Skip to main content

പലിശ

*
പലിശ "
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഹറാമിലൂടെ വളർന്നു വരുന്ന ശരീരം നരകമല്ലാതെ അർഹിക്കുന്നില്ല.*
*_(ഹദീസ്)_*

_🔹NRI ലോൺ..._
_🔸ഗാർഹിക ലോൺ..._
_🔹വിദ്യാഭ്യാസ ലോൺ..._
_🔸വാഹന ലോൺ..._
_🔹വിവാഹ ലോൺ..._
_🔸ബൈക്ക് ലോൺ..._
_🔹സ്വർണ്ണം പണയപ്പലിശ..._
_🔸കൂട്ടു പലിശ..._

*❓❓❓ഫലമോ...*
_✈ബറക്കത്തില്ലാ പ്രവാസം..._
_🏡ബറക്കത്തില്ലാ വീട്..._
_🚗ബറക്കത്തില്ലാ വാഹനം..._
_(കാർ, ഓട്ടോ, ബൈക്ക് etc...)_
_🍚ബറക്കത്തില്ലാ ഭക്ഷണം..._
_⚙ബറകത്തില്ലാത്ത ജോലി..._
_💞ബറക്കത്തില്ലാ ദാമ്പത്യം..._
_👨‍👨‍👧‍👧ബറക്കത്തില്ലാ മക്കൾ..._

*😰പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം...*

_ഇനിയും ബേങ്ക് ലോണുകളുടെയും വാഹന, കൃഷി, ഹോം ലോണുകളുടെയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍....._

*🔥പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം..!*

*❓ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ..?*
*അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു എന്നറിഞ്ഞാല്‍ അയാളുടെ വീട് ആളുകള്‍ തകര്‍ക്കില്ലേ...*
*❓പക്ഷെ അതിനേക്കാള്‍ വലിയ പാപമായ പലിശയെ ലാഘവത്തോടെ ആളുകള്‍ നോക്കിക്കാണുന്നത് എന്തുകൊണ്ട്...*

*🔥36 തവണ വ്യഭിചരിക്കുന്നതിനെക്കാള്‍ വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും...*

*عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية*
_അബ്ദുല്ലാഹി ബ്നു ഹന്‍ള്വല(റ) പറയുന്നു:_
*മുത്ത്നബിﷺ പറഞ്ഞു:*
അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്.
(📗അഹ്‘മദ്)

*ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ ഏറ്റവും വൃത്തിഹീനമായ ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്...*
*പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനെക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം...*

*عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه*
_അബൂഹുറയ്റ(റ) നിവേദനം:_
*മുത്ത്നബിﷺ പറഞ്ഞു:*
പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ്.
(📘ബയ്ഹഖി)

*❓പക്ഷേ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു...*

നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ പലിശയുമായി ഇടപെടുന്നതോടൊപ്പം അയാള്‍ പള്ളി സെക്രട്ടറി വരെ ആയേക്കാം...

 അല്ലേ..!

❓ഒരുപാട് അനുഭവങ്ങള്‍ നമുക്കുണ്ട് താനും. എന്തുകൊണ്ട്...
❓വ്യഭിചാരത്തെ അതൊരു വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടു നില്‍ക്കുന്ന പലരും പലിശയെ ലാഘവത്തോടെ കാണുന്നത് എന്തുകൊണ്ട്...

❓തെറ്റുകളെയും അവയുടെ ഗൗരവത്തെയും മനസ്സിലാക്കുന്നിടത്ത് നമുക്ക് പാളിച്ച സംഭവിച്ചോ...

*ഇമാം മാലിക്(റ) പറയുന്നു:*
_അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു. കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയെക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല._

കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകരും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല. എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു...

*അല്ലാഹു പറയുന്നു:*

*يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ۞*
*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ۞*
_സത്യവിശ്വാസികളെ.., നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന പലിശയില്‍ നിന്നും പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്._
(📖അല്‍ബഖറ: 278, 279)

*പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് മുത്ത്നബിﷺയുടെ ഹദീസില്‍ കാണാം...*

*عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ*
_ജാബിര്‍ ബിന്‍ അബ്ദുല്ലാഹ്(റ) നിവേദനം:_
 മഹാൻ പറഞ്ഞു:
പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും) അത് എഴുതി വെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവരെയും മുത്ത്നബിﷺ ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ്.
(📗മുസ്‘ലിം)

*നിറുത്താം ഈ ഏർപ്പാട്...*
*ഉള്ളതുകൊണ്ട് റബ്ബിന്റെ തൃപ്തിയോടെ ജീവിക്കാം...*

*❓താത്കാലിക ആയുസ്സല്ലെയുള്ളൂ...*
*❓പിന്നെന്തിനീ ആക്രാന്തം...*

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...