-ഇസ്തിഗാസ -
തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം
................
ഉമർ എന്നവരുടെ കാലത്ത് 'തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം വഹാബികളുടെ കുരുട്ട് ചോദ്യം
ഒഹാബി എഴുതുന്നു
ഇവിടെ ഉമർറളിയള്ളാഹുവിനെ *പറ്റെ വഷളാക്കിയിട്ട് വേറെ ഒരുത്തൻ സ്വപ്നം കാണുകയാണ്* ഉമറിന്റെ ഭരണം മോശമാണ് നന്നാക്കാൻ വേണ്ടി ഉമറിനോട് പോയി പറയണം.😰😰😰
മറുപടി
ഒന്നാമത് അല്ലാഹുവിൻറെ പേര് എഴുതാനെങ്കിലും പഠിക്കുക അള്ള എന്നത് അവന്റെ പേരല്ല എന്ന് മനസ്സിലാക്കുക.
ഇവിടെ ഉമർ റ തങ്ങളെ ആരും മോശമാക്കിയിട്ടില്ല.
ഈ ചരിത്രത്തിൽ ഉമർ റ എന്നവരെ മോശമാക്കൽ ഉണ്ട് എന്ന് ഏതെങ്കിലും പണ്ഡിതന്മാർ പറഞ്ഞതായി തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.അതുണ്ടെങ്കിൽ അതാണ് പുരോഹിതന്മാരെ നിങ്ങൾ തെളിയിക്കേണ്ടത്.
ഉമർ റ ന്റെ മഹത്വം പറയുന്ന അധ്യായത്തിലാണ് മുസന്നഫിൽ ഈ ചരിത്രം നൽകിയിട്ടുള്ളത്.
വഫാത്തിന് ശേഷവും തിരുനബിയുടെ കൺട്രോൾ ഉമർ റ ന് ഉണ്ടായിരുന്നു എന്ന മഹത്വമാണ് ഇവിടെ തെളിയുന്നത്.
ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തു ചെയ്യൂ എന്ന് തിരുനബി തൻറെ അനുയായിയോടെ നിർദ്ദേശിക്കുന്നത് അവിടത്തെ മോശമാക്കൽ ആവുകയില്ല.അത് അവിടുത്തെ മോശമാക്കാൻ ആണെന്ന് ലോകത്തെ ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞതായി തെളിയിക്കാൻ വഹാബി പുരോഹിതനെ ഞാൻ വെല്ലുവിളിക്കുന്നു.
ബഹാബി എഴുതുന്നു.
ആ മഹാന്റെ കാലത്ത് വരൾച്ച നേരിടുകയാണെങ്കിൽ ആ മഹാനുമഴ ലഭിക്കും എന്ന സന്തോഷവാർത്ത അറിയിക്കേണ്ടത് *ആ മഹാനു തന്നെയാണ്*
മറുപടി
അല്ലാഹുവിൻറെ റസൂലിൻറെ
സന്തോഷ വാർത്ത ഉമർ റ എന്നവരുടെ കാലത്ത് അദ്ദേഹത്തോട് മാത്രമേ പറയാവൂ എന്നതിന് ഖുർആനിൽ വല്ല തെളിവും ഉണ്ടോ ? ഒഹാബീ പൊട്ടത്തരം പറയുന്നതിന് വേണം അതിര്
ഒഹാബീ - പറയുന്നു.
ഇവിടെ ഉമർ റ വിനെ *പറ്റെ വഷളാക്കിയിട്ട് വേറെ ഒരുത്തൻ സ്വപ്നം കാണുകയാണ്* ഉമറിന്റെ ഭരണം മോശമാണ് നന്നാക്കാൻ വേണ്ടി ഉമറിനോട് പോയി പറയണം.
മറുപടി
തിരുനബിയുടെ ചാരെവന്ന് പ്രാർത്ഥിക്കാൻ വേണ്ടി പറഞ്ഞ വ്യക്തിയോട് തന്നെയാണ് അവിടുന്ന് നിർദ്ദേശിക്കേണ്ടത്.
ഒരു കാര്യം വന്നു പറഞ്ഞാൽ അദ്ദേഹത്തോടല്ലേ മറുപടി പറയേണ്ടത്? ഇതു പോലും ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്ത വഹാബി .
ഇതിൽ ഉമർ റ എന്നവരെ വഷളാക്കലോ മോശമാക്കലോ ഇല്ല. ഉണ്ട് എന്ന് ഉദ്ധരിച്ച ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടുമില്ല. അത് വഹാബിയുടെ കുരുട്ട് ബുദ്ധി മാത്രമാണ്.
ഭരണം മോശം ആണെന്നോ ഒന്നും നബിതങ്ങൾ ഇവിടെ നിർദ്ദേശിച്ചിട്ടുമില്ല അത് സോപ്പ് പെട്ടി സമ്മാനം വാങ്ങിയ വഹാബിയുടെ കളവ് മത്സരത്തിന്റെ ഫലമായുള്ള പച്ചക്കള്ളമാണ്.
ഒഹാബീ പറയുന്നു.
എന്നുമാത്രമല്ല രണ്ടാം ഖലീഫയായ ഉമറിനോട് (റ ) നീ പോയിട്ട് പറയുക മഴ ലഭിക്കും എന്ന്.
انا لله وانا اليه راجعون
മഹാനായ മുത്തുനബി ആ *കാര്യങ്ങളൊക്കെ നേരിട്ട് ഉമറിനോട് (റ )
വിനോട് പറയുകയല്ലാതെ
*ഒരു റജ്ലിനോട് പറയുക**
ഈ രീതിയിൽ ഉമർ (റ) വഷളാക്കുക എന്ന് പറയുന്ന ഒരു സംഭവം ഉണ്ടാകില്ല.
മറുപടി
തിരുനബിയോട് പരാതി പറഞ്ഞയാളോട് തന്നെയാണ് തിരുനബി ഇക്കാര്യം പറയേണ്ടത് പരാതി പറഞ്ഞയാളോട് ഒന്നും മിണ്ടാതിരിക്കുക എന്നതാണ് മോശം .
അതൊരിക്കലും ഉമർ തങ്ങളെ മോശമാക്കൽ അല്ല . മോശമാണെന്ന് ആരാണ് പറഞ്ഞത് ഇമാം അസ്ഖലാനി പറഞ്ഞിട്ടുണ്ടോ ഇബ്നുകസീർ പറഞ്ഞിട്ടുണ്ടോ . ഇബ്നു അബീ ശൈബ പറഞ്ഞിട്ടുണ്ടോ?
വഹാബിയുടെ സ്വയം ഇതിഹാദ് വീട്ടിൽ വച്ചാൽ മതി.
ഒഹാബി തുടരുന്നു.
പിന്നെ കിതാബുകളിൽ പല കാര്യങ്ങളും എഴുതി വെക്കും
മറുപടി
മേൽ ചരിത്രം എഴുതിവച്ച പണ്ഡിതന്മാർ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് ആരും തന്നെ അതിന് വിമർശിക്കുകയോ ശിർക്ക് ആണെന്ന് പറയുകയോ ചെയ്തിട്ടില്ല. ഉമർ തങ്ങളെ മോശമാക്കിഎന്നും പറഞ്ഞിട്ടില്ല അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവരത് പറയുമായിരുന്നു. മറിച്ച് അതെല്ലാം പ്രമാണ ബദ്ധമായി അവർ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഒഹാബി എഴുതുന്നു.
ഒരുത്തൻ പള്ളിയിൽ മൂത്രമൊഴിച്ചു അവരെ തടഞ്ഞ *ആളുകളോട് നബി പറഞ്ഞു തടയേണ്ട അവൻ മൂത്രമൊഴിക്കട്ടെ..*
അതിനർത്ഥം പള്ളിയിൽ മൂത്രം ഒഴിക്കൽ സുന്നത്താണ് എന്നല്ല.
മറുപടി
മൂത്രമൊഴിച്ചത് വഹാബി നേതാവ് ദുൽഖുവൈസർത്താണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അയാൾ ഖവാരിജിന്റെയും ഒഹാബികളുടേയും നേതാവായിരുന്നു .അയാളിൽ നിന്നും പിശാചിൻറെ കൊമ്പ് പ്രത്യക്ഷപ്പെടും എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്.
മൂത്രമൊഴിച്ചപ്പോൾ അദ്ദേഹത്തെ നിങ്ങൾ വിടൂ എന്ന് തിരു നബി പറഞ്ഞത് പള്ളിയിൽ മൂത്രമൊഴിക്കാനുള്ള സമ്മതമല്ല .മറിച്ച് പെട്ടെന്ന് മൂത്രം ഒഴിക്കുന്നയാളെ ഉപദ്രവിച്ചാൽ ചിലപ്പോൾ പള്ളിയുടെ പല ഭാഗത്തേക്കും മൂത്രം തെറിക്കുകയും അദ്ദേഹത്തിന് മറ്റുപല പ്രയാസങ്ങൾക്കും കാരണമാവുകയും ചെയ്യുന്നത് കൊണ്ടാണ് എന്ന് ഫത്ഹുൽ ബാരി അടക്കം വിവരിച്ചിട്ടുണ്ട് .പള്ളിയിൽ ഇത്തരം കാര്യങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല എന്നും ശേഷം തിരുനബി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ തിരുനബിയുടെ അരികിൽ പോയി മഴയെ തേടിയ സംഭവത്തിൽ അത് ശിർക്ക് ആണെന്ന് ഉമർ റ എന്നവരോ മറ്റു ഒരു സ്വഹാബിയും താബിഉകളും ഇത് വരെയുള്ള ഒരു പണ്ഡിതനും അത് ഉദ്ധരിച്ച ഒരു മഹാനും പറഞ്ഞിട്ടില്ല.ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വേണ്ടി ഇബിലീസ് അടക്കമുള്ള സർവ്വ വഹാബി പുരോഹിതന്മാരെ ഞാൻ വെല്ലുവിളിക്കുന്നു.
മൂത്രമൊഴിച്ച കഥയെ ഇതിനോട് തുലനം ചെയ്യുന്നത് വഹാബിയുടെ ജഹാലത്ത് മാത്രമാണ്.
ഒഹാബി എഴുതുന്നു.
മുത്ത് നബിയുടെ സ്വന്തം വീട്ടിൽ ഒരുത്തൻ വന്നിട്ട് കാഷ്ടിച്ച് മൂത്രമൊഴിച്ച് വൃത്തികേടാക്കി പോയി.👌
*നബി തീരെ എതിർത്തില്ല അതിനർത്ഥം റൗളയിൽ പോയി* കാഷ്ടിച്ചു മൂത്രമൊഴിച്ചു പോകണം എന്നല്ല..
മറുപടി
മറ്റൊരാളുടെ വീട്ടിൽ മനപ്പൂർവ്വം കാഷ്ടിക്കാനും മൂത്രവൈക്കാനും പാടില്ല എന്നത് തിരുനബി പഠിപ്പിച്ചതാണ്.ലോക പണ്ഡിതന്മാരും അയാൾ ആ ചെയ്തത് തെറ്റാണെന്ന് കൃത്യമായി വിവരിച്ചിട്ടുണ്ട്.
എന്നാൽ തിരുനബിയോട് ഇസ്തിഗാസ ചെയ്തത് തെറ്റാണെന്ന് ആ ചരിത്രം ഉദ്ധരിച്ച ഒരു പണ്ഡിതൻ പോലും ഉദ്ധരിച്ചിട്ടില്ല അതുണ്ടെങ്കിൽ അതാണ് വഹാബി തെളിയിക്കേണ്ടത്.
ഒഹാബി പറയുന്നു.
എന്ന് *മാത്രമല്ല സ്വപ്നം ദീനിൽ തെളിവാണ് എന്ന് ഈ ഭൂമിയിൽ ഏതെങ്കിലും ഒരു ഇമാംപറഞ്ഞിട്ടുണ്ടോ??*
മറുപടി
ഇവിടെ തിരുനബിയുടെ അരികിൽ ബിലാല് ബ്നു ഹാരിസ് എന്നവരാണ് വന്നത് എന്ന് ഇമാം ഇബ്നു ഹജർ റ ഇമാം ഖസ്ത്വല്ലാനി റ ധാരാളം പണ്ഡിതന്മാർ അംഗീകരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട് .തിരുനബിയുടെ ഖബറിന്റെ അരികിൽ തങ്ങളോട് മഴയെ തേടിയത് സ്വപ്നത്തിൽ അല്ല അത് വഹാബിയുടെ പച്ച കളവാണ്.പിന്നീട് ഈ വിവരം ഉമർ എന്നവരോട് അദ്ദേഹം പോയി പറഞ്ഞതും സ്വപ്നത്തിൽ അല്ല സ്വപ്നത്തിൽ ആണെന്നത് പച്ചക്കളമാണ്.
തിരുനബിയോട് ഇസ്തിഗാസ ചെയ്തതിനുശേഷം അദ്ദേഹം അവിടുത്തെ സ്വപ്നത്തിലൂടെയുള്ള നിർദ്ദേശം പാലിക്കാൻ പാടില്ലെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.എന്നല്ല ഇമാം അസ്ഖലാനി അടക്കമുള്ള സർവ്വ പണ്ഡിതന്മാരും ഈ സംഭവത്തെ തെളിവായിട്ട് തന്നെയാണ് ഉദ്ധരിച്ചിട്ടുള്ളത്.
ഇത് സ്വപ്നമായതുകൊണ്ട് ഈ സംഭവം തള്ളിക്കളയണം എന്നോ ശിർക്കാണെന്നോ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ അതു കൊണ്ടു വരൂ ഒഹാബീ പുരോഹിതന്മാരെ
നിങ്ങളുടെ ഞൊണ്ടി ന്യായങ്ങളിലൂടെ ഈ ചരിത്രം അംഗീകരിക്കരുതെന്നൊ ശിർക്കാണെന്നോ കഴിഞ്ഞുപോയ കാലത്ത് ലോകപണ്ഡിതന്മാർ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരെയാണ് മൗലവിമാർ ഉദ്ധരിക്കേണ്ടത് സ്വയം കണ്ടെത്തിയ പൊട്ടത്തരങ്ങൾ മുസ്ലിമീങ്ങൾക്ക് സ്വീകാര്യമല്ല
Aslam Kamil parappanangadi
No comments:
Post a Comment