Thursday, March 22, 2018

ഇസ്ലാം ഖുർആൻ ബൈബിൾ ഹൈന്ദവത ഒരു പഠനം

ഇസ്ലാം ഖുർആൻ ബൈബിൾ  ഹൈന്ദവത ഒരു പഠനംഇസ്ലാം ഖുർആൻ ബൈബിൾ  ഹൈന്ദവത ഒരു പഠനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ക്വുര്‍ആനിന്റെ അമാനുഷികത


1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിച്ച് വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍, മുന്‍ കഴിഞ്ഞ പ്രവാചകന്മാരെയും അവരുടെ വേദഗ്രന്ഥങ്ങളെയും അംഗീകരിക്കുകയും, അന്ത്യനാള്‍ വരെ യാതൊരു വിധ മാറ്റിത്തിരുത്തലുകള്‍ക്കും വിധേയമാകാതെ നിലകൊള്ളുകയും ചെയ്യുന്ന ഏക വേദഗ്രന്ഥമാണ് ക്വുര്‍ആന്‍. ജീവസുറ്റ അറബി ഭാഷയില്‍ അതുല്യമായ പ്രതിപാദന ശൈലിയില്‍ വിസ്മയകരമായ സാഹിത്യ സൗന്ദര്യവും ഉല്‍കൃഷ്ടമായ വിജ്ഞാന സമ്പത്തും ക്വുര്‍ആനില്‍ തെളിയുന്നു. ക്വുര്‍ആന്‍ ദൈവിക മാണെന്നതിന്റൈ ഉത്തമ ദൃഷ്ടാന്തമാണിത്. പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തില്‍ നിന്നും അവതീര്‍ണ്ണമാണ് ഇത് എന്നതിന് വേറെയും തെളിവുകള്‍ ദര്‍ശിക്കാം. അതിലൊന്നാണ് ഇരുപതാം നൂറ്റാണ്ടില്‍ മാത്രം കണ്ടെത്താനായ അനേകം ശാസ്ത്ര സത്യങ്ങള്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുര്‍ആനില്‍ പ്രതിപാദിച്ചു എന്നത്. കൂടാതെ ഇതിലെ ചരിത്രപരമായ പ്രതിപാദനവും, പ്രവചനവുമെല്ലാം വിശുദ്ധ ക്വുര്‍ആനിന്റെ അമാനുഷികതയെ വിളിച്ചറിയിക്കുന്നു.


ക്വുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. പക്ഷെ വളരെ സംശുദ്ധവും ഗഹനവുമായ രീതിയില്‍ പ്രതിപാദിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളെ കുറിച്ചുള്ള ക്വുര്‍ആനിലെ സൂചനകള്‍ കണ്ടുപിടിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുമാത്രമാണ്. അവതരണ ഘട്ടത്തില്‍ ഈ സൂചനകള്‍ മനസ്സിലാക്കാന്‍ അന്നുള്ളവര്‍ക്ക് സാധിക്കുമായിരുന്നില്ല. ക്വുര്‍ആനിലെ ശാസ്ത്ര വിസ്മയങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ നാം ആദ്യം വിശുദ്ധ ഗ്രന്ഥം അവതീര്‍ണ്ണമായ കാലഘട്ടത്തിലെ ശാസ്ത്ര നിലവാരം അറിയേണ്ടതുണ്ട്. ക്വുര്‍ആന്‍ അവതരണ കാലമായ ഏഴാം നൂറ്റാണ്ടില്‍ അറബികള്‍ വിവിധ അനാചാരങ്ങളിലും അന്ധവിശ്വാങ്ങളിലും ആണ്ടിരുന്നു. പ്രപഞ്ചത്തെയും പ്രകൃതിയേയും മനസ്സിലാക്കാനുള്ള സാങ്കേതികത ഇല്ലായിരുന്ന അക്കാലത്ത് പൂര്‍വ്വീകരായ മഹാന്മാരില്‍ ദിവ്യത്വം കല്‍പ്പിക്കുകയും അവരെ ആരാധിക്കുകയും ചെയ്തിരുന്നു. പര്‍വ്വതങ്ങളാണ് ആകാശത്തെ താങ്ങി നിര്‍ത്തിയിരുന്നതെന്നും ഭൂമി പരന്നതാണെന്നു

മായിരുന്ന അവര്‍ വിശ്വസിച്ചിരുന്നത്. ഭൂമിയുടെ രണ്ടറ്റങ്ങളിലും പര്‍വ്വതങ്ങളുണ്ടായിരുന്നവെന്നും ഈ പര്‍വ്വതങ്ങള്‍ തൂണുകളായി ആകാശത്തെ താങ്ങി നിറുത്തുകയാണെന്നും അന്നത്തെ ബുദ്ധി ജീവികള്‍ വാദിച്ചു. എങ്കിലും ഈ അന്ധവിശ്വാസങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതില്‍ വിശുദ്ധ ക്വുര്‍ആന്‍ വിജയിച്ചു.

"നിങ്ങള്‍ കാണുന്ന താങ്ങുകളൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തി നിറുത്തിയവന്‍ അല്ലാഹുവാണ് "(വി. ക്വുര്‍ആന്‍ 13.2)

ആകാശം പര്‍വ്വതങ്ങളാല്‍ താങ്ങി നിറുത്തപ്പെട്ടിരുന്നുവെന്ന വാദത്തെ ഈ സൂക്തം ദുര്‍ബലപ്പെടുത്തി. മറ്റു പല വിഷയങ്ങളിലെയും വസ്തുതകള്‍ മറ്റൊരാളും കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ ക്വുര്‍ആന്‍ വെളിപ്പെടുത്തി. ജോതിശാസ്ത്രം, ഭൗതിക ശാസ്ത്രം, ജീവ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മനുഷ്യര്‍ക്ക് നാമമാത്രമായ അറിവുണ്ടായിരുന്ന കാലഘട്ടത്തില്‍ പ്രപഞ്ച സൃഷ്ടിപ്പ്, മനുഷ്യ സൃഷ്ടിപ്പ്, അന്തരീക്ഷ ഘടന ജീവിയോഗ്യമാക്കിയ പ്രകൃതിയുടെ സന്തുലിതത്വം തുടങ്ങി അനവധി വിഷയങ്ങള്‍ ക്വുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.  വിശുദ്ധ ക്വുര്‍ആന്‍ വെളിപ്പെടുത്തിയ ചില ശാസ്ത്ര സത്യങ്ങള്‍ ഇനി നമുക്ക് മനസ്സിലാക്കാം.





പ്രപഞ്ച സൃഷ്ടിപ്പ്



"ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്ന എന്നിട്ട് നാമവയെ വേര്‍പ്പെടുത്തി "(വി. ക്വുര്‍ആന്‍ 21.30)


ഇന്നത്തെ ശാസ്ത്ര നിയമമനുസരിച്ച് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് ഒരു ഗംഭീര സ്‌ഫോടനാന്തരമാണ് ഉണ്ടായത്. മഹാ വിസഫോടനം അഥവാ ബിഗ് ബാങ്ങ് എന്ന ഈ പ്രതിഭാസം സൂചിപ്പിക്കുന്നത് ഒരു ബിന്ധുവില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായതിന്റെ ഫലമാണ് പ്രപഞ്ചോല്‍പ്പതി എന്നാണ്. ബിഗ് ബാങ്ങോടുകൂടിയാണ് പദാര്‍ത്ഥവും ഊര്‍ജ്ജവും കാലവും നിലവില്‍ വന്നത്. വളരെ സമീപ കാലത്ത് മാത്രം ആധുനിക ശാസ്ത്രം കണ്ടെത്തിയ ഈ വസ്തുത മഹാ വിസ്‌ഫോടനത്തിന്റെ സൃഷ്ടാവില്‍ നിന്നല്ലാതെ പിന്നെ എവിടെ നിന്നാണ് മരുഭൂമിയിലെ ഒരു അറബിക്ക് (മുഹമ്മദ് (സ) 14 നൂറ്റാണ്ട് മുമ്പ്  പറയാന്‍ കഴിഞ്ഞത്.

പ്രപഞ്ചത്തിന്റെ വികാസം

ജ്യോതി ശാസ്ത്രം പോലുള്ള ശാസ്ത്രങ്ങളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത കാലഘട്ടത്തില്‍ അതാത് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ്  പ്രപഞ്ചത്തിന്റെ വികാസത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു.

"ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മ്മിച്ചു നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. "(വി. ക്വുര്‍ആന്‍ 51.41)

ഇരുപതാം നൂറ്റാണ്ടില്‍ ആരംഭ ഘട്ടം വരെ ശാസ്ത്ര ലോകം ധരിച്ചിരുന്നത് പ്രപഞ്ചത്തിന് ഒരു നിശ്ചിത സ്വഭാവമുണ്ടെന്നും ആരംഭ സ്ഥിതിയില്‍ നിന്നും യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍ ഊര്‍ജ്ജ തന്ത്രജ്ഞനായ അലക്‌സാണ്ടര്‍ ട്രേങ്മാനും ബെല്‍ജിയം പ്രകൃത ശാസ്ത്രജ്ഞനായ ജോര്‍ജ്ജ് ലമൈക്കറും പ്രപഞ്ചം ഒരു നിക്ഷിപ്ത തോതില്‍ ചലിക്കുന്നവെന്നും വികാസം പ്രാപിച്ച്‌കൊണ്ടേയിരിക്കുന്നുവെന്നും തെളിയിക്കുകയുണ്ടായി.



പര്‍വ്വതങ്ങളുടെ ധര്‍മ്മം


"ഭൂമിയില്‍ നാം പര്‍വ്വതങ്ങളെ ഉറപ്പിച്ചു നിര്‍ത്തി ഭൂമി അവരെയും കൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍" (വി. ക്വുര്‍ആന്‍ 21.31)


പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്നതായി ഈ വാക്യത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ക്വുര്‍ആന്‍ അവതീര്‍ണ്ണമായ അവസരത്തില്‍ ഈ വസ്തുതയെ കുറിച്ച് അറിയില്ലായിരുന്നു. ഈ അടുത്ത കാലത്ത് മാത്രമാണ് പര്‍വ്വതങ്ങള്‍ ഭൂകമ്പങ്ങളെ ചെറുക്കുന്നുവെന്ന് മനസ്സിലാക്കിയത്.

"പര്‍വ്വതങ്ങളുടെ സ്വഭാവം പര്‍വ്വതങ്ങളെ ആണിയാക്കിയില്ലേ?" (വി. ക്വുര്‍ആന്‍ 78.7)

പര്‍വ്വതങ്ങളുടെ ഒരു പ്രധാന സേവനമെന്തന്നാല്‍ ഭൂമിയുടെ പാളികളെ ദൃഢീകരിച്ച് അവ പരസ്പരം തെന്നി പോകാതെ ഉറപ്പിച്ച് നിര്‍ത്തുക എന്നാണ്. നാം രണ്ട് മരപ്പലകകളെ തമ്മില്‍ യോജിപ്പിക്കാനായി ആണി ഉപയോഗിക്കുന്നത് പോലെയാണിത്. പര്‍വ്വതങ്ങളുടെ ഈ ആണി പോലെ ഉറപ്പിക്കുന്ന പ്രതിഭാസത്തെ ഐസോസ്‌കസി എന്ന് പറയുന്നു. ഭൂചലന ഗവേഷണങ്ങളുടെയും ഭൂഗര്‍ഭ ശാസ്ത്ര പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രം ഇത് കണ്ടെത്തിയത്.



പര്‍വ്വതങ്ങളുടെ ചലനം


"നീ ഇപ്പോള്‍ പര്‍വ്വതങ്ങളെ കാണുന്നു. അവ ഊന്നിയുറച്ച് പോലെയാണൈന്ന് നിനക്ക് തോന്നും. എന്നാല്‍ അവ മേഘങ്ങള്‍ പോലെ ഇളകി നീങ്ങിക്കൊണ്ടിരിക്കും. "(വി. ക്വുര്‍ആന്‍ 27.88)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് വേഗ്നന്‍ ഭൂഖണ്ഡങ്ങള്‍ അതിന്റെ ആരംഭത്തില്‍ ഒന്നിച്ചായിരുന്നുവെന്നും പിന്നീടവ തെന്നി മാറി വിവിധ ദിശയിലേക്ക് നീങ്ങി വേര്‍പ്പെടുകയും ചെയ്തുവെന്ന് കണ്ടെത്തി. ഏതാണ്ട് 100 കി. മീ. കനം വരുന്ന 6 പ്രധാന പ്ലെയിറ്റുകളും കുറെയധികം ചെറിയ പ്ലെയിറ്റുകളുമായി ഇവ ഇന്നും പ്രതിവര്‍ഷം 1 മുതല്‍ 5 സെ.മീറ്റര്‍ വരെ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ഇന്ന് ശാസ്ത്രം കണ്ടെത്തി. ആധുനിക ശാസ്ത്രജ്ഞാന്മാര്‍ ഈ ചലനത്തെ ഇന്ന് കോണ്ടിനെന്റല്‍ ഡ്രിഫ്റ്റ് എന്ന് വിളിക്കുന്നു. 14 നൂറ്റാണ്ട് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത ഈ വിഷയം എന്ന് ആര് വളരെ വ്യക്തമായി ക്വുര്‍ആനില്‍ രേഖപ്പെടുത്തി..?! പ്രപഞ്ച സൃഷ്ടാവല്ലാതെ ആര്‍ക്കാണതിന് കഴിയുക.?



തമോഗര്‍ത്തം


നിരവധി ജ്യോതി ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ട് സാക്ഷിയായിട്ടുണ്ട്.  അതിലെ അതിപ്രധാനമാണ് തമോഗര്‍ത്തം. ഒരു നക്ഷത്രം അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് തീരുമ്പോള്‍ അത് അനന്തമായ സാന്ദ്രതയുള്ളതും പൂജ്യം വ്യാപ്തമുള്ള അതി ശക്തമായ കാന്തിക മേഖലായി തീരുന്നു. അതാണ് തമോഗര്‍ത്തം. ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിന് പോലും പുറത്ത് കടക്കാന്‍ സാധ്യമല്ലാത്ത മേഖലയാണ് ഇത്. തമോഗര്‍ത്തത്തിലേക്ക് വസ്തുക്കള്‍ക്ക് പ്രവേശിക്കാമെന്നല്ലാതെ ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മറികടന്ന് അതില്‍ നിന്ന് യാതൊന്നിനും പുറത്തേക്ക് കടക്കാന്‍ സാധ്യമല്ല. എന്നാല്‍ ചുറ്റുമുള്ള വസ്തുക്കളില്‍ അതുളവാക്കുന്ന ആറ്റങ്ങളിലൂടെ അതിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാം. ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പ്രപഞ്ച സൃഷ്ടാവ് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമുക്ക് സൂചന നല്‍കി, ചിന്തിക്കുന്നവര്‍ക്ക് ഒരു തെളിവാകാന്‍ വേണ്ടി.

"അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെ കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമെങ്കില്‍ അതൊരു വമ്പിച്ച സത്യം തന്നെയാണ്."  (വി. ക്വുര്‍ആന്‍ 56. 76,76)



സൂര്യന്റെ പതനം


"സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാകിയതാണ്." (വി. ക്വുര്‍ആന്‍ 36.38)


"സൂര്യന്‍ ചുറ്റി പൊതിയുമ്പോള്‍ "(വി. ക്വുര്‍ആന്‍ 81.1)

കഴിഞ്ഞ 5 ബില്ല്യണ്‍ വര്‍ഷങ്ങളായി സൂര്യന്റെ ഉപരിതലത്തില്‍ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായാണ്. സൂര്യന്‍ പ്രകാശിക്കുന്നത്. ഭൂമിയിലെ മുഴുവന്‍ ജീവനും നാശം വരുത്തി വെക്കത്തക്ക വിധത്തില്‍ ഭാവിയില്‍ ഒരു പ്രത്യേക കാലയളവിന് ശേഷം സൂര്യന്‍ പൂര്‍ണ്ണമായും നശിക്കും എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത് ഈ വസ്തുത എങ്ങനെ 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഈ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടു.?


സംരക്ഷണ മേല്‍ക്കുര


"ആകാശത്തെ നാം സുരക്ഷിതമായ മേല്‍പ്പുരയാക്കി എന്നിട്ടും അവരതിലെ തെളിവുകളെ അവഗണിക്കുകയാണ്." (വി. ക്വുര്‍ആന്‍ 21.32)

ആകാശത്തിന്റെ ഈ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്ര ഗവേഷണങ്ങളിലൂടെ കണ്ടെത്തുകയുണ്ടായി. ആകാശത്തിലെ ഓസോണ്‍ പാളിയെ കുറിച്ചും വായു മണ്ഡലത്തെക്കുറിച്ചും നമുക്ക് അവ നല്‍കുന്ന സംരക്ഷണത്തെക്കുറിച്ചും ഇന്ന് ആരോടും വിശദീകരിക്കേണ്ടതില്ലല്ലോ.  ഈ അടുത്ത കാലത്ത് മാത്രം കണ്ടെത്തിയ ഇക്കാര്യം മരുഭൂമിയിലെ ആ ആട്ടിടയനായ (മുഹമ്മദ് നബി (സ) ക്ക് ആരാണ് ഇത്ര കൃത്യമായി പറഞ്ഞ് കൊടുത്തിട്ടുണ്ടാവുക..??



സൂര്യനും ചന്ദ്രനും

"അല്ലാഹു ഒന്നിനു മീതെ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയാണെന്ന് നിങ്ങള്‍ കാണുന്നില്ലേ. അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും. "(വി. ക്വുര്‍ആന്‍ 71.15,16)

ചന്ദ്രന്‍ സ്വയം പ്രകാശിക്കും എന്നാണ് മുന്‍ കാലങ്ങളില്‍ നില നിന്നിരുന്ന വിശ്വാസം. എന്നാല്‍ ചന്ദ്രനില്‍ നിന്നും ബഹിര്‍ഗണിക്കുന്ന പ്രകാശം പ്രതിഫലിക്കുന്ന പ്രകാശമാണെന്നാണ് ശാസ്ത്രം ഇന്ന് നമ്മോട് പറയുന്നത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുര്‍ആനില്‍ ഈ വസ്തുത എങ്ങനെ കൃത്യമായി വ്യക്തമാക്കാന്‍ കഴിഞ്ഞു.??



ഓക്‌സിജന്റെ ലഭ്യത

മനുഷ്യന് ജീവിക്കണമെങ്കില്‍ ഓക്‌സിജനും വായു സമ്മര്‍ദ്ദവും ആവശ്യമാണ്. നമ്മള്‍ ശ്വസിക്കുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ശ്വാസകോശത്തിലെ വായു അറകളില്‍ പ്രവേശിക്കുന്നു. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ സമ്മര്‍ദ്ദം കുറയും അന്തരീക്ഷം നേര്‍ത്തതാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഓക്‌സിജന്റെ ലഭ്യത കുറയുകയും ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുകയുമുണ്ടാകുന്നു.  ഉയരം കൂടുന്നതിനനുസരിച്ച് ശ്വസിക്കാന്‍ പ്രയാസമേറുന്നു. നെഞ്ചിന് സങ്കോചവും സമ്മര്‍ദ്ദവും ഉണ്ടാകുന്നു. ഈ യാഥാര്‍ത്ഥ്യം ക്വുര്‍ആനില്‍ വ്യക്തമാക്കുന്നുണ്ട്.

"അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അയാളുടെ മനസ്സിനെ അവന്‍ ഇസ്ലാമിനായി തുറന്നു കൊടുക്കുന്നു. ആരെയെങ്കിലും ദുര്‍മാര്‍ഗ്ഗത്തിലാക്കാനാണ് അവനുദ്ദേശിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയത്തെ ഇടുങ്ങിയതും സങ്കുചിതവുമാക്കുന്നു. അപ്പോള്‍ താന്‍ ആകാശത്തേക്ക് കയറിപ്പോകും പോലെ അവന് തോന്നുന്നു. വിശ്വസിക്കാത്തവര്‍ക്ക് അല്ലാഹു ഇവ്വിധം നീചമായ ശിക്ഷ നല്‍കും" (വി. ക്വുര്‍ആന്‍ 6.125)

ആകാശത്തേക്ക് കയറിപ്പോകുമ്പോള്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വ്യക്തമായി അറിയാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ ഉദാഹരണം പറയാന്‍ പറ്റുമോ..??



കാറ്റും മേഘവും


"അല്ലാഹു കാര്‍മേഘത്തെ മന്ദം മന്ദം തെളിയിച്ചു കൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിടതിനെ അട്ടിയാക്കി വെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ.. അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്ക് കാണാം. മാനത്തെ മലകള്‍ പോലെയുള്ള മേഘക്കൂട്ടങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. "(വി. ക്വുര്‍ആന്‍ 24.43)

ഈ അടുത്ത കാലത്താണ് മഴ മേഘങ്ങള്‍ രൂപപ്പെടുന്നതിനെ കുറിച്ചും അതില്‍ കാറ്റിന്റെ പങ്കിനെക്കുറിച്ചുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസ്സിലാക്കിയത്. ഈ വക കാര്യങ്ങള്‍ ദൈവം മനുഷ്യ ബുദ്ധിയുടെ മുന്നിലേക്കിട്ടത് അവന്‍ അതിനെപ്പറ്റി ചിന്തിക്കുവാനും തന്റെ സൃഷ്ടാവായ ഏക ദൈവത്തെ കണ്ടെത്തുവാനുമല്ലേ..??



ഭൂമിയുടെ ഗോളാകൃതി


ഭൂമി പരന്നതാണെന്നായിരുന്നു ആദ്യ കാല ജനങ്ങളുടെ വിശ്വാസം  ഭൂമിയുടെ അറ്റത്തെത്തിയാല്‍ വീണുപോകുമെന്ന ഭയത്താല്‍ അധിക ദൂരം സഞ്ചരിക്കുവാന്‍ നൂറ്റാണ്ടുകളോളം മനുഷ്യന്‍ ഭയപ്പെട്ടിരുന്നു. !! 1577 ല്‍ ലോകം ചുറ്റി സഞ്ചരിച്ച ഫ്രാന്‍സിസ് ഡ്രൈക് ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. രാപ്പകലുകളുടെ മാറ്റത്തെക്കുറിച്ച് താഴെ കാണുന്ന ക്വുര്‍ആനിക വചനം ശ്രദ്ധിക്കുക.

"അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. എന്ന് നീ ചിന്തിച്ച് നോക്കിയിട്ടില്ലേ.?" ( വി. ക്വുര്‍ആന്‍ 31.29)

രാത്രി മെല്ലെ മെല്ലെ പകലിലേക്കും പകല്‍ രാത്രിയിലേക്കും മാറി വരിക എന്നതാണ് പ്രവേശിക്കുക എന്നത് കൊണ്ടിവിടെ അര്‍ത്ഥമാക്കുന്നത്. ഭൂമി ഉരുണ്ടതാണെങ്കില്‍ മാത്രമേ ഈ പ്രതിഭാസം നടക്കുകയുള്ളൂ. ഭൂമി പരന്നതായിരുന്നെങ്കില്‍ രാത്രിയില്‍ നിന്ന് പകലിലേക്കും പകലില്‍ നിന്ന് രാത്രിയിലേക്കും പെട്ടെന്നുള്ള മാറ്റം ഉണ്ടാകുമായിരുന്നു.

"ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ കൊണ്ട് അവന്‍ പകലിന്മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിയെയും ചുറ്റി പൊതിയുന്നു." (വി. ക്വുര്‍ആന്‍ 39.5)

നാം 1577 ല്‍ മാത്രം കണ്ടെത്തിയ ഈ വിഷയം 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയുടെ സൃഷ്ടാവിനല്ലാതെ ആര്‍ക്കാണ് ഇത്ര കൃത്യമായി പറയുവാന്‍ കഴിയുക??


പാല്‍

മൃഗങ്ങളിലെ പാലിന്റെ ഉല്‍പാദനത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നു. നിശ്ചയമായും, കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്. ചാണകത്തിനും ചോരക്കുമിടയില്‍ നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല്‍ കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത് (വി.ക്വുര്‍ആന്‍ 16.66)
ഈ വചനം വ്യക്തമായി മനസ്സിലാക്കുന്നതിന് മൃഗങ്ങളുടെ ദഹന രക്ത ചംക്രമണ വ്യവസ്ഥകള്‍ ചുരുങ്ങിയ രീതിയില്‍ നമുക്ക് പരിശോധിക്കാം. മൃഗങ്ങള്‍ ഭക്ഷിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ നിരവധി ഘട്ടങ്ങളിലൂടിെ കടന്ന് ആമാശയത്തില്‍ വെച്ച് ദഹിപ്പിക്കപ്പെടുന്നു. ദഹിക്കപ്പെട്ട വസ്തുക്കള്‍ കുഴലിലൂടെ രക്തത്തില്‍ പ്രവേശിച്ച് സങ്കീര്‍ണ്ണമായ രാസപദാര്‍ത്ഥങ്ങള്‍ രക്തത്തിലൂടെ അവയവങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. മറ്റു ശരീര കോശങ്ങളെ പോലെ തന്നെ പാലുല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളും പരിപോഷിപ്പിക്കപ്പെടുന്നത് രക്തത്തിലൂടെ അവയിലെത്തുന്ന പോഷക ദ്രവ്യങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ഈ പോഷക ദ്രവ്യങ്ങള്‍ ശേഖരിക്കുന്നിതിലും കൈമാറ്റം ചെയ്യുന്നതിലും രക്തത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്.
പോഷക സമ്പുഷ്ടവും ശുദ്ധവുമായ പാല്‍ രക്തത്തില്‍ നിന്നും പാതി ദഹിപ്പിച്ചതുമായ ഭക്ഷണപദാര്‍ത്ഥത്തില്‍ നിന്നുമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത.് മൃഗങ്ങളുടെ ആമാശയത്തില്‍നിന്നോ രക്തത്തില്‍ നിന്നോ നേരിട്ട് പാല്‍ ഉല്‍പാദിപ്പിക്കുവാന്‍ മനുഷ്യന് സാധ്യമല്ല. ഇവയില്‍ ഏതെങ്കിലും ഒന്നിന് മനുഷ്യന്‍ ശ്രമിച്ചാല്‍ അത് മാരകമായ ഭക്ഷ്യവിഷബാധക്കും മരണത്തിനും കാരണമാകും. എന്നാല്‍ അതി സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ പോഷക സമ്പുഷ്ടമായ പാല്‍ ഉല്‍പാദിപ്പിച്ച ദൈവം എല്ലാ കാര്യത്തിലും കഴിവുള്ളവനാകുന്നു. പാലിന്റെ രൂപീകരണം ഒരു അത്ഭുതം തന്നെയാണ്. പാലിന്റെ അതിസങ്കീര്‍ണ്ണമായ രൂപീകരണത്തെക്കുറിച്ചുള്ള ക്വുര്‍ആനിന്റെ പ്രസ്ഥാവന മറ്റൊരു മഹാത്ഭുതവും.
പാലിന്റെ രൂപീകരണത്തെക്കുറിച്ച് ഇത്ര വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ മൃഗങ്ങളുടെ ദഹനേന്ദ്രീയ വ്യവസ്ഥയെ കുറിച്ച് അറിവുണ്ടായിരിക്കണം. എന്നാല്‍ ഈ അറിവ് ക്വുര്‍ആന്‍ അവതീര്‍ണ്ണമായ കാലഘട്ടത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടുകളിലാണ് ശാസ്ത്രപുരോഗതിയും ചക്രമണവ്യവസ്ഥയെ പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുന്നതെല്ലാം. ഇതെല്ലാം വ്യക്തമാക്കുന്നത് ക്വുര്‍ആനിക വചനങ്ങള്‍ ജീവജാലങ്ങളുടെ നാഥന്റേതാണ് എന്നതാണ്.


വിരല്‍ തുമ്പുകള്‍

മരിച്ച് എല്ലു മണ്ണും ആയിപ്പോയാലും വീണ്ടും ജീവിപ്പിക്കപ്പെടുമോ എന്ന സത്യനിഷേധികളുടെ ചോദ്യത്തിന് ദൈവത്തിന്റെ മറുപടി ശ്രദ്ധിക്കുക.

മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ച് കൂട്ടാനാവില്ലെന്ന് എന്നാല്‍ നാം അവന്റെ വിരല്‍തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ് (വി.ക്വു. 75.3,4)

വിരല്‍ തുമ്പുകളുടെ സൃഷ്ടിപ്പില്‍ എന്താണ് ഇത്ര അത്ഭുതമെന്ന് 1400 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ ജനങ്ങള്‍ ചിന്തിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ഇന്ന് അതില്‍ ഒളിഞ്ഞുകിടക്കുന്ന അത്ഭുതത്തെ പറ്റി നമുക്കറിയാം. 1858 ല്‍ ആണ് ഓരോ വ്യക്തിയുടെയും വിരലടയാളം വ്യത്യാസ്തമാണെന്ന് മനസ്സിലാക്കിയത്. 1892 ല്‍ മാത്രമാണ് വിരലടയാളം വ്യക്തിയോടൊപ്പം കാലാകാലവും ഒട്ടുമാറ്റം വരാതെ നില നില്‍ക്കുമെന്നും അവ തേയ്മാനം സംഭവിച്ചാല്‍ പോലും പഴയപടിയുള്ള വിരലടയാളമായിരിക്കുമെന്നും ശാസ്ത്രം കണ്ടെത്തിയത്. ഇക്കാലത്ത് കുറ്റാന്വേഷണ വിഭാഗത്തിലെ പ്രധാനപ്പെട്ട തെളിവ് ശേഖരണത്തില്‍ പെട്ടതാണ് വിരലടയാളം എന്നത്. ഇക്കാര്യം ദൈവം ചെയ്ത് വെച്ചതല്ല എന്നും ക്വുര്‍ആന്‍ ദൈവിക വചനമല്ല എന്നും ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ.?


ജീവനുള്ള വസ്തുക്കളെ വെള്ളത്തില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.

വെള്ളത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യ നിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ.. അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ.. (വി.ക്വുര്‍ആന്‍ 21.30)

ശാസത്രം അതിന്റെ പുരോഗതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് കോശത്തിന്റെ അടിസ്ഥാന ഘടകമായ സൈറ്റോ പ്ലാസത്തിന്റെ 80% വും വെള്ളത്താല്‍ നിര്‍മ്മിതമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എല്ലാ ജീവജാലങ്ങളും 50% മുതല്‍ 90% വരെ വെള്ളത്താല്‍ നിര്‍മ്മിച്ചതാണെന്നും ജീവവസ്തുക്കളുടെയെല്ലാം നിലനില്‍പ്പിന് വെള്ളം അത്യന്താപേക്ഷിതമാണെന്നും ആധുനിക പര്യവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ ജീവികളും വെള്ളത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഏതെങ്കിലും ഒരു മനുഷ്യന് അനുമാനിക്കുക സാധ്യമായിരുന്നോ.. ജല ദൗര്‍ബല്യത്തിന്റെ കെടുതികള്‍ അനുസൂത്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന മരുഭൂവാസികളായ അറബികളെ സംബന്ധിച്ചടത്തോളം അത്തരം അനുമാനം വിശ്വാസയോഗ്യമായിരിക്കുമോ വെള്ളത്തില്‍ നിന്നാണ് സകല ജീവജാലങ്ങളും സൃഷ്ടിച്ചിരിക്കപ്പെട്ടിരിക്കുന്നതെന്ന് ക്വുര്‍ആന്‍ വളരെ വ്യക്തമായി മറ്റൊരിടത്ത് പറയുന്നു. അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചു (വി. ക്വുര്‍ആന്‍ 24.45)


ഭ്രമണപഥം

സൂര്യചന്ദ്രന്മാര്‍ ഒരു നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവെന്ന് വിശുദ്ധ ക്വുര്‍ആന്‍ ഊന്നിപ്പറയുന്നു.

രാപ്പകലുകള്‍ സൃഷ്ടിച്ചത് അവനാണ്. സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചതും അവന്‍ തന്നെ. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നു. (വി.ക്വുര്‍ആന്‍ 21.33)

സൂര്യന്‍ നിശ്ചലമല്ലെന്നും അത് നിശ്ചിത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നുവെന്നും മറ്റൊരു സൂക്തവും വ്യക്തമാക്കുന്നു.സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാ അറിയുന്നവനുമായ അല്ലാഹുവിന്റെ സൂക്ഷമമായ പദ്ധതിയനുസരിച്ചാണ്  (വി.ക്വുര്‍ആന്‍ 36.38)

ക്വുര്‍ആനിലെ ഈ വസ്തുതകള്‍ ജ്യോതിശാസ്ത്ര ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത് നമ്മുടെ യുഗത്തില്‍ മാത്രമാണ്. ജ്യോതിശാസ്ത്രവിദഗ്ദരുടെ ഗണനമനുസരിച്ച് സൂര്യന്‍ ഒരു പ്രത്യേക ബിന്ദുവിലേക്ക് മണിക്കൂറില്‍ 7,20,00 കിലോമീറ്റര്‍ എന്ന തോതില്‍ സഞ്ചരിക്കുന്നു. ഇതിനെ സോളാര്‍ ആപക്‌സ് എന്ന് വിളിക്കുന്നു. പ്രപഞ്ചം നിറയെ ഭ്രമണപഥങ്ങളുടെന്ന് ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

വിവിധ സഞ്ചാരപഥങ്ങളുള്ള ആകാശം സാക്ഷി (വി.ക്വുര്‍ആന്‍ 51.7)

200 ബില്ല്യണ്‍ നക്ഷത്രവ്യൂഹങ്ങളും അവയില്‍ ഒരോന്നിലും 200 ബില്ല്യണ്‍ നക്ഷത്രങ്ങളും ഉള്ളതാണ് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു. ഇവയില്‍ അധിക നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങള്‍ക്ക് ഉപഗ്രഹങ്ങളും.  ഈ ജ്യോതിര്‍ഗോളങ്ങള്‍ വളരെ വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്നു. ഇവ ലക്ഷോപലക്ഷം വര്‍ഷങ്ങളായി ഒരു നിശ്ചിത ഭ്രമണപഥത്തില്‍ കൃത്യമായ താളക്രമത്തില്‍ സഞ്ചരിക്കുന്നു. അതുപോലെ തന്നെ വാല്‍ നക്ഷത്രങ്ങളും. ഈ നക്ഷത്രവ്യൂഹങ്ങള്‍ അവയുടെ നിശ്ചിത ഭ്രമണപഥത്തില്‍ ചിട്ടയോടെ അസാധാരണമായ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അവ പരസ്പരം കൂട്ടിമുട്ടുകയോ ഭ്രമണപഥം തെറ്റുകയോ ചെയ്യുന്നില്ല. തീര്‍ച്ചയായും ക്വുര്‍ആന്‍ അവതരിച്ച കാലഘട്ടത്തില്‍ മനുഷ്യന് ശൂന്യാകാശ പര്യവേഷണങ്ങള്‍ക്ക് ആവശ്യമായ ടെലസ്‌കോപ്പുകളോ, അത്യാധുനിക നിരീക്ഷണ സാങ്കേതിക വിദ്യയോ, ജ്യോതിശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിവയില്‍ അവഗാഹമോ ഉണ്ടായിരുന്നില്ല. ഭ്രമണപഥം എന്ന പ്രയോഗം പോലും അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ബൗദ്ധിക വളര്‍ച്ചയിലായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ അക്കാലത്ത് ശൂന്യാകാശത്തെ വഴികളും ഭ്രമണപഥങ്ങളും മറ്റും ശാസ്ത്രീയമായി തെളിയിക്കാവാന്‍ സാധിക്കുമായിരുന്നില്ല. ആ സന്ദര്‍ഭത്തിലാണ് ഈ വസ്തുതകളെ ക്വുര്‍ആന്‍ തുറന്ന് പ്രഖ്യാപിക്കുന്നത്. പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആനെന്ന് ഇക്കാര്യങ്ങള്‍ വസ്തുതാപരമായി സൂചന നല്‍കുന്നു.







വിശുദ്ധ ക്വുര്‍ആന്‍

ഇത് ദൈവിക വചനങ്ങളാണ് എന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടുള്ള ഏക വേദഗ്രന്ഥം പരിശുദ്ധ ക്വുര്‍ആന്‍ മാത്രമാണ്. പ്രത്യേക ജന വിഭാഗങ്ങള്‍ക്ക് വേണ്ടിയോ, ഭൂപ്രവിശ്യകളിലേക്കോ അല്ല, ലോകത്തിലെ സര്‍വ്വ ജനങ്ങള്‍ക്കും വേണ്ടി ഇറക്കിയതാണ് എന്ന് ഇതില്‍ എത്രയോ ഇടങ്ങളില്‍ പറഞ്ഞിരിക്കുന്നു.


''എന്നാലിത് മുഴുവന്‍ ലോകര്‍ക്കുമുള്ള ഒരുത്‌ബോധനമല്ലാതൊന്നുമല്ല'' (വി.ക്വുര്‍ആന്‍ 68.52)

''ക്വുര്‍ആന്‍ ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗ്ഗം വിശദീകരിക്കുന്നതും, സത്യാസത്യങ്ങളെ വേര്‍തിരിച്ച് കാണിക്കുന്നതുമാണ്.'' (വി.ക്വുര്‍ആന്‍ 2.185)

മാത്രമല്ല ഇത് കൊണ്ട് വന്ന പ്രവാചകനെ അന്ത്യപ്രവാചകനാണ് എന്നും ഇതില്‍ പറഞ്ഞിരിക്കുന്നു.

''മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല, മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവ ദൂതന്മാരില്‍ അവസാനത്തെയാളും'' (വി. ക്വുര്‍ആന്‍ 33.40)

ഈ അന്ത്യപ്രവാചകന്റെ വരവിനെ കുറിച്ച് എല്ലാ മുന്‍വേദങ്ങളിലും പരാമര്‍ശിച്ചത് നമുക്ക് കാണാവുന്നതാണ്. വേദ ഭാഷ വ്യത്യാസത്തിനനുസരിച്ച് പല പേരുകളിലാണ് ആ ദൈവദൂതനെ കുറിച്ച് പറഞ്ഞരിക്കുന്നത്.


അമാനുഷികത
ലോകവസാനം വരെയുള്ള എല്ലാ ജനങ്ങള്‍ക്കും ഈ ഗ്രന്ഥത്തിന്റെ അമാനുഷികത തെളിയിച്ച് കൊടുക്കേണ്ടതിനാല്‍ ഇത് കൊണ്ട് വന്ന ദൈവ ദൂതന് അമാനുഷിക കഴിവുകള്‍ കൊടുക്കുന്നതിലുപരി ഈ ഗ്രന്ഥത്തിനാണ് ദൈവം അമാനുഷികത നല്‍കിയിട്ടുള്ളത്. ഗ്രന്ഥത്തിന്റെ അമാനുഷികത പരിശോധിക്കാന്‍ തയ്യാറുള്ള ആര്‍ക്കും അതിന്റെ അമാനുഷികത തിരിച്ചറിയാവുന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് ഈ ഗ്രന്ഥത്തിന്റെ അമാനുഷികത പരിശോധിക്കുകയും,  ഈ ഗ്രന്ഥത്തില്‍ പറയുന്നതിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുക അനിവാര്യതയുമാണ്.




കണ്ണിനുപകരം കണ്ണ് പഴയ നിയമത്തില്‍

" ഇനി നിങ്ങളുടെ ഇടയില്‍ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവര്‍ കേട്ടു ഭയപ്പെടേണം. നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവന്‍ , കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈകൂ പകരം കൈ, കാലിന്നു പകരം കാല്‍." (ആവര്ത്തനപുസ്തകം 19.20) 





പ്രതികാരവും വിധി നടപ്പാക്കലും


19.10  നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേല്‍ രക്തപാതകം ഉണ്ടാകരുതു.

19.11  എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയാല്‍,

19.12  അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍ ഏല്പിക്കേണം.

19.13  നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലില്‍നിന്നു നീക്കക്കളയേണം.

(ആവര്ത്തനപുസ്തകം)


സാക്ഷി വിസ്താരവും കള്ള സാക്ഷ്യവും.


 19.15  മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നില്‍ക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ കാര്യം ഉറപ്പാക്കേണം.

19.16  ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാന്‍ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാല്‍

19.17  തമ്മില്‍ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയില്‍ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്‍ക്കേണം.

19.18  ന്യായാധിപന്മാര്‍ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാകഷ്യം പറഞ്ഞു എന്നും കണ്ടാല്‍

19.19  അവന്‍ സഹോദരന്നു വരുത്തുവാന്‍ നിരൂപിച്ചതുപോലെ നിങ്ങള്‍ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.

(ആവര്ത്തനപുസ്തകം)







മുസ്ലികള്‍ എന്തുകൊണ്ടാണ് ഇംഗ്ലീഷ് നാമമായ 'ഗോഡ്' എന്നുപറയാതെ 'അല്ലാഹു' എന്ന അറബി പദം ഉപയോഗിക്കുന്നത്. ?




ഒരാള്‍ക്ക് ഇംഗ്ലീഷ് പദമായ ഗോഡ് ദൈവനാമത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയും. അല്ലാഹു എന്ന അറബി പദത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയില്ല.

ഗോഡിനോട് കൂടെ എസ് (s)ചേര്‍ക്കുകയാണെങ്കില്‍ അത് ദൈവങ്ങള്‍ എന്നാകും ദൈവത്തിന്റെ ബഹുവചനം. എന്നാല്‍ അല്ലാഹ് എന്ന അറബിവാക്കിന് ബഹുവചനമില്ല. അത് ഏകവചനമാകുന്നു. ഗോഡ് എന്ന പദത്തിലേക്ക് ഡി.ഇ.എസ്.എസ്. (dess) ചേര്‍ത്താല്‍ അത് ദേവത (സ്ത്രീ ദൈവം) എന്നാകും. ഇസ്ലാമില്‍ പുരുഷ അല്ലാഹുവോ, സ്ത്രീ അല്ലാഹുവോ ഇല്ല. അല്ലാഹു അദ്വതീയനാണ് അവന് ലിംഗഭേദമില്ല. ഗോഡ് എന്ന പദത്തിലേക്ക് ഫാദര്‍ എന്ന് ചേര്‍ത്താല്‍ അത് ദൈവപിതാവ് അല്ലെങ്കില്‍ തലതൊട്ടപ്പന്‍. അല്ലാഹ് അബ് എന്നോ അല്ലാഹ് ബഹന്‍ എന്നോ ഇസ്ലാമിലില്ല. ഗോഡിലേക്ക് മദര്‍ ചേര്‍ത്താല്‍ ദൈവമാതാവ് എന്നാകും. ഈ പ്രയോഗവും ഇസ്ലാമിലില്ല. ഗോഡ് എന്ന പദത്തിന് മുമ്പ് ട്ടിന്‍ എന്ന് ചേര്‍ത്താല്‍ അത് വ്യാജദൈവമാകും. വ്യാജ അല്ലാഹ് ഇസ്ലാമിലില്ല. യഥാര്‍ത്ഥത്തില്‍ അല്ലാഹ് എന്ന അറബിക്ക് പദത്തിന്റ ഭാഷാര്‍ത്ഥമല്ല ഗോഡ് എന്ന ഇംഗ്ലീഷ് വാക്ക്.
യേശു അവസാനമായി പ്രയോഗിച്ചതായി ക്രൈസ്തവര് പറയുന്ന ഹേളി  എന്നത് അല്ലാഹ് എന്നതിന്റെ ലോപിച്ച വാക്കാണ് എന്നും ചില ഭാഷാനൈപുണിയുള്ള മതതാരതമ്യം നടത്തുന്ന പണ്ഡിതര് അഭിപ്രായപ്പെട്ടിട്ടുണ്ട്.

അല്ലാഹ് എന്ന വാക്ക്  മറ്റു മതഗ്രന്ഥങ്ങളിലും ഉപയോഗിക്കപ്പെട്ട വാക്കാണ്.

ഋഗ്വേദം പുസ്തകം 2 ഹിം 1 വേ. 11

ഋഗ്വേദം പുസ്തകം 3 ഹിം 30 വേ. 10

ഋഗ്വേദം പുസ്തകം 9 ഹിം 67 വേ. 30





ധര്‍മ്മ സമരം (ജിഹാദ്) ബൈബിളില്‍



അപ്പോള്‍ മോശെ ജനത്തോടു സംസാരിച്ചു മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവേക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്‍ നിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന്‍.
31.4  നിങ്ങള്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നിഅനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
31.5  അങ്ങനെ യിസ്രായേല്യ സഹസ്രങ്ങളില്‍ നിന്നു ഓരോ ഗോത്രത്തില്‍ നിന്ന് ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു.
31.6  മോശെ ഓരോ ഗോത്രത്തില്‍ നിന്നു ആയിരം പേര്‍ വീതമും അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
31.7  യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
31.8  നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.
31.9  യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധസ്തരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
31.10  അവര്‍ പാര്‍ത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
31.11  അവര്‍ എല്ലാ കൊള്ളയും മനുഷ്യരും മൃഗങ്ങളുമായള്ള അപഹൃത മൊക്കെയും എടുത്തു    (സംഖ്യപുസ്തകം  31. 1...9)



ലൂക്കോസിന്റെ സുവിശേഷത്തില്‍ യേശു തന്റെ കുഞ്ഞാടുകള്‍ക്ക് നല്‍കുന്ന കല്‍പന ഇങ്ങനെ കാണാം.


അവന്‍ അവരോടു എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ. (ലൂക്കോസിന്റെ സുവിശേഷം 22. 36)




യേശു ക്രിസ്തു ക്വുര്‍ആനില്‍


അല്ലാഹു പറഞ്ഞ സന്ദര്‍ഭം മര്‍യമിന്റെ മകന്‍ ഈസ നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക. ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി, തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോട് സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി, എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനേയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി. എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍ , ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. (വിശുദ്ധ ക്വുര്‍ആന്‍ 5. 110)


ഓര്‍ക്കുക. അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം മര്‍യമിന്റെ മകന്‍ ഈസാ..അല്ലാഹുവേ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍ എന്ന് നീയാണോ നിന്റെ ജനതയോട് പറഞ്ഞത്. അപ്പോള്‍ അദ്ദേഹം പറയും നീ എത്ര പരിശുദ്ധന്‍ എനിക്ക് പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല.  തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തത് പോലും നന്നായി അറിയുന്നവന്‍ (വിശുദ്ധ ക്വുര്‍ആന്‍ 5.116)

നീ എന്നോട് കല്‍പ്പിച്ചിട്ടില്ലാത്തതൊന്നും ഞാനവരോട് പറഞ്ഞിട്ടില്ല. അഥവാ, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവേ മാത്രം വഴിപ്പെട്ട് ജീവിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായ കാലത്തോളം അവരുടെ എല്ലാറ്റിനും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (വിശുദ്ധ ക്വുര്‍ആന്‍ 5.117

നീ അവരെ ശിക്ഷിക്കുന്നെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലേ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും (വിശുദ്ധ ക്വുര്‍ആന്‍ 5.118)


മര്‍യമിന്റെ മകന്‍ മസീഹ് (മിശിഹാ) ദൈവം തന്നയാണെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്. ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്ക് ചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും, തീര്‍ച്ച . അവന്റെ വാസസ്ഥലം നരകമാണ്, അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല. (വിശുദ്ധ ക്വുര്‍ആന്‍ 5. 72)


ദൈവം മൂവരില്‍ ഒരുവനാണെന്ന് (ത്രിത്വം) വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം. ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (വി. ക്വുര്‍ആന്‍ 5.73)


ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാതാപിച്ചു മടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ... അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ (വി. ക്വുര്‍ആന്‍ 5.74)

മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിന് മുമ്പും ദൈവദൂതര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ. നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ച് കൊടുക്കുന്നുവെന്ന്, എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപോകുന്നതെന്ന് (വി. ക്വുര്‍ആന്‍ .75)




മുഹമ്മദ് നബി ബൈബിളില്‍




പൂര്‍വ്വവേദങ്ങളായ തൗറാത്ത് (ബൈബിള്‍ പഴയ നിയമം) ഇന്‍ഞ്ചീല്‍ (ബൈബിള്‍ പുതിയ നിയമം) തുടങ്ങിയ ഗ്രന്ഥങ്ങളില്‍ മുഹമ്മദ് നബിയുടെ നിയോഗത്തെ കുറിച്ചുള്ള വ്യക്തമായ പ്രസ്താവനകളുണ്ടായിരുന്നു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന ജൂത, കൃസ്ത്യാനികള്‍ അവിടെയുണ്ടായിരുന്ന വേദക്കാരല്ലാത്തവിശ്വാസികളോട് വരാന്‍ പോകുന്ന പ്രവാചകന്റെ അടയാളങ്ങള്‍ പറയാറുണ്ടായിരുന്നു. അദ്ദേഹം വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്ന് നിങ്ങളെ പരാജയപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അങ്ങനെ,  പ്രവാചക ആഗമനത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി പൂര്‍വ്വ വേദക്കാരില്‍ പെട്ട പണ്ഡിതന്മാരും പാതിരിമാരും സന്യാസിമാരും ആ പ്രതീക്ഷിക്കപ്പെടുന്ന ദൈവദൂതനെ പറ്റി സംസാരിക്കാന്‍ തുടങ്ങി. പ്രസ്തുത പ്രവാചകന്റെ ആഗമനത്തിനുള്ള കാലഗണനവും, സാഹചര്യ ഗണനവും പൂര്‍വ്വ വേദം പ്രകാരം അവര്‍ നടത്തുകയുണ്ടായി.   പക്ഷേ, അദ്ദേഹത്തിന്റെ ആഗമനം വേദക്കാരി (ഇസ്രാഈല്‍ സന്തതികളില്‍)ലല്ല എന്ന് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ക്ക് അത് സഹിച്ചില്ല. അബ്രഹാമിന്റെ (ഇബ്രാഹീം നബി അ.) പുത്രന്‍ യെശ്മയേല്‍ (ഇസ്മാഈല്‍ അ.) സന്തതികളായ അറബികളില്‍ നിന്നാണ് ആ പ്രവാചകന്‍ ഉദയം കൊണ്ടത് എന്ന കാര്യം വേദക്കാര്‍ക്ക് എങ്ങനെ സഹിക്കാനാകും. കാരണം അവര്‍ വീരവാദം മുഴക്കിയിരുന്നതും പ്രതീക്ഷിത പ്രവാചകന്റെ പിന്തുണയോടെ പരാജയപ്പെടുത്തും എന്ന് പറഞ്ഞിരുന്നതും ആ ബഹുദൈവവിശ്വാസികളായ ആ അറബികളോടായിരുന്നു. അവര്‍ തങ്ങളുടെ അയല്‍വാസികളായ ജൂതന്മാരില്‍ നിന്ന് മനസ്സിലാക്കിയ അടയാളങ്ങളും ലക്ഷണങ്ങളും കണ്ടപ്പോള്‍ ഈ ജൂതന്മാരേക്കാള്‍ മുമ്പ് അവര്‍ വിശ്വസിച്ചു.  എന്നിട്ട് അവര്‍ വേദക്കാരോട് പറഞ്ഞു. ദൈവമാണേ സത്യം. ജൂതന്മാര്‍ ഏത് നബിയുടെ കൂടി ഞങ്ങളെ തോല്‍പിക്കുമെന്ന് പറയുന്നുവോ ആ നബി തന്നെയാണിദ്ദേഹം. അതിനാല്‍ അവരെക്കാള്‍ മുമ്പ് നമ്മള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുക. നമ്മേക്കാള്‍ നേരത്തെ വിശ്വസിക്കാന്‍ അവര്‍ക്ക് അവസരം നല്‍കരുത്. ഇക്കാരണങ്ങളെല്ലാം അഹന്ത വെച്ച് നടന്നരിന്ന മിക്ക വേദക്കാര്‍ക്കും നിരാശ നല്‍കി. ചില ജൂത കൃസ്തീയ പുരോഹിതര്‍ പ്രവാചകാഗമനത്തെ കുറിച്ചുള്ള വേദ വചനങ്ങള്‍ ഒഴിവാക്കി അവരുടെ നാണക്കേടിന് ശമനം കണ്ടത്താന്‍ ശ്രമം നടത്തി. എന്നിട്ടും നിലവിലുള്ള മാറ്റി തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ ഉള്ള പ്രവാചക നിയോഗത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ അവശേഷിക്കുന്നു.

16.7  എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.
16.8  അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16.9  അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
16.10  ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
16.11  നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.
16.12  ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.
16.13  സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.
16.14  അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും  (യോഹന്നാന്‍)

യേശുവിന്റെ ദൗത്യകാലം കഴിഞ്ഞാലാണ് വാഗ്ദത്ത പ്രവാചകന്റെ ആഗമനമെന്നും ദൈവിക ദൗത്യം പൂര്‍ണ്ണമായിട്ടില്ലായെന്നും സാമൂഹികവും ബൗദ്ധികവുമായ ഉന്നതിയിലല്ലാത്ത തന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ (മുഹമ്മദ് സ.) സുവിശേഷമായ വിശുദ്ധ ക്വുര്‍ആന്‍ ഗ്രഹിക്കാനും ബൗദ്ധിക വിശകലനം നടത്തുവാനും    പ്രയാസമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ പരോക്ഷമായും പ്രത്യക്ഷമായും യേശു പ്രസ്തുത പ്രവചനത്തിലൂടെ നല്‍കുന്നുണ്ട്.

ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും. (യോഹന്നാന് 15.26)


യിസ്രായീല് മക്കള്ക്കു നല്കുന്ന ഒരുപദേശത്തില് ഇങ്ങനെ കാണാം.

18.18   നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
18.19  അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.
18.20  എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. (ആവര്ത്തനപുസ്തകം.)

പ്രസ്തുത ഭാഗത്തില് കാണുന്ന അവരുടെ സഹോദരങ്ങള് എന്നതിന്റെ ആശയങ്ങള് ഇതേ ആവര്ത്തന പുസ്തകത്തില് നിന്ന് തന്നെ നമുക്ക് കാണാം സാധിക്കും.

2.6 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
2.5  നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.



ആദ്യ കാല പതിപ്പായ ശ്ലോമോന്റെ ഉത്തമഗീതത്തില്   മുഹമ്മദ് നബിയുടെ പേര് അതുപോലെ പരാമര്ശിക്കപ്പെട്ടിരിക്കുന്നു. എന്നാല് ഇംഗ്ളീഷിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടതോടെ നാമത്തിന് പകരം അതിന്റെ പദാനുപദ അര്ത്ഥം "altogether lovely"  നല്കുകയായിരുന്നു. താഴെ നല്കിയിരിക്കുന്ന ആ ഭാഗത്തില് നമുക്ക് അവ ഗ്രഹിക്കാം.


'അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍ ; ഇവനത്രേ എന്റെ സ്നേഹിതന്‍. (5.16)

യെശയ്യായില് അന്ത്യപ്രവാചകന്റെ ചില  പ്രത്യേകതകളെ  വര്‍ണ്ണിക്കുന്നത് കാണാം.


42.1  ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.
42.2  അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല.
42.3  ചതഞ്ഞ ഔട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും.

42.4  ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു.     (യെശായ്യാ)


അറേബ്യന്‍ ഉപദീപില്‍ ഉയിര്‍ കൊണ്ട ആ ശബ്ദം 20 നേതാക്കളടങ്ങുന്ന അറുപതിനായിരത്തോളം വരുന്ന ശത്രുക്കളുടെ മനസ്സും മനോവീര്യവും കീഴടക്കി. സത്യനിഷേധത്തിനും അനീതിക്കെരെയുള്ള ധര്‍മ്മ സമരത്തില്‍ മുന്നില്‍ നിന്ന് പടനയിച്ചു. ദീപാരാധനയും ബിംബാരാധനയും വിലക്കി. ആരാധനാ ഘട്ടത്തിലോ സങ്കടഘട്ടത്തിലോ നിലവിളിക്കുന്നത് വിലക്കി. അവസാനം തന്നെ ആട്ടിയോടിച്ച മക്കയിലേക്ക് വിജയശ്രീലാളിതനായി അദ്ദേഹമെത്തി. കറുത്തവനും വെളുത്തവനും അറബിയും അനറബിയും സ്തീയും പുരുഷനുമെല്ലാം ദൈവസമീപം ഒരേ സ്ഥാനമാണുള്ളത്. അവന്റെ ഭക്തികൊണ്ടല്ലാതെ ദൈവം അവന് പ്രത്യേക പരിഗണന നല്കുകയില്ല. എന്ന മഹത്തായ വിളംബരവും അവിടുന്ന് നടത്തി. ഭൂമിയില് ന്യായം സ്ഥാപിക്കുന്നതിന് വേണ്ടി അദ്ദേഹം തന്റെ പതിനായിരക്കണക്കിന് വരുന്ന അനുയായികളെ സാക്ഷി നിര്‍ത്തി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.. അല്ലാഹുമ്മ ശ്ഹദ്.   ഗോത്രവും രാഷ്ട്രവും ഭാഷയും വര്ണ്ണവും അധികാരവുമെല്ലാം ഒരു കുടക്കീഴില് നിറുത്തി ഹജ്ജെന്ന മഹാസംഗമത്തിന് ഇന്നും ലോകം സാക്ഷിയാകുന്നു.


 തുടര്‍ന്നു യെശായ്യാ സൂചിപ്പിക്കുന്നു.


42.9  പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.

42.10  സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ .

42.11  മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുംന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്നു ആര്‍ക്കുംകയും ചെയ്യട്ടെ.

42.12  അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.

42.13  യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.

 പ്രാര്‍ത്ഥനാ സമയത്തിന് മുന്നറിയിപ്പായി ബാങ്കൊലി മുഴങ്ങുന്നു. അത് ഭൂമിയിലാകമാനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. (ലോകത്തിലെ വ്യത്യസ്ത കോണുകളില് ബാങ്കൊലി മുഴങ്ങുമ്പോള് , 24 മണിക്കൂറും ആ ദൈവകീര്‍ത്തനം ഭൂമിയിലുടനീളം നിലകൊള്ളുന്നു.) - അല്ലാഹുവാണ് വലിയവന്, അവനല്ലാതെ ഒരാരാധ്യനുമില്ലെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു... എന്നാരംഭിക്കുന്ന ആ മഹത്തായ സ്തുതി കീര്‍ത്തനം - പ്രസ്തുത പ്രയോഗത്തില് മരുഭൂമിയെ പ്രത്യേകം പരമാര്‍ശിക്കുന്നത് വളരെയധികം ആശ്ചര്യമുളവാക്കുന്നു.


ഇത് യേശു (ഈസാ അ.) ന് ശേഷം വരുന്ന ഒരു പ്രവാചകനെ കുറിച്ചുള്ള സുവിശേഷമാണ്. ഭാവിയിലുണ്ടാകുന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ച ഒരു ദൈവദൂതന്‍ അതിന് ശേഷം മുഹമ്മദ് നബി (സ) അല്ലാതെ ഭൂലോകത്തുണ്ടായിട്ടില്ല. ബൈബിളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന മുഹമ്മദ്  നബി (സ) യെ കുറിച്ചുള്ള സവിശേഷത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയത്.



മുഹമ്മദ് നബി ഹൈന്ദവ വേദങ്ങളില്‍


ഭവിഷ്യല്‍ പുരാണം

ഏതസ്മിന്നന്തരെ മ്ലേഛ ആചാര്യേണ സമന്വിതഃ

മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സമന്വിതം  (പ്രതിസര്‍ഗ്ഗപര്‍വ്വം 3: 3. 58)

(ആ സന്ദര്‍ഭത്തില്‍ മഹാമദ് (മുഹമ്മദ്) എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷ്യപ്പെടും.)

തുടര്‍ന്ന് ഒരു ഇന്ത്യന്‍ രാജാവ്  അദ്ദേഹത്തെ ഇങ്ങനെ അഭിസംബോധന ചെയ്യുമെന്ന് പറയുന്നുണ്ട്.

(ഭോജ രാജ ഉവാച)  നമസ്‌തെ ഗിരിജാ നാഥാമരുസ്ഥലനിവാസിനം

ത്രിപുരാസുരനാശയ ബഹുമായാ പ്രവര്‍ത്തിനം

മ്ലേച്ഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദരുപിണൈ

ത്വാമാംഹി കിങ്കിരം വിദ്ധിശരാത്ഥര്‍മപാഗതം  (ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം)


അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറബ്യേനിവാസീ, ഞാന്‍ നിന്നെ വന്ദിക്കുന്നു. പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിച്ചിരിക്കുന്നു. മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ.. സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാണ്, അങ്ങയുടെ പാദചരണങ്ങളില്‍ പതിച്ച ഈയുള്ളവനേ സ്വീകരിച്ചനുഗ്രഹിച്ചാലും)




ഈ പ്രവചനങ്ങളില്‍ ചില കാര്യങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.

മുഹമ്മദ് നബി (സ) യെ മഹാമദ് ഇന്ന് വളരെ വ്യക്തമായി തന്നെ ഇവിടെ പേര്‍ വിളിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വദേശം മരുഭൂനിവാസി അഥവാ അറബ്യേന്‍ മരുഭൂമിയിലാണെന്നും പറഞ്ഞിരിക്കുന്നു.

അദ്ദേഹത്തിന്റെ അനുയായികളെ കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ മുഹമ്മദ് നബിക്കുണ്ടായിരുന്നത് പോലെയുള്ള സന്തതസഹചാരികള്‍ മറ്റൊരു പ്രവാചകനുണ്ടായിരുന്നോ എന്നത് സംശയമുള്ളതാണ്. കൂടാതെ പില്‍ക്കാലത്ത് ആയിരത്തിലധികം മറ്റു സഹാബാക്കള്‍ (അനുചരന്മാര്‍) അദ്ദേഹത്തിനുണ്ടായിരുന്നു. ശത്രുക്കള്‍ പ്രവാചകനെ വധിക്കാന്‍ ഭക്ഷണ പാനീയങ്ങളില്‍ വിഷം കലര്‍ത്തുകയും, ഭാരമേറിയ കല്ലെടുത്ത് തലയിലിട്ട് വധിക്കാനും, ഉറങ്ങിക്കിടക്കെ വധിച്ചുകളയുവാനും, യുദ്ധത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തി കൊല്ലുവാനുമെല്ലാം ശ്രമിക്കുകയുണ്ടായി. പക്ഷേ ദൈവം അദ്ദേഹത്തിന് അതില്‍ നിന്നെല്ലാം പൂര്‍ണ്ണമായും സംരക്ഷണം നല്‍കി. മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. എന്ന ഭവിഷ്യല്‍പുരാണ ഖണ്ഡത്തിലെ  ആശയം ഇത്തരത്തില്‍ നമുക്ക് ഗ്രാഹ്യമാണ്.


കല്‍ക്കിപുരാണം


കല്‍ക്കിപുരാണത്തില്‍ അവസാനമായി വരാന്‍ പോകുന്ന ഒരു അവതാരത്തെ (ഋഷി) യെക്കുറിച്ച് പറയുന്നുണ്ട്. ഈ ഋഷിയുടെ ഒരുപാട് ലക്ഷണങ്ങള്‍ കല്‍ക്കിപുരാണത്തില്‍ പറയുന്നുണ്ട്. ഇവ അന്തിമ പ്രവാചകനായ മുഹമ്മദ് (സ) യുമായി എങ്ങനെ യോജിക്കുന്നുവെന്ന് നോക്കാം.

അദ്ദേഹം വിഷ്ണുയാഷ് എന്നയാളുടെ ഭവനത്തിലാണ് ജനിക്കുക. (കല്‍ക്കിപുരാണം 2.4)

വിഷ്ണുയാഷ്  എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം വിഷ്ണു (ദൈവം)ത്തെ ആരാധിക്കുന്നവന്‍ എന്നാണ്. മുഹമ്മദ് (സ)യുടെ പിതാവിന്റെ പേര് ദൈവത്തെ ആരാധിക്കുന്ന അടിമ എന്ന അറബി വാക്കായ അബ്ദുള്ള എന്നായിരുന്നു.


മതപ്രചാരണത്തിന് നാല് അനുചരന്മാരാല്‍ അദ്ദേഹം സഹായിക്കപ്പെടം (കല്ക്കിപുരാണം 2.5)

ഇസ്ലാമിലെ നാല് ഖലീഫമാരായ അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) , അലി (റ) എന്നിവരെക്കുറിച്ചുള്ള പരാമര്‍ശമാണിത്.


വിഷ്ണുയാഷിന്റെ ഭവനത്തില്‍ സുമതിയുടെ ഗര്‍ഭപാത്രത്തിലാണ്  അദ്ദേഹം (ഋഷി) ജനിക്കുക.  കല്‍ക്കിപുരാണം 2.11)

സുമതി (സൗമ്യവതി) എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം ശാന്തി എന്നാണ്. ഇത് അറബിയിലേക്ക് ഭാഷാര്‍ത്ഥം നടത്തിയാല്‍ ആമിന എന്നാണ് ലഭിക്കുക. മുഹമ്മദ് (സ)യുടെ മാതാവിന്റെ പേര് ആമിന എന്നായിരുന്നു.

മാധവ മാസത്തിന്റെ ആദ്യപകുതിയിലായിരിക്കും അദ്ദേഹം ജനിക്കുക. (കല്‍ക്കിപുരാണം 2.15)

ചന്ദ്രമാസം റബീഉല്‍ അവ്വലിലെ ആദ്യപകുതിയിലാണ് മുഹമ്മദ് (സ) ജനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.


യുദ്ധക്കളത്തില്‍ മാലാഖമാരാല്‍ അദ്ദേഹം സഹായിക്കപ്പെടും. (കല്‍ക്കിപുരാണം 2.7)

ഇസ്ലാമിലെ ബദര്‍ യുദ്ധമുള്‍പ്പടെ നിരവധി യുദ്ധങ്ങളില്‍ മാലാഖമാരാല്‍ ദൈവ സഹായം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായിട്ടുണ്ട്. (വിശുദ്ധ ക്വുര്‍ആന്‍ 8. 89,    3. 123-125 എന്നീ ഭാഗങ്ങളില്‍ അവ വിവരിക്കുന്നുണ്ട്. )


കൂടാതെ കല്‍ക്കി അവതാരത്തിന്  ദൈവമായ പരശുറാമില്‍ നിന്ന്  പര്‍വ്വതത്തില്‍ വെച്ച് ജ്ഞാനം ലഭിക്കും എന്നാണ് പ്രവചനം. മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാട് ലഭിച്ചത് ജബല്‍ നൂര്‍ എന്ന പര്‍വ്വതത്തിലെ ഹിറാ എന്ന ഗുഹയില്‍ വെച്ചായിരുന്നു. അദ്ദേഹം വടക്ക് ഭാഗത്തേക്ക് പാലായനം ചെയ്യുമെന്നും തുടര്‍ന്ന് തിരിച്ച് വരികയും ചെയ്യുമെന്ന് കൂടി പ്രവചനത്തില്‍ കാണം. മുഹമ്മദ് നബി മക്കയുടെ വടക്ക് ഭാഗത്തുള്ള മദീനയിലേക്ക് പാലായനം ചെയ്തതും വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചുവന്നതും ഇസ്ലാമിക ചരിത്രത്തില്‍ എന്നും അവിസ്മരണീയ സംഭവങ്ങളാണ്.


ചതുര്‍വേദങ്ങള്‍


അഹ്മ്മദിന് അനശ്വരമായ നിയമങ്ങള്‍ നല്‍കപ്പെടും. (സാമവേദം. ഉത്തര്‍ചിക മന്ത്ര 1500)

ഇവിടെ അഹ്മ്മദ് എന്ന് പ്രത്യേകം പേര് പരാമര്‍ശിക്കുന്നു എന്നത് വളരെ വ്യക്തം. അദ്ദേഹത്തിന് നല്‍കപ്പെടുന്ന അനശ്വരമായ (കാലഘട്ടത്തെ അതിജീവിച്ച) നിയമസംഹിതയാണ് വിശുദ്ധ ക്വുര്‍ആന്‍.


അഹ്മ്മദ് എന്നത് ഒരറബി നാമമായതിനാല്‍ സംസ്‌കൃതപരിഭാഷകര്‍ക്ക് അത് വിവര്‍ത്തനത്തിന് സാധിച്ചില്ല. അവര്‍ വിചാരിച്ചത് അഹമ്മട്ടി എന്നാണ്. അഹ്മ്മട്ടി എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം പിതാവ് എന്നാണ്. അതിനാല്‍ അത് എന്റെ പിതാവ് എനിക്ക് അനശ്വര നിയമങ്ങള്‍ നല്‍കും  എന്നാകും. പക്ഷെ, യഥാര്‍ത്ഥ മൂലത്തില്‍ അഹ്മ്മദ് എന്ന പദമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് പ്രസ്താവ്യം.

ഹൈന്ദവ മത ഗ്രന്ഥങ്ങളില്‍ മറ്റു സ്ഥലങ്ങളിലും അഹ്മ്മദ് എന്ന നാമം പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്.

സാമവേദം (2.152)

യജുര്‍വേദം (31.18)

ഋഗ്വേദം (8:6: 10)

അഥര്‍വ്വവേദം (8:5:  16)

അഥര്‍വ്വവേദം (20:126: 14)



ദൈവ സങ്കല്‍പം ഹൈന്ദവതയിലും ക്രൈസ്തവതയിലും

ഇക്കം എവദിത്വം.    ദൈവം ഒന്നേയുള്ളൂ (ചാന്ദോഗ്യാപനിഷത്ത് 6  2.1)


സര്‍വ്വ ശക്തനായ ദൈവം അരൂപിയാണ്.ആര്‍ക്കും അവന്റെ രൂപം കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. (ശ്വോതോശ്വോതോ പനിഷത്ത് 4.20)


ന തസ്യ പ്രതിമ ആസ്തി. സര്‍വ്വ ശക്തനായ ദൈവത്തിന് പ്രതിരൂപങ്ങളില്ല.                 (ശ്വോതോശ്വോതോ പനിഷത്ത്  4.19)


സര്‍വ്വ ശക്തനായ ദൈവം അരൂപിയും പവിത്രനുമാണ്  (യജുര്‍വേദം 40.8)


അവന് യജമാനനില്ല, പ്രഭുക്കളില്ല, സര്‍വ്വ ശക്തനായ ദൈവത്തിന് മാതാപിതാക്കളില്ല,അവന് മേലാളന്മാരില്ല (ശ്വോതോശ്വോതോ പനിഷത്ത് 6.9)


സത്യം അല്ലെങ്കില്‍ ദൈവം ഒന്നെയൂള്ളൂ. ജ്ഞാനികള്‍ അവനെ പല പേരിലും വിളിക്കുന്നു. (ഋഗ്വേദം, പുസ്തകം 1 സ്‌ത്രോത്രം 164 വേ. 46)

ഇത് പലയിടത്തായി ആവര്‍ത്തിക്കുന്നുണ്ട് (ഋഗ്വോദം പുസ്തകം 10 സ്‌ത്രോത്രം 114      വേ. 5)


മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഗ്രഹിച്ച് അത് ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍ (ആവര്‍ത്തന പുസ്തകം 10.3)


ഞാന്‍ ആദിയും അന്തവുമാണ്,ഞാനല്ലാതെ മറ്റൊരു ദൈവമില്ല (ആവര്‍ത്ത പുസ്തകം 44.6)

ഇസ്രായിലേ കേള്‍ക്കുക.. നമ്മുടെ ദൈവമായ കര്‍ത്താവ് ഏകകര്‍ത്താവ് (മാര്‍ക്കോസ് 12.29)


സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. ഭൃത്യന്‍ യജമാനനേക്കാള്‍ വലിയവനല്ല. അയക്കപ്പെട്ടവന്‍ അയച്ചവനേക്കാള്‍ വലിയവനല്ല. ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അനുഗ്രഹീതര്‍ (യോഹന്നാന്‍ 13. 16,17)



ജിഹാദ് (ധര്‍മ്മ സമരം ) ഹൈന്ദവ (സനാതന) ധര്‍മ്മത്തില്‍

കുന്തീ പുത്രാ നീ ധര്‍മ്മയുദ്ധം ചെയ്യുക. യുദ്ധം ചെയ്യാതെ നീ പിന്തിരിഞ്ഞാല്‍ നിനക്ക് ഈ ലോക ജീവിതം നരക തുല്യമാകും.പരലോകത്ത് നരകം ലഭിക്കും. യുദ്ധം ചെയ്താല്‍ ഈ ലോകത്ത് നീ ജേതാവാകും, പരലോകത്ത് സ്വര്‍ഗം ലഭിക്കും. (ഭഗവത് ഗീത അധ്യായം 2, ശ്ലോകം 3132)



ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഹേ അര്‍ജുനാ..! കുന്തിയുടെ പുത്രാ.. യുദ്ധം ചെയ്യുക..നീ കൊല്ലപ്പെട്ടാല്‍ പ്രശ്‌നമൊന്നുമില്ല. നീ സ്വര്‍ഗത്തില്‍ പ്രവേശിക്കും. നീ വിജയിച്ച മടങ്ങി വരികയാണെങ്കില്‍ ഈ ലോകത്തിലെ സൗഭാഗ്യങ്ങള്‍ നിനക്ക് ലഭിക്കും.
(ഭഗവത് ഗീത അധ്യായം 2, ശ്ലോകം 37)




വിഗ്രഹാരാധനയുടെ നിന്ദ്യത ഹൈന്ദവതയിലും ക്രൈസ്തവതയിലും


ഭൗതികമായ മോഹങ്ങളില്‍ ബുദ്ധി വ്യാപരിക്കുന്നവരാണ് വിഗ്രഹങ്ങളുള്‍പ്പടെയുള്ള വ്യാജദൈവങ്ങളെ ആരാധിക്കുന്നത് (ഭഗവത് ഗീത അധ്യായം 7 ശ്ലോകം 20)





പ്രകൃതിപ്രതിഭാസത്തെ (അഗ്നി,വെള്ളം, വായു തുടങ്ങിയ) ആരാധിക്കുന്നവന്‍ അന്ധകാരത്തില്‍ പ്രവേശിക്കുന്നു. നിര്‍മിത വസ്തുക്കളെ (മേശ,കസേര,പ്രതിമ തുടങ്ങിയ) ആരാധിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പ്രവേശിക്കുന്നു. (യജുര്‍വേദം ചാപ്റ്റര്‍ 40 വോ. 9)




നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപട നാട്യക്കാരെ പോലയാകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിസിനഗോഗുകളിലും തെരുവീഥികളിലും കോണുകളിലും നിന്നുപ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു അവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും (മത്തായി 6 വേ. 5,6)




6 comments:

  1. ഖുറാനിനു ഇസ്ലാമില്‍ വല്ല പ്രസക്തിയുമുണ്ടോ..? ഖുറാനിലെ ആദ്യത്തെ കല്‍പ്പന "ഇഖ്റഅ" (നീ വായിക്കുക) എന്നാണ്. ഒരു ദൈവം അന്ത്യ പ്രവാചകനെ തിരഞ്ഞെടുത്ത് ആദ്യ കല്‍പ്പനയായിരുന്നു ഇത്. എന്നിട്ട് മരണം വരെയും ഒരക്ഷരം പോലും വായിക്കാന്‍ പ്രവാചകന്‍ പഠിച്ചില്ല എങ്കില്‍ പിന്നെ ആ ദൈവത്തിനു പ്രവാചകന്‍ പോലും കൊടുത്തത് പുല്ല് വിലയല്ലേ..? ഈ ആയത്ത് പ്രകാരം ഒന്നാമത്തെ ഇസ്ലാം കാര്യം അക്ഷരാഭ്യാസം നേടല്‍ ആക്കിയിരുന്നേല്‍ ഇന്ന് സാമാന്യം വിവരമുള്ള ഒരു വിഭാഗമായി മാറുമായിരുന്നു. അതൊക്കെ കൈകാര്യം ചെയ്ത പുരോഹിതന്മാര്‍ മൊത്തം കുരങ്ങന്മാര്‍ ആയത് കൊണ്ട് ഇനി പറഞ്ഞിട്ട് കാര്യല്ല.

    ReplyDelete
  2. എതസ്മിതന്നരെ മ്ലേച്ച ആച്ചരെന്യ സമന്ന്വിത:

    "മഹാമദ"' ഇതിഖാത: ശിഷ്യ ശാഖാ സമന്യിതം '
    അസ്മിന്‍ അന്തരെ = അതിനു ശേഷം
    മ്ലേച്ച ആചാര്യ = മ്ലെച്ചന്മാരുടെ ആചാര്യന്‍ ,
    സമന്നിത = എത്തിച്ചേര്‍ന്നു ,
    മഹാമട ഇതിഖ്യത = മഹാമദന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന ,
    ശിഷ്യ ശാഖ സമന്നിതം = ശിഷ്യന്മാരോട് കൂടി
    .
    (അതിനു ശേഷം മഹാമാടന്‍ എന്നാ മ്ലേച്ച ആചാര്യന്‍ ശിഷ്യന്മാരോട് കൂടി എത്തിച്ചേര്‍ന്നു. )

    അതിനു ശേഷം എന്ന് പറയുമ്പോള്‍ അതിനു മുന്നേ എന്ത് നടന്നു. ?ആ ശ്ലോകം കൂടി പറയേണ്ടിവരും ..അതിനു മുന്നേ ഭോജ രാജന്‍ മരുഭൂമിയില്‍ ശിവ ആലയത്തില്‍ ശിവ ലിന്ഗ പൂജ ചെയ്യുന്നു എന്ന് മുന്‍പേ ഉള്ള ശ്ലോകം പറയുന്നു. അപ്പോള്‍ മരുഭൂമിയിലെ ശിവലയം ഏതാണ് എന്ന് പറയേണ്ടി വരും .?

    ReplyDelete
  3. ഭോജരാഞ ഉവാച )
    നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

    ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

    മ്ലെചൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രൂപിണെ

    ത്വാമാഹി കിങ്കരം വിദ്ധിശരാര്തര്‍മപാഗതം

    (പ്രതിസര്ഗ പര്‍വ്വം )

    'അല്ലയോ മനുഷ്യ രാശിയുടെ അഭിമാനമേ,അറേബ്യാ നിവാസി,നാന്‍ നിന്നെ വന്ദിക്കുന്നു .പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിചിരിക്കുന്നു.മ്ലെച്ചന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു അല്ലയോ സചിതാനന്ദ സ്വോരൂപമേ ,ഞാന്‍ അവിടത്തെ എളിയ ദാസനാണ്. അങ്ങയുടെ പാതചരണങ്ങളില്‍ പതിച്ച ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിചാലും.'

    =================
    ഇങ്ങെനെ വ്യാഖ്യാനിച്ചവനെ ചാണകം വാരി എറിയണം.

    ഗിരിജാ നാദന്‍ =പര്‍വത പുത്രി ആയ പാര്‍വതിയുടെ നാദന്‍ (ശിവന്‍ ) എപ്പോഴാണ് മുഹമ്മദ്‌ ആയതു. ?
    സച്ചിടാനന്ത മൂര്‍ത്തി ആയ ശിവന്‍ എപ്പോഴാണ് മുഹമ്മദ്‌ ആയതു ?

    ത്രിപുരാ അസുര നാശകാന്‍ =പുരാണത്തില്‍ ത്രിപുരാ അസുരനെ നശിപ്പിച്ചത് മുഹമ്മടോ അതോ ശിവനോ ?

    ബഹു മായ പ്രവര്തിതം = മായയാല്‍ പ്രവര്‍ത്തിക്കുന്നവര്‍.....മുഹമ്മദ്‌ എപ്പോഴാണ് മായയാല്‍ പ്രവര്‍ത്തിക്കുന്ന അര്‍ദനാരീശ്വരന്‍ ആയതു ?

    ബുദ്ധിദോഷികളെ നിങ്ങള്‍ എന്തോ വലുതെന്നും പറഞ്ഞു പൊക്കി കൊണ്ട് വരുന്നതിലെ സത്യം മനസിലായില്ലേ? നിങ്ങള്‍ പിടിക്കുന്നത്‌ പുലിവാല് തന്നെ ..

    ReplyDelete
  4. ബാക്കി കാര്യങ്ങൾ പൊളിച്ചഡക്കാൻ അറിയാഞ്ഞിട്ടല്ല. സമയം ഇല്ല. അല്ലയോ പരമ വിഡ്ഢി വല്ല മീൻ കച്ചവടത്തിനും പോ 😆🖕🖕🖕

    ReplyDelete
  5. https://youtu.be/R8_HLUioxls ശ്രീ രവിശങ്കർ ഇരുന്നു കേൾക്കുന്നത് കണ്ടോടാ പൊട്ടാ . സത്യമാണെന്നു അംഗീയകരിക്കുന്നു . നീയാണോ പണ്ഡിതൻ

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....