*ഇൽഹാമും സ്വപ്നവും*
Aslam Kamil Saquafi parappanangadi
ചോദ്യം :ഇൽഹാം പ്രമാണമാണോ ?
الالهام
മറുപടി :
ഔലിയാക്കൾക്കും അല്ലാഹു ഇഷ്ടപെട്ട മഹന്മാർക്കും ഇൽ ഹാം ഉണ്ടാകാം പക്ഷേ
ശറഇന് വിരുദ്ദമായ ഒരു ഇൽ ഹാമും ഒരിക്കലും പ്രമാണമല്ല.
സകരിയൽ അൻസ്വാരി റ പറയുന്നു.
ഹൃദയം അടക്കം ലഭിക്കുന്ന
വിധത്തിൽ ഹൃദയത്തിൽ ചില ആശയങ്ങൾ ഇട്ടു തരുന്നതിനാണ് ഇൽഹാം എന്ന് പറയുന്നത്.
അല്ലാഹു തെരഞ്ഞെടുത്ത ചിലർക്ക് അതുകൊണ്ട് അല്ലാഹു പ്രത്യേകമാക്കും പാപ്പസുരക്ഷതരല്ലാത്തവരിൽ (അതായത് അമ്പിയാക്കൾ ഒഴികെയുള്ളവരിൽ )അത് പ്രമാണമല്ല . (അൽ ഹുദൂദുൽ അനീഫ 68 )
وقال زكريا الأنصاري رحمه الله: (الإلهام إلقاء معنى في القلب يطمئن له الصدر يخص الله به بعض أصفيائه، وليس بحجة من غير معصوم) انتهى من "الحدود الأنيقة" ص(68)
ഇബ്നുൽ അസീർ റ പറയുന്നു.
ഇൽഹാം എന്നാൽ ഒരു കാര്യം പ്രവർത്തിക്കാനും ഉപേക്ഷിക്കാനും അടിമയെ പ്രേരിപ്പിക്കുന്ന കാര്യത്തെ മനസ്സിൽ അല്ലാഹു ഇടുന്നതിനാണ്. (ജാമിഉൽ ഉസൂൽ 4/213)
قال ابن الأثير رحمه الله: (أن يلقي الله في النفس أمراً يبعث العبد على الفعل أو الترك) انتهى من "جامع الأصول" (4/213).
അല്ലാഹുവിൻറെ റസൂൽ പറയുന്നു.നിങ്ങൾക്ക് മുമ്പ് സമുദായങ്ങളിൽ സംസാരിക്കപ്പെടുന്നവർ (محدث ) ഉണ്ടായിരുന്നു എൻറെ ഉമ്മത്തിൽ അങ്ങനെയുള്ള ഒരാൾ ഉണ്ടെങ്കിൽ അത് ഉമറ് റ ണ്.
മറ്റൊരു റിപ്പോർട്ടിൽ അവർ അമ്പിയാക്കൾ അല്ല എന്നുകൂടിയുണ്ട്.
(സ്വഹീഹുൽബുഖാരി)
3486 حَدَّثَنَا يَحْيَى بْنُ قَزَعَةَ حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ عَنْ أَبِيهِ عَنْ أَبِي سَلَمَةَ عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقَدْ كَانَ فِيمَا قَبْلَكُمْ مِنْ الْأُمَمِ مُحَدَّثُونَ فَإِنْ يَكُ فِي أُمَّتِي أَحَدٌ فَإِنَّهُ عُمَرُ زَادَ زَكَرِيَّاءُ بْنُ أَبِي زَائِدَةَ عَنْ سَعْدٍ عَنْ أَبِي سَلَمَةَ عَنْ أَبِي هُرَيْرَةَ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقَدْ كَانَ فِيمَنْ كَانَ قَبْلَكُمْ مِنْ بَنِي إِسْرَائِيلَ رِجَالٌ يُكَلَّمُونَ مِنْ غَيْرِ أَنْ يَكُونُوا أَنْبِيَاءَ فَإِنْ يَكُنْ مِنْ أُمَّتِي مِنْهُمْ أَحَدٌ فَعُمَرُ قَالَ ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا مِنْ نَبِيٍّ وَلَا مُحَدَّثٍ
ഇമാം ഖത്വാബി റ പറയുന്നു '
ഇവിടെ സംസാരിക്കപ്പെടുന്നവർ എന്നതിന്റെ ഉദ്ദേശം ഹൃദയത്തിൽ ഇടപെടുന്ന ഇല്ഹാം നൽകപ്പെടുന്നവർ എന്നാണ് അപ്പോൾ ഇലാഹാം നൽകപ്പെടുന്ന സംസാരിക്കപ്പെട്ട ആളെ പോലെയായി. ഇൽ ഹാം നൽകപ്പെടുമ്പോൾ അദ്ദേഹം അത് ഭാവിക്കുകയും അത് ശരിയായി വരുകയും ചെയ്യും മനസ്സിൽ ചിലത് ഉദിക്കുകയും അത് യാഥാർത്ഥ്യമാവുകയും ചെയ്യും. അത് ഔലിയാക്കൾക്ക് നൽക്കുന്ന ഉന്നതമായ സ്ഥാനമാണ്. തിരഞ്ഞെടുക്കപ്പെടുന്ന മഹത്തായ പദവിയാണ്. (ഇ അലാം ൽ ഹദീസ് 3/1571)
قال الخطابي رحمه الله: (فإن كان في أُمتي منهم فإنه عمر بن الخطاب رضي الله عنه ,المُحدَّث الملهم يُلقى الشيءُ في روعه , فكأنه قد حُدِّث به , يظن فيصيب، ويخطر الشيء بباله فيكون كذلك. وهو منزلة جليلة من منازل الأولياء، ومرتبة عظيمة من مراتب الأصفياء) انتهى من "أعلام الحديث" (3/1571).
ഇമാം മനാവി പറയുന്നു.
സംസാരിക്കപ്പെടുന്ന ജനങ്ങൾ എന്ന് പറഞ്ഞാൽ ഇൽഹാം നൽകപ്പെടുന്നവർ അതായത് ഉന്നതമായ ലോകത്തുനിന്ന് ദൃശ്യമാകുന്ന (മുകാശഫ)വിധത്തിലും
തോന്നിപ്പിക്കപ്പെടുന്ന (ഇൽഹാം) വിധത്തിലും മനസ്സിൽ ഇടപ്പെടുന്നവർ
അല്ലെങ്കിൽ ഉദ്ദേശമില്ലാതെ
നാവിലൂടെ ശരി മൊഴിയുന്നവർ,
അല്ലെങ്കിൽ പ്രവാചകത്വം അല്ലാതെ സംസാരിക്കുന്നവർ
അല്ലെങ്കിൽ സ്വപ്നം ദർശിക്കുന്നവർ,അല്ലെങ്കിൽ ഭാവന വരുകയും അത് ശരിയാവുകയും ചെയ്യുന്നവർ
ഇവരോടെല്ലാം സംസാരിക്കപ്പെടും പോലെയാണ്
അല്ലെങ്കിൽ അദൃശ്യമായ ലോകത്ത് നിന്ന് അവരുടെ ഹൃദയത്തിലേക്ക് ഇടപ്പെടുന്നവർ
അപ്പോൾ അവർക്കുണ്ടാവുന്നത് പോലോത്തത് പ്രകടമാവുകയും ചെയ്യും.
അല്ലാഹുവിൻറെ ഇഷ്ട ദാസന്മാർക്ക് അല്ലാഹു ഉദ്ദേശിച്ചവർക്ക് അല്ലാഹു ബഹുമാനിക്കുന്ന കറാമത്ത് ആണ് ഇവ.ഇതെല്ലാം ഔലിയാക്കളുടെ ഉന്നതമായ സ്ഥാനങ്ങളാണ്.
وقال المناوي رحمه الله: ((أناس محدَّثون) قال القرطبي : الرواية بفتح الدال اسم مفعول ، جمع محدث بالفتح ، أي ملهم ، أو صادق الظن ، وهو من أُلقي في نفسه شيء على وجه الإلهام والمكاشفة من الملأ الأعلى ، أو من يجري الصواب على لسانه بلا قصد ، أو تكلمه الملائكة بلا نبوة ، أو من إذا رأى رأيا ، أو ظن ظنا : أصاب ؛ كأنه حُدِّث به ، وألقى في روعه من عالم الملكوت ، فيظهر على نحو ما وقع له .
وهذه كرامة يكرم الله بها من شاء من صالح عباده ، وهذه منزلة جليلة من منازل الأولياء) انتهى من "فيض القدير" (4/664)
ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ ൽ അസ്ഖലാനി റ പറയുന്നു,
സംസാരിക്കപ്പെടുന്നവർ എന്ന തിരുവചനത്തിന് വിവിധ വ്യാഖ്യാനങ്ങൾ ഉണ്ട് .
അതിൽ ഒരു വ്യാഖ്യാനം ഇൽ ഹാം നൽകപ്പെട്ടവർ എന്നാണ്.
അധിക പണ്ഡിതന്മാരും ഈ വ്യാഖ്യാനം പറഞ്ഞിട്ടുണ്ട്.
അവർ പറയുന്നു സത്യസന്ധമായ ഭാവന ഉള്ളവൻ എന്നാണ് അതായത് ഉന്നതമായ ലോകത്ത് നിന്ന് അവൻറെ ഹൃദയത്തിലേക്ക് ആശയങ്ങൾ ഇടപ്പെടുന്നവർ .അപ്പോൾ അവൻ മറ്റൊരാൾ അവനോട് സംസാരിച്ചത് പോലെയാവും ഇതേ ആശയം കൊണ്ട് അബു അഹ്മദുൽ അസ്കരി റ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
മറ്റു ചിലർ പറയുന്നത് ഉദ്ദേശ്യം ഇല്ലാതെ നാക്കിലൂടെ ശരി സഞ്ചരിക്കുന്നവർ എന്നാണ്.മറ്റൊരു അഭിപ്രായം പ്രവാചകത്വമല്ലാതെ മലക്കുകൾ സംസാരിക്കുന്നവർ .
അബു സഈദിൽ ഖുദ് രിയുടെ ഹദീസിൽ ഈ വ്യാഖ്യാനം വന്നിട്ടുണ്ട്.
അതിൻറെ വാചകം ഇങ്ങനെയാണ്. തിരുനബിയോട് ചോദിക്കപ്പെട്ടു. അല്ലാഹുവിൻറെ റസൂലേ എങ്ങനെയാണ് സംസാരിക്കപ്പെടുക അവിടുന്ന് പറഞ്ഞു. അവൻറെ നാവിലൂടെ മലക്കുകൾ സംസാരിക്കുന്നു. .
ഫവാഇദുൽ ജൗഹരിയിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഖാബിസി റ യും മറ്റും അത് ഉദ്ധരിച്ചിട്ടുണ്ട്.
മുഅല്ലഖായ റിപ്പോർട്ട് അതിനെ ശക്തിയാക്കുന്നുണ്ട്.
ഈ വ്യാഖ്യാനം ആദ്യത്തെ വ്യാഖ്യാനവും ഒന്നാക്കുന്നത് സാധ്യമാണ്.സംസാരിക്കുന്നയാളെ കാണുന്നില്ലെങ്കിൽ അത് ഇല്ഹാമ് തന്നെയാണ്.
ഹുമൈദിയുടെ മുസ്നതിൽ ഇങ്ങനെയുണ്ട്.
അതുകൊണ്ട് ഇൽഹാം ലഭിക്കപ്പെടുന്നവർ ഹൃദയത്തിൽ ശരി ഇടപെടുന്നവരാണ് .ഇമാം മുസ്ലിം ഇങ്ങനെ പറയുന്നു. പ്രവാചകത്വത്തിന്റെ ഭാഗത്തിലൂടെ അല്ലാതെ ശരി ലഭിക്കുന്നവരാണ് ഇൽഹാം ലഭിക്കുന്നവർ .
ഇബ്രാഹിം ഇബ്നു സഅദ് പറയുന്നു. സംസാരിക്കപ്പെടുന്നവർ എന്ന് പറഞ്ഞാൽ ഹൃദയത്തിൽ ഇടപെടുന്നവരാണ്.
ഉമറിന്റെ നാവിലൂടെയും ഹൃദയത്തിലും അല്ലാഹു സത്യത്തെ ആക്കിയിട്ടുണ്ട് എന്ന് ഹദീസ് ഇതിന് ശക്തിയാക്കുന്നുണ്ട്
ഫത്ഹുൽ ബാരി 7/61
وفي فتح الباري٧/٦١
قَوْلُهُ : ( مُحَدَّثُونَ ) بِفَتْحِ الدَّالِ جَمْعُ مُحَدَّثٍ ، وَاخْتُلِفَ فِي تَأْوِيلِهِ فَقِيلَ : مُلْهَمٌ . قَالَهُ الْأَكْثَرُ ، قَالُوا : الْمُحَدَّثُ بِالْفَتْحِ هُوَ الرَّجُلُ الصَّادِقُ الظَّنِّ ، وَهُوَ مَنْ أُلْقِيَ فِي رُوعِهِ شَيْءٌ مِنْ قِبَلِ الْمَلَأِ الْأَعْلَى فَيَكُونُ كَالَّذِي حَدَّثَهُ غَيْرُهُ بِهِ ، وَبِهَذَا جَزَمَ أَبُو أَحْمَدَ الْعَسْكَرِيُّ . وَقِيلَ : مَنْ يَجْرِي الصَّوَابُ عَلَى لِسَانِهِ مِنْ غَيْرِ قَصْدٍ ، وَقِيلَ : مُكَلَّمٌ أَيْ تُكَلِّمُهُ الْمَلَائِكَةُ بِغَيْرِ نُبُوَّةٍ ، وَهَذَا وَرَدَ مِنْ حَدِيثِ أَبِي سَعِيدٍ الْخُدْرِيِّ مَرْفُوعًا وَلَفْظُهُ قِيلَ : يَا رَسُولَ اللَّهِ ، وَكَيْفَ يُحَدَّثُ ؟ قَالَ : تَتَكَلَّمُ الْمَلَائِكَةُ عَلَى لِسَانِهِ
رُوِّينَاهُ فِي " فَوَائِدِ الْجَوْهَرِيِّ " وَحَكَاهُ الْقَابِسِيُّ وَآخَرُونَ ، وَيُؤَيِّدُهُ مَا ثَبَتَ فِي الرِّوَايَةِ الْمُعَلَّقَةِ . وَيَحْتَمِلُ رَدُّهُ إِلَى الْمَعْنَى الْأَوَّلِ أَيْ تُكَلِّمُهُ فِي نَفْسِهِ وَإِنْ لَمْ يَرَ مُكَلِّمًا فِي الْحَقِيقَةِ فَيَرْجِعُ إِلَى الْإِلْهَامِ ، وَفَسَّرَهُ ابْنُ التِّينِ بِالتَّفَرُّسِ ، وَوَقَعَ فِي مُسْنَدِ " الْحُمَيْدِيِّ " عَقِبَ حَدِيثِ عَائِشَةَ " الْمُحَدَّثُ : الْمُلْهَمُ بِالصَّوَابِ الَّذِي يُلْقَى عَلَى فِيهِ " وَعِنْدَ مُسْلِمٍ مِنْ رِوَايَةِ ابْنِ وَهْبٍ " مُلْهَمُونَ ، وَهِيَ الْإِصَابَةُ بِغَيْرِ نُبُوَّةٍ " وَفِي رِوَايَةِ التِّرْمِذِيِّ عَنْ بَعْضِ أَصْحَابِ ابْنِ عُيَيْنَةَ " مُحَدَّثُونَ يَعْنِي مُفَهَّمُونَ " وَفِي رِوَايَةِ الْإِسْمَاعِيلِيِّ "
قَالَ إِبْرَاهِيمُ - يَعْنِي ابْنَ سَعْدٍ رَاوِيهِ - قَوْلُهُ : مُحَدَّثٌ أَيْ يُلْقَى فِي رُوعِهِ " انْتَهَى ، وَيُؤَيِّدُهُ حَدِيثُ إِنَّ اللَّهَ جَعَلَ الْحَقَّ عَلَى لِسَانِ عُمَرَ وَقَلْبِهِ أَخْرَجَهُ التِّرْمِذِيُّ مِنْ حَدِيثِ ابْنِ عُمَرَ ، وَأَحْمَدُ مِنْ حَدِيثِ أَبِي هُرَيْرَةَ ، وَالطَّبَرَانِيُّ مِنْ حَدِيثِ بِلَالٍ ، وَأَخْرَجَهُ فِي " الْأَوْسَطِ " مِنْ حَدِيثِ مُعَاوِيَةَ وَفِي حَدِيثِ أَبِي ذَرٍّ عِنْدَ أَحْمَدَ وَأَبِي دَاوُدَ " يَقُولُ بِهِ " بَدَلَ قَوْلِهِ " وَقَلْبِهِ " وَصَحَّحَهُ الْحَاكِمُ ، وَكَذَا أَخْرَجَهُ الطَّبَرَانِيُّ فِي " الْأَوْسَطِ " مِنْ حَدِيثِ عُمَرَ نَفْسِهِ .
ഇബ്നു ഹജർ പറയുന്നു.
പുതിയൊരു നബി ഉണ്ടാവലിനെ തൊട്ട് അല്ലാഹു ഉമ്മത്തിനെ ഖുർആൻ മുഖേന ഐശ്വര്യം ആക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇല്ഹാം നൽകപ്പെടുന്നവർ ഉമ്മത്തിൽ ഉണ്ടായാൽ അവർക്ക് നൽകുന്ന ഇലാഹാമ് കൊണ്ട് വിധി പറയാൻ പാടില്ല. എന്നല്ല ഇൽഹാമിനെ ഖുർആനിനോടും സുന്നത്തിനോടും തട്ടിച്ചുനോക്കി യോജിച്ചു വന്നാൽ മാത്രം സ്വീകരിക്കപ്പെടുകയുള്ളൂ. അവയോട് യോജിച്ചിട്ടില്ലെങ്കിൽ അത് ഉപേക്ഷിക്കപ്പെടേണ്ടതാണ്.
ഫത്ഹുൽ ബാരി 63
، وَاحْتَمَلَ عِنْدَهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنْ لَا تَحْتَاجَ هَذِهِ الْأُمَّةُ إِلَى ذَلِكَ لِاسْتِغْنَائِهَا بِالْقُرْآنِ عَنْ حُدُوثِ نَبِيٍّ ، وَقَدْ وَقَعَ الْأَمْرُ كَذَلِكَ
.
حَتَّى إِنَّ الْمُحَدَّثَ مِنْهُمْ إِذَا تَحَقَّقَ وُجُودُهُ لَا يَحْكُمُ بِمَا وَقَعَ لَهُ بَلْ لَا بُدَّ لَهُ مِنْ عَرْضِهِ عَلَى الْقُرْآنِ ، [ ص: 63 ] فَإِنْ وَافَقَهُ أَوْ وَافَقَ السُّنَّةَ عَمِلَ بِهِ وَإِلَّا تَرَكَهُ فتح الباري
ഇബ്നു ഹജർ അൽ ഹൈതമി റ തുഹ്ഫയിൽ പറയുന്നു,
ഇമാം ഗസ്സാലി റ പറഞ്ഞു,
നിസ്കാരം പോലോത്തത് ഒഴിവാക്കുന്നതോ ( നിർ ബന്ധ കാര്യങ്ങൾ ഉപേക്ഷിക്കൽ )
മദ്യപാനം ഹറാമാകൽ ഒഴിവാക്കുന്നതോ (പുരുഷന്മാർ സ്വർണം ധരിക്കൽ അനുവധനീയമാക്കൽ പോലെ )
ആയ ഒരു അവസ്ഥ അല്ലാഹുവിനോട് കൂടെ ഒരാൾക്കുണ്ടെന്ന് ഒരാൾ വാദിച്ചാൽ അവനെ വധിച്ചു കളയൽ ഇസ്ലാമിക കോടതിക്ക് നിർബന്ധമാണ്.
അവനെപ്പോലോത്തവനെ വധം നടപ്പാക്കൽ അവിശ്വാസിയായ നൂറ് ശത്രുവിനെ വധിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. കാരണം അവന്റെ അപകടമാണ് കൂടുതൽ.
പരസ്യമായി നിർബന്ധമാണെന്ന് അറിയപ്പെട്ടതിനെ നിഷേധിക്കുകയും ഹറാമാണെന്ന് അറിയപ്പെട്ടതിനെ ഹലാലാക്കുകയും ചെയ്തതിനുവേണ്ടി അവൻ ഇസ്ലാമിൽ നിന്നും പുറത്തു പോയവനാണ് .
അതുകൊണ്ടുതന്നെ അവൻ ശാശ്വതമായ നരകത്തിലാണെന്ന് അൻവാറിൽ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
ഇതിനെതിരെയുള്ള വാദം പിഴവാണ് അല്ലെങ്കിൽ വ്യാഖ്യാനിക്കേണ്ടതാണ്.
ഇതിനെതിരെ ഇൽഹാം ഒരിക്കലും ഇമാമുമാരുടെ അരികിൽ പ്രമാണം അല്ല .
കാരണം പാപത്തെ തൊട്ട് സുരക്ഷിതരല്ലാത്ത ഒരാളുടെ മനസ്സിൽ വരുന്ന ഉദിക്കലുകളും ചിന്തകളും വിശ്വാസമല്ല.
ഒറ്റപ്പെട്ട അഭിപ്രായപ്രകാരം
ഇൽഹാമ് പ്രമാണം ആണെന്നത് ശരീഅത്തിന്റെ വ്യക്തമായ നിലപാട് അതിനു വിരുദ്ധംആവാതിരിക്കുമ്പോഴാണ് .
പുരുഷന് പട്ട് ധരിക്കാൻ പാടില്ല എന്നതിൽ ഇജ്മാ ഉണ്ട് .
وفي تحفة المحتاج
قَالَ الْغَزَالِيُّ مَنْ زَعَمَ أَنَّ لَهُ مَعَ اللَّهِ حَالًا أَسْقَطَ عَنْهُ نَحْوَ الصَّلَاةِ أَوْ تَحْرِيمَ شُرْبِ الْخَمْرِ وَجَبَ قَتْلُهُ وَإِنْ كَانَ فِي الْحُكْمِ بِخُلُودِهِ فِي النَّارِ نَظَرٌ وَقَتْلُ مِثْلِهِ أَفْضَلُ مِنْ قَتْلِ مِائَةِ كَافِرٍ ؛ لِأَنَّ ضَرَرَهُ أَكْثَرُ انْتَهَى وَلَا نَظَرَ فِي خُلُودِهِ ؛ لِأَنَّهُ مُرْتَدٌّ لِاسْتِحْلَالِهِ مَا عُلِمَتْ حُرْمَتُهُ أَوْ نَفْيِهِ وُجُوبَ مَا عُلِمَ وُجُوبُهُ ضَرُورَةً فِيهِمَا وَمِنْ ثَمَّ جَزَمَ فِي الْأَنْوَارِ بِخُلُودِهِ وَوَقَعَ لِلْيَافِعِيِّ مَعَ جَلَالَتِهِ فِي رَوْضِهِ لَوْ أَذِنَ اللَّهُ تَعَالَى لِبَعْضِ عِبَادِهِ أَنْ يَلْبَسَ ثَوْبَ حَرِيرٍ مَثَلًا وَعَلِمَ الْإِذْنَ يَقِينًا فَلَبِسَهُ لَمْ يَكُنْ مُنْتَهِكًا لِلشَّرْعِ وَحُصُولُ الْيَقِينِ لَهُ مِنْ حَيْثُ حُصُولُهُ لِلْخَضِرِ بِقَتْلِهِ لِلْغُلَامِ إذْ هُوَ وَلِيٌّ لَا نَبِيٌّ عَلَى الصَّحِيحِ انْتَهَى وَقَوْلُهُ مَثَلًا رُبَّمَا يَدْخُلُ فِيهِ مَا زَعَمَهُ بَعْضُ الْمُتَصَوِّفَةِ الَّذِي ذَكَرَهُ الْغَزَالِيُّ [ ص: 89 ] وَبِفَرْضِ أَنَّ الْيَافِعِيَّ لَمْ يُرِدْ بِمَثَلًا إلَّا مَا هُوَ مِثْلُ الْحَرِيرِ فِي أَنَّ اسْتِحْلَالَهُ غَيْرُ مُكَفِّرٍ لِعَدَمِ عِلْمِهِ ضَرُورَةً
فَإِنْ أَرَادَ بِعَدَمِ انْتِهَاكِهِ لِلشَّرْعِ أَنَّ لَهُ نَوْعَ عُذْرٍ ، وَإِنْ كُنَّا نَقْضِي عَلَيْهِ بِالْإِثْمِ بَلْ وَالْفِسْقِ إنْ أَدَامَ ذَلِكَ فَلَهُ نَوْعُ اتِّجَاهٍ أَوْ أَنَّهُ لَا حُرْمَةَ عَلَيْهِ فِي لُبْسِهِ كَمَا هُوَ الظَّاهِرُ مِنْ سِيَاقِ كَلَامِهِ فَهُوَ زَلَّةٌ مِنْهُ ؛ لِأَنَّ ذَلِكَ الْيَقِينَ إنَّمَا يَكُونُ بِالْإِلْهَامِ ، وَهُوَ لَيْسَ بِحُجَّةٍ عِنْدَ الْأَئِمَّةِ ؛ إذْ لَا ثِقَةَ بِخَوَاطِرِ مَنْ لَيْسَ بِمَعْصُومٍ وَبِفَرْضِ أَنَّهُ حُجَّةٌ فَشَرْطُهُ عِنْدَ مَنْ شَذَّ بِالْقَوْلِ بِهِ أَنْ لَا يُعَارِضَهُ نَصٌّ شَرْعِيٌّ كَالنَّصِّ بِمَنْعِ لُبْسِ الْحَرِيرِ الْمُجْمَعِ عَلَيْهِ إلَّا مَنْ شَذَّ مِمَّنْ لَا يُعْتَدُّ بِخِلَافِهِ فِيهِ
ഖളിർ നബി عليه السلامയുടെ സംഭവം ഒരിക്കലും ഇലാഹമുകാർക്ക് പ്രമാണമല്ല.
ഖളർ -അ -നബിയായിരുന്നു എന്നതാണ് ഏറ്റവും പ്രബല വീക്ഷണം.ഇനി വലിയാണെന്ന് സമ്മതിച്ചാൽ പോലും ആ കാലഘട്ടത്തിൽ ഇലഹാമ് പ്രമാണം ആവാൻ സാധ്യതയുണ്ട്. (നമ്മുടെ ശരീരത്തിൽ അല്ല )
ഇനി ആ കാലഘട്ടത്തിൽ അത് പ്രമാണമല്ല എന്ന സങ്കൽപ്പന പ്രകാരം ആ കാലഘട്ടത്തിൽ ധാരാളം അമ്പിയാക്കൾ ഉണ്ടായിരുന്നു കുട്ടിയെ കൊല്ലാനുള്ള അനുമതി ആ നബിമാരിൽ ആരോടെങ്കിലും വഹിയ് മുഖേന വന്നതായിരിക്കും.
وَبِتَسْلِيمِ أَنَّ الْخَضِرَ وَلِيٌّ وَإِلَّا فَالْأَصَحُّ أَنَّهُ نَبِيٌّ فَمِنْ أَيْنَ لَنَا أَنَّ الْإِلْهَامَ لَمْ يَكُنْ حُجَّةً فِي ذَلِكَ الزَّمَنِ وَبِفَرْضِ أَنَّهُ غَيْرُ حُجَّةٍ فَالْأَنْبِيَاءُ فِي زَمَنِهِ مَوْجُودُونَ فَلَعَلَّ الْإِذْنَ فِي قَتْلِ الْغُلَامِ جَاءَ إلَيْهِ عَلَى يَدِ أَحَدِهِمْ
فَإِنْ قُلْت قَضِيَّةُ هَذَا أَنَّ عِيسَى صَلَّى اللَّهُ عَلَى نَبِيِّنَا وَعَلَيْهِ وَسَلَّمَ لَوْ أَخْبَرَ بَعْدَ نُزُولِهِ أَحَدًا بِأَنَّ لَهُ اسْتِعْمَالَ الْحَرِيرِ جَازَ لَهُ ذَلِكَ قُلْتُ هَذَا لَا يَقَعُ لِأَنَّهُ يَنْزِلُ بِشَرِيعَةِ نَبِيِّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَدْ اسْتَقَرَّ فِيهَا تَحْرِيمُ الْحَرِيرِ عَلَى كُلِّ مُكَلَّفٍ لِغَيْرِ حَاجَةٍ أَوْ ضَرُورَةٍ فَلَا يُغَيِّرُهُ أَبَدًا لَا يُقَالُ يُتَأَوَّلُ لِلْيَافِعِيِّ بِأَنَّ الْإِذْنَ فِي الْحَرِيرِ وَقَعَ تَدَاوِيًا مِنْ عِلَّةٍ عَلِمَهَا الْحَقُّ مِنْ ذَلِكَ الْعَبْدِ كَمَا تَأَوَّلَ هُوَ وَغَيْرُهُ مَا وَقَعَ لِوَلِيٍّ أَنَّهُ لَمَّا اشْتَهَرَتْ وِلَايَتُهُ بِبَلَدٍ خَافَ عَلَى نَفْسِهِ الْفِتْنَةَ فَدَخَلَ الْحَمَّامَ وَلَبِسَ ثِيَابَ الْغَيْرِ وَخَرَجَ مُتَرَفِّقًا فِي مَشْيِهِ لِيُدْرِكُوهُ فَأَدْرَكُوهُ وَأَوْجَعُوهُ ضَرْبًا وَسَمَّوْهُ لِصَّ الْحَمَّامِ فَقَالَ الْآنَ طَابَ الْمُقَامُ عِنْدَهُمْ بِأَنَّ فِعْلَهُ لِذَلِكَ إنَّمَا وَقَعَ تَدَاوِيًا كَمَا يُتَدَاوَى بِالْخَمْرِ عِنْدَ الْغَصِّ وَمَفْسَدَةُ لُبْسِ ثِيَابِ الْغَيْرِ سَاعَةً أَخَفُّ مِنْ مَفْسَدَةِ الْعُجْبِ وَنَحْوِهِ مِنْ قَبَائِحِ النَّفْسِ ؛ لِأَنَّا نَقُولُ ذَلِكَ الْإِذْنُ الَّذِي لِلتَّدَاوِي لَيْسَ إلَّا بِإِلْهَامٍ وَقَدْ اتَّضَحَ بُطْلَانُ الِاحْتِجَاجِ بِهِ
وَفَرْقٌ وَاضِحٌ بَيْنَ مَسْأَلَتِنَا وَمَسْأَلَةِ ذَلِكَ الْوَلِيِّ فَإِنَّ الْحَرِيرَ لَا يُتَصَوَّرُ حِلُّهُ لِغَيْرِ حَاجَةٍ وَاسْتِعْمَالُ مَالِ الْغَيْرِ يَجُوزُ مَعَ ظَنِّ رِضَاهُ وَمِنْ أَيْنَ لَنَا أَنَّ ذَلِكَ الْوَلِيَّ مَا عَرَفَ مَالِكَ الثِّيَابِ وَلَا ظَنَّ رِضَاهُ وَبِفَرْضِ جَهْلِهِ بِهِ هُوَ يَظُنُّ رِضَاهُ بِفَرْضِ اطِّلَاعِهِ عَلَى أَنَّهُ إنَّمَا فَعَلَهُ لِذَلِكَ الْقَصْدِ إذْ كُلُّ مَنْ اطَّلَعَ عَلَى بَاطِنِ فَاعِلِ ذَلِكَ يَرْضَى بِهِ ، وَإِنْ كَانَ مَنْ كَانَ وَمَرَّ فِي الْوَلِيمَةِ أَنَّ ظَنَّ الْغَيْرِ يُبِيحُ مَالَهُ فَهِيَ وَاقِعَةٌ مُحْتَمِلَةٌ لِلْحِلِّ مِنْ غَيْرِ طَرِيقِ الْإِلْهَامِ كَوَاقِعَةِ الْخَضِرِ وَمَسْأَلَةُ الْحَرِيرِ لَا تَحْتَمِلُهُ مِنْ غَيْرِ طَرِيقِ الْإِلْهَامِ بِوَجْهٍ فَتَأَمَّلْهُ تحفة المحتاج
ഒരു വലിയ്യ് മറ്റൊരാളുടെ വസ്ത്രം ധരിച്ച് കുളിമുറിയിൽ കയറിയ ഒരു സംഭവമുണ്ട്.
ഒരിക്കലും ശരീരത്തിന് വിരുദ്ധമായ പ്രവർത്തി ഔലിയാക്കൾക്ക് ചെയ്യാമെന്നതിന് തെളിവല്ല
കാരണംവസ്ത്രത്തിന്റെ ഉടമസ്ഥനെ വലിയ്യിന് അറിയുകയോ അദ്ദേഹത്തിൻറെ തൃപ്തിയുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തതിനാലായിരിക്കാം ഇങ്ങനെ അദ്ധേഹം വസ്ത്രം ധരിച്ചത് -
(തുഹ്‌ഫതുൽ മുഹ്താജ്)
*സഹീഹുൽ ബുഖാരിയുടെ ശറഹ് ഫത്ഹുൽ ബാരി പറയുന്നു*
.
ഇബ്നു സംആനീ പറഞ്ഞു.
ഇൽഹാമിനെ നിഷേധിക്കൽ തള്ളപ്പെടുന്നതാണ്.
അല്ലാഹു ഇഷ്ടപ്പെട്ട അടിമയെ അല്ലാഹു ബഹുമാനിച്ചുകൊണ്ട് നൽകുന്നത് അനുവദനീയമാണ്.
പക്ഷേ സത്യമായതും അസത്യമായതുമായ ഇൽ ഹാം തമ്മിൽ വേർതിരിക്കേണ്ടതാണ്.
മുഹമ്മദ് നബി صلي الله عليه وسلم
യുടെ ശരീഅത്തിന്റെ മേലിൽ യോജിച്ചതും ഖുർആനിലും സുന്നത്തിലും എതിരല്ലാത്തതും ആണെങ്കിൽ അത് മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. ഇല്ലെങ്കിൽ ആ ഇൽഹാം തള്ളപ്പെടുന്നതാണ് .അത് പൈശാചിക വസ് വാസിനാലും ശരീരത്തിൻറെ തോന്നലുകളും ആണ് .
ഇബ്നു സംആനി റ പറയുന്നു .
ചിന്തക്ക് വർദ്ധനവ് ലഭിക്കുന്നതും അഭിപ്രായത്തിനു ശക്തി നൽകുന്നതുമായ പ്രകാശത്തിന്റെ വർദ്ധനവ് കൊണ്ട് ഒരു അടിമയെ അല്ലാഹു ബഹുമാനിക്കുന്നതിനെ നാം നിഷേധിക്കുന്നില്ല.
അടിസ്ഥാനം അറിയപ്പെടാത്ത വാക്കുകൾ ഹൃദയത്തിലേക്ക് വരുന്നത് നാം നിഷേധിക്കുക തന്നെ ചെയ്യും.
ഇൽഹാം ശറഇയ്യായ പ്രമാണമാണ് എന്ന് നാം വാദിക്കുന്നില്ല.അല്ലാഹുവിൻറെ ഇഷ്ടദാസന്മാർക്ക് അല്ലാഹു ബഹുമാനിച്ചു നൽകുന്ന ഒരു പ്രകാശമാണത്.
അത് ശറഇനോട് യോജിച്ചാൽ ഷറആണ് പ്രമാണം (ഇൽ ഹാമല്ല )
(ഫത്ഹുൽ ബാരി)
ഇതിൽ നിന്നും മുമ്പ് ഉണർത്തിയ ഒരു കാര്യം പിടിക്കപ്പെടും.അത് ഒരാൾ തിരു നബിയെ സ്വപ്നം കാണുന്നു അവിടുന്ന് വല്ലതും കൽപ്പിച്ചാൽ അത് വഴിപ്പെടൽ നിർബന്ധമുണ്ടോ അല്ലെങ്കിൽ പ്രത്യക്ഷമായ ശരീഅത്തിന്റെ മേലിൽ തട്ടിച്ചു നോക്കേണ്ടതുണ്ടോ ?രണ്ടാമത്തതാണ് അവല മ്പ്യമായ വീക്ഷണം.
-ഫത്ഹുൽ ബാരി -
وفي فتح الباري
وقال ابن السمعاني وإنكار الالهام مردود ويجوز أن يفعل الله بعبده ما يكرمه به ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول وإلا فمردود يقع من حديث النفس ووسوسة الشيطان ثم قال ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوي به رأيه وانما ننكر ان يرجع إلى قلبه بقول لا يعرف أصله ولا نزعم أنه حجة شرعية وانما هو نور يختص الله به من يشاء من عباده فان وافق الشرع كان الشرع هو الحجة انتهى ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي صلى الله عليه وسلم يأمره بشئ هل يجب عليه امتثاله ولا بد أو لا بد أن يعرضه على الشرع الظاهر فالثاني هو المعتمد فتح الباري
ഇമാം സർക്കാനി റ മുവത്വയുടെ ശറഹിൽ പറയുന്നു.
ഒരാൾ തിരു നബി
صلى الله عليه وسلم
യെ സ്വപ്നം കണ്ടു. തിരുനബി പറഞ്ഞു .
ഇന്ന സ്ഥലത്ത് നീ പോവുകയും അവിടെ കുഴിക്കുകയും ചെയ്താൽ അവിടെ നിധി ലഭിക്കും.അത് നിനക്ക് എടുക്കാവുന്നതാണ് അതിൽ നീ സകാത്ത് നൽകേണ്ടതില്ല.
നേരം പുലർന്നപ്പോൾ അയാൾ ആ സ്ഥലത്ത് പോകുകയും കുഴിക്കുകയും നിധി ലഭിക്കുകയും ചെയ്തു. ആ കാലത്തുള്ള ചില പണ്ഡിതന്മാരോട് അയാൾ ഫത് വ ചോദിച്ചപ്പോൾ അവർ ചിലർ സ്വപ്നം ശരിയായതുകൊണ്ട് നീ സക്കാത്ത് നൽകേണ്ടതില്ല എന്ന് ഫത്‌വ നൽകി ,
എന്നാൽ സുൽത്താനുൽ ഉലമ ഇസ്സ് ബ്നു അബ്ദുസ്സലാം റ എന്നവർ സക്കാത്ത് നൽകണമെന്നും ഫത് വ നൽകി.അദ്ദേഹം പറഞ്ഞു ഏറിയാൽ സ്വപ്നം ഒരു ഹദീസിന്റെ സ്ഥാനത്ത് ആക്കാം എന്ന് വച്ചാൽ പോലും നിധിയിൽ സക്കാത്ത് ഉണ്ടെന്ന് ഏറ്റവും സ്വഹീഹായ ഹദീസ് ഇതിന് വിരുദ്ധമായിട്ടുണ്ട്.
ശറഹുൽ മുവത്വ 150
ചുരുക്കത്തിൽ ശരീഅത്തിന് വിരുദ്ധമായ സ്വപ്നത്തിലൂടെ നിർദ്ദേശിച്ചതായി കണ്ടാലും നിർദ്ദേശം സ്വീകാര്യമല്ല കാരണം അവിടുന്ന് ജീവിതകാലത്ത് പഠിപ്പിച്ചതിന് വിരുദ്ധമായി സ്വപ്നത്തിലൂടെ പറഞ്ഞതായി കണ്ടാൽ അത് അസ്വീകാര്യമാണ്.
وفي شرح الموطا للزركاني. ص: 150
لطيفة : وقع أن رجلا رأى النبي - صلى الله عليه وسلم - في النوم فقال له : اذهب إلى موضع كذا فاحفره فإن فيه ركازا فخذه لك ولا خمس عليك فيه ، فلما أصبح ذهب إلى ذلك الموضع فحفره فوجد الركاز فيه فاستفتى علماء عصره فأفتوه بأنه لا خمس عليه لصحة الرؤيا ، وأفتى العز بن عبد السلام بأن عليه الخمس وقال : أكثر ما ينزل منامه منزلة حديث روي بإسناد [ ص: 150 ] صحيح وقد عارضه ما هو أصح منه وهو حديث : " في الركاز الخمس
ശറഹുൽ മുഹദ്ദബ് ഇമാം നവവി പറയുന്നു.
ശഅ്ബാൻ മുപ്പതാം രാവ് എത്തുകയും ആരും മാസപ്പിറവി ദർശിക്കുകയും ചെയ്തില്ല .അങ്ങനെയിരിക്കെ ഒരാൾ സ്വപ്നത്തിൽ തിരുനബിയെ കണ്ടു ഇന്ന് രാത്രി റമദാൻ ആദ്യ രാവാണെന്ന് പറഞ്ഞാൽ ആ സ്വപ്നം കൊണ്ട് നോമ്പ് അനുഷ്ഠിക്കൽ സ്വഹീഹല്ല.സ്വപ്നക്കാരനും പറ്റില്ല മറ്റുള്ളവർക്കും പറ്റില്ല. ഇത് ഖാസി ഹുസൈൻ എന്നവർ ഫത്താവയിലും നമ്മുടെ മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
ഇമാം ഖാസി ഇയാള് എന്നവർ
അതിൽ ഇജ്മാഇനെ ഉദ്ധരിച്ചിട്ടുണ്ട് അതിൻറെ പ്രമാണങ്ങളെല്ലാം സ്വഹീഹ് മുസ്ലിമിൻറെ ശറഹിൽ ആദ്യഭാഗത്ത് ഞാൻ പറഞ്ഞിട്ടുണ്ട്.
അതിൻറെ ചുരുക്കം ഇങ്ങനെയാണ് റാവിയാവട്ടെ
വാർത്ത പറയുന്നയാളാവട്ടെ സാക്ഷിയാവട്ടെ അവരുടെയൊക്കെ നിബന്ധന അത് വഹിക്കുമ്പോൾ ഉണർവുള്ളവരാവണം.
ഇതിൽ ഏകോപനമുണ്ട്. ഉറക്ക് ഉണർവിൽ അല്ല എന്നത് ഉറപ്പാണ്. ഉറക്കിൽ കൃത്യത ലഭിക്കുകയുമില്ല.
അതുകൊണ്ട് ഈ ഉറക്കം കൊണ്ട് പ്രവർത്തിക്കൽ ഉപേക്ഷിക്കേണ്ടതാണ്.റിപ്പോർട്ട് ചെയ്തയാൾ കൃത്യത ഇല്ലാത്തതുകൊണ്ടാണ്. തിരു നബിയെ صلي الله عليه وسلم
സ്വപ്നം കണ്ടതിൽ സംശയമുള്ളതുകൊണ്ടല്ല.
അല്ലാഹുവിൻറെ റസൂൽ പറഞ്ഞതായി സ്വഹീഹായ റിപ്പോർട്ടിൽ എങ്ങനെയുണ്ട്.
വല്ലവനും എന്നെ സ്വപ്നം കണ്ടാൽ അവൻ എന്നെ തന്നെയാണ് കണ്ടത് പിശാച് എൻറെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയില്ല.
(ശറഹുൽ മുഹദ്ധബ് 292)
وفي شرح المهذب ص: 292 ]
( فرع ) لو كانت ليلة الثلاثين من شعبان ، ولم ير الناس الهلال ، فرأى إنسان النبي صلى الله عليه وسلم في المنام فقال له : الليلة أول رمضان لم يصح الصوم بهذا المنام لا لصاحب المنام ولا لغيره ، ذكره القاضي الحسين في الفتاوى وآخرون من أصحابنا ونقل القاضي عياض الإجماع ، عليه وقد قررته بدلائله في أول شرح صحيح مسلم ، ومختصره أن شرط الراوي والمخبر والشاهد أن يكون متيقظا في حال التحمل ، وهذا مجمع عليه ، ومعلوم أن النوم لا تيقظ فيه ، ولا ضبط ، فترك العمل بهذا المنام لاختلال ضبط الراوي لا للشك في الرؤية فقد صح عن رسول الله صلى الله عليه وسلم أنه قال : { من رآني في المنام فقد رآني حقا فإن الشيطان لا يتمثل في صورتي } والله تعالى أعلم .
ഇൽഹാമുമായി ബന്ധപ്പെട്ട ചർച്ചയിൽ
ഇബ്ൻ ഹജർ റ ഫത്ഹുൽ ബാരിയിൽ പറയുന്നു.
മഅരിഫത്തിന്റെ മഹാന്മാർ പറയുന്നത് .മനസ്സിലെ ചിന്തകൾ
അല്ലാഹുവിൽ നിന്നുള്ളതാണങ്കിൽ അത് സ്ഥിരമായി നിൽക്കും പിടക്കുകയില്ല.പിശാചിൽ നിന്നുള്ളതാണെങ്കിൽ അത് പിടക്കും സ്ഥിരമാവുകയില്ല.അതോടുകൂടെ ഇമാമുമാർ വ്യക്തമാക്കിയ കാര്യം ശറഇയായ വിധികൾ കൊണ്ട് സ്ഥിരം ആവുകയില്ല.
ഫത്ഹുൽ ബാരി 12/387
وفي فتح الباري
وذكر الشيخ أبو محمد بن أبي جمرة ما ملخصه أنه يؤخذ من قوله فان الشيطان لا يتمثل بي أن من تمثلت صورته صلى الله عليه وسلم في خاطره من أرباب القلوب وتصورت له في عالم سره أنه يكلمه أن ذلك يكون حقا بل ذلك أصدق من مراي غيرهم لما من الله به عليهم من تنوير قلوبهم انتهى وهذا المقام الذي أشار إليه هو الالهام وهو من جملة أصناف الوحي إلى الأنبياء ولكن لم أر في شئ من الأحاديث وصفه بما وصفت به الرؤيا أنه جزء من النبوة وقد قيل في الفرق بينهما إن المنام يرجع إلى قواعد مقررة وله تأويلات مختلفة ويقع لكل أحد بخلاف الالهام فإنه لا يقع إلا للخواص ولا يرجع إلى قاعدة يميز بها بينه وبين لمة الشيطان
وتعقب بأن أهل المعرفة بذلك ذكروا أن الخاطر الذي يكون من الحق يستقر ولا يضطرب والذي يكون من الشيطان يضطرب ولا يستقر فهذا إن ثبت كان فارقا واضحا
ومع ذلك فقد صرح الأئمة بأن الأحكام الشرعية لا تثبت بذلك
وقال ابن السمعاني وإنكار الالهام مردود ويجوز أن يفعل الله بعبده ما يكرمه به ولكن التمييز بين الحق والباطل في ذلك أن كل ما استقام على الشريعة المحمدية ولم يكن في الكتاب والسنة ما يرده فهو مقبول وإلا فمردود يقع من حديث النفس ووسوسة الشيطان ثم قال ونحن لا ننكر أن الله يكرم عبده بزيادة نور منه يزداد به نظره ويقوي به رأيه وانما ننكر ان يرجع إلى قلبه بقول لا يعرف أصله ولا نزعم أنه حجة شرعية وانما هو نور يختص الله به من يشاء من عباده فان وافق الشرع كان الشرع هو الحجة انتهى ويؤخذ من هذا ما تقدم التنبيه عليه أن النائم لو رأى النبي صلى الله عليه وسلم يأمره بشئ هل يجب عليه امتثاله ولا بد أو لا بد أن يعرضه على الشرع الظاهر فالثاني هو المعتمد
فتح الباري 387/١٢
جمعه محمد اسلم الثقافي الكاملي المليباري البربننغادي
Muhammed Aslam Kamil Saquafi parappanangadi
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
No comments:
Post a Comment