കറാമത്ത്
ഔലിയാക്കൾ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാവുന്ന പദവിയിലേക്ക് എത്തും
ഇബ്നു തൈമിയ്യ
വഹാബികളുടെ അങ്ങേത്തലയിലെ നേതാവ് ഇബ്നു തൈമിയ്യ പറയുന്നു
.### ശക്തിയും കഴിവും സംബന്ധിച്ചുള്ള ചർച്ച
ചിലർ വാദിക്കുന്നു: മലക്കാണ് കൂടുതൽ ശക്തനും കഴിവുള്ളവനും എന്ന്.
ജിബ്രീൽ (അ) യുടെ സംഭവം അവർ ഉദ്ധരിക്കുന്നു. അദ്ദേഹം അതിശക്തനായിരുന്നു. ലൂത്വ് നബി (അ) യുടെ ജനതയുടെ ഗ്രാമത്തെ തന്റെ ചിറകിലെ ഒരു തൂവലിൽ ചുമന്നുയർത്തിയിരുന്നു.
وزعم بعضهم أن الملك أقوى وأقدر، وذكر قصة جبرايل بأنه شديد القوى، وأنه حمل قرية قوم لوط على ريشة من جناحه،
فقد آتى الله بعض عباده أعظم من ذلك، فأغرق جميع أهل الأرض بدعوة نوح، وقال النبي ﷺ: «إن من عباد الله من لو أقسم على الله لأبره» ورب أشعث أغبر مدفوع بالأبواب لو أقسم على الله لأبره، وهذا عام في كل الأشياء، وجاء تفسير ذلك في آثار: إن من عباد الله من لو أقسم على الله أن يزيل جبلاً، أو الجبال عن أماكنها لأزالها، ولا يقيم القيامة لما أقامها، وهذا مبالغة.
ولا يقال: إن ذلك بفضل قوة خلقت فيه، وهذا بدعوى يدعوها؛ لأنهما في الحقيقة ينزلان إلى واحد، هو مقصود القدرة ومطلوب القوة، وما من أجله يفضل القوى على الضعيف، ثم هب أن هذا في الدنيا فكيف تصنعون في الآخرة؟ وقد جاء في الأثر:
«يا عبدي، أنا أقول للشيء كن فيكون، أطعني أجعلك تقول للشيء كن فيكون، يا عبدي، أنا الحي الذي لا يموت، أطعني أجعلك حياً لا تموت»
എന്നാൽ അതിനേക്കാൾ വലിയ കാര്യങ്ങൾ ചെയ്യാൻ അല്ലാഹു തന്റെ ചില ഇഷ്ടദാസന്മാർക്ക് കഴിവ് നൽകിയിട്ടുണ്ട്.
നൂഹ് നബി (അ) യുടെ പ്രാർഥനയിലൂടെ ഭൂമിയിലുള്ള മുഴുവൻ ജനതയെയും അല്ലാഹു മുക്കിനശിപ്പിച്ചു.
നബി ﷺ പറഞ്ഞു:
«إِنَّ مِنْ عِبَادِ اللَّهِ مَنْ لَوْ أَقْسَمَ عَلَى اللَّهِ لَأَبَرَّهُ»
അല്ലാഹുവിന്റെ ദാസന്മാരിൽ ചിലരുണ്ട്; അവർ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാൽ അല്ലാഹു അത് സത്യപ്പെടുത്തിക്കൊടുക്കും.
മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു:
«رُبَّ أَشْعَثَ أَغْبَرَ مَدْفُوعٍ بِالْأَبْوَابِ لَوْ أَقْسَمَ عَلَى اللَّهِ لَأَبَرَّهُ»
ചിതറിയ മുടിയും പൊടിപുരണ്ട ശരീരവുമുള്ള, വാതിലുകളിൽനിന്ന് ആട്ടിയോടിക്കപ്പെടുന്ന എത്രയോ മനുഷ്യരുണ്ട്. അവർ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാൽ അല്ലാഹു അത് സത്യപ്പെടുത്തിക്കൊടുക്കും.
ഇത് എല്ലാ കാര്യങ്ങളിലും വ്യാപകമാണ് (ഏതു കാര്യവും അവർ ഉദ്ദേശിച്ചാൽ നടക്കുന്നതാണ് ).
ഇതിന്റെ വിശദീകരണമായി ചില റിപ്പോർട്ടുകളിൽ ഇങ്ങനെ വന്നിട്ടുണ്ട്:
അല്ലാഹുവിന്റെ ദാസന്മാരിൽ ചിലരുണ്ട്. അവർ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് ഒരു മലയെ അതിന്റെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാൽ അല്ലെങ്കിൽ മലകളെ അവയുടെ സ്ഥാനങ്ങളിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാൽ അല്ലാഹു അവയെ മാറ്റിക്കൊടുക്കും.
അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് അന്ത്യദിനം സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടാൽ അല്ലാഹു അത് സ്ഥാപിച്ചുകൊടുക്കും.
മഹാന്മാരുടെ ഈ കാര്യങ്ങൾ ശക്തമാണ്
എന്നാൽ അത് (മലക്കുകളുടേത്)
അവരിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു പ്രത്യേക ശക്തികൊണ്ടാണ് അവർക്ക് ലഭിക്കുന്നതെന്നും ഈ പറഞ്ഞത് (മഹാന്മാരിൽ ഉണ്ടാവുന്നത്)അവരുടെ പ്രാർത്ഥന കൊണ്ടാണെന്നും പറയാനും പാടില്ല.
കാരണം യഥാർഥത്തിൽ ഈ രണ്ട് കാര്യങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് മടങ്ങുന്നത്. അതായത്, കഴിവിന്റെ ലക്ഷ്യവും ശക്തിയുടെ ഉദ്ദേശ്യവും ഒന്നാണ്. ശക്തിയുള്ളവനെ ദുർബലനായവനേക്കാൾ ശ്രേഷ്ഠനാക്കുന്നതിന്റെ കാരണവും അതുതന്നെയാണ്.
ഇനി, ഈ കാര്യം ഇഹലോകത്ത് മാത്രമാണെന്ന് നിങ്ങൾ സമ്മതിച്ചാലും പരലോകത്ത് നിങ്ങൾ എന്താണ് പറയുക?
ഹദീസിൽ ഇങ്ങനെ വന്നിട്ടുണ്ട്:
«يَا عَبْدِي، أَنَا أَقُولُ لِلشَّيْءِ كُنْ فَيَكُونُ، أَطِعْنِي أَجْعَلْكَ تَقُولُ لِلشَّيْءِ كُنْ فَيَكُونُ، يَا عَبْدِي، أَنَا الْحَيُّ الَّذِي لَا أَمُوتُ، أَطِعْنِي أَجْعَلْكَ حَيًّا لَا تَمُوتُ»
:
എന്റെ അടിമേ, ഒരു കാര്യത്തോട് ഉണ്ടാകൂ എന്ന് ഞാൻ പറഞ്ഞാൽ അത് ഉണ്ടാകുന്നു. നീ എന്നെ അനുസരിക്കുക. അപ്പോൾ ഒരു കാര്യത്തോട് ഉണ്ടാകൂ എന്ന് പറയുന്നവനായി നിന്നെ ഞാൻ ആക്കും; അത് ഉണ്ടാകുകയും ചെയ്യും.
എന്റെ അടിമേ, മരണമില്ലാത്തവനായ ജീവനുള്ളവൻ ഞാനാണ്. നീ എന്നെ അനുസരിക്കുക. അപ്പോൾ മരണമില്ലാത്തവനായി നിന്നെ ഞാൻ ആക്കും.
«إن المؤمن تأتيه التحف من الله: من الحي الذي لا يموت إلى الحي الذي لا يموت»
“തീർച്ചയായും വിശ്വാസിക്ക് അല്ലാഹുവിൽനിന്ന് വിശിഷ്ടമായ സമ്മാനങ്ങൾ വന്നെത്തുന്നതാണ്. മരിക്കാത്തവനായ നിത്യജീവിയിൽനിന്ന് മരിക്കാത്ത ജീവിയിലേക്ക്.”
അപ്പോൾ ഇതാണ് പരമമായ ഉന്നതാവസ്ഥ. ഇതിനപ്പുറം എത്തിച്ചേരാൻ മറ്റൊരു ലക്ഷ്യവുമില്ല.
കാരണം, അവൻ അല്ലാഹുവിനെക്കൊണ്ട് കേൾക്കുകയും, അല്ലാഹുവിനെക്കൊണ്ട് കാണുകയും, അല്ലാഹുവിനെക്കൊണ്ട് പിടിക്കുകയും, അല്ലാഹുവിനെക്കൊണ്ട് നടക്കുകയും ചെയ്യുന്നു.
അതിനാൽ അവന്റെ ശക്തിക്ക് തുല്യമായ മറ്റൊരു ശക്തിക്കും നിലനിൽക്കാനാവില്ല.
മജ്മൂഅ ഫതാവ ഇബ്നു തൈമിയ്യ230/4
Aslam Kamil saquafi parappanangadi
https://t.me/ahlussunnahva
No comments:
Post a Comment