Thursday, November 12, 2026

അല്ലാഹുവിനെ ഒരു സ്ഥലവും ഉൾക്കൊള്ളുകയില്ലെന്നും

 ഒഹാബികളുടെ വിശ്വാസത്തിലെ പിഴവുകളും ബിദ്അത്തുകളും

വഹാബികൾ ബിദ്അത്തുകാർ തന്നെ?



പുത്തൻ വാദികളായ 72 വിഭാഗത്തിന്റെ തെറ്റായ ബിദ്അത്തുകളെ വിവരിച്ചുകൊണ്ട്  ഹിജ്റ 429 ൽ വഫാത്തായ പ്രശസ്ത പണ്ഡിതൻ ഇമാം അബ്ദുൽ ഖാഹിറുൽ ബൈഗ് ദാദി റ പറയുന്നു

عَبْد القَاهر البَغْدادي (٠٠٠ - ٤٢٩ هـ


അല്ലാഹുവിനെ ഒരു സ്ഥലവും ഉൾക്കൊള്ളുകയില്ലെന്നും (അവൻ ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്നവനല്ലെന്നും), കാലം അവനിൽ ബാധകമാകുകയില്ലെന്നും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

അല്ലാഹു തന്റെ അർശുമായി സ്പർശിച്ചുനിൽക്കുന്നു എന്ന് വാദിച്ച ശഹാമിയ്യ, കറാമിയ്യ വിഭാഗക്കാരുടെ വാദത്തിന് വിരുദ്ധമായിട്ടാണിത്.

അമീറുൽ മുഅ്മിനീൻ അലി (റദിയല്ലാഹു അൻഹു) പറഞ്ഞിട്ടുണ്ട്:

അല്ലാഹു അർശ് സൃഷ്ടിച്ചത് തന്റെ കഴിവ് പ്രകടമാക്കുന്നതിനാണ്; തന്റെ സത്തക്ക് ഒരു സ്ഥലമാക്കുന്നതിനല്ല."

അദ്ദേഹം വീണ്ടും പറഞ്ഞു:

"സ്ഥലമൊന്നും ഇല്ലാതിരുന്നപ്പോഴും അല്ലാഹു ഉണ്ടായിരുന്നു. അവൻ ഇപ്പോഴും മുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെത്തന്നെയാണ്."

അൽ-ഫർഖു ബൈനൽ ഫിറഖ്, പേജ് 321.


واجمعوا على انه لَا يحويه مَكَان وَلَا يجرى عَلَيْهِ زمَان خلاف قَول من زعم من الشهامية والكرامية انه مماس لعرشه وَقد قَالَ امير الْمُؤمنِينَ على رَضِي الله عَنهُ ان الله تَعَالَى خلق الْعَرْش اظهارا لقدرته لَا مَكَانا لذاته وَقَالَ ايضا قد كَانَ وَلَا مَكَان وَهُوَ الْآن على مَا كَانَ

الفرق بين الفرق ٣٢١


Aslam Kamil saquafi parappanangadi 


No comments:

Post a Comment