ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മന്ത്രിച്ചൂത്തും ഉമിനീർ തെറിപ്പിക്കലും തൗഹീദാക്കി വഹാബികൾ !
◻◼◻◾
മൗലവിമാരും
മന്ത്രിച്ചൂത്തും
ശ്ശ്ശ് ശ് .... ഫൂ.....
🔹🔹🔹🔹🔹🔹🔹🔹
മന്ത്രിക്കുമ്പോൾ ഉമിനീർ പാറ്റി ഊതുന്നതിനെ എങ്ങനെയൊക്കെയായിരുന്നു മൗലവിമാർ പരിഹസിച്ചിരുന്നത് ?
ലോകം തിരിയാത്തവർ,ഖുറാഫികൾ
അന്ധവിശ്വസികൾ,
തനി യാഥാസ്ഥിതികർ,ഹോസ്പിറ്റൽ വേണ്ടല്ലോ ഊതിയാൽ പോരെ....അങ്ങനെ സുന്നികളെ ,പൊതു സമൂഹത്തിനു മുമ്പിൽ പരിഹസിക്കാൻ ഇതൊക്കെ എത്രമാത്രം ഉപയോഗപ്പെടുത്തിയിരുന്നു എന്നൊന്നാലോചിച്ച് നോക്കൂ...
എന്നാലിപ്പോൾ ,ഇതിനെല്ലാം സ്വഹീഹായ ഹദീസുകൾ തന്നെ തെളിവുണ്ടെന്നംഗീകരിച്, അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മൗലവിമാർ!
പ്രമുഖ മുജാഹിദ് നേതാവ് , അബ്ദുൽ ഹഖ് സുല്ലമിയുടെ മകൻ ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:
"പ്രവാചകന്റെ അനുചരന്മാരിൽ ചിലർ ഒരു അറബി ഗോത്രത്തിനടുത്തുകൂടെ ചെന്നു.പക്ഷെ ആ ഗോത്രം ഇവരെ സൽകരിച്ചില്ല. അങ്ങനെയിരിക്കേ ഗോത്രത്തലവനെ തേൾ കുത്തി.അവർ ചോദിച്ചു -നിങ്ങളുടെ കൂടെ വല്ല മറന്നോ മന്ത്രിക്കുന്നവനോ ഉണ്ടോ? സ്വഹാബികൾ പറഞ്ഞു:നിങ്ങൾ ഞങ്ങളെ സൽകരിച്ചില്ലല്ലോ?അതിനാൽ കൂലി നിശ്ചയിച്ചാലല്ലാതെ ഞങ്ങളത് ചെയ്യുകയില്ല.അങ്ങനെ ആട് പ്രതിഫലമായി നിശ്ചയിച്ചു.ഫാതിഹ ഓതുകയും ഉമിനീർ പാറ്റി തുപ്പുകയും രോഗശമനമാവുകയും ചെയ്തു.(ബുഖാരി 5736)
ഉസ്മാനുബിന് അബിൽ ആസ്(റ)പറയുന്നു:
നബി(സ)എന്നെ ത്വാഇഫിലെ ഗവർണ്ണറായി നിയമിച്ചപ്പോൾ എന്റെ നമസ്കാരത്തിൽ ചില തടസ്സ പ്രശ്നങ്ങൾ ഉണ്ടായി.ഞാനെത്ര നമസ്കരിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
ഇത് നബി(സ)യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു അത് പിശാചാണ്. ഇങ്ങോട്ടടുത്തിരിക്ക് ഞാൻ പ്രവാചകന്റെ അടുത്തേക്കിരുന്നു.എന്റെ നെഞ്ചത്തടിക്കുകയും എന്റെ വായയിൽ പാറ്റി തുപ്പുകയും ചെയ്തു.എന്നിട്ട് പറഞ്ഞു:അല്ലാഹു വിന്റെ ശത്രുവേ ഇറങ്ങിപ്പോകൂ.ഇത് മൂന്ന് തവണ ആവർത്തിച്ചു.എന്നിട്ട് പറഞ്ഞു ഇനി നിന്റെ ജോലി തുടങ്ങുക.
സ്വഹീഹ് ഇബ്നുമാജ
2/273,:2858
ഇത്തരം ഹദീസുകളെ കണ്ടില്ലെന്ന് നടിക്കാനും, നമുക്ക് പറ്റില്ലെന്ന് പറഞ് അവഗണിക്കാനും ഹദീസ് നിഷേധികൾക്ക് മാത്രമേ കഴിയൂ."
ജിന്ന്,പിശാച്,സിഹ്ർ
പ്രശ്നങ്ങളും പരിഹാരങ്ങളും.
ഫള്ലുൽ ഹഖ് ഉമരി.
പേജ്:57
✍🏻 ഒരു കാലത്ത്- മന്ത്രിച്ചൂതിയ ഹദീസുകൾക്കെതിരെ ഹാലിളക്കിയതും ,മന്ത്രിക്കുന്നവരെ ശിർക്കൻ ചാപ്പയടിച്ച് നരകത്തിലേക്ക് തള്ളിയതും ,ഇത്തരം ഹദീസുകൾ കാരണം -സഹീഹുൽ ബുഖാരിക്കെതിരെ പടക്കിറങ്ങിയതും-അതു മൂലം മറ്റ് മതക്കാർക്കിടയിൽ ഇസ്ലാമിനെ പരിഹാസപാത്രമാക്കിയതും എന്തിനായിരുന്നെന്ന് ആരോട് ചോദിക്കും? .....ഇതിന്റെ പേരിൽ മൗലവിമാർ മുശ്രിക്കാക്കിയ സുന്നികൾ[മരിച്ച് പോയവർ] ഈ നിലപാടു മാറ്റത്തിലൂടെ ഓട്ടോമാറ്റിക്കായി മുസ്ലിമാകുമോ?............... അങ്ങിനെയെങ്കിൽ ,മുശ്രിക്കായി [?] മരിച്ചവർ - മരണ ശേഷം മുസ്ലിമാകുന്ന ഗുട്ടൻസ് എന്താണ് ?....ഏതായാലും പ്രസ്തുത ഗുട്ടൻസ് ഫിർഔനും അബൂജഹലുമൊന്നുമറിയണ്ട !...... അവരും- ഇതു പോലെ മുസ്ലിമായാലോ?..........
◾◾◾◾◾◾◾◾😀😀😀
No comments:
Post a Comment