*മുഹമ്മദ് നബിയുടെ പ്രവചനം*
Part.4
പ്രവാചകത്വത്തിന്റെ അടയാളം
ആ സ്വപ്നം സത്യം തന്നെ
.........
മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ
...........
പ്രവചനം - 4
ആ സ്വപ്നം സത്യം തന്നെ
റസൂൽ തിരുമേനി(സ)യും അനുയായികളും മദീനയിൽ നിവസിക്കുന്നു. വിശുദ്ധ മക്കയിൽ പോയി 'കഅബ' സന്ദർശനം നടത്താനുള്ള അത്യധികമായ ആഗ്രഹം അവർക്കുണ്ട്. പക്ഷെ മക്ക ശത്രു ക്കളുടെ സങ്കേതമാണ്. അവിടെ ചെല്ലുന്ന ഒരു മുസ്ലിമിനും ജീവനോടെ തിരിച്ചു പോരാൻ കഴിയില്ല. മുസ്‌ലിം രക്തത്തിനു വേണ്ടി
ദാഹിക്കുന്ന ശത്രുരാക്ഷസരാണവിടെയുള്ളത്. മുഹാജിറുകൾക്കു തങ്ങളുടെ ജന്മനാടായ പുണ്യഭൂമിയെക്കുറിച്ചോർക്കുമ്പോൾ, സ്വമന ങ്ങളിൽ, സങ്കടം നിറഞ്ഞൊഴുകുന്നു.
പ്രവാചകശ്രേഷ്ഠൻ ഒരു ദിവസംസുഷുപ്‌തികൊള്ളുന്നു. തദ വസരം ഒരു സ്വപ്നം; “തിരുമേനി (സ) സഖാക്കളോടുകൂടി മക്ക യിലെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നു. ആരാധനാ കർമ്മങ്ങൾ പൂർത്തീകരിച്ചു ചിലർ മുടി കളയുന്നു. മറ്റുചിലർ മുടിവെട്ടുന്നു." സ്വപ്ന സംഭവം നബി(സ) സ്വഹാബികളെ അറിയിച്ചു. അവരുടെ ചിരകാ ലാഭിലാഷം നിറവേറ്റപ്പെടുമെന്നവർക്കുറപ്പായി.
ഹിജ്റ 6-ാം വർഷം ദുൽഖഅ്ദ ; മാസത്തിൽ റസൂൽ കരീം (സ) ആയിരത്തി നാനൂറിൽപരം സഹാബികളോടുകൂടി “ഉംറ” കർമ്മം നിർവ്വഹിക്കുവാനായി മക്കയിലേക്കു പുറപ്പെട്ടു. അവർ ഹുദൈബി യ്യയിലെത്തിച്ചേർന്നു. മുസ്ലിംകളുടെ മക്കാ പ്രവേശം തങ്ങൾക്കു സമ്മതമല്ലെന്നു മക്കാനേതാക്കളറിയിച്ചപ്പോൾ, യുദ്ധം ചെയ്യുന്നതി നുള്ള ആയുധങ്ങളോടുകൂടിയല്ലാ പ്രത്യുത ഉംറ നിർവ്വഹിക്കുവാൻ ബലിമൃഗങ്ങളോടൂ കൂടിയാണ് മുസ്‌ലിംകൾ വന്നിട്ടുള്ളതെന്ന യാഥാർത്ഥ്യം നബി(സ) അവരെ ബോധ്യപ്പെടുത്തി. പക്ഷെ മുസ്ലിം കൾ മക്കയിൽ പ്രവേശിച്ചാൽ, അതു അറബ് ലോകത്തിനു മുഴുവൻ ഖുറൈശികൾക്കപമാനം പരത്തും അതുകൊണ്ടു അതിനനുവദിക്കി ല്ലെന്നവർ ശഠിച്ചു.
മുസ്‌ലിംകളുടെ ദൂതനായി മക്കയിൽ പ്രവേശിച്ച ഹസ്രത്ത് ഉസ്മാനി(റ) നെ അവർ തടഞ്ഞുവെച്ചു. ഉസ്‌മാൻ(റ) വധിക്കപ്പെട്ടു. എന്ന കിംവദന്തി മുസ്‌ലിംകളുടെ ഇടയിൽ പരന്നു. ഈ വാർത്ത ശരിയാണെങ്കിൽ മരണംവരെ പോരാടുമെന്നു മുസ്‌ലിംകൾ നബി( സ) യോടു പ്രതിജ്ഞ ചെയ്‌തു. ഇതറിഞ്ഞു താമസംവിനാ ഖുറൈ ശികൾ ഒരുസന്ധിക്കു മുന്നോട്ടുവന്നു. ഇതത്രെ സുപ്രസിദ്ധമായ ഹുദൈബിയ്യാ സന്ധി. സന്ധി വ്യവസ്ഥപ്രകാരം മുസ്‌ലിംകൾ മദീന യിലേക്കു തന്നെ തിരിച്ചു പോരുവാൻ നിർബന്ധിതരായി.
സമധാന പൂർവ്വമായ കഅബാ സന്ദർശനത്തിനും സുഗമമായ ഇസ്‌ലാം മത പ്രചാരണത്തിനും തജ്ജന്യമായ മഹാവിജയങ്ങൾക്കും ഈ സംഭവം വഴി, കളമൊരുക്കുകയായിരുന്നു അല്ലാഹു. ഇതറിയാ ത്തതുകൊണ്ട് ചില വ്യക്തികൾ തിരുനബി(സ)യുടെ സ്വപ്‌നത്തെ കുറിച്ചും സംശയ ഗ്രസ്ഥരായി തദവസരം നിസംശയം
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ പുലരുന്ന സത്യം തന്നെയാണെന്നു വിശുദ്ധഖുർആൻ പ്രവചിച്ചു “അല്ലാഹു ഉദ്ദേശിച്ചാൽ തീർച്ചയായും നിങ്ങൾ നിർഭയരായ നില യിൽ തലമുടികളഞ്ഞവരും വെട്ടിയവരുമായികൊണ്ട് -മസ്‌ജിദുൽ ഹറാമിൽ പ്രവേശിക്കും നിങ്ങൾ ഭയക്കേണ്ടിവരില്ല എന്ന സ്വപ്നം നിശ്ചയമായും അല്ലാഹു തൻ്റെ റസൂലിനു യാഥാർത്ഥ്യമായും സത്യ മായും സത്യമാക്കിയിരിക്കുന്നു. എന്നാൽ നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അവൻ അറിഞ്ഞിരിക്കുന്നു. അങ്ങനെ, അതിനു പുറമെ ഒരു സമീപവിജയം അവൻ ഉണ്ടാക്കിത്തന്നു." (വി.ഖു.48:27)
ഹിജ്ര 7-ാം വർഷം ദുൽഖഅ്ദ : മാസത്തിൽ നബി(സ)യും അനുചരന്മാരും മദീനയിൽ നിന്ന് പുറപ്പെട്ടു. ഖുർആൻ വാഗ്ദത്തം ചെയ്തതുപോലെ നിർഭയരായിക്കൊണ്ട് തന്നെ അവർ മക്കയിൽ പ്രവേശിച്ചു. ഉംറ കർമ്മം നിർവ്വഹിച്ചു. ഹിജ 8 റംസാനിൽ പ്രവാച കർ (സ) 10,000 സഹാബികളോടുകൂടി മക്കയിൽ പ്രവേശിച്ചു. അതോ ടുകൂടി ആ പുണ്യഭൂമി എന്നെന്നേക്കും മുസ്‌ലിംകളുടെ അധീനതയി ലായി. ഹിജ്റ ഒമ്പതിൽ അബൂബക്കർ(റ)ൻ്റെ നേതൃത്വത്തിൽ മുസ്ലിംകൾ മക്കയിൽ വന്ന് ഹജ്ജ് കർമ്മം നിർവ്വഹിച്ചു. ഹിജ്റ 10 -ാം വർഷവും തിരുമേനിയുടെ നേതൃത്വത്തിൽ വിഖ്യാതമായ ഹജ്ജ ത്തുൽവദാഅ് നടത്തപ്പെട്ടു. ശിർക്കിൻ്റെ ബലിഷ്‌ഠതയിൽ നൂറ്റാണ്ടു കളായി വീർപ്പുമുട്ടി കഴിഞ്ഞിരുന്ന മക്ക ഒരു ലക്ഷം മുസ്ലിംകളുടെ പാദസ്‌പർശനമേറ്റു പുളകംകൊണ്ട് സുദിനമായിരുന്നു അത് !
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
Copied Aslam pgi
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4
https://t.me/islamrealpath
No comments:
Post a Comment