Thursday, February 15, 2018

ബർകത്തെടുക്കലും ശിർക്കും തൗഹീദുമാക്കി തമ്മിലടിക്കുന്ന വഹാബിയും!

 ബർകത്തെടുക്കലും ശിർക്കും തൗഹീദുമാക്കി തമ്മിലടിക്കുന്ന വഹാബിയും!

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഒരു വിഷയത്തിൽ ശിർക്ക് ആരോപിക്കാനും ,അതേ വിഷയം തന്നെ തൗഹീദാണെന്നു സ്ഥിരപ്പെടുത്താനും ഒരേ പ്രസിദ്ധീകരണമാണ് വഹാബികൾ ഉപയോഗപ്പെടുത്തുന്നത്![ലോകാത്ഭുതങ്ങളിലേറ്റവും പുതിയത്!]


ഒരുദാഹരണം നോക്കൂ..


തബറുക്(ബർകത്തെടുക്കൽ).


നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു

(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി  പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)

പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)


ശബാബിൽ തന്നെ മറ്റൊരു സുല്ലമി ഇങ്ങനെ കൂടി എഴുതി:"നബി (സ) യുടെ തിരു ശേഷിപ്പുകളായ വിയർപ്പ്,മുടി,വസ്ത്രം തുടങ്ങിയ വസ്തുക്കൾക്ക് മറ്റുള്ളവർക്ക് ബർകത് നല്കുകയെന്നത് സാധാരണ നിലയിൽ സാധ്യമല്ല.മറിച്ചു, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്."(ശബാബ് 2011 ഒക്ടോ:21പേജ്28.)


എന്നാൽ അതേ ഗ്രൂപ്പിൽ പെട്ട മറ്റൊരു മൗലവി യാണ് സി.പി ഉമർ സുല്ലമി അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു

:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."

(ശബാബ്.2010 നവംബർ 12.പേജ് 31).


ഇത് രണ്ടും ഈ മൗലവിമാർ എഴുതിയത് ശബാബ് വാരികയിൽ!.

ഇത്  മുജാഹിദ് പ്രവർത്തകർ തന്നെ വായിക്കുന്നു.

എന്നിട്ടും ഈ വിശ്വാസ വൈരുദ്ധ്യം എല്ലാ പ്രവർത്തകർക്കും മനസ്സിലാകുന്നില്ല എന്ന് വരുമ്പോൾ......ഇവർ മത പ്രചാരകരല്ല;നാശിനികളാണ്- എന്നാണ് പൊതു ജനം വീക്ഷിക്കുന്നത് .മനസ്സിലായവരാകട്ടെ, താത്കാലിക ആശ്വാസം എന്ന നിലക്ക് - തൗഹീദിന്റെ പേരിൽ തല്ലിപ്പിരിഞ്ഞ [?] മറ്റേതെങ്കിലും ഗ്രൂപ്പിലേക്ക്‌ കൂടുമാറ്റും. പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്നതാണവിടത്തെ അവസ്ത.കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ!.


സുന്നികളുടെ വിശ്വാസമാണ് ശെരി- എന്ന് പറയുന്ന [ മൗലവിമാർക്കിത് വരെ ശിർക്കും തൗഹീദും തിരിഞ്ഞിട്ടില്ല!] അണികളുടെ എണ്ണം കൂടി വരുന്നു എന്നത് ,മൗലവിമാർ എത്ര കാലം മൂടി വക്കും! മാറ്റുവിൻ ചട്ടങ്ങളെ..... അല്ലെങ്കിലത് അണികളെത്തന്നെ മാറ്റിടും!കയ്യും കാലുമുള്ള ,കയറുകയും ഇറങ്ങുകയും ചെയ്യുന്ന അല്ലാഹുവിനെ ,മേലാൽ പൊതുസമൂഹത്തിൽ അവതരിപ്പിക്കരുതെന്ന് മൗലവിമാരോട് അണികൾ ആവശ്യപ്പെടുന്ന കാലവും വിദൂരമല്ല. ക്ഷമിക്കുന്നതിനുമില്ലേ ഒരതിര് !
കേരളത്തിലെ മുസ്ലിംകളുടെ തൗഹീദ് ശെരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ വഹാബികൾ, ശിർക്ക് പോലും തിരിയാതെ- തമ്മിലടിക്കുമ്പോൾ - പൊതു ജനം മൂക്കത്ത് വിരൽ വക്കുന്നത് സ്വാഭാവികം മാത്രം.ശിർക്കാരോപകർ ശിർക്ക് തിരിയാതെ- തമ്മിലടിച്ച് ,ശിർക്കിന്റെ ഡിമാന്റ് കുറക്കുമ്പോൾ [?] പൊതുജനം ഗ്യാലറിയിലേ ഇരിക്കൂ... ഇവരോടൊപ്പം കളത്തിലിറങ്ങാൻ ,അവരാരും മണ്ടൻമാരല്ല. വാളെടുത്തവൻ വാളാലെ എന്ന ചൊല്ല് വെറുതെയല്ല. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമെന്ന് കേട്ടിട്ടുണ്ട്.ശിർക്ക് തിരിയാത്ത വഹാബിയെ ..............?
                   ✍ ഖുദ്സി
[15/02, 4:04 PM] Aas: 🥢🥢🥢🥢🥢🥢🥢🥢🥢🥢🥢

        *മൗലവിയും കെട്ട്യോളും*      
                     7⃣

.......................................................
   _സുല്ലമിയുടെ പേരിലുള്ള അനുസ്മരണ പരിപാടി കഴിഞ്ഞ് വളരെ വൈകി എത്തിയ മൗലവിയോട്_

*കെട്ട്യോള്*: എങ്ങനെയുണ്ടായിരുന്നു പരിപാടി - ?

 *മൗലവി*: സൂപ്പറായിരുന്നു. സുല്ലമി ഒരു സംഭവമായിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത് - ?

 *കെട്ടോള്*:എന്തെല്ലാമായിരുന്നു പരിപാടികൾ - ?

*മൗലവി*: ഞാനാ സ്വാഗതം പറഞ്ഞത് - കിട്ടിയ അവസം മുതലാക്കി സുല്ലമിയുടെ ജീവിതത്തിൽ എനിക്കുണ്ടായ നല്ല അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.
പിന്നെ ഓരോരുത്തരും മാറി മാറി സുല്ലമിയുടെ മഹത്വങ്ങൾ പറയാൻ തുടങ്ങി -സമയം പോയത് അറിഞ്ഞില്ല.

*കെട്ട്യോള്*: ശരി, ഭക്ഷണം എടുക്കട്ടെ - ?

 *മൗലവി*: വേണ്ട. ഒരു ഗ്ലാസ് വെള്ളം മതി, നല്ല സൂപ്പർ കുട്ടൻ ബിരിയാണി ഉണ്ടായിരുന്നു. വന്ന എല്ലാവർക്കും...
പിന്നെ കുടുംബത്തിൻ്റെ നിർബന്ധപ്രകാരം വണ്ടിയുടെ വാടകയും വാങ്ങേണ്ടി വന്നു.

 *കെട്ട്യോള്*: .അപ്പോൾ - മൗലിദും കഴിഞ്ഞു, ഭക്ഷണവും കഴിച്ചു, കൈമsക്കും കിട്ടി - റാഹത്തായി അല്ലേ - ?
     സുന്നികൾ മുത്ത് നബി(സ)യുടെ പേരിൽ നടത്തുമ്പോഴേക്ക്‌, ശിർക്ക് ... ബിദ്അത്ത്.... അനാചാരം-.... നിങ്ങളുടെ മൗലവിയുടേതാകുമ്പോൾ പുണ്യകർമ്മവും. -😂

*മൗലവി.*: 😞 മൗലിദോ - അത് പാടില്ല. ഇത് അതെല്ലല്ലോ - !😩

*കെട്ട്യോള്*: ഇനി ഉരുളണ്ട. 😆 - സംഗതി രണ്ടും ഒന്ന് തന്നെ -
മൗലിദ് എന്ന് പറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കണം.
നബി(സ)യുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ / അൽഭുതങ്ങൾ / മഹത്വങ്ങൾ- പറയലാണ് നബിയുടെ മേലിലുള്ള മൗലിദ് - ഇത് സുല്ലമിയുടേത് ആകാമെന്നും ലോക നേതാവ് മുത്ത് നബിയുടേത് പറ്റൂല എന്നും.

*മൗലവി*: അതിന് - സുന്നികൾ നടത്തും പോലെ അല്ലല്ലോ ഞങ്ങൾ നടത്തിയത് -

*കെട്ട്യോള്*: അത് ശരിയാ- സുന്നികളെക്കാളും ഒരു പടി മുന്നിലാണ് നിങ്ങൾ -
മൈക്ക്‌ കെട്ടി, കുട്ടൻ ബിരിയാണിയും മൂക്കറ്റം തിന്ന് കൈമടക്കും വാങ്ങി പോന്നീലെ - ?

 _മൗലവിക്ക് കാര്യത്തിൻ്റെ ഗൗരവം മനസ്സിലായി-_ _നാളെ സഹ പ്രവർത്തകരോട് ഇതിനെ കുറിച്ച് ചർച്ച ചെയ്യണം_ .   _തൻ്റെ ഭാര്യ പറയുന്നത് യാഥാർത്യമാണെന്ന് തിരിച്ചറിഞ്ഞ് മൗലവി വിഷയം മാറ്റി തൽക്കാലം രക്ഷപ്പെടാൻ ശ്രമിച്ചു._
_
.............................................

അനസ് ശാഫിഈ കാലടി

⚡⚡⚡⚡⚡⚡⚡⚡⚡⚡

No comments:

Post a Comment

അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه ഭാഗം 2

 അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان ال...