Monday, June 22, 2026

സ്വഹാബിമാർ ഇസ്‌ലാമിൽ ഇസ്രായേലി കള്ളകഥകൾ കടത്തിക്കൂട്ടിയവരാണെന്ന് വഹാബിമതانكار الصحابة منا الوهابية

 സ്വഹാബിമാർ ഇസ്‌ലാമിൽ ഇസ്രായേലി കള്ളകഥകൾ കടത്തിക്കൂട്ടിയവരാണെന്ന് വഹാബിമത മുജാഹിദ് പുരോഹിതൻ ആൽമനാറിൽ എഴുതി.

ഫറോക്ക് റൗളതുൽഉലൂം കോളേജ് പ്രിൻസിപ്പലായ മുഹമ്മദ്‌ കുട്ടശ്ശേരിയെന്ന  വഹാബി പുരോഹിതൻ 

"ഇസ്‌ലാമിൽ ഇസ്രായേൽ പുരാണേതിഹാസങ്ങൾ പ്രചരിച്ചതെങ്ങനെ," എന്ന തലക്കെട്ടിൽ അൽമാനാർ മാസികയിൽ എഴുതുന്നു.


"മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇസ്രായേലി കഥകളാണ്. അഹ് ലുൽ കിതാബിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിച്ചത്. അവർ സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇഞ്ചിലിൽ നിന്നും എടുത്തുദ്ധരിക്കുകയും ചെയ്തു. തമീമുദ്ധാരി, കഅബുൽ അഹ് ബാർ, വഹബ് ബ്നു മുനഹബ്, അബ്ദുല്ലാഹിബ്നു സലാം എന്നീ നാലുപേരിലാണ് ഇത്തരം റിപ്പോർട്ടുകളധികവും ചെന്നെത്തുക. ഇവർ നാലുപേരും യഹൂദി ക്രിസ്ത്യാനി നിവേദനങ്ങളിൽ പരിജ്ഞാനം ഉള്ളവർ ആയിരുന്നു." പുരോഹിതൻ തുടരുന്നു.


               രണ്ടു കാരണങ്ങളാണ് ഇസ്രായേലി കഥകൾ മുസ്‌ലിംകളിൽ പ്രചരിക്കാൻ ഇടവരുത്തിയത്. ഇസ്‌ലാമിന്റെ ആരംഭദശയിൽ നബിയുടെ വിയോഗശേഷം പള്ളിയിൽ വെച്ചു കഥപറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു.

ഹ :ഉമറിന്റെ അവസാനകാലത്തുതന്നെ ഇത് തുടങ്ങി വെച്ചിരുന്നു. എന്നാൽ ഉസ്മാൻ( റ )അവർകളുടെ കാലം മുതൽക്കാണ് സർവ്വ പ്രചാരം സിദ്ധിച്ചത്. രാഷ്ട്രീയ കലഹങ്ങൾ ആരംഭിച്ചതോടെ ഇത്തരം കഥാ പ്രസംഗകന്മാരെ പാർട്ടി പ്രചാരണത്തിനുള്ള ഒരു ആയുധം കൂടിയാക്കി, അവർക്ക് പല പാർട്ടികളും വേതനം നൽകുകയും ചെയ്തു ". പുരോഹിതൻ തുടരുന്നു.


    "വഹബ് ബ്നു മുനഹബും ഈ കൂട്ടത്തിൽ പെട്ട ഒരു കഥാകാരൻ തന്നെയാണ് എന്നാൽ മൂന്നാമത്തെ ദേഹമായ കഅബുൽ അഹ് ബാറിൽ നിന്നാണ് ഇസ്രായേലി കഥകൾ കൂടുതൽ പ്രചരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ :ഇബ്നു അബ്ബാസ്( റ )വും മുഹദ്ധിസുകളിൽ ഒന്നാംസ്ഥാനമർഹിക്കുന്ന ഹ :അബൂഹുറൈറയുമാണ് കഅബിൽ നിന്ന് ഏറ്റവും അതികം റിപ്പോർട്ട് ചെയ്തതെന്ന് വരുമ്പോൾ ഇസ്രായേലി പുരാണേതിഹാസങ്ങൾ ഇസ്‌ലാമിൽ എത്രമാത്രം പ്രചരിച്ചിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്."(അൽമാനാർ, പു :9,ലക്കം :6,1959മെയ്, പേജ് :151,152).

No comments:

Post a Comment

മുഅജിസത്ത് കറാമത്തും കഴിവുകളും المعجزات والكرامات مع الاختيار .........

 മുഅജിസത്ത് കറാമത്തും കഴിവുകളും المعجزات والكرامات مع الاختيار .............. Aslam Kamil saquafi parappanangadi സാധാരണയും  അസാധാരണയുമായ എല്...