*ഭക്ഷണ മര്യാദകൾ*
اداب الطعام
*ആദ്യം ബിസ്‌മി ചൊല്ലുക, അവസാനം ഹംദ് പറയുക *
ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ
بسم الله الرحمن الرحيم
എന്ന് ചൊല്ലുക
തുടക്കത്തിൽ മറന്നാൽ
بسم الله اوله واخره
എന്ന് ചൊല്ലുക
ഭക്ഷണം കഴിച്ചാൽ
الحمد لله الذي أطعمني هذا ورزقنيه من غير حول مني ولا قوة،
എന്ന് ചൊല്ലുക
ഭക്ഷണ കഴിച്ചു ഭക്ഷണതളിക െകാണ്ട് പോയാൽ
الحمد لله كثيراً طيباً مباركاً فيه غير مَكْفِيٍّ ولا مودع ولا مستغنىً عنه ربنا
എന്ന് ചൊല്ലുക
1.അംറ്ബ്ന് അബൂസലമ
رَضِيَ اللَّهُ عَنهُ
എന്നോട് അല്ലാഹുവിൻറെ റസൂൽﷺപറഞ്ഞു.
(ഭക്ഷണം കഴിക്കുമ്പോൾ )
നീ ബിസ്മി ചൊല്ലുക
വലത് കൈ കൊണ്ട് തിന്നുക
നിന്റെ അരികത്ത് നിന്ന് ഭക്ഷിക്കുക. (ബുഖാരി മുസ്ലിം)
2.ആയിശ വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. ( ബിസ്മി ചൊല്ലണം)
തുടക്കത്തിൽ ബിസ്‌മി ചൊല്ലാൻ മറന്നാൽ
بسم الله اوله واخره
(ബിസ്മില്ലാഹി അവവ്വലഹു വ ആഖിറഹു)
(അർത്ഥം :ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ ) എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി)
3.ജാബിർ വിൽനിന്ന്
നിവേദനം: അദ്ദേഹം
പറഞ്ഞു: നബി പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കിൽ പിശാച് തൻ്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസ സൗകര്യമോ രാത്രി ഭക്ഷണമോ ഇല്ല,
.ഒരാൾ തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നിങ്കിൽ പിശാച് തന്റെ സഖാക്കളോട് പറയും, നിങ്ങൾക്കിവിടെ താമസസൗകര്യവും രാത്രി ഭക്ഷണവും ലഭക്കുന്നു. (മുസ്ലിം)
4.ഹുദൈഫ رضي الله عنه
പറയുന്നു.ഞങ്ങൾ അല്ലാഹുവിൻറെ റസൂൽﷺ
യോട് കൂടെ ഭക്ഷണം കഴിക്കാൻ എത്തിയാൽ
അല്ലാഹുവിൻറെ റസൂൽ
ﷺ
തുടങ്ങുന്നത് വരെ ഞങ്ങൾ ഭക്ഷണത്തിൽ കൈവക്കാറില്ല അതിനുശേഷമേ വെക്കാറുള്ളൂ
ഒരിക്കൽ ഞങ്ങൾ അവിടത്തോടുകൂടെ ഭക്ഷണത്തിന് ഇരുന്നപ്പോൾ
ഒരു ചെറിയ പെൺകുട്ടി വന്നു കൊണ്ട് ഭക്ഷണത്തിൽ കൈ വെക്കാൻ പോയി . അല്ലാഹുവിൻറെ റസൂൽ ﷺ അവളുടെ കൈപിടിച്ചു.
ഒരു അഅ്റാബി വന്ന ഭക്ഷണത്തിൽ കൈ വെക്കാൻ പോയി.അവിടുന്ന് അയാളുടെ കൈയും പിടിച്ചു.
അപ്പോൾ അല്ലാഹുവിൻറെ റസൂൽ ﷺപറഞ്ഞു:
ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലാത്ത ഭക്ഷണമാണെങ്കിൽ പിശാചിന് അത് ഭക്ഷിക്കാൻ കഴിയും .പിശാച് ഭക്ഷണം അനുവദിപ്പിക്കാൻ വേണ്ടിയാണ് ആദ്യം ആ പെൺകുട്ടിയെ കൊണ്ടുവന്നത് അപ്പോൾ ഞാൻ ആ പെൺകുട്ടിയുടെ കൈ പിടിച്ചു.പിന്നീട് പിശാചിന് ഭക്ഷണം അനുവദിക്കാൻ വേണ്ടി ആ അഅറാബിയെ പിശാച് കൊണ്ടുവന്നു.ഇപ്പോൾ ഞാൻ അയാളുടെ കൈ പിടിച്ചു.എൻറെ ശരീരം ഏതൊരുവന്റെ അതീനത്തിലാണ് അവൻ തന്നെ സത്യം. പിശാചിന്റെ കൈ അവർ രണ്ടാളുടെ കൈയോട് കൂടെ എൻറെ പിടുത്തത്തിൽ ആയി.
പിന്നീട് തിരുനബി ബിസ്മി ചൊല്ലി ഭക്ഷണം കഴിച്ചു (മുസ്ലിം)
5. സ്വഹാബിയായ ഉമയ്യ് رَضِيَ اللَّهُ عَنهُ
പറയുന്നു :
അല്ലാഹുവിൻറെ റസൂൽ ﷺഇരിക്കുകയായിരുന്നു.
ഒരാൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ട്. അയാൾ ബിസ്മി ചൊല്ലിയിട്ടില്ല.അയാൾ ഭക്ഷണം കഴിച്ചു അയാളുടെ ഭക്ഷണം ഒരു പിടി മാത്രമേ ബാക്കിയുള്ളൂ.ആ പിടി അയാൾ വായിലോ ഉയർത്തിയപ്പോൾ ബിസ്മി ചൊല്ലി .بسم اللَّه أوله وآخره
അപ്പോൾ അല്ലാഹുവിൻറെ റസൂൽ ﷺ
ചിരിച്ചു .എന്നിട്ട് പറഞ്ഞു.
ശൈത്വാൻ അവളോട് കൂടെ ഭക്ഷിക്കുകയായിരുന്നു അയാൾ ബിസ്മി ചൊല്ലിയപ്പോൾ ആ ശൈത്വാൻ വയറ്റിലുള്ളതെല്ലാം ഛർദ്ദിച്ചു കളഞ്ഞു.
(ഇമാംതിർമിദി ഈ ഹദീസ് ഹസനും ആണെന്ന് പറഞ്ഞു )
6. അബൂ ഉമാമ റ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി തങ്ങളുടെ സുപ്ര ഉയർത്തിയാൽ
ഇങ്ങനെ ചൊല്ലാറുണ്ട്
الحمد لله كثيراً طيباً مباركاً فيه غير مَكْفِيٍّ ولا مودع ولا مستغنىً عنه ربنا
എന്ന് പറയാറുണ്ടായിരുന്നു.
അർത്ഥം :
ഞങ്ങളുടെ രക്ഷി താവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശിഷ്‌ഠവുമായ ധാരാളം സ്തുതികൾ നിനക്കാണ് എന്ന് പറഞ്ഞിരുന്നു. (ബുഖാരി)
7.മുആദ് ബിൻ അനസ്رَضِيَ اللَّهُ عَنهُ പറയുന്നു.
അല്ലാഹുവിൻറെ റസൂൽ ﷺ
പറഞ്ഞു.ഒരാൾ ഭക്ഷണം കഴിക്കുകയും ശേഷം ഇങ്ങനെ ചെല്ലുകയും ചെയ്താൽ
الحمد لله الذي أطعمني هذا ورزقنيه من غير حول مني ولا قوة،
അവന്റെ കഴിഞ്ഞുപോയ ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് -
അർത്ഥം
എൻറെ കഴിവോ തെറ്റിക്കലോ ഇല്ലാതെ എനിക്ക് ഭക്ഷണം നൽകുകയും ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും ,
باب التسمية في أوله والحمد في آخره
728- عن عمر بن أبي سلمة رَضِيَ اللَّهُ عَنهُ قال، قال لي رَسُول اللَّهِ ﷺ: (سم اللَّه، وكل بيمينك؛ وكل مما يليك) مُتَّفَقٌ عَلَيهِ.
729- وعن عائشة رَضِيَ اللَّهُ عَنها قالت قال رَسُول اللَّهِ ﷺ: (إذا أكل أحدكم فليذكر اسم اللَّه تعالى، فإن نسي أن يذكر اسم اللَّه تعالى في أوله فليقل بسم اللَّه أوله وآخره) رواه أبو داود والترمذي وَقَالَ حَدِيثٌ حَسَنٌ صحيح.
730- وعن جابر رَضِيَ اللَّهُ عَنهُ قال سمعت رَسُول اللَّهِ ﷺ يقول: (إذا دخل الرجل بيته فذكر اللَّه تعالى عند دخوله وعند طعامه قال الشيطان لأصحابه: لا مبيت لكم ولا عشاء، وإذا دخل فلم يذكر اللَّه تعالى عند دخوله قال الشيطان أدركتم المبيت، وإذا لم يذكر اللَّه تعالى عند طعامه قال أدركتم المبيت والعشاء) رَوَاهُ مُسلِمٌ.
731- وعن حذيفة رَضِيَ اللَّهُ عَنهُ قال: كنا إذا حضرنا مع رَسُول اللَّهِ ﷺ طعاماً لم نضع أيدينا حتى يبدأ رَسُول اللَّهِ ﷺ فيضع يده، وإنا حضرنا معه مرة طعاماً فجاءت جارية كأنها تدفع فذهبت لتضع يدها في الطعام فأخذ رَسُول اللَّهِ ﷺ بيدها، ثم جاء أعرابي كأنما يدفع فأخذ بيده فقال رَسُول اللَّهِ ﷺ: (إن الشيطان يستحل الطعام أن لا يذكر اسم اللَّه تعالى عليه، وإنه جاء بهذه الجارية ليستحل بها فأخذت بيدها، فجاء بهذا الأعرابي ليستحل به فأخذت بيده؛ والذي نفسي بيده إن يده في يدي مع يديهما) ثم ذكر اسم اللَّه تعالى وأكل. رَوَاهُ مُسلِمٌ.
732- وعن أمية بن مخشي الصحابي رَضِيَ اللَّهُ عَنهُ قال: كان رَسُول اللَّهِ ﷺ جالساً ورجل يأكل فلم يسم حتى لم يبق من طعامه إلا لقمة، فلما رفعها إلى فيه قال: بسم اللَّه أوله وآخره. فضحك النبي ﷺ ثم قال: (ما زال الشيطان يأكل معه فلما ذكر اسم اللَّه استقاء ما في بطنه) رواه أبو داود والنسائي.
733- وعن عائشة رَضِيَ اللَّهُ عَنها قالت: كان رَسُول اللَّهِ ﷺ يأكل طعاماً في ستة من أصحابه فجاء أعرابي فأكله بلقمتين. فقال رَسُول اللَّهِ ﷺ: (أما إنه لو سَمَّى لكفاكم) رَوَاهُ التِّرمِذِيُّ وَقَالَ حَدِيثٌ حَسَنٌ صحيح.
734- وعن أبي أمامة رَضِيَ اللَّهُ عَنهُ أن النبي ﷺ كان إذا رفع مائدته قال: (الحمد لله كثيراً طيباً مباركاً فيه غير مَكْفِيٍّ ولا مودع ولا مستغنىً عنه ربنا) رَوَاهُ البُخَارِيُّ.
735- وعن معاذ بن أنس رَضِيَ اللَّهُ عَنهُ قال، قال رَسُول اللَّهِ ﷺ: (من أكل طعاماً فقال: الحمد لله الذي أطعمني هذا ورزقنيه من غير حول مني ولا قوة، غفر له ما تقدم من ذنبه) رواه أبو داود والترمذي وَقَالَ حَدِيثٌ حَسَنٌ.
CM AL RASHIDA ONE LINE DARS
Aslam Kamil Saquafi parappanangadi
അവലംബം : റിയാളു സ്വാലിഹീൻ ഇമാം നവവി رحمه الله
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm
No comments:
Post a Comment