Saturday, March 24, 2018

അല്ലാഹുവിന്ന് അവയവങ്ങളോ?

മുജാഹിദുകൾ മറുവടി പറയുമോ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മുജാഹിദുകളുടെ അല്ലാഹു

1.
അല്ലാഹുവിന് ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്‌റാണ്

അല്ലാഹുവിന് സ്ഥലം, ഭാഗം ഉണ്ടെന്ന വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതാണ് K. N. M മുഖപത്രമായ 'അൽമനാർ' എഴുതുന്നു : "അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം, മുതലായ വല്ലതും ഉണ്ടെന്നു വിശ്വസിക്കുക. മുഹമ്മദ്‌ നബിക്ക് ശേഷം വല്ല പ്രവാചകരും ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി ) ഉദാഹരണമായെടുക്കാം " (അൽമനാർ 1952 ജനുവരി 20)

അല്ലാഹുവിന് ഭാഗമുണ്ട്


അല്ലാഹുവിന് രണ്ടു ഭാഗം ഉണ്ടെന്നും രണ്ടു ഭാഗവും  ഒരു ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം. 'അൽമനാർ ' എഴുതുന്നു :

 "അല്ലാഹുവിന്റെ ഇരു കൈകളും (ഇരുഭാഗവും ) വലതു ഭാഗമാണ്. " (അൽമനാർ 2004 ഡിസംബർ, പേജ് 36) 1952ലെ കുഫ്ർ 2004ൽ തൗഹീദാകുന്നു .

ചോദ്യം :1

 1952ൽ അല്ലാഹുവിന് ഭാഗം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്‌റാണെന്നതിനും 2004ൽ അല്ലാഹുവിന് രണ്ടു ഭാഗമുണ്ടെന്നും രണ്ടും വലതു  ഭാഗമാണെന്നും വിശ്വസിക്കലാണ്  തൗഹീദ്  എന്നതിനും ഖുർആനിൽ രേഖയുണ്ടോ ??
2.
കാല പഴക്കം കൊണ്ട് ദൈവ വിശ്വാസത്തിൽ മാറ്റം വരുമോ ??
3.
മാറ്റം വന്നുവെന്നു വ്യക്തമായ സ്ഥിതിക്ക് മൗലവിമാരുടെ അഖീദ ശെരിയല്ലെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ ??..


സംശയനിവാരണം ഗ്രൂപ്പ്

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....