*ശരീഅത്ത് തള്ളുന്ന ത്വരീഖത്ത് തള്ളാണ്*
"..നിങ്ങൾ ളാഹിർ ശരീഅത്തിന്റെ വാഹകരായ പണ്ഡിതന്മാരെ ബഹുമാനിക്കണം. ഔലിയാഇനെയും ആരിഫീങ്ങളെയും ബഹുമാനിക്കും പോലെ തന്നെ ആദരിക്കണം. കാരണം, ശരീഅതിന്റെ വിധിവിലക്കുകൾ ജനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. അതിലൂടെ തന്നെയാണല്ലോ റബ്ബിലേക്ക് ചേരാൻ കഴിയുക. അതൊഴിവാക്കിയിട്ടുള്ള ഒരു ത്വരീഖതിനും പ്രയോജനമില്ല തന്നെ.."
عظموا شأن الفقهاء والعلماء، كتعظيمكم شأن الأولياء والعرفاء. فإن الطريق واحد، وهؤلاء وراث ظاهر الشريعة، وحملة أحكامها الذين يعملونها الناس، وبها يصل الواصلون إلى الله، إذ لا فائدة بالسعي والعمل على الطريق المغاير للشرع. اه (البرهان المؤيد - ص: ٧٧)
സ്വൂഫിയാക്കളുടെ ചെയ്തികൾ ശറഇന്റെ നിയമങ്ങൾക്ക് എതിരായാൽ, അത് സ്വീകാര്യമല്ല. മഹാൻ പറയുന്നു:
كل الآداب منحصرة في متابعة النبي صلى الله تعالى عليه وسلم قولا وفعلا وحالا وخلقا، زنوا أقواله وأفعاله وأحواله وأخلاقه بميزان الشرع. اه (البرهان المؤيد - ص: ٢٦)
"..എല്ലാ അദബുകളും തിരുനബി(സ്വ) തങ്ങളെ വാക്കിലും പ്രവൃത്തിയിലും ഹാലിലും സ്വഭാവത്തിലും അനുദാവനം ചെയ്യുന്നതിൽ മാത്രമാണ്. അത്കൊണ്ട് സ്വൂഫികളുടെ വാക്കും പ്രവൃത്തിയും എല്ലാം ശറഇന്റെ അളവുകോൽ വെച്ച് പരിശോധിക്കേണ്ടതാണ്..."
ഇനി, ശരീഅതിന്റെ നിയമങ്ങൾക്കെതിരായി ചെയ്യുന്നത് കണ്ടാൽ ഉലമാഇന് അതിനെ എതിർക്കൽ ബാധ്യതയുമാണ്. ഇക്കാര്യം ഇമാം ശഅ്റാനീ(റ) പറയുന്നുണ്ട്:
وقال في الفتوحات: اعلم أن ميزان الشرع الموضوعة في الأرض هي ما بأيدي العلماء من الشريعة، فمهما خرج ولي من ميزان الشرع المذكورة مع وجود عقل التكليف وجب الإنكار عليه. فإن غلب عليه حاله سلمنا له حاله. ا
(اليواقيت والجواهير للإمام الشعراني - ص: ٥٤)
"..ശറഇന്റെ അളവുകോൽ, ശരീഅതിന്റെ ഉലമാക്കൾ നിലനിർത്തിപ്പോരുന്ന കാര്യങ്ങൾ തന്നെയാണ്. അവ അനുസരിക്കാനുള്ള ബുദ്ധിയുണ്ടായിരിക്കെ, ശറഇന്റെ നിയമങ്ങൾക്കെതിര് കാണിച്ചാൽ അതിനെ തടയണം. അല്ലാഹുവിൽ ലയിച്ച് സാമാന്യ ബുദ്ധി നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ പിന്നെ അയാളുടെ വഴിക്ക് വിടണം.."
Aslam Kamil Saquafi parappanangadi
No comments:
Post a Comment