Sunday, March 11, 2018

മറഞ്ഞ കാര്യം അറിയൽ -ഉമർ(റ) മുശ് രിക്കൊ

ഉമർ(റ) മുശ് രിക്കൊ..?
🔺🔺🔺🔺🔺🔺🔺🔺


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
👇✅📝
വഹാബികളുടെ ആദർശപ്രകാരം കേരളത്തിലെ സുന്നികൾ മാത്രമല്ല സ്വഹാബികൾ വരെ മുശ് രിക്കുകളും വിഗ്രഹാരാധകരുമാണ്.

കെ.എൻ.എം മുഖപത്രമായ വിചിന്തനം വാരികയിൽ മൗലവിമാർ പഠിപ്പിക്കുന്നു:
ഇലാഹാണെന്ന് വിശ്വസിക്കാതെ അയാൾക്ക്(വലിയ്യിന്)അദൃശ്യമറിയുമെന്നും മക്കത്തു പോയ ഔലിയക്ക് മുക്കത്ത് നടക്കുന്ന സംഭവങ്ങൾ ടി.വി പോലുള്ള മാധ്യമങ്ങളില്ലാതെ കാണാൻ കഴിയുമെന്ന് വിശ്വസിച്ചാലും ശിർക്കാകും.
       
       വിചിന്തനം 2006
       മാർച്ച് 3,പേജ്11

സലാം സുല്ലമി എഴുതുന്നു:
"മനുഷ്യന്റെ കേൾവിശക്തിക്കും കാഴ്ചശക്തിക്കും പരിധികളുണ്ട്.
ഈ പരിധികൾക്ക് അപ്പുറം സ്ഥിതിചെയ്യുന്ന മനുഷ്യരെ ആധുനിക ഉപകരണങ്ങളും മറ്റും ഇല്ലാതെ വിളിച്ച് സഹായം തേടുന്നത് ഇസ്‌ലാം വിഗ്രഹാരാധനയായിക്കാണുന്നു."

       ഇസ്‌ലാം മൗലിക
       പഠനങ്ങൾ.പേജ്:178.

എന്നാൽ ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ തന്നെ നബി(സ)യും സ്വഹാബികളും മഹത്തു ക്കളും മറ്റുള്ളവരെ സഹായിചിട്ടുണ്ടെന്ന സത്യം മൗലവിമാർക്കറിയാഞ്ഞിട്ടല്ല.സത്യത്തെ മൂടി വെച്ച് അസത്യം പ്രചരിപ്പിക്കുക എന്ന് മാത്രം ഒപ്പം മഹാന്മാരെ നിസ്സാരപ്പെടുത്തലും.

മൂന്നാം ഖലീഫ ഉമർ(റ)ന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം മൗലവിമാർ തന്നെ രേഖപ്പെടുത്തിയത് നമുക്ക് വായിക്കാം.

കെ.എം മൗലവി എഴുതുന്നു:
"ഉമർ(റ)നെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു:അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച്ച ദിവസം ഖുതുബ ഒതുമ്പോൾ യാ..സാരിയാ.. അൽ ജബൽ(സാരിയതേ..ആ പാർവ്വത്തിന്മേൽ കയറുക) എന്ന് പറഞ്ഞു.ഉമർ(റ)വിന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ കേട്ടു. ആ പർവ്വതത്തിൽ മറഞ്ഞിരുന്ന ശത്രുക്കളിൽ നിന്ന് തൽക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു.രക്ഷ പ്രാപിച്ചു. ഈ അസർ(സംഭവം)സ്വഹീഹായ രിവായത്(റിപ്പോർട്ട്)കൊണ്ട്
സുബൂത്തായി(സ്ഥിരപ്പെട്ടി)ട്ടുള്ളതാണ്."

അൽ വിലായ: വൽ കറാമ:
    കെ.എം.മൗലവി,പേജ് 32

പ്രസിദ്ധീകരണം;
കേരള ജം ഇയ്യത്തുൽഉലമ
(മുജാഹിദ് പണ്ഡിത സഭ)

ചിന്തിക്കുക, മൗലവിമാർ ആരെയൊക്കെയാണ് വിഗ്രഹാരാധാരാക്കിയതെന്ന് ?

✍🏻 aboohabeeb payyoli
▪▪🔺🔺🔸🔸🔹🔹
ഉടൻ പുറത്തിറങ്ങുന്നു..

വഹാബികളുടെ
        150
വൈരുധ്യങ്ങൾ

➖➖➖➖➖➖➖➖

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....