Tuesday, August 11, 2026

മയ്യത്തിന്റെ അരികിൽ ഖുർആൻ പാരായണം* സ്വഹാബത്തിന്റെ മാതൃക .. قراءه القران للميت

 *മയ്യത്തിന്റെ അരികിൽ ഖുർആൻ പാരായണം*

സ്വഹാബത്തിന്റെ മാതൃക

...........

ഇമാം നവവി റ പറയുന്നു.


"സുനനുൽ ബൈഹഖി" (4/56) ൽ ഹസൻ ആയ സനദോടെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: ഇബ്നു ഉമർ (റ) ഖബറടക്കിയ ശേഷം ഖബറിനരികിൽ സൂറത്തുൽ ബഖറയുടെ ആരംഭഭാഗവും അവസാനഭാഗവും പാരായണം ചെയ്യുന്നത് മുസ്തഹബ്ബായി കണ്ടിരുന്നു.

— അൽ-അദ്കാർ, ഇമാം നവവി, പേജ് 288



ഇമാം ശാഫിഈയും അദ്ദേഹത്തിന്റെ അനുയായികളായ പണ്ഡിതന്മാരും പറഞ്ഞു: ഖബറിനരികിൽ ഖുർആനിൽ നിന്ന് എന്തെങ്കിലും പാരായണം ചെയ്യുന്നത് മുസ്തഹബ്ബാണ്. അവർ പറഞ്ഞു: ഖുർആൻ മുഴുവനും ഖത്മ് ചെയ്താൽ അതും വളരെ നല്ലതാണ്.


അൽ-അദ്കാർ, ഇമാം നവവി, പേജ് 288


وروينا في "سنن البيهقي" [٤/ ٥٦] بإسناد حسن، أن ابن عمر استحبَّ أن يقرأ على القبر بعد الدفن أوّل سورة البقرة وخاتمتها

الاذكار للنووي٢٨٨


قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئاً من القرآن، قالوا: فإن ختموا القرآن كلَّه كان حسناً

الاذكار للنووي٢٨٨

Aalam Kamil saquafi parappanangadi


No comments:

Post a Comment