ്ങനെ പറയലാണുത്തമം എന്നതിന്, വിശ്വാസവുമായും വിശ്വാസപരമായ വ്യതിയാനവുമായും ബന്ധപ്പെട്ടു കൊണ്ടുള്ളതല്ല നമ്മുടെ വാക്ക് എന്നതിനാൽ (ഈ ചോദ്യത്തിന്) പ്രസക്തിയില്ല. നിങ്ങളുടെ രോഗം എങ്ങനെ മാറ്റി എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നത് ഏത് ദൈവമാണ് അതു മാറ്റിയത് എന്ന അർത്ഥത്തിലല്ല. ചികിത്സിച്ച ഡോക്ടർ ആരായിരുന്നു എന്നറിയാനാണ്.അപ്പോൾ ഡോക്ടറുടെ പേര് പറഞ്ഞു കൊടുക്കുക അതും അല്ലാഹു വിന്റെ കഴിവിനെ നിഷേധിക്കലോ ഡോക്ടറുടെ കഴിവാണ് ഉത്തമം എന്നംഗീകരിക്കലോ അല്ല."

    വിചിന്തനം വാരിക 2008
    ജൂലൈ 11 പേ: 9

ഒന്നാവർത്തിച്ചു വായിച്ചു നോക്കൂ. ഇസ്തിഗാസ (മുഹ് യിദ്ദീൻ ശൈഖേ രക്ഷിക്കണേ...) ചെയ്ത് നമുക്ക് സഹായം ലഭിച്ചാൽ അല്ലാഹു അല്ല സഹായിച്ചത് എന്ന വിശ്വാസം നമുക്കുണ്ടോ? ഇല്ലല്ലോ പിന്നെങ്ങിനെ ശിർക്കാവൽ.
ശൈഖ് ജീലാനി നമ്മെ സഹായിച്ചു എന്ന് നാം പറയുന്നത്, ശൈഖ് ജീലാനി ദൈവമാണ് എന്നർത്ഥത്തിലുമല്ലല്ലോ  മറിച്ച് സഹായം ലഭിച്ച വഴി എന്നർത്ഥത്തിലല്ലേ.

അപ്പോൾ മൗലവി വിശദീകരിച്ച പോലെ വിശ്വാസവും വിശ്വാസപരമായ വ്യതിയാനവുമായും ബന്ധപ്പെട്ടു കൊണ്ടുള്ളതല്ല നമ്മുടെ വാക്ക് എന്നതിനാൽ ഈ ചോദ്യത്തിനും ( ശൈഖേ കാക്കണേ ...അല്ലാഹുവേ കാക്കണേ... ഏതാണ് ഉത്തമം) പ്രസക്തിയില്ല എന്ന് വരും.

വഹാബികൾ അവരുടെ പ്രസിദ്ദീകരണങ്ങൾ തന്നെ ഒന്ന് ചിന്തയോടെ വായിച്ചിരുന്നെങ്കിൽ!!

✍ Aboohabeeb payyoIi
🌹🌹🌹🌹🌹🌹🌹🌹

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...