Skip to main content

തലപ്പാവ്

*⭕തലപ്പാവ്⭕*
➖➖➖➖➖

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി(സ) നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്.
https://chat.whatsapp.com/ErueWH2jr9Y1xH2U

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്താൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമാറക്കൽ സുന്നത്തില്ലെന്നും നബി(സ) തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്. കാരണം,അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൽക്കെന്ത് പ്രസക്തി?. ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ.പ്രമാണങ്ങൾ പരിശോദിച്ചാൽ നിസ്കാരസംയാത്തും അല്ലാത്തപ്പോഴും നബി(സ) തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും.അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ.


عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩)


(1) ജാബിർ(റ) ൽ നിവേദനം: "മക്കാവിജയദിവസം നബി(സ) മക്കയിൽ പ്രവേശിച്ചപ്പോൾ നബി(സ) കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു". (മുസ്ലിം 2419).

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠)


(2) ജഅഫറുബ്നുഅംറുബ്നുഹുറൈസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) ജനങ്ങളോട് ഖുത്വുബ ഓതി നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവു ഉണ്ടായിരുന്നു". (മുസ്ലിം 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)


(3)  ജഅഫറുബ്നുഅംറുബ്നു ഉമയ്യ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി(സ) അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദിവരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു". (ബുഖാരി: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩)


(4) ഇബ്നുൽ മുഗീറ(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി(സ) രണ്ട് ഖുഫ്ഫകൽക്കുമുകളിലും തലയുടെ മുഭാഗത്തും അവിടത്ഹെ തലപ്പാവിന്റെ മുകളിലും തടവി". (മുസ്ലിം 411- അബുദാവൂദ്- 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)


(5) ബിലാൽ(റ) വിൽ നിന്ന് നിവേദനം: "നബി(സ) തന്റെ ആവശ്യംനിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബി(സ) യെ സമീപിക്കും. അപ്പോൾ നബി(സ) വുളു എടുക്കുകയും തലപ്പാവിനുമുകളിൽ തടവുകയും ചെയ്യും." (അബുദാവൂദ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)


(6) സൈദുബ്നു അസ് ലമി(റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ(റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിൻറെ വസ്ത്രങ്ങൾ മഞ്ഞവർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി(സ) മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി(സ)ക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബി(സ)യുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് ചായം മുക്കുമായിരുന്നു". (അബുദാവൂദ് 3542).

നബി(സ) ഇപ്പോഴും തലപ്പാവ് ധരിച്ചിരുന്നുവെന്നു അറിയിക്കുന്ന ഹദീസുകൾ ഇനിയും ധാരാളം കാണാവുന്നതാണ്.

*തലപ്പാവും വാലും*

നബി(സ) തലപ്പാവിന് വാല് വെച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം(റ) നിവേദനം:

عن جعفر بن عمرو بن حريث عن أبيه ، قال : كأني أنظر إلى رسول الله صلى الله عليه وسلم على المنبر وعليه عمامة سوداء ، قد أرخى طرفيها بين كتفيه(مسلم: ٢٤٢١)


(1) ജഅഫറുബ്നുഅംറുബ്നുൽഹുവൈരിസ്(റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "മിമ്പറിനുമുകളിൽ നബി(സ)യെ ഞാൻ നോക്കിക്കാണുന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു.നബി(സ)യുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവുണ്ട്. അതിന്റെ രണ്ടറ്റങ്ങൾ നബി(സ) രണ്ട് ചുമലുകൽക്കിടയിലൂടെ താഴ്ത്തി ഇട്ടിരിക്കുന്നു".(സ്വഹീഹു മുസ്ലിം 2421)

ഇമാം തുർമുദി(റ) നിവേദനം:

عن ابن عمر قال كان النبي صلى الله عليه وسلم إذا اعتم سدل عمامته بين كتفيه قال نافع وكان ابن عمر يسدل عمامته بين كتفيه(سنن الترمذي: ١٦٥٨)


(2) ഇബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: "നബി(സ) തലപ്പാവണിയുമ്പോൾ അവിടത്തെ രണ്ട് ചുമലുകൾക്കിടയിൽ അതിനെ താഴ്ത്തിയിടുമായിരുന്നു". നാഫിഅ(റ) പറയുന്നു: "ഇബ്നു ഉമർ(റ) തന്റെ തലപ്പാവ് അവരുടെ രണ്ട് ചുമലുകൾക്കിടയിൽ താഴ്ത്തിയിടുമായിരുന്നു". (തുർമുദി 1658)

തലപ്പാവിന്റെ വാൽ രണ്ട് ചുമലുകൽക്കിടയിലൂടെ നബി(സ) താഴ്ത്തിയിട്ടിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ പരമാര്ശിച്ചുവല്ലോ. ഇതേ ആശയം ഹസനുബ്നുഅലി(റ) യിൽ നിന്ന് ഇമാം അബുദാവൂദ്(റ)  സുനനിൽ (നമ്പർ 3555) നിവേദനം ചെയ്തിട്ടുണ്ട്.

അബുനുഐം(റ) 'മഅരിഫത്തുസ്സ്വഹാബ'യിൽ അബ്ദുൽ അഅലബ്നുഅദിയ്യി(റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.   ഖുമ്മിലെ വെള്ളത്തടാകത്തിന്റെ അടുത്തവെച്ച് നടന്ന യുദ്ദത്തിന്റെ ദിവസം നബി(സ) അലി(റ) യെ വിളിച്ച് അദ്ദേഹത്തിനു തലപ്പാവ് കെട്ടിക്കൊടുത്തു. തലപ്പാവിന്റെ വാൽ പിന്നിലേക്ക്‌ താഴ്ത്തിയിടുകയും അപ്രകാരം തലപ്പാവ് ധരിക്കാൻ അവിടന്ന് നിർദ്ദേശിക്കുകയും ചെയ്തു.

അബ്ദുല്ലാഹിബ്നുയാസിർ(റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. നബി(സ) അലി(റ) യെ ഖൈബറിലെക്കു പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനു കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് കേട്ടിക്കൊടുക്കുകയും അതിനെ പിന്നിലൂടെ താഴ്ത്തിയിടുകയും ചെയ്തു. അല്ലെങ്കിൽ ഇടതു ചുമലിലൂടെ എന്നാണദ്ദേഹം പറഞ്ഞത്.

ഇബ്നുഅദിയ്യ്(റ) ജാബിർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: "രണ്ട് പെരുന്നാലുകളിൽ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് നബി(സ)ക്കുണ്ടായിരുന്നു. അത് പിന്നിലൂടെ നബി(സ) താഴ്ത്തിയിടുമായിരുന്നു".

അബുമൂസ(റ) യിൽ നിന്ന് ഇമാം ത്വബ്രാനി(റ) നിവേദനം ചെയ്യുന്നു: "കറുത്ത തലപ്പാവ് ധരിച്ച ജിബ്രീൽ(അ) നബി(സ) യെ സമീപിച്ച് അതിന്റെ വാൽ പിന്നിലൂടെ താഴ്ത്തിയിട്ടിരുന്നു".

അബ്ദുറഹ്മാനുബ്നുഔഫ്‌(റ) വിൽ നിന്ന് അബുദാവൂദ്(റ) നിവേദനം  ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. "നബി(സ) എനിക്ക് തലപ്പാവ് കെട്ടിത്തന്നു. അതിനെ എന്റെ മുന്നിലേക്കും പിന്നിലേക്കും അവിടന്ന് താഴ്ത്തിയിട്ടു".

ഇബ്നുഅബീശൈബ(റ) ആഇഷ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "നബി(സ) അബ്ദുറഹ്മാനുബ്നുഔഫ്‌(റ) നു പരുത്തിയാലുള്ള ഒരു കറുത്ത തലപ്പാവ് കെട്ടിക്കൊടുത്തു. മുന്നിലൂടെ ഇതുപോലുള്ള വാൽ തൂക്കിയിട്ടു". 
                                                          

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...