Monday, April 30, 2018

സ്ത്രീ ജുമുഅ ജമാഅത്ത് നിർബന്ധമില്ല സുന്നത്താണ്



-----🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നിർബന്ധമാണ്

നിർബന്ധമില്ല

സുന്നത്താണ്

സുന്നത്തില്ല

ഈ മാജിക് ആണ്

മുജാഹിദിന്റെ

സ്ത്രീ ജുമുഅ ജമാഅത്ത് വിഷയത്തിൽ
മുസ് ലിംകളെ ചിരിപ്പിച്ചത്.
😃😃😃😃

"സ്ത്രീകളെ പള്ളിയിൽ പറഞ്ഞയക്കുന്നതിനെ സംബന്ധിച്ച്
പ്രധാനമായും മൂന്ന് ഖൗലാണുള്ളത് .
ഒന്ന്: മുത്തഫഖുൻ അലൈഹിയായ
ഹദീസിന്റെ ആജ്ഞ തന്നെ . അതായത് പറഞ്ഞയക്കൽ വാജിബ്.
[അൽ മുർശിദ് പു: 2 , പേ : 139 ]

എന്താണ് ആവോ  ഈ
മുത്തഫഖുൻ അലൈഹി ???
💢💢💢💢💢💢💢💢💢

" ഒരുങ്ങുവീൻ . നമ്മുടെ എല്ലാ പളളികളിലും ആണുങ്ങളും , പെണ്ണുങ്ങളും വരട്ടെ , ജമാഅത്തും ജുമുഅയും ജന ബാഹുല്യമുള്ളതാവട്ടെ

[ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ         പേജ്: 16, 17 ]
💢💢💢💢💢💢💢💢💢

ഉമർ മൗലവി എഴുതുന്നു:
" പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടേയും ധാരാളം വാചകങ്ങൾ ഞാൻ ഉദ്ധരിച്ചു.
സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല എന്നത് ഇസ് ലാമിക ലോകത്താർക്കും തന്നെ  അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ്. എം. സി. സി. മൗലവി പറയുന്നത് നിശ്ചയമായും അസത്യമാണ്.
[അൽ മനാർ പു: 4 , ല: 2 1953 മെയ് 5]
💢💢💢💢💢💢💢💢💢

" ഹദീസിൽ സ്ത്രീകളെ  പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടേയില്ല.
ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല "
[ അൽമനാർ പു: 4, ല: 6,1953 ജൂലൈ 5 ]

💢💢💢💢💢💢💢💢💢

ഉമർ  മൗലവി എഴുതുന്നു
[ഇദ്ദേഹത്തിനെ വാനോളം പുകഴ്ത്തി
  ഉമർ മാല രചിക്കപ്പെട്ടിട്ടുണ്ട് ]

" ആകയാൽ ചില ഉലമാക്കളല്ല സകല ഉലമാക്കളും സ്ത്രീകൾക്കു് ജുമുഅ നിർബന്ധമില്ലന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
സുന്നത്തുണ്ടെന്ന് ചില ഉലമാക്കൾ പറഞ്ഞുവെന്ന് എം.സി.സി. മൗലവി വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് തെളിയിച്ച് തരാൻ അദ്ദേഹത്തിന് സാധിക്കുമോ ?
[ അൽമനാർ പു: 3, ല :23,1953 മെയ് 20]

💢💢💢💢💢💢💢💢💢

" മുസ്ലിം സ്ത്രീയ്ക്ക് ജുമുഅയും ജമാഅത്തും അനുവദനീയും സുന്നത്തുമാണെന്ന വിഷയത്തിൽ നാളിതു വരെ രണ്ടഭിപ്രായമുണ്ടായിരുന്നില്ല"

[സൽസബീൽ പു: 7 ,ല: 9, 1977 ഡിസംബർ ]

💢💢💢💢💢💢💢💢

" ഇങ്ങനെ എഴുതാൻ കാരണം നമ്മുടെ പള്ളികളിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് പുറത്ത് വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണുന്നത് കൊണ്ടാണ്. ഈ ദുരവസ്ഥ പരിതാപകരമാണ്. നാശകരമാണ്. മുമ്പോട്ട് നീങ്ങുന്തോറും കൂടുതൽ വഷളാകുന്ന മട്ടാണ് "

[സൽസബീൽ ,പു: 9 ,ല: 4 , 1980 ]

💢💢💢💢💢💢💢💢💢

ഉമർ മൗലവി എഴുതുന്നു.
" വളരെ പ്രതിബന്ധങളുള്ളവരാണവർ ചിലപ്പോൾ നിസ്കരിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആർത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയിൽ വെച്ചായാൽ പള്ളി വൃത്തികേടാകുമെന്ന് മാത്രമല്ല, നാണക്കേട് സഹിക്കുവാൻ അവർക്ക് കഴിയുകയുമില്ല.
അവർ അത്രയും അപലകളും ചപലകളുമാണ്. "
[ അൽ മനാർ 1953 ജൂൺ 20 ]
💢💢💢💢💢💢💢💢💢

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....