അല്ലാഹു അർശിന്മേൽ ഇരിക്കുകയാണോ ?
بدعة الوهابيةيدعي العالية أن الله جالس علي العرش
ഒഹാബികളുടെ പുത്തൻ വാദങ്ങൾ - (ബിദ് അത്തുകൾ)
വാദം -അല്ലാഹു അർശിന്മേൽ ഇരിക്കുകയാണ്
ഭാഗം 9
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
Aslam Kamil saquafi parappanangadi
الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد
ഒഹാബികൾക്ക് അല്ലാഹുവിലുള്ള വിശ്വാസം തന്നെ പിഴച്ചു
അത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിനു വിരുദ്ധമാണ്
...................
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
അല്ലാഹു അർശിന്മേൽ ഇരിക്കുകയോ ?
ഭാഗം : 9
അല്ലാഹു അർശിന്മേൽ ഇസ്തിവാആയി എന്ന വചനം ഉദ്ധരിച്ചു - അല്ലാഹു അർശിന്മേൽ ഇരിക്കുകയാണന്ന ഒഹാബീ പുരോഹിത മുജസ്സിമ വാദം പണ്ഡിതന്മാർ പൊളിച്ചടക്കുന്നു.
10: ഇമാം സിറാജുദ്ദീൻ അബൂ ഹഫ്‌സ് ഉമർ ബിൻ അലി ബിൻ അഹ്മദ് അൽ-അൻസാരി അശ്ശാഫിഈ, ഇബ്നുൽ മുലഖിൻ (ഹി. 804) തന്റെ അത്തൗദീഹ് ലിശർഹിൽ ജാമിഇസ്സഹീഹ് എന്ന ഗ്രന്ഥത്തിൽ പറയുന്നു:
"അല്ലാഹുവിന് അവയവങ്ങളോ ശരീരഭാഗങ്ങളോ ഉണ്ടെന്ന് വിശേഷിപ്പിക്കുന്നത് അസാധ്യമാണെന്ന് വ്യക്തമായ തെളിവ് നിലനിൽക്കുന്നു. അല്ലാഹു അതിൽ നിന്ന് അത്യുന്നതനും പരിശുദ്ധനുമാണ്. എന്നാൽ മുജസ്സിമകൾ പറയുന്നത്: 'അവൻ ഒരു ശരീരമാണ്; പക്ഷേ മറ്റു ശരീരങ്ങളെപ്പോലെയല്ല' എന്നാണ്. അതിന് അവർ ഈ ആയത്തുകളെയും, മുഖം, രണ്ട് കൈകൾ എന്ന ഭാഹ്യർത്ഥ മുള്ള ആയത്തുകളെയും, നബി ﷺയുടെ ഹദീസുകളിൽ വന്ന 'വരിക', 'ആഗമനം', 'ഓടിവരിക' തുടങ്ങിയ ഭാഹ്യാർത്ഥമുള്ള തെളിവാക്കുന്നു. എന്നാൽ ഇതെല്ലാം അസത്യമാണ്. ഇപ്രകാരം വ്യാഖ്യാനിക്കുന്നവൻ കുഫ്റിലാണ്. കാരണം, എല്ലാ ശരീരങ്ങൾക്കും സൃഷ്ടിത്വത്തിന്റെ ലക്ഷണങ്ങൾ ഒരുപോലെയാണെന്നും, അല്ലാഹു സൃഷ്ടിക്കപ്പെട്ടവരുടെ വർഗത്തിൽ ഉൾപ്പെടുന്നത് അസാധ്യമാണെന്നും വ്യക്തമായ തെളിവുണ്ട്."
وقال الإمام سراج الدين أبو حفص عمر بن علي بن أحمد الأنصاري الشافعي المعروف بابن الملقن [804هـ] في كتابه "التوضيح لشرح الجامع الصحيح":
«لقيام الدليل على استحالة وصفه بأنه ذو جوارح وأعضاء، تعالى عن ذلك، خلافًا لما تقوله المجسمة من أنه جسم لا كالأجسام، واستدلوا على ذلك بهذه الآيات كما استدلوا بالآيات المتضمنة لمعنى الوجه واليدين، ووصفه لنفسه بالإتيان والمجيء والهرولة في حديث الرسول، وذلك كله باطل وكفر من متأوله؛ لقيام الدليل على تساوي الأجسام في دلائل الحدث القائمة بها، واستحالة كونه من جنس المحدثات.»
وقال الشيخ تقي الدين الحصني [829هـ] في كتابه "دفع شبه من شبه وتمرد ونسب ذلك إلى السيد الجليل أحمد":
«فإن الفوقية باعتبار المكان لا تكون بالضرورة إلا في الأجرام والأجسام مركبة كانت أو بسيطة، والرب سبحانه وتعالى منزه عن ذلك إذ هو من صفات الحدث.»
11.ശൈഖ് തഖിയ്യുദ്ദീൻ അൽ-ഹിസ്നി (ഹി. 829) പറയുന്നു:
"സ്ഥലത്തിന്റെ അടിസ്ഥാനത്തിലുള്ള 'മുകളിലായിരിക്കുക' എന്നത് അനിവാര്യമായും ശരീരങ്ങൾക്കും ഭൗതിക വസ്തുക്കൾക്കും മാത്രമേ ബാധകമാകൂ; അവ സംയുക്തമായാലും ലളിതമായാലും. എന്നാൽ റബ്ബായ അല്ലാഹു അതിൽ നിന്നെല്ലാം പരിശുദ്ധനാണ്. കാരണം, അത് സൃഷ്ടിക്കപ്പെട്ടവരുടെ വിശേഷണമാണ്."
وقال الشيخ تقي الدين الحصني:
«الكيف من صفات الحدث، وكل ما كان من صفات الحدث فالله عز وجل منزه عنه، فإثباته له سبحانه كفر محقق عند جميع أهل السنة والجماعة.»
12:ശൈഖ് തഖിയ്യുദ്ദീൻ അൽ-ഹിസ്നി പറയുന്നു:
"'എങ്ങനെ' (കൈഫ്) എന്നത് സൃഷ്ടിക്കപ്പെട്ടവരുടെ വിശേഷണമാണ്. സൃഷ്ടികളുടെ വിശേഷണമായ എല്ലാറ്റിൽ നിന്നും അല്ലാഹു പരിശുദ്ധനാണ്. അതിനാൽ അല്ലാഹുവിന് 'കൈഫ്' സ്ഥാപിക്കുന്നത് അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിന്റെ അഭിപ്രായത്തിൽ വ്യക്തമായ കുഫ്റാണ്."
وقال الشيخ تقي الدين الحصني في كتابه "كفاية الأخيار":
«إلا أن النووي جزم في صفة الصلاة من شرح المهذب بتكفير المجسمة، قلت: وهو الصواب الذي لا محيد عنه، إذ فيه مخالفة صريح القرآن، قاتل الله المجسمة والمعطلة، ما أجرأهم على مخالفة من ﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ﴾، وفي هذه الآية رد على الفرقتين.»
13:ശൈഖ് തഖിയ്യുദ്ദീൻ അൽ-ഹിസ്നി തന്റെ കിഫായതുൽ അഖ്യാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു:
"ഇമാം നവവി ശർഹുൽ മുഹദ്ദബ് എന്ന ഗ്രന്ഥത്തിലെ നമസ്കാര ഭാഗത്ത് മുജസ്സിമകളെ കാഫിറുകളായി വിധിച്ചിരിക്കുന്നു. ഞാൻ പറയുന്നു: അതാണ് ശരിയായ അഭിപ്രായം; അതിൽ നിന്ന് മാറിനിൽക്കാൻ വഴിയില്ല. കാരണം, അത് ഖുർആന്റെ വ്യക്തമായ വചനത്തിന് വിരുദ്ധമാണ്.
﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ﴾ (അവനോട് സദൃശമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു.)
'അല്ലാഹു മുജസ്സിമകളെയും മുഅത്ത്വിലകളെയും നശിപ്പിക്കട്ടെ! ഈ വ്യക്തമായ ഖുർആൻ വചനത്തെ എതിർക്കാൻ അവർ എത്ര ധൈര്യപ്പെട്ടിരിക്കുന്നു! ഈ ആയത്തിൽ ഈ രണ്ടു വിഭാഗങ്ങൾക്കുമുള്ള മറുപടിയുണ്ട്.'"
Aslam Kamil saquafi parappanangadi
محمد اسلم الثقافي الكاملي بربننغادي المليباري الهندي
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
No comments:
Post a Comment