Monday, June 9, 2025

ശരീഅത്ത് തള്ളുന്ന ത്വരീഖത്ത് തള്ളാണ്*الطريقة بلا شريعة

 *ശരീഅത്ത് തള്ളുന്ന ത്വരീഖത്ത് തള്ളാണ്*



"..നിങ്ങൾ ളാഹിർ ശരീഅത്തിന്റെ വാഹകരായ പണ്ഡിതന്മാരെ ബഹുമാനിക്കണം. ഔലിയാഇനെയും ആരിഫീങ്ങളെയും ബഹുമാനിക്കും പോലെ തന്നെ ആദരിക്കണം. കാരണം, ശരീഅതിന്റെ വിധിവിലക്കുകൾ ജനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. അതിലൂടെ തന്നെയാണല്ലോ റബ്ബിലേക്ക് ചേരാൻ കഴിയുക. അതൊഴിവാക്കിയിട്ടുള്ള ഒരു ത്വരീഖതിനും പ്രയോജനമില്ല തന്നെ.."

عظموا شأن الفقهاء والعلماء، كتعظيمكم شأن الأولياء والعرفاء. فإن الطريق واحد، وهؤلاء وراث ظاهر الشريعة، وحملة أحكامها الذين يعملونها الناس، وبها يصل الواصلون إلى الله، إذ لا فائدة بالسعي والعمل على الطريق المغاير للشرع. اه‍ (البرهان المؤيد - ص: ٧٧)


സ്വൂഫിയാക്കളുടെ ചെയ്തികൾ ശറഇന്റെ നിയമങ്ങൾക്ക് എതിരായാൽ, അത് സ്വീകാര്യമല്ല. മഹാൻ പറയുന്നു:


كل الآداب منحصرة في متابعة النبي صلى الله تعالى عليه وسلم قولا وفعلا وحالا وخلقا، زنوا أقواله وأفعاله وأحواله وأخلاقه بميزان الشرع. اه‍ (البرهان المؤيد - ص: ٢٦)


"..എല്ലാ അദബുകളും തിരുനബി(സ്വ) തങ്ങളെ വാക്കിലും പ്രവൃത്തിയിലും ഹാലിലും സ്വഭാവത്തിലും അനുദാവനം ചെയ്യുന്നതിൽ മാത്രമാണ്. അത്കൊണ്ട് സ്വൂഫികളുടെ വാക്കും പ്രവൃത്തിയും എല്ലാം ശറഇന്റെ അളവുകോൽ വെച്ച് പരിശോധിക്കേണ്ടതാണ്..."


ഇനി, ശരീഅതിന്റെ നിയമങ്ങൾക്കെതിരായി ചെയ്യുന്നത് കണ്ടാൽ ഉലമാഇന് അതിനെ എതിർക്കൽ ബാധ്യതയുമാണ്. ഇക്കാര്യം ഇമാം ശഅ്റാനീ(റ) പറയുന്നുണ്ട്:


وقال في الفتوحات: اعلم أن ميزان الشرع الموضوعة في الأرض هي ما بأيدي العلماء من الشريعة، فمهما خرج ولي من ميزان الشرع المذكورة مع وجود عقل التكليف وجب الإنكار عليه. فإن غلب عليه حاله سلمنا له حاله. ا

(اليواقيت والجواهير للإمام الشعراني - ص: ٥٤)

"..ശറഇന്റെ അളവുകോൽ, ശരീഅതിന്റെ ഉലമാക്കൾ നിലനിർത്തിപ്പോരുന്ന കാര്യങ്ങൾ തന്നെയാണ്. അവ അനുസരിക്കാനുള്ള ബുദ്ധിയുണ്ടായിരിക്കെ, ശറഇന്റെ നിയമങ്ങൾക്കെതിര് കാണിച്ചാൽ അതിനെ തടയണം. അല്ലാഹുവിൽ ലയിച്ച് സാമാന്യ ബുദ്ധി നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ പിന്നെ അയാളുടെ വഴിക്ക് വിടണം.."


Aslam Kamil Saquafi parappanangadi


അർവാഹുകളുടെ ലോകം

 📚

*അർവാഹുകളുടെ ലോകം*

അഷ്റഫ് സഖാഫി പള്ളിപ്പുറം 

_______________________________



{ وَضَرَبَ ٱللَّهُ مَثَلࣰا لِّلَّذِینَ ءَامَنُوا۟ ٱمۡرَأَتَ فِرۡعَوۡنَ إِذۡ قَالَتۡ رَبِّ ٱبۡنِ لِی عِندَكَ بَیۡتࣰا فِی ٱلۡجَنَّةِ وَنَجِّنِی مِن فِرۡعَوۡنَ وَعَمَلِهِۦ وَنَجِّنِی مِنَ ٱلۡقَوۡمِ ٱلظَّـٰلِمِینَ }

[Surah At-Taḥrīm: 11]


          ഫിർഔനിന്റെ തോഴിയായിരിക്കെ തന്നെ വിശ്വാസിയായവരാണ് മാശിത്വ ബീവി. ഒരിക്കൽ ഫിർഔനിന്റെ മകളുടെ മുടി ചീകി കൊടുക്കുന്ന അവസരത്തിൽ മാശിത്വ ബീവിയുടെ കൈകളിൽ നിന്നും ചീർപ്പ് നിലത്ത് വീണു. അപ്പോൾ മഹതി പറഞ്ഞു: "അല്ലാഹുവിനെ അവിശ്വസിച്ചവർക്ക് നാശം!"

ഇത് കേട്ടപ്പോൾ ഫിർഔനിന്റെ മകൾ ചോദിച്ചു:"എൻ്റെ പിതാവല്ലാതെ നിങ്ങൾക്ക് മറ്റൊരു റബ്ബ് ഉണ്ടോ?!"

ഇതു കേട്ടപ്പോൾ 'എൻ്റെയും നിൻ്റെ പിതാവിൻ്റെയും എല്ലാ വസ്തുക്കളുടെയും റബ്ബ് അല്ലാഹുവാണ്' എന്ന് മാശിത്വ ബീവി പ്രതികരിച്ചു.


തുടർന്ന് ഫിർഔനിന്റെ മകൾ വിവരം ഫിർഔനിനെ അറിയിക്കുകയും മാശിത്വ ബീവിക്ക് ഫിർഔൻ കഠിന ശിക്ഷ നൽകുകയും ചെയ്തു. ശിക്ഷയായി തൻ്റെ രണ്ടു മക്കളെ വധിച്ചപ്പോഴും ആ രണ്ട് മക്കളുടെ ആത്മാക്കൾ മഹതിയോട് വന്നു പറഞ്ഞു: "ഉമ്മാ, നിങ്ങൾ ക്ഷമിക്കുക, നിങ്ങൾക്ക് അല്ലാഹുവിങ്കൽ ധാരാളം പ്രതിഫലങ്ങളുണ്ട്." 

ഈ മക്കളുടെ സംസാരം കേട്ട് ഫിർഔനിന്റെ ഭാര്യ ആസിയ ബീവി ഇസ്ലാം സ്വീകരിച്ചു. തുടർന്ന് കൊടിയ പീഡനങ്ങൾ നൽകി ഫിർഔൻ മാശിത്വ ബീവിയെ വധിച്ചപ്പോൾ മഹതിക്ക് അള്ളാഹു സ്വർഗ്ഗലോകത്തൊരുക്കിയ ബഹുമതികൾ ആസിയ ബീവി കാണുകയും അവരുടെ ഈമാൻ വർദ്ധിക്കുകയും ചെയ്തു.


പിന്നീട് ആസിയ ബീവി ഇസ്ലാം പുൽകിയ വിവരം ഫിർഔൻ അറിഞ്ഞപ്പോൾ അവരെ ശക്തമായ പീഡനത്തിനിരയാക്കി. വലിയ ആണികളിൽ തറച്ചുള്ള പീഡനങ്ങൾക്കിടയിലും ഈമാനിന്റെ മാധുര്യമറിഞ്ഞ മഹതി പുഞ്ചിരിച്ചുകൊണ്ട് رَبِّ ٱبۡنِ لِی عِندَكَ بَیۡتࣰا فِی ٱلۡجَنَّةِ 

(എൻ്റെ രക്ഷിതാവേ, നിന്റെ സ്വർഗലോകത്ത് എനിക്കും നീ ഒരു ഉന്നത ഭവനം തയ്യാറാക്കണേ) എന്ന് പറഞ്ഞുകൊണ്ടാണ് ഈ ലോകത്ത് നിന്ന് പിരിയുന്നത്.


അചഞ്ചലമായ വിശ്വാസത്തിന് ഉപമയായി ഖുർആൻ അവതരിപ്പിച്ച ആസിയ ബീവിയുടെ ഈമാനിന്റെ പിന്നാമ്പുറങ്ങൾ നോക്കുമ്പോൾ മുമ്പേ വിടപറഞ്ഞ ആത്മാക്കളുമായുള്ള ആത്മീയ ബന്ധത്തിന്റെ പൊരുത്തം നമുക്ക് കാണാം. തഫ്സീറുബ്നു കസീർ വിവരിച്ച ഈ സംഭവത്തിൽ നിന്നും മരണാനന്തരവും വിശ്വാസികളുടെ ആത്മാവുകൾ പരസ്പരം സംഗമിക്കുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം യാഥാർത്ഥ്യമാണെന്ന് നമുക്ക് മനസ്സിലാക്കാം.


عَنْ أَبِي الْعَالِيَةِ قَالَ: كَانَ إِيمَانُ امْرَأَةِ فِرْعَوْنَ مِنْ قَبْلِ إِيمَانِ امْرَأَةِ خَازِنِ فِرْعَوْنَ، وَذَلِكَ أَنَّهَا جَلَسَتْ تُمَشِّطُ ابْنَةَ فِرْعَوْنَ فَوَقَعَ الْمُشْطُ مِنْ يَدِهَا فَقَالَتْ: تَعِسَ مَنْ كَفَرَ بِاللَّهِ! فَقَالَتْ لَهَا بنت فِرْعَوْنَ: وَلَكِ رَبٌّ غَيْرُ أَبِي؟ قَالَتْ: رَبِّي وَرَبُّ أَبِيكِ وَرَبُّ كُلِّ شَيْءٍ اللَّهُ، فَلَطَمَتْهَا بنت فرعون وضربتها وأخبرت أباها، فأرسل فرعون إليها فَقَالَ:

تَعْبُدِينَ رَبًّا غَيْرِي؟ قَالَتْ: نَعَمْ رَبِّي وَرَبُّكَ وَرَبُّ كُلِّ شَيْءٍ اللَّهُ وَإِيَّاهُ أَعْبُدُ، فعذبها فرعون وأوتد لها أوتادا فشد يديها ورجليها وأرسل عليها الحيات، فكانت كَذَلِكَ، فَأَتَى عَلَيْهَا يَوْمًا فَقَالَ لَهَا:

مَا أَنْتِ مُنْتَهِيَةٌ؟ فَقَالَتْ لَهُ: رَبِّي وَرَبُّكَ وَرَبُّ كُلِّ شَيْءٍ اللَّهُ.

فَقَالَ لَهَا: إِنِّي ذَابِحٌ ابْنَكِ فِي فِيكِ إِنْ لَمْ تَفْعَلِي فَقَالَتْ لَهُ: اقْضِ مَا أَنْتَ قَاضٍ، فَذَبَحَ ابْنَهَا فِي فِيهَا، وَإِنَّ رُوحَ ابْنِهَا بَشَّرَهَا فَقَالَ لَهَا: أَبْشِرِي يَا أُمَّهْ فَإِنَّ لَكِ عِنْدَ اللَّهِ مِنَ الثَّوَابِ كَذَا وَكَذَا، فَصَبَرَتْ ثُمَّ أَتَى عَلَيْهَا فِرْعَوْنُ يَوْمًا آخَرَ فَقَالَ لَهَا مِثْلَ ذَلِكَ، فَقَالَتْ لَهُ مِثْلَ ذَلِكَ، فَذَبَحَ ابْنَهَا الْآخَرَ فِي فِيهَا، فَبَشَّرَهَا رُوحُهُ أَيْضًا وَقَالَ لَهَا: اصْبِرِي يَا أُمَّهْ فَإِنَّ لَكِ عِنْدَ اللَّهِ مِنَ الثَّوَابِ كَذَا وَكَذَا، قَالَ:وَسَمِعَتِ امْرَأَةُ فِرْعَوْنَ كَلَامَ رُوحِ ابْنِهَا الْأَكْبَرِ ثُمَّ الْأَصْغَرِ، فَآمَنَتِ امْرَأَةُ فِرْعَوْنَ وَقَبَضَ اللَّهُ رُوحَ امْرَأَةِ خَازِنِ فِرْعَوْنَ، وَكَشَفَ الْغِطَاءَ عَنْ ثوابها وَمَنْزِلَتِهَا وَكَرَامَتِهَا فِي الْجَنَّةِ لِامْرَأَةِ فِرْعَوْنَ حَتَّى رأت، فازدادت إيمانا ويقينا وتصديقا فأطلع الله فِرْعَوْنُ عَلَى إِيمَانِهَا فَقَالَ لِلْمَلَإِ: مَا تَعْلَمُونَ مِنْ آسِيَةَ بِنْتِ مُزَاحِمٍ؟ فَأَثْنَوْا عَلَيْهَا فَقَالَ لَهُمْ: إِنَّهَا تَعْبُدُ غَيْرِي، فَقَالُوا لَهُ: اقْتُلْهَا.

فَأَوْتَدَ لَهَا أَوْتَادًا فَشَدَّ يَدَيْهَا وَرِجْلَيْهَا فَدَعَتْ آسِيَةُ رَبَّهَا فَقَالَتْ رَبِّ ابْنِ لِي عِنْدَكَ بَيْتاً فِي الْجَنَّةِ فَوَافَقَ ذَلِكَ أَنْ حَضَرَهَا فِرْعَوْنُ، فَضَحِكَتْ حِينَ رَأَتْ بَيْتَهَا فِي الْجَنَّةِ، فَقَالَ فِرْعَوْنُ: أَلَا تَعْجَبُونَ مِنْ جُنُونِهَا إِنَّا نعذبها وهي تضحك، فقبض الله روحها في الجنة رضي الله عنها.

_تفسير ابن كثير

70000 തഹ് ലീൽ📿

 മരിച്ചവർക്ക്70000 തഹ് ലീൽ📿


*🍃🌾സ്വർഗത്തിന്റെ താക്കോൽ🗝( لا اله الا الله)*

🍂🌺🍂🌺🥀🥀🍂🌺🍂🌺


*🖼📿70000 തഹ് ലീൽ📿🖼*


     *തഹ് ലീൽ (لا اله الا الله) എഴുപതിനായിരം തവണ ചൊല്ലി ഒരു കോഴ്സ് പൂർത്തീകരിച്ചാൽ പാപമുക്തനാവുമെന്നും മറ്റൊരാൾക്ക് വേണ്ടി ചൊല്ലി ഹദ് യ(هدية) ചെയ്താൽ അയാൾക്ക് പാപമോചനം സിദ്ധിക്കുമെന്നും ചില മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.*


    *ശൈഖ് മുഹ് യുദ്ദീനു ബ്നു അറബി (റ) അവർകൾ പറയുന്നു:*

 

    *ഒരാൾ 70000 തവണ لا اله الا الله  ചൊല്ലിയാൽ അയാൾക്ക് പാപമോചനം ലഭിക്കും, മറ്റൊരാൾക്ക് വേണ്ടി ചൊല്ലിയാൽ അയാൾക്കും പാപമോചനം ലഭിക്കും. എന്ന് നബി(സ്വ) പ്രസ്താവിച്ചതായി ഒരു ഹദീസ് എനിക്ക് ലഭിച്ചു.*


    *അങ്ങനെ പ്രസ്തുതയെണ്ണം തഹ് ലീൽ ഞാൻ പൂർത്തീകരിച്ചു. ചൊല്ലിത്തീർന്നുവെന്നല്ലാതെ ഒരാളെയും പ്രത്യേകമായി ഉദ്ദേശിച്ചില്ല.*


   *അങ്ങനെയിരിക്കെ ചില കൂട്ടുകാരോടൊപ്പം ഒരു സദ്യക്ക് പങ്കെടുത്തു.ദിവ്യ വെളിപ്പാട് കൊണ്ട് പ്രസിദ്ധനായ ഒരു യുവാവ് അക്കൂട്ടത്തിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അയാൾ പരസ്യമായി വിലപിക്കുകയുണ്ടായി. ഞാൻ അദ്ദേഹത്തോട് കാരണമന്വേഷിച്ചു.*


   *"എന്റെ മാതാവിനെ ശിക്ഷയിലായിട്ടു ഞാൻ കാണുന്നു." യുവാവ് വിലാപ കാരണം വെളിപ്പെടുത്തി.*


    *അപ്പോൾ ഞാൻ ചൊല്ലി വെച്ച 70000 തഹ് ലീൽ ആ സ്ത്രീക്കു ദാനം ചെയ്തതായി ഞാൻ മനസ്സിൽ കരുതി.*


    *താമസം വിനാ ആ യുവാവ് ചിരിച്ചു കൊണ്ട് പറഞ്ഞു: തീർച്ചയായും മാതാവിനെ ഇപ്പോൾ നല്ല അവസ്ഥയിൽ ഞാൻ കാണുന്നുണ്ട്.*

 

   *ശൈഖ് ഇബ്നു അറബി (റ) പറയുന്നു:*


     *അങ്ങനെ അയാളുടെ വെളിപ്പാടിന്റെ സാധുത മുഖേന ആ ഹദീസിന്റെ സുബദ്ധത എനിക്കു മനസ്സിലായി.*


   *ഹദീസിന്റെ സുബദ്ധതയിലൂടെ അയാളുടെ വെളിപ്പാടിന്റെ സാധുതയും എനിക്കു ബോധ്യപ്പെട്ടു.*


*(മിർഖാതുൽ മഫാതീഹ് ശർഹു മിശ്കാത്തുൽ മസ്വാബീഹ് 3/98)*'


قال الشيخ محيي الدين بن العربي: أنه بلغني «عن النبي صلى الله عليه وسلم أن من قال: لا إله إلا الله سبعين ألفًا غفر له، ومن قيل له غفر له أيضًا» ، فكنت ذكرت التهليلة بالعدد المروي من غير أن أنوي لأحد بالخصوص، بل على الوجه الإجمالي، فحضرت طعاما مع بعض الأصحاب، وفيهم شاب مشهور بالكشف، فإذا هو في أثناء الأكل أظهر البكاء فسألته عن السبب فقال: أرى أمي في العذاب فوهبت في باطني ثواب التهليلة المذكورة لها فضحك وقال: إني أراها الآن في حسن المآب، قال الشيخ: فعرفت صحة الحديث بصحة كشفه، وصحة كشفه بصحة الحديث."مرقاة المفاتيح باب ما علي المؤموم


Sunday, June 8, 2025

അറഫ നോമ്പ് എന്നാണ് ?

 *ചോദ്യം:* 2️⃣2️⃣7️⃣1️⃣


അറഫ നോമ്പ് എന്നാണ് ?


ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫ നോമ്പ് പിടിക്കേണ്ടതെന്ന് ചിലർ പറയുന്നു. വസ്തുത എന്ത്?


അറഫ ദിവസത്തിൻ്റെ പ്രത്യേകത എന്താണ്?


അറഫ നോമ്പിൻ്റെ പ്രത്യേകത എന്താണ്?


ഹജ്ജാജിമാർക്ക് അറഫാ നോമ്പ് സുന്നത്തുണ്ടോ?


അറഫ നോമ്പിൻ്റെ കൂടെ ഫർള് നോമ്പ് നഷ്ടപ്പെട്ടവർക്ക് അതും കരുതാമോ?


 *ഉത്തരം:* 


 ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫ ദിവസമാണ്. 

(ശർവാനി: 3 - 454)


 ഹജ്ജാജിമാർക്കും രോഗികൾക്കും യാത്രക്കാർക്കും ഒഴികെ  അന്ന് നോമ്പ് പിടിക്കൽ ശക്തിയായ സുന്നത്താണ് .

(തുഹ്ഫ: 3/454)

(ഫത്ഹുൽ മുഈൻ പേജ്:109,)

(മുഗ്നി: 1/446 )


 ദുൽഹിജ്ജ ഒമ്പതിനാണ് അറഫാ നോമ്പ്

(തുഹ്ഫ: 3/454, )

(മുഗ് നി :1/446,) (ഫത്ഹുൽ മുഈൻ: പേജ്: 178


നമുക്ക് എന്നാണോ ദുൽഹിജ്ജ ഒമ്പത് അന്നാണ് അറഫ നോമ്പ് നമുക്ക് സുന്നത്തുള്ളത് ( ഹാജിമാർ അറഫയിൽ ഒരു മിച്ചു കൂടുന്ന ദിവസം അല്ല .അത് ചിലപ്പോൾ നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനും ആകാം ചിലപ്പോൾ ഒമ്പതിനുമാകാം .ചില സ്ഥലത്ത് രാത്രിയാകാം. )


അറഫ ദിവസത്തെ നോമ്പ് നോറ്റവന് രണ്ട് വർഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും (മുസ് ലിം)

(ഫത്ഹുൽ മുഈൻ: പേജ്: 178)

(മുഗ് നി :1-446)

(തുഹ്ഫ: 3 - 454)


അറഫ ദിവസത്തെ നോമ്പ് നോറ്റവന് അടുത്ത വർഷം കൂടി ആയുസ് ഉണ്ടാകും എന്ന ഒരു സന്തോഷ വാർത്ത ഇതിൽ നിന്നും മനസിലാക്കാം എന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി അല്ലാമാ സയ്യിദുൽ ബക് രി (റ) ഇ ആനത്തിൽ വിശദീകരിച്ചിട്ടുണ്ട്. (ഇആനത്ത് : 2 / 414, 415 )

 


അറഫ ദിവസത്തേക്കാൾ നരകത്തിൽ നിന്നും അല്ലാഹു മോചിപ്പിക്കുന്ന വേറെ ദിവസമില്ല. 

(മുഗ്നി: 1/446 )


 *നിയ്യത്ത് കരുതുമ്പോൾ*

➖➖➖➖➖➖➖

ദുൽഹിജ്ജ ഒമ്പതിന് രണ്ട് രൂപത്തിൽ നോമ്പ് സുന്നത്തുണ്ട്. അറഫ ദിവസം എന്ന നിലക്കും ദുൽഹിജ്ജ പത്തിൽപെട്ടു എന്ന നിലക്കും

 (ഇആനത്ത് : 2 /415)

(ശർവാനി: 3/455)


അറഫ നോമ്പിന്റെ കൂടെ റമളാനിൽ നഷ്ടപ്പെട്ടു പോയ നോമ്പ് ഖളാഅ് വീട്ടുന്നു എന്നും ദുൽഹിജ്ജ ആദ്യത്തെ ഒമ്പത് ദിവസത്തിൽ പെട്ട ഒരു ദിവസം (ഒന്ന് മുതൽ ഒമ്പത് വരെ നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ ) എന്ന നിലക്ക് അതും കരുതിയാൽ മൂന്നും ലഭിക്കും.



 *ان يوم عرفة أفضل الأيام* 

(حاشية الشرواني ٣/٤٥٤)


 *يسن متأكدا صوم يوم عرفة لغير  حاج لأنه يكفر السنة التي هو فيها والتي بعدها كما في خبر* *مسلم ،وهو تاسع ذي الحجة* 

(فتح المعين ص١٧٨)


 *صيام يوم عرفة احتسب علی الله أنه يكفر السنة التي قبله والسنة التي بعده* ،

 *وهو أفضل الأيام لخبر* *مسلم،مامن يوم أكثر من أن يعتق الله فيه من النار من يوم عرفة* 

 *هذا كله في غير المسافر* *والمريض،أما هما فيسن لهما فطره مطلقا كما نص* *عليه الشافعي في الإملاء* 

(مغني المحتاج ١/٤٤٦)


 *فائدة.قال ابن عباس رضي الله عنه،وهذه بشری بحياة سنة مستقبلة لمن صامه،إذ هو صلی الله عليه وسلم بشر بكفارتها،فدل لصائمه علی الحياة فيها،إذ هو* *صلی الله عليه وسلم لا ينطق عن الهوی،* *ان هو إلا وحي يوحی* 

(اعانة الطالبين ٢/٤١٤٬٤١٥)


 *أن صوم يوم عرفة مطلوب من جهتين كونه من عشر ذي الحجة وكونه يوم عرفة* 

(حاشية الشرواني ٣/٤٥٥)

(اعانة الطالبين ٢/٤١٥)



➖➖➖➖➖➖➖➖➖➖➖

 *ദുആ വസ്വിയ്യത്തോടെ* 

 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ്, മലപ്പുറം)

9846210736

ദുൽ ഹിജ്ജ:08 (വ്യാഴം)

എന്നാണ്‌ അറഫ നോമ്പ്‌?`

 `എന്നാണ്‌ അറഫ നോമ്പ്‌?`


> *❓ചോദ്യം:* അറഫയുടെ സുന്നത്ത്‌ നോമ്പ്‌ ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെയാവണമെന്നും കഴിഞ്ഞ ദുൽഹിജ്ജ മാസത്തിൽ നമ്മൾ അറഫ നോമ്പ്‌ ഹാജിമാർ പെരുന്നാൾ കൊണ്ടാടിയ ദിവസം അനുഷ്‌ടിച്ചത്‌ ശരിയല്ലെന്നും പത്രകോളങ്ങളിലും മറ്റും പരക്കെ വാദവിവാദമുയർന്നിരുന്നു. 'മാസം കാണേണ്ടത്‌ റമളാൻ നോമ്പിനെ പറ്റി മാത്രമാണ്‌ നബി അരുളിയതെന്നും അറഫാനോമ്പിനെ പറ്റി അറഫാ ദിനത്തിലെ നോമ്പ്‌' എന്നാണ്‌ ഹദീസിലെ പ്രയോഗമെന്ന് ചിലർ പ്രശ്‌നമുന്നയിക്കുന്നു. (ഉദാ: ചന്ദ്രിക മാർച്ച്‌ 17) ഒരു ചെറു വിശദീകരണം നൽകി ശറഇന്റെ യഥാർത്ഥ വീക്ഷണം വ്യക്തമാക്കിയാലും.


*✅ഉത്തരം:* ദുൽഹിജ്ജയുടെ ആദ്യത്തെ ഒമ്പത്‌ ദിവസവും നോമ്പനുഷ്‌ടിക്കൽ ബലപ്പെട്ട സുന്നത്താണ്‌. തുഹ്ഫ: 3-454. ഇത്‌ ശരിക്കും പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ നാം ഇവിടെ നോമ്പനുഷ്‌ടിക്കാതിരിക്കുന്നുവെന്ന വൈഷമ്യം മിക്കവാറും അനുഭവപ്പെടാനിടയില്ല. കാരണം, നമ്മുടെ നാട്ടിലെ ദുൽഹിജ്ജ എട്ടിനോ ഒമ്പതിനോ അധിക പക്ഷവും ഹാജിമാർക്ക്‌ അറഫ നാളാകുമല്ലോ. എന്നാൽ പ്രസ്‌തുത ഒമ്പത്‌ ദിവസങ്ങളിൽ ഏറ്റവും ബലപ്പെട്ടതും സുന്നത്ത്‌ നോമ്പുകളിൽ നിന്ന് തന്നെ ഏറ്റവും പുണ്യമുള്ളതുമായ നോമ്പ്‌ അറഫഃ നാളിലെ നോമ്പാണ്‌. തുഹ്ഫ: 3-454. 


അറഫ നാളെന്നാൽ ദുൽഹിജ്ജ ഒമ്പതാം നാൾ എന്നാണുദ്ദേശ്യം. അല്ലാതെ ഹാജിമാർ അറഫയിൽ നിന്ന നാൾ എന്നല്ല. കാരണം അങ്ങനെയാകുമ്പോൾ ഭൂമിയിലെ കുറേയധികം വിശ്വാസികൾക്ക്‌ അറഫ നാളിന്റെ സുന്നത്ത്‌ ശാശ്വതമായി നിഷേധിക്കപ്പെടുകയാവും ഫലം. കാരണം, ഹാജിമാർ അറഫയിൽ നിൽക്കുന്ന പകലിന്റെ നേരം മുഴുവൻ രാത്രിയായി അനുഭവപ്പെടുന്ന മേഖലകളും അവിടെയൊക്കെ വിശ്വാസികളുമുണ്ടല്ലോ. ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ അത്‌ ടി.വി.യിലോ മറ്റോ കണ്ട്‌ മനസിലാക്കുന്നവർ നോമ്പ്‌ നോറ്റ്‌ കൊണ്ട്‌ ഈ കാഴ്ച ആസ്വദിക്കണമെന്നാണ്‌ ആ നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ തൽസമയം മുഴുവൻ രാത്രി ആയതിനാൽ ഇതിന്‌ സാധിക്കാതെ വരുന്നവരോട്‌ ശറ'അ് അനീതി കാണിച്ചുവെന്നാണല്ലോ വരിക. ഭാഗ്യവശാൽ ഇത്തരം ഒരനീതിയുടെ പ്രശ്‌'നം ഇവിടെ ആരോപിക്കാനില്ല. 


ഏത്‌ കാലത്തേക്കും ഏത്‌ മണ്ണിലേക്കും ഏത്‌ സമൂഹത്തിനും ബാധകമായ ഇസ്‌'ലാമിക നിയമം എല്ലാവരോടും (ഹാജിമാരൊഴിച്ച്‌) ദുൽഹിജ്ജ ഒമ്പതിനു പകൽ നോമ്പനുഷ്ടിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ദുൽഹിജ്ജ ഒമ്പതിന്റെ പകൽ അവർക്കെന്നാണോ അന്ന് നോമ്പനുഷ്‌ടിക്കാൻ. അതേസമയം, ഹാജിമാരോട്‌ അവർക്കെന്നാണോ ദുൽ ഹിജ്ജ ഒമ്പതെങ്കിൽ അന്ന് പകൽ നോമ്പനുഷ്‌ടിക്കാതെ അവർ അറഫയിലായിക്കൊള്ളാനും നിർദ്ദേശിച്ചു. ഒരിടത്ത്‌ പകലാവുമ്പോൾ മറുവശത്ത്‌ രാത്രിയാവുന്ന ഭൂമിയുടെ വ്യവസ്ഥ പ്രകാരം ഇങ്ങനെയുള്ള ഐക്യപ്പെടലേ സാധിക്കുകയുള്ളൂ. 


നമുക്ക്‌ തന്നെ നമസ്‌കാരങ്ങളിലും നോമ്പിലുമെല്ലാം മക്കയുമായി ഭൂമിശാസ്‌ത്രപരമായി ഈ ഭിന്നിപ്പ്‌ സാധരണ തന്നെ അനുഭവമാണല്ലോ. നമ്മൾ മഗ്‌രിബ്‌ നമസ്‌കരിക്കുന്നത്‌ ടി. വി. യിൽ കണ്ട്‌ അവിടെയുള്ളവർക്ക്‌ ആ സമയം നമസ്‌കരിക്കാനാവില്ലല്ലോ. ഏതാണ്ട്‌ രണ്ടര മണിക്കൂർ കഴിഞ്ഞ്‌ അവിടത്തെ അസ്‌തമയം ഉറപ്പാകുമ്പോളല്ലേ അവർക്ക്‌ നമസ്‌കരിക്കാനും നോമ്പ്‌ മുറിക്കാനും പറ്റുകയുള്ളൂ. ഈ കുറഞ്ഞ സമയത്തിന്റെ വ്യത്യാസമായത്‌ കൊണ്ട്‌ അത്‌ സാരമാക്കാതെ അവർ അറഫയിൽ സമ്മേളിക്കുന്ന പകൽ നമുക്കും പകലായി ലഭിക്കുന്നുവെന്ന കാര്യം മാത്രം പരിഗണിച്ചാൽ പോരല്ലോ. ആ പകൽ തീർത്തും അനുഭവിക്കാനാകാതെ രാത്രിയിൽ തന്നെ കഴിഞ്ഞുകൂടേണ്ട ഭൂമിയിലെ സഹജീവികളെയും പരിഗണിക്കേണ്ടയോ? 


സ്വാർത്ഥനായ മനുഷ്യൻ തന്റേത്‌ മാത്രം പരിഗണിക്കുമ്പോൽ, അല്ലാഹുവും ശർഉം അറഫ നോമ്പിന്റെ സുന്നത്തു കാര്യത്തിലും ഭൂമിയിലെ എല്ലായിടത്തെ ജനങ്ങളെയും പരിഗണിച്ചുവെന്ന് മനസിലാക്കിയാൽ മതി. അറഫയിലെ ഹാജിമാരുടെ നിറുത്തവും പ്രാർത്ഥനയുമെല്ലാം സ്വന്തം വീടിന്റകത്തിരുന്ന് ടി.വി. യിൽ കാണാനാകുമ്പോൾ തോന്നുന്ന ഒരുതരം വസ്‌വാസുകളാണ്‌ പ്രശ്‌നത്തിലുന്നയിച്ച വിതണ്ഡവാദങ്ങളെല്ലാം.

മാസം കാണെണ്ടത്‌ റമളാനിനു മാത്രമേയുള്ളൂവെന്ന് ധരിച്ചിരിക്കുന്നവർ, ദുൽഹിജ്ജ ഒമ്പതാം നാളും അന്ന് ഹാജിമാർ അറഫയിൽ സമ്മേളിക്കുന്നതും ദുൽഹിജ്ജയുടെ മാസപ്പിറവി കാണാതെ എങ്ങനെ കണക്കുവെക്കുമെന്നാണ്‌ ധരിച്ചു വെച്ചിരിക്കുക!? ഏത്‌ മാസവും മാസപ്പിറവി കാണുന്നതുമായാണ്‌ ശർഅ് ബന്ധപ്പെടുത്തിയിരിക്കുന്നത്‌.


 മൗലാനാ നജീബ് ഉസ്താദിൻ്റെ ഫത്‌വാ സമാഹാരമായ പ്രശ്നോത്തരം ഭാഗം: 2, പേജ്: 145 )_


ഞണ്ട് അനുവദനീയമോ?*السرطان حلال

 *ഞണ്ട് അനുവദനീയമോ?*


കടലിലും കരയിലും ജീവിക്കുന്ന ഞണ്ട് നിഷിദ്ധമാണോ അനുവദനീയമാണോ എന്നതിൽ ശാഫിഈ മദ്ഹബിൽ ഭിന്നതയുണ്ട്.


ഇമാം ഇബ്നു ഹജർ(റ) വിൻ്റെ വീക്ഷണം അനുവദനീയം എന്നാണ്.

 (തുഹ്ഫ: 9/378)


(وما يعيش في بر وبحر كضفدع وسرطان وحية حرام)..... *لكن تعقبه في المجموع فقال الصحيح المعتمد أن جميع ما في البحر تحل ميتته إلا الضفدع أي وما فيه سم* 

(تحفة المحتاج ٩/٣٧٨)


 ഖത്വീബു ശിർബീനി (റ)വും അനുവദനീയം എന്ന വീക്ഷണമുള്ളവരാണ്.(മുഗ്നി ,ശർവാനി: 9/378)


(وَمَا يَعِيشُ فِي بَرٍّ وَبَحْرٍ كَضِفْدَعٍ...وَسَرَطَانٍ) وَيُسَمَّى أَيْضًا عَقْرَبَ الْمَاءِ وَكُنْيَتُهُ أَبُو بَحْرٍ (وَحَيَّةٍ وَعَقْرَبٍ وَتِرْسَةٍ وَهِيَ اللَّجَأَةُ، وَسُلَحْفَاةٍ وَتِمْسَاحٍ (حَرَامٌ) لِلسُّمِّيَّةِ فِي الْحَيَّةِ وَالْعَقْرَبِ وَلِلِاسْتِخْبَاثِ فِي غَيْرِهِمَا....*قَالَ الْمُصَنِّفُ فِي مَجْمُوعِهِ قُلْت الصَّحِيحُ الْمُعْتَمَدُ أَنَّ جَمِيعَ مَا فِي الْبَحْرِ تَحِلُّ مَيْتَتُهُ إلَّا الضِّفْدَعَ*

(مغني المحتاج ٦/١٤٦)


ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതാണ് ഇബ്നു ഹജർ(റ) ഖത്വീബുശ്ശിർബീനി (റ) എന്നിവർ പ്രബലമാക്കിയത്.

(ശർവാനി: 9/378)


(قَوْلُهُ فِي الرَّوْضَةِ وَأَصْلِهَا إلَخْ) اعْتَمَدَهُ النِّهَايَةُ عِبَارَتُهُ كَذَا فِي الرَّوْضَةِ كَأَصْلِهَا وَهُوَ الْمُعْتَمَدُ، وَإِنْ قَالَ فِي الْمَجْمُوعِ إنَّ الصَّحِيحَ الْمُعْتَمَدَ إلَخْ وَاعْتَمَدَ الْمُغْنِي مَا فِي الْمَجْمُوعِ كَمَا هُوَ ظَاهِرُ صَنِيعِ الشَّارِحِ

(حاشية الشرواني ٩\٣٧٨)


ഇമാം റംലി (റ)വിൻ്റെ വീക്ഷണം നിഷിദ്ധം എന്നാണ്.

(നിഹായ: 8/152)


 *وما يعيش في بر وبحر كضفدع وسرطان وحية حرام* 

(نهاية  المحتاج ٨/١٥١،١٥٢)


ഇമാം നവവി(റ) റൗള: യിലും ഇമാം റാഫിഈ (റ) അസല് റൗളയിലും പറഞ്ഞതാണ് ഇമാം റംലി (റ) പ്രബലമാക്കിയത്.


(وَمَا يَعِيشُ) دَائِمًا (فِي بَرٍّ وَبَحْرٍ كَضِفْدَعٍ وَسَرَطَانٍ وَنَسْنَاسٍ (وَحَيَّةٍ) وَسَائِرِ ذَوَاتِ السُّمُومِ وَسُلَحْفَاةٍ وَتِرْسَةٍ عَلَى الْأَصَحِّ قِيلَ هِيَ السُّلَحْفَاةُ، وَقِيلَ اللَّجَاةُ هِيَ السُّلَحْفَاةُ (حَرَامٌ) لِاسْتِخْبَاثِهِ وَضَرَرِهِ مَعَ صِحَّةِ النَّهْيِ عَنْ قَتْلِ الضِّفْدَعِ اللَّازِمِ مِنْهُ حُرْمَتُهُ *كَذَا فِي الرَّوْضَةِ كَأَصْلِهَا وَهُوَ الْمُعْتَمَدُ*

نهاية  المحتاج ٨/١٥١،١٥٢



ഇമാം ഇബ്നു ഹജറും (റ) ഇമാം റംലി (റ) യും തമ്മിൽ ഭിന്നതയുള്ള മസ്അലയാണിത് ( അൽ മൻഹലു നള്ളാഖ് ഫീ ഇഖ്തിലാഫിൽ  അശ് യാഖ്: പേജ്: 341)


مسألة: الحيوان البحري الذي يعيش في البر كسرطان وتمساح ونسناس حرام كما اعتمده (م ر). واعتمدا ما في المجموع» من أن جميع ما في البحر تحل ميتته إلا الضفدع، أي وما فيه سمّ 



എന്നാൽ ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ കടൽ ജീവികളിലെ ഞണ്ട് ഹറാമാണെന്ന് പറയുകയും അതിനു ശേഷം മജ്‌മൂഇൽ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കുകയുമാണ് ചെയ്തിട്ടുള്ളത്


*ﻭﻳﺤﺮﻡ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ: ﺿﻔﺪﻉ ﻭﺗﻤﺴﺎﺡ ﻭﺳﻠﺤﻔﺎﺓ ﻭﺳﺮﻃﺎﻥ* ( فتح المعين)


 സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു: കടൽ ജീവികൾ എന്നതുകൊണ്ടുദ്ദേശ്യം കടലിൽ മാത്രം ജീവിക്കുന്നതും കടലിലും കരയിലും ജീവിക്കുന്നതും ഉൾപ്പെടുന്നതാണ്. (ഇആനത്ത്: 2/551)

    

 *ﻭاﻟﻤﺮاﺩ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ ﻓﻲ ﻛﻼﻣﻪ ﻛﻞ ﻣﺎ ﻳﻮﺟﺪ ﻓﻲ اﻟﺒﺤﺮ ﺳﻮاء ﻛﺎﻥ ﻻ ﻳﻌﻴﺶ ﺇﻻ ﻓﻴﻪ، ﺃﻭ ﻛﺎﻥ ﻳﻌﻴﺶ ﻓﻴﻪ ﻭﻓﻲ اﻟﺒﺮ ﻛﺎﻟﻀﻔﺪﻉ، ﻭﻣﺎ ﺫﻛﺮ ﺑﻌﺪﻩ.*

(إعانة الطالبين)


ഹനഫീ മദ്ഹബ് അനുസരിച്ച് ഞണ്ട് ഹറാം തന്നെയാണ്. ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ. ഞണ്ട്, ആമ, തവള തുടങ്ങിയ കടൽ ജീവികൾ ഭക്ഷിക്കൽ അനുവദനീയമല്ല


 «فالحيوان في الأصل نوعان: نوع يعيش في البحر، ونوع يعيش في البر، أما الذي يعيش في البحر فجميع ما في البحر من الحيوان محرم الأكل إلا السمك خاصة، فإنه يحل أكله إلا ما طفا منه وهذا قول أصحابنا … الضفدع والسرطان والحية ونحوها من الخبائث».

بدائع الصنائع» للكاساني (٥/ ٣٥)،



മാലികി മദ്ഹബ് ഹലാലാണ് എന്നാണ്.


:«: قوله: [ويباح البحري]: أي لقوله تعالى: ﴿أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ﴾ قوله: [ويدخل في البري الضفدع] إلخ: أي فيحرم التعرض لما ذكر»

حاشية الصاوي (٢/ ٩٩)،


ഹമ്പലി മദ്ഹബും ഹലാലാണ് എന്നാണ്.


«(ويحل كل حيوان بحري) لقوله تعالى: ﴿أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ﴾ وقوله ﷺ لما سئل عن ماء البحر:»هو الطهور ماؤه الحل ميتته«. رواه مالك وغيره (غير ضفدع) فيحرم (نصًّا)، واحتج بالنهي عن قتله ولاستخباثها، فتدخل في قوله تعالى: ﴿وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾».

«مطالب أولي النهى» للرحيباني (٦/ ٣١٥)،



ഇമാം മാലിക് (റ) ഇമാം അഹ്‌മദ് (റ) എന്നിവർ കടലിലെ ഞണ്ട് അനുവദനീയമാണെന്ന് പറയുന്നവരാണെന്നും ഞണ്ട് ഭക്ഷിക്കാനുദ്ദേശിക്കുന്നവർ അവരുടെ അഭിപ്രായം സ്വീകരിക്കലാണ് ഉത്തമമെന്നും ഇമാം ഇബ്നു‌ ഹജർ (റ) പറഞ്ഞത് ഫതാവൽ കുബ്റ 4-261 ൽ കാണാവുന്നതാണ്.


فَعَلَى كُلٍّ مِنْ قَوْلَيْ تَوَلُّدُ الضُّفْدَعِ وَالسَّرَطَانِ مِنْهُ هُوَ لَا يَتَوَلَّدُ مِنْهُ إلَّا خَبِيثٌ فَلْيَكُنْ خَبِيثًا وَإِذَا ثَبَتَ خُبْثُهُ حَرُمَ بِنَصِّ الْآيَةِ فَالْأَوْلَى لِمَنْ أَرَادَ أَكْلَهُ تَقْلِيدُ مَالِكٍ وَأَحْمَدَ - رَضِيَ اللَّهُ تبارك وتعالى عَنْهُمَا - فَإِنَّهُمَا يَرَيَانِ حِلَّ جَمِيعِ مَيْتَاتِ الْبَحْرِ

(فتاوى الكبرى ٤\٢٦١)


മുബ്‌തദിഉകൾ ഉള്ഹിയ്യത്തറുത്ത് മാംസ വിതരണം നടത്തിയാൽ സുന്നികൾക്ക് അത് സ്വീകരിക്കാമോ?

 മുബ്‌തദിഉകൾ ഉള്ഹിയ്യത്തറുത്ത് മാംസ വിതരണം നടത്തിയാൽ സുന്നികൾക്ക് അത് സ്വീകരിക്കാമോ? അത് സ്വീകരിക്കുന്നതിൽ പന്തികേടില്ലെന്ന് പറയുന്ന സുന്നിയെ സംബന്ധിച്ചുള്ള കാഴ്ച‌പ്പാട്?


ഉത്തരം: ബിദ്അത്ത് കൊണ്ട് കാഫിറുകളായ മുബ്‌തദിഉകൾ സ്വന്തമായി അറവ് നടത്തിയാൽ ആ വസ്‌തു ഹലാലാകില്ലെന്നതിൽ സംശയമില്ല. തുഹ്ഫ വാ: 9, പേ: 314)ൽ നിന്ന് ഇത് ഗ്രഹിക്കാനാകും.


അഹ്ലുസ്സുന്നത്തിനെ കാഫിറുകളും മുശ്‌രിക്കുകളുമാക്കുന്ന മുബ്‌തദിഉകൾ ഈ ഇനത്തിലാണ് പെടുകയെന്ന് ബഹു. ശൈഖ് അബൂ ഇസ്ഹാഖൽ ഇസ്‌ഫറാഇനി (റ) പ്രസ്‌താവിച്ചതായി തഖ്രീബുൽ മറാം വാ: 2, പേ: 313ൽ ഉദ്ധരിച്ചിട്ടുണ്ട്.


ഇനി ബിദ്അത് കൊണ്ട് കാഫിറാകാത്ത മുബ്‌തദിആണെങ്കിലും അവരറുത്തത് സുന്നികൾ സ്വീകരിക്കുന്നത് അവരുമായുള്ള സഹകരണത്തെ കുറിക്കുന്നതായതിനാൽ അവരുടെ മാംസം സ്വീകരിക്കൽ അനുവദിച്ച് കൂടാ. അവരെ തുടർന്ന് നിസ്കരിക്കുന്നതും അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നതും അവരുമായി വിവാഹ ബന്ധത്തിലേർപെടുന്നതും അനുവദിച്ച് കൂടാത്തത് പോലെ തന്നെ. ഇവരെ സംബന്ധിച്ച് ശൈഖ് അബ്‌ദുൽ ഖാഹിർ (റ) തന്റെ അൽ ഫർഖ് പേ: 14 ൽ പറയുന്നു: “അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കാതിരിക്കുക, അവരെ തുടർന്ന് നിസ്കരിക്കാതിരിക്കുക, അവരറുത്തത് ഭക്ഷിക്കുന്നതും അവരുമായി വിവാഹ ബന്ധത്തിലേർപെടുന്നതും അനുവദിക്കാതിരിക്കുക തുടങ്ങിയ കുറേ വിധികളിൽ യഥാർത്ഥ മുസ്‌ലിം ഉമ്മത്തുമായുള്ള സമീപനമല്ല അവരോടുള്ളത് .”


അത് കൊണ്ട് തന്നെ സ്വഹാബാക്കളിലുന്നതന്മാരായ അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്‌നു അബ്‌ദില്ലാഹി (റ), അബുഹുറൈറ (റ), ഇബ്‌നു അബ്ബാസ് (റ), അനസുബ്‌നു മാലിക് (റ), അബ്ദുല്ലാഹിബ്നു അബീ ഔഫ (റ), ഉഖ്ബതുബ്‌നു ആമിർ (റ) തുടങ്ങിയവരും അവരെ പോലുള്ളവരും ഈ വിഭാഗക്കാരെ പൂർണ്ണമായും വെടിയുകയും പിൻഗാമികളോട് ഇങ്ങനെ അവർ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. 'നിങ്ങൾ അവർക്ക് സലാം ചൊല്ലുകയോ അവരുടെ ജനാസകളുടെ മേൽ നിസ്‌കരിക്കുകയോ അവരിൽ നിന്നുള്ള രോഗികളെ സന്ദർശിക്കുകയോ ചെയ്യരുത്." (അൽ ഫർഖ് പേ: 19, 20)


ഈ അടിസ്ഥാനത്തിലാണ് കർമ്മശാസ്ത്ര പണ്ഡിതന്മാരൊക്കെ മുബ്‌തദിഉകളുമായി സഹകരണം കുറിക്കുന്ന യാതൊന്നും പാടില്ലെന്നതിന് ഇപ്രകാരം ന്യായം പറഞ്ഞത്. "നിശ്ചയം അവരുമായി വെടിഞ്ഞ് നിൽക്കൽ നമ്മോടാജ്ഞാപിക്കപ്പെട്ടിട്ടുണ്ട്.” (മുഗ്നി വാ: 1, പേ: 330, നിഹായ വാ: 2, പേ: 435 നോക്കുക)


നിഹായയുടെ വാക്ക് വ്യാഖ്യാനിച്ച് ഹാശിതുന്നിഹായയിൽ എഴുതുന്നു: "ഉപര്യുക്ത വിശദീകരണത്തിൻ്റെ താൽപര്യപ്രകാരം മുബ്‌തദിഉകളുടെ രോഗ സന്ദർശനം സുന്നത്തില്ലെന്നും പ്രത്യുത കറാഹത്താണെന്നും വരുന്നുണ്ട്.”


ഫുഖഹാഅ് പറഞ്ഞ ന്യായത്തിൻ്റെ താൽപര്യമനുസരിച്ച് രണ്ടിനത്തിൽ പെട്ട മുബ്‌തദിഉകളും ഒരു സുന്നിയെ കൊണ്ട് തന്നെ അറവ് നടത്തി മാംസ വിതരണം നടത്തിയാലും അത് സ്വീകരിച്ച് കൂടെന്ന് വ്യക്തമാണ്. സുന്നികൾ അസുന്നികളുമായി പൂർണ്ണമായും നിസ്സഹകരണത്തിലാകാൻ കർമ്മശാസ്ത്ര പണ്ഡിതന്മാർ പറയുമ്പോൾ അതിനെതിരിൽ പറയുന്നവനെ സുന്നിയായി കാണാൻ നിർവ്വാഹമില്ലാത്തതും അസുന്നിയെ സംബന്ധിച്ചുള്ള അതെ അളവിൽ തന്നെ ഈ വ്യക്തിയെയും കാണേണ്ടതുമാണ്.


ഉള്ഹിയ്യത്ത് ഇവ്വിഷയകമായി ബഹു. അബുസ്സആദാത് ശിഹാബുദ്ദീൻ അഹ്മദ് കോയശ്ശാലിയാതി(റ)യോട് ഉന്നയിക്കപ്പെട്ട ചോദ്യവും അവർ നൽകിയ ഫത്‌വയും കാണുക.


ചോദ്യം: അബുൽ അഅ്ലാ മൗദൂദിയാൽ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിക്കാരുടെയും വഹാബികളുടെയും കല്യാണ അടിയന്തരങ്ങളിൽ കൂടുവാനും അവരുമായി നികാഹ് ബന്ധം നടത്തുവാനും അവർക്ക് സലാം ചൊല്ലുക, അവരുടെ സലാം മടക്കുക, അവരെ തുടർന്ന് നിസ്‌കരിക്കുക, തദ്‌രീസ്, ഇമാമത്ത് മുതലായവയിൽ അവരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനും പാടുണ്ടോ? അവരറുത്തത് ഹലാലാകുമോ? സുന്നികളിൽ നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോട് ഏത് ക്രമത്തിലാണ് പെരുമാറേണ്ടത്? മേൽ വിവരിച്ച സംഗതികളിൽ കിതാബിൻ്റെ ഇബാറത്തോടു കൂടി മറുപടി നൽകാൻ വിനീതമായി അപേക്ഷിക്കുന്നു.


എന്ന് : പറമ്പൂർ ചെറിയ ഉണ്ണീൻ (ഒപ്പ്) കെ. മൊയ്തുട്ടി കാരാട്ട് തൊടുവിൽ മൊയ്‌തുട്ടി മുസ്ലിയാർ


ഇത് സംബന്ധമായി ഇബാറത്തുകളുദ്ധരിച്ച ശേഷം മറുപടിയിൽ ഇപ്രകാരം പറയുന്നു: "മേൽ വിവരിച്ച ഹദീസിനാൽ തെളിയുന്നത് സുന്നീ സംഘക്കാരിൽ നിന്ന് അവരോട് അനുഭാവം കാണിക്കുന്നവരോടും പെരുമാറേണ്ടത് ഇപ്രകാരം തന്നെയാണ്. സുആലിൽ പറയപ്പെട്ടവർ അറുത്തത് തിന്നൽ, അവരുമായി നികാഹ് ബന്ധം നടത്തൽ, അവരെ തുടർന്ന് നിസ്‌കരിക്കൽ, ഖുതുബ, തദ്‌രീസ് മുതലായവയിൽ അവരെ നിയമിക്കൽ തുടങ്ങിയവ പാടില്ലാത്തതാണെന്ന് മേൽ വിവരിച്ചതിൽ നിന്ന് വെളിവായതാണ്."


എന്ന് : ശിഹാബുദ്ദീൻ അഹ്‌മദ് കോയശ്ശാലിയാതി


1317 റമളാൻ 12 വ്യാഴം (ശാലിയാതിയുടെ അൽ ഫതാവൽ അസ്ഹരിയ്യ പേ: 244, 245)

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...