*ഞണ്ട് അനുവദനീയമോ?*
കടലിലും കരയിലും ജീവിക്കുന്ന ഞണ്ട് നിഷിദ്ധമാണോ അനുവദനീയമാണോ എന്നതിൽ ശാഫിഈ മദ്ഹബിൽ ഭിന്നതയുണ്ട്.
ഇമാം ഇബ്നു ഹജർ(റ) വിൻ്റെ വീക്ഷണം അനുവദനീയം എന്നാണ്.
(തുഹ്ഫ: 9/378)
(وما يعيش في بر وبحر كضفدع وسرطان وحية حرام)..... *لكن تعقبه في المجموع فقال الصحيح المعتمد أن جميع ما في البحر تحل ميتته إلا الضفدع أي وما فيه سم*
(تحفة المحتاج ٩/٣٧٨)
ഖത്വീബു ശിർബീനി (റ)വും അനുവദനീയം എന്ന വീക്ഷണമുള്ളവരാണ്.(മുഗ്നി ,ശർവാനി: 9/378)
(وَمَا يَعِيشُ فِي بَرٍّ وَبَحْرٍ كَضِفْدَعٍ...وَسَرَطَانٍ) وَيُسَمَّى أَيْضًا عَقْرَبَ الْمَاءِ وَكُنْيَتُهُ أَبُو بَحْرٍ (وَحَيَّةٍ وَعَقْرَبٍ وَتِرْسَةٍ وَهِيَ اللَّجَأَةُ، وَسُلَحْفَاةٍ وَتِمْسَاحٍ (حَرَامٌ) لِلسُّمِّيَّةِ فِي الْحَيَّةِ وَالْعَقْرَبِ وَلِلِاسْتِخْبَاثِ فِي غَيْرِهِمَا....*قَالَ الْمُصَنِّفُ فِي مَجْمُوعِهِ قُلْت الصَّحِيحُ الْمُعْتَمَدُ أَنَّ جَمِيعَ مَا فِي الْبَحْرِ تَحِلُّ مَيْتَتُهُ إلَّا الضِّفْدَعَ*
(مغني المحتاج ٦/١٤٦)
ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതാണ് ഇബ്നു ഹജർ(റ) ഖത്വീബുശ്ശിർബീനി (റ) എന്നിവർ പ്രബലമാക്കിയത്.
(ശർവാനി: 9/378)
(قَوْلُهُ فِي الرَّوْضَةِ وَأَصْلِهَا إلَخْ) اعْتَمَدَهُ النِّهَايَةُ عِبَارَتُهُ كَذَا فِي الرَّوْضَةِ كَأَصْلِهَا وَهُوَ الْمُعْتَمَدُ، وَإِنْ قَالَ فِي الْمَجْمُوعِ إنَّ الصَّحِيحَ الْمُعْتَمَدَ إلَخْ وَاعْتَمَدَ الْمُغْنِي مَا فِي الْمَجْمُوعِ كَمَا هُوَ ظَاهِرُ صَنِيعِ الشَّارِحِ
(حاشية الشرواني ٩\٣٧٨)
ഇമാം റംലി (റ)വിൻ്റെ വീക്ഷണം നിഷിദ്ധം എന്നാണ്.
(നിഹായ: 8/152)
*وما يعيش في بر وبحر كضفدع وسرطان وحية حرام*
(نهاية المحتاج ٨/١٥١،١٥٢)
ഇമാം നവവി(റ) റൗള: യിലും ഇമാം റാഫിഈ (റ) അസല് റൗളയിലും പറഞ്ഞതാണ് ഇമാം റംലി (റ) പ്രബലമാക്കിയത്.
(وَمَا يَعِيشُ) دَائِمًا (فِي بَرٍّ وَبَحْرٍ كَضِفْدَعٍ وَسَرَطَانٍ وَنَسْنَاسٍ (وَحَيَّةٍ) وَسَائِرِ ذَوَاتِ السُّمُومِ وَسُلَحْفَاةٍ وَتِرْسَةٍ عَلَى الْأَصَحِّ قِيلَ هِيَ السُّلَحْفَاةُ، وَقِيلَ اللَّجَاةُ هِيَ السُّلَحْفَاةُ (حَرَامٌ) لِاسْتِخْبَاثِهِ وَضَرَرِهِ مَعَ صِحَّةِ النَّهْيِ عَنْ قَتْلِ الضِّفْدَعِ اللَّازِمِ مِنْهُ حُرْمَتُهُ *كَذَا فِي الرَّوْضَةِ كَأَصْلِهَا وَهُوَ الْمُعْتَمَدُ*
نهاية المحتاج ٨/١٥١،١٥٢
ഇമാം ഇബ്നു ഹജറും (റ) ഇമാം റംലി (റ) യും തമ്മിൽ ഭിന്നതയുള്ള മസ്അലയാണിത് ( അൽ മൻഹലു നള്ളാഖ് ഫീ ഇഖ്തിലാഫിൽ അശ് യാഖ്: പേജ്: 341)
مسألة: الحيوان البحري الذي يعيش في البر كسرطان وتمساح ونسناس حرام كما اعتمده (م ر). واعتمدا ما في المجموع» من أن جميع ما في البحر تحل ميتته إلا الضفدع، أي وما فيه سمّ
എന്നാൽ ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ കടൽ ജീവികളിലെ ഞണ്ട് ഹറാമാണെന്ന് പറയുകയും അതിനു ശേഷം മജ്‌മൂഇൽ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കുകയുമാണ് ചെയ്തിട്ടുള്ളത്
*ﻭﻳﺤﺮﻡ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ: ﺿﻔﺪﻉ ﻭﺗﻤﺴﺎﺡ ﻭﺳﻠﺤﻔﺎﺓ ﻭﺳﺮﻃﺎﻥ* ( فتح المعين)
സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു: കടൽ ജീവികൾ എന്നതുകൊണ്ടുദ്ദേശ്യം കടലിൽ മാത്രം ജീവിക്കുന്നതും കടലിലും കരയിലും ജീവിക്കുന്നതും ഉൾപ്പെടുന്നതാണ്. (ഇആനത്ത്: 2/551)
*ﻭاﻟﻤﺮاﺩ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ ﻓﻲ ﻛﻼﻣﻪ ﻛﻞ ﻣﺎ ﻳﻮﺟﺪ ﻓﻲ اﻟﺒﺤﺮ ﺳﻮاء ﻛﺎﻥ ﻻ ﻳﻌﻴﺶ ﺇﻻ ﻓﻴﻪ، ﺃﻭ ﻛﺎﻥ ﻳﻌﻴﺶ ﻓﻴﻪ ﻭﻓﻲ اﻟﺒﺮ ﻛﺎﻟﻀﻔﺪﻉ، ﻭﻣﺎ ﺫﻛﺮ ﺑﻌﺪﻩ.*
(إعانة الطالبين)
ഹനഫീ മദ്ഹബ് അനുസരിച്ച് ഞണ്ട് ഹറാം തന്നെയാണ്. ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ. ഞണ്ട്, ആമ, തവള തുടങ്ങിയ കടൽ ജീവികൾ ഭക്ഷിക്കൽ അനുവദനീയമല്ല
«فالحيوان في الأصل نوعان: نوع يعيش في البحر، ونوع يعيش في البر، أما الذي يعيش في البحر فجميع ما في البحر من الحيوان محرم الأكل إلا السمك خاصة، فإنه يحل أكله إلا ما طفا منه وهذا قول أصحابنا … الضفدع والسرطان والحية ونحوها من الخبائث».
بدائع الصنائع» للكاساني (٥/ ٣٥)،
മാലികി മദ്ഹബ് ഹലാലാണ് എന്നാണ്.
:«: قوله: [ويباح البحري]: أي لقوله تعالى: ﴿أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ﴾ قوله: [ويدخل في البري الضفدع] إلخ: أي فيحرم التعرض لما ذكر»
حاشية الصاوي (٢/ ٩٩)،
ഹമ്പലി മദ്ഹബും ഹലാലാണ് എന്നാണ്.
«(ويحل كل حيوان بحري) لقوله تعالى: ﴿أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ﴾ وقوله ﷺ لما سئل عن ماء البحر:»هو الطهور ماؤه الحل ميتته«. رواه مالك وغيره (غير ضفدع) فيحرم (نصًّا)، واحتج بالنهي عن قتله ولاستخباثها، فتدخل في قوله تعالى: ﴿وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾».
«مطالب أولي النهى» للرحيباني (٦/ ٣١٥)،
ഇമാം മാലിക് (റ) ഇമാം അഹ്‌മദ് (റ) എന്നിവർ കടലിലെ ഞണ്ട് അനുവദനീയമാണെന്ന് പറയുന്നവരാണെന്നും ഞണ്ട് ഭക്ഷിക്കാനുദ്ദേശിക്കുന്നവർ അവരുടെ അഭിപ്രായം സ്വീകരിക്കലാണ് ഉത്തമമെന്നും ഇമാം ഇബ്നു ഹജർ (റ) പറഞ്ഞത് ഫതാവൽ കുബ്റ 4-261 ൽ കാണാവുന്നതാണ്.
فَعَلَى كُلٍّ مِنْ قَوْلَيْ تَوَلُّدُ الضُّفْدَعِ وَالسَّرَطَانِ مِنْهُ هُوَ لَا يَتَوَلَّدُ مِنْهُ إلَّا خَبِيثٌ فَلْيَكُنْ خَبِيثًا وَإِذَا ثَبَتَ خُبْثُهُ حَرُمَ بِنَصِّ الْآيَةِ فَالْأَوْلَى لِمَنْ أَرَادَ أَكْلَهُ تَقْلِيدُ مَالِكٍ وَأَحْمَدَ - رَضِيَ اللَّهُ تبارك وتعالى عَنْهُمَا - فَإِنَّهُمَا يَرَيَانِ حِلَّ جَمِيعِ مَيْتَاتِ الْبَحْرِ
(فتاوى الكبرى ٤\٢٦١)
No comments:
Post a Comment