Saturday, April 7, 2018

ഇസ്തിഗാസ അസ്ഖലാനി

📚📖📚📖📚📖📚📖
*ഇസ്തിഗാസ ചരിത്ര താളുകളിലൂടെ*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
      *ഭാഗം* 1⃣0⃣9⃣

📚📖📚📖📚📖📚📖

     *അബൂ നവവി*✍🏻
🕌🕋🕌🕋🕌🕋🕌🕋

*ഇമാം ഇബ്നുഹജർ അസ്കലാനി റ*

   { *ഹിജ്റ 773 - 852*}

🕋🕌🕋🕌🕋🕌🕋🕌

*ഹദീസ് രംഗത്ത് തുല്യതയില്ലാത്ത പണ്ഡിതർ -സർവ്വരാലും അംഗീകരിക്കപ്പെടുന്ന പാണ്ഡിത്യം -ലോകത്ത് തന്നെ അവിതർക്കിതമായി അംഗീകരിച്ച അപൂർവ്വം പണ്ഡിത ശ്രേഷ്ഠ വര്യർ- വിശേഷണങ്ങൾ പറഞ്ഞുതീർക്കാൻ എളുപ്പമല്ലാത്ത വിധം "ലോക പ്രശസ്തർ . മൂന്നുലക്ഷത്തിലധികം ഹദീസുകൾ" മനപാഠമാക്കിയ നക്ഷത്ര തുല്യർ ഹാഫിള് ദുനിയാ എന്ന നാമധേയത്തിൽ പ്രശസ്തരായ  മഹാനായ ഇമാം ഇബ്നുഹജർ( റ )സ്വന്തം ഗ്രന്ധമായ ദീവാനിൽ   ഒട്ടനവധി സ്ഥലങ്ങളിൽ മഹാനായ നബി തങ്ങളെ വിളിച്ച് സഹായം ചോദിക്കുന്നത് നമുക്ക് കാണാവുന്നതാണ്. അതിൽ ചില ഭാഗങ്ങൾ ഇവിടെ കുറിക്കട്ടെ*

*فاشفع لما دحك الذي بك يتقي  أهوال يوم الدين والتعذيب*.                                   
*ياسيدي برسول الله قد شرفت  قصائدي بمديح فيك  قد رصفا.                              بباب جودك عبد مذنب كلف  يااحسن الناس وجهامشرقا وقفا.                                       بكم توسل يرجو العفو من ذلل من جوفه جفنه الهامي لقد ذرفا*                            .

*നബിയെ തങ്ങളുടെ അടുത്ത് ഇതാ പാപിയായ അടിമ വന്നിരിക്കുന്നു തങ്ങളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിനാൽ പാപങ്ങളിൽനിന്ന് മുക്തമാവലിനെ ഞാൻ ആശിക്കുന്നു*

*ياسيدي الرسل الذي فاق الورى  بأسا سما كل الوجود وجودا                                                 هذي ضراعه مذنب متمسك  بولائكم من يوم كان وليدا يوم كان وليدا                            يرجو بك المحيا السعيد وبعثه  بعد الممات الى النعيم شهيدا*

*മുർസലിങ്ങളുടെ നേതാവും സകല സൃഷ്ടികളേക്കാൾ ഉന്നതരുമായ നബിയെ തങ്ങളെ മുറുകെപ്പിടിക്കുന്ന  പാപങ്ങൾ ചെയ്തവന്റെ വിനീതമായൊരു അപേക്ഷയാണിത് . നബിതങ്ങൾ മുഖേന ഞാൻ ആഗ്രഹിക്കുന്നത് മരണത്തിനുശേഷം ഉന്നത വിജയവും സ്വർഗ്ഗത്തിലേക്ക് എന്നെ പറഞ്ഞയക്കലും ആണ്*

*نبي الله يا خير البرايا  يجاهلك أتقى فصل القضاء                                                        وأرجوك ياكريم العفو مما جنته  يداي يارب الحباء*

*"فقل يا أحمد ابن علي اذهب - الى دار النعيم بلاء شقاء"*


 *സൃഷ്ടികളിൽ അത്യുത്തമരായ നബിയെ തങ്ങളുടെ മഹത്വം കൊണ്ട്  അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്നും ഞാൻ രക്ഷതേടുന്നു ഔദാര്യത്തിന്റെ ഉടമയായ നബിയെ ഞാൻ ചെയ്തുപോയ തെറ്റുകളിൽ നിന്നുള്ള പാപമോചനം ആഗ്രഹിക്കുന്നു. "നബിയെ തങ്ങൾ എന്നോട്  അഹ്മദേ പരാജയം ഇല്ലാതെ നീ സ്വർഗ്ഗത്തിലേക്ക് കടന്നുപോകു എന്നു പറയണം നബിയെ"* 

*വളരെ പച്ചയായിത്തന്നെ ആർക്കും മനസ്സിലാകുന്ന ഭാഷയിൽ ലോകപ്രശസ്ത ഹദീസ് പണ്ഡിതനും വിജ്ഞാന രംഗത്ത് നക്ഷത്ര തുല്യരായ  ഇമാം ഇബ്നു ഹജർ നബിയെ വിളിക്കുകയും സഹായം ചോദിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത് മേൽപ്പറഞ്ഞ ഈ വരികൾ ഇമാം ഇബ്നുഹജർ തങ്ങളുടെ ദിവാൻ അസ്‌കലാനിയിൽ  രേഖപ്പെട്ടു കിടക്കുന്നു*

*മഹാനായ ഉമർ തങ്ങളുടെ ഭരണകാലത്ത് നബിതങ്ങളുടെ ഖബറിന്റെ അടുക്കൽ വന്നു മഴക്ക് വേണ്ടി സഹായം തേടിയ സംഭവം റിപ്പോർട്ട് ചെയ്യുകയും അത് സ്വഹീഹാണെന്ന് ഫത്ഹുൽ ബാരിയിൽ മഹാനായ ഇബ്നു ഹജർ അസ്ഖലാനി വ്യക്തമായി  രേഖപ്പെടുത്തുകയും ചെയ്തു കൂടാതെ നബിതങ്ങളുടെ  ഖബറിന് അടുക്കൽ പോയി സഹായം ചോദിച്ച വ്യക്തി ബിലാൽ ഇബ്നു ഹാരിസ്  എന്ന സഹാബി ആണെന്നുകൂടി മഹാനവർകൾ പണ്ഡിതന്മാരിൽനിന്നും എടുത്തുദ്ധരിക്കുന്നു*

*ഇങ്ങനെയൊക്കെ നബി തങ്ങളെ വിളിച്ച് സഹായം ചോദിച്ച മഹാനായ ഇമാം ഇബ്നുഹജർ തങ്ങളെ  കേരളത്തിലുള്ള, അതുപോലെ ലോകത്തുള്ള  മുഴുവൻ പുത്തൻ വാദികളും ആദരിച്ചു ബഹുമാനിക്കുന്നു. നബി തങ്ങളെ വിളിച്ച് സഹായം തേടിയ ഇമാം ഇബ്നു ഹജറിനെ മുശ്രിക്ക് എന്നു പറയാനുള്ള ധൈര്യം ലോകത്തുള്ള ഒരൊറ്റ പുത്തൻവാദിക്കും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം*

*മേൽപ്പറഞ്ഞ കാര്യങ്ങളൊന്നും മഹാന്റെ ഗ്രന്ഥങ്ങളിൽ ഇല്ലെന്നു പറയാൻ ഏത് വഹാബികൾക്ക്*
*കഴിയും*❓

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

ദുആ വസിയത്തോടെ



*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....