വിവാഹം -
വിവാഹം സുന്നത്തുള്ളവർ
വൈവാഹിക ജീവിതത്തിലൂടെ ആസ്വദിക്കുവാൻ ആശ യുള്ള മഹ്റ് വസ്ത്രം മറ്റു ചിലവുകൾക്ക് കഴിവുള്ള പുരുഷനും
വൈവാഹിക ജീവിതത്തിലൂടെ ആസ്വദിക്കുവാൻ ആശ യുള്ളവൾക്കും ഭർത്താവിൽ നിന്ന് ജീവിതോപാധി നേടിയെടുക്കേണ്ട വർക്കും ദുർവൃത്തരിൽ നിന്ന് അഹിതം ഭയക്കുന്ന സ്ത്രീക്കും വിവാഹം സുന്നത്താണ്. (തുഹ്‌ഫഃ 7/187)
വിവാഹം നിർബന്ധം -
*വ്യഭിചാരത്തിൽ നിന്ന് മാറി നിൽക്കുവാൻ വിവാഹം വഴിമാത്രമേ സാധ്യ മാകൂ എന്നുറപ്പായാൽ വിവാഹം നിർബന്ധമാണ്. (തുഹ്ഫ 7/188)
കറാഹത്ത്
വിവാഹത്തിലേക്ക് ആവശ്യമില്ലാത്തതോടൊപ്പം ആരാധനയിൽ മുഴുകുന്നവൾക്ക് വിവാഹം കഴിക്കൽ കറാഹത്താണ്. (മുഗ്‌നീ)
ഹറാം
വിവാഹം നിമിത്തം നിർബന്ധ ആരാധന മുടങ്ങുമെന്നു ഭയന്നാൽ വിവാഹം ഹറാമാണ്. (നിഹായഃ)
ഭർത്താവിനു ചെയ്തുകൊടുക്കേണ്ട ബാധ്യതകൾ നിറവേറ്റുവാൻ തനിക്കാവില്ലെന്ന് ബോധ്യപ്പെട്ടവൾ വിവാഹം ആവശ്യമില്ലാത്ത ഘട്ടത്തിൽ അതിന് തുനിയുന്നത് ഹറാമാണ്. (തുഹ്ഫഃ 7/188)
ഭർത്താവിനു ചെയ്‌തുകൊടുക്കേണ്ട ബാധ്യത എന്നാൽ ഭർത്താവ് ആവശ്യപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കുക, വ്യത്യസ്‌ത അലങ്കാര വസ്‌തുക്കൾ ഉപയോഗിച്ച് ഭംഗിയാവുക, തുടങ്ങിയവയാണ്.
എന്നാൽ ഭർത്താവിനുവേണ്ടി ഭക്ഷണം പോലെയുള്ളവ തയ്യാർ ചെയ്യൽ നമുക്കിടയിൽ പതിവുണ്ടെങ്കിലും അത് ഭാര്യയുടെ മേൽ നിർബന്ധബാ ധ്യതയായി ഇസ്ലാം ഗണിക്കുന്നില്ല.
CM Al RASHIDA online dars
Aslam Kamil
No comments:
Post a Comment