മുജാഹിദിനെന്താ കുഴപ്പം
Aslam Kamil Saquafi parappanangadi
*സ്വഹാബത്തിനെതിരെ ഒഹാബി*
നബി(സ)യുടെ ജീവിതത്തിന് ദൃക്സാക്ഷികളാണ് സ്വഹാബികൾ. മുസ്ലിംകൾ ഇസ്ലാം പഠിച്ചത് ഇവരിൽ നിന്നാണ്. ഇസ്ലാമിന്റെ അടി സ്ഥാന ഗ്രന്ഥമാണ് ഖുർആൻ. ഈ മഹത് ഗ്രന്ഥവും അതിന്റെ വ്യാഖ്യാ നവും ലോകത്തിന് ലഭിച്ചത് സ്വഹാബത്ത് മുഖേനയാണ്. ഇവരെ ഇകഴ്ത്താനുള്ള ഏതു നീക്കവും ഇസ്ലാമിനെ ഇകഴ്ത്തലായിരിക്കും. ഇസ്ലാ മിനെ മുഖം കെടുത്താൻ ആഗ്രഹിച്ചവരൊക്കെ ഈ വഴിക്കാണ് കരുക്കൾ നീക്കിയത്.
പ്രാമാണികരായ സ്വഹാബിമാരെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ചേകന്നൂരിന്റെ അരങ്ങേറ്റം. മൗദൂദികളും ഈ വഴിയിൽ ഏറെ സഞ്ചരിച്ചു. ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന നീക്കങ്ങളാണ് വഹാബികൾ ഈ രംഗത്ത് നടത്തിയത്.
മുജാഹിദുകൾ സ്വഹാബത്തിനെ ആദരിക്കുകയും ബഹുമാനിക്കു കയും ചെയ്യുന്നുവെന്നോ. സ്വന്തം ഇഛക്കെതിരാകുമ്പോൾ അവരെ തള്ളി പ്പറയുന്നവരല്ലേ വഹാബികൾ. ഏതാനും ഉദാഹരണങ്ങൾ:
1. കേരളത്തിൽ ഇസ്ലാം എത്തിച്ച സ്വഹാബത്താണ് ഇവിടെ ആദ്യമായി ജുമുഅ: സ്ഥാപിച്ചത്. ശ്രോതാക്കൾ അനറബികളായിട്ടും അറബി യിൽ തന്നെ ജുമുഅയും ഖുതുബയും നിർവ്വഹിക്കണമെന്ന സുന്നത്ത് നടപ്പാക്കിയതും അവർ തന്നെ. സ്വഹാബത്തിൻ്റെ ഈ നടപടി തങ്ങളുടെ വാദത്തിനെതിരാണെന്ന് വ്യക്തമായപ്പോൾ വഹാബി ആചാര്യൻ സ്വഹാബത്തിനെ തള്ളുന്നത് കാണുക.
“ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഖുതുബ ഉപദേശം ചെയ്തിരുന്നുവെന്ന് സമ്മതിക്കാൻ നിർവ്വാഹമില്ല. ഇനി അങ്ങനെ ചെയ്തിരുന്നുവെന്ന് പറയുന്ന പക്ഷം വസ്തു നിഷ്ഠമായ റിപ്പോർട്ട്തെളിയിക്കേണ്ടതാണ്. ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നത് ദീനിൽ തെളിവല്ലാ ത്തത് പോലെ അതും (സ്വഹാബത്ത് ചെയ്തതും) ദീനിൽ തെളിവാകു കയില്ല" (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84)
2. മറ്റൊരു വഹാബി സ്വഹാബത്തിനെ കരിതേക്കുന്നത് കാണുക. "മുസ്ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇസ്റാഈലി കഥകളാണ്. അഹ്ലുൽ കിതാബിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്ലിംകളിൽ പ്രചരിപ്പിച്ചത്. അവർ സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നും
എടുത്തുദ്ധരിക്കുകയും ചെയ്തു. തമീമുദ്ദാരി(റ) കഅ്ബുൽ അഹ്ബാർ(റ), വഹബുബ്നു മുനബ്ബിഹ്(റ),, അബ്ദുല്ലാഹിബ്നു സലാം(റ) എന്നീ നാല് . പേരിലാണ് ഇത്തരംറിപ്പോർട്ടുകളധികവും ചെന്നെത്തുക. ഇവർ നാലു പേരും യഹൂദി ക്രിസ്ത്യാനി വേദങ്ങളിൽ പരിജ്ഞാനമുള്ളവരായിരുന്നു." (അൽ മനാർ പു: 9, ല: 6) ('തർളിയത്ത്' ലേഖകന്റെ വക.)
3. ഉമറുൽ ഫാറൂഖി(റ)നെയും ഉസ്മാനുബ്നു അഫ്ഫാനി(റ)നെയും ഒരു വഹാബി ആക്ഷേപിക്കുന്നത് കാണുക: “രണ്ട് കാരണങ്ങളാണ് ഇസ്റാഈലീ കഥകൾ ഇസ്ലാമിൽ പ്രചരിപ്പിക്കാൻ ഇടവരുത്തിയത്. സ്ലാമിൻ്റെ ആരംഭ ദശയിൽ നബി(സ)യുടെ വിയോഗ ശേഷം പള്ളി ിൽ വെച്ച് കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിൻ്റെ അവസാന കാലത്ത് തന്നെ ഇത് തുടങ്ങിവെച്ചിരുന്നു. എന്നാൽ സ്മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവ്വ പ്രചാരം സിദ്ധിച്ചത്" (അൽ മനാർ 1959 മെയ് പേ: 152)
4. ഇബ്നു അബ്ബാസ്(റ) അബൂഹുറൈറ(റ) എന്നിവരെ പ്രത്യേകം ഇകഴ്ത്തിക്കൊണ്ട് ഒരു വഹാബി എഴുതുന്നു: “വഹ്ബുബ്മുനബ്ബഹും ഈ കൂട്ടത്തിൽ പെട്ട ഒരു കഥാകാരൻ തന്നെയാണ്. എന്നാൽ മൂന്നാത്തെ ദേഹമായ കഅ്ബുൽ അഹ്ബാറിൽ(റ)നിന്നാണ് ഇസ്റാഈലി കഥകൾ പ്രചരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ: ഇബ്നു അബ്ബാസ്(റ), മുഹദ്ദിസുകളിൽ ഒന്നാം സ്ഥാനമർഹിക്കുന്ന അബൂഹുറൈറ(റ)യുമാണ് കഅ്ബി(റ)ൽ നിന്ന് ഏറ്റവുമധികം റിപ്പോർട്ട ചെയ്തതെന്ന് വരുമ്പോൾ ഇസ്റാഈലി പുരാണേതിഹാസങ്ങൾ ഇസ്ലാമിൽ എത്രമാത്രം പ്രചരിപ്പിച്ചിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാ ണ്. (അൽ മനാർ പു: 9, ലക്കം 1959) (തർളിയത് ലേഖകൻ്റെ വക)
ഇതിൽ നിന്ന് നാല് കാര്യങ്ങൾ വ്യക്തമാകുന്നു.
1. വഹാബികൾ സ്വഹാബത്തിനെ അംഗീകരിക്കുന്നവരോ ബഹുമാ നിക്കുന്നവരോ അല്ല.
2. ഇസ്ലാമിലേക്ക് ജൂതായിസം കടത്തിക്കൊണ്ട് വന്നവരാണ് സ്വഹാബികളിൽ പലരുമെന്ന് വഹാബികൾ വിശ്വസിക്കുന്നു.
3. വഹാബി ചിന്തകൾക്കെതിരെയാണ് സ്വഹാബികളുടെ വീക്ഷണ മെങ്കിൽ അവരെ ആക്ഷേപിക്കാനും കേരള മുസ്ലിയാക്കളെ പോലെ തള്ളാനും വഹാബികൾ ഒരുക്കമാണ്.
4. ഉമർ(റ), ഉസ്മാൻ(റ) എന്നിവർ ഇസ്റാഈലി കഥകൾ കടത്തിക്കുട്ടാൻ അരു നിന്നവരാണെന്ന് വഹാബികൾ വിശ്വസിക്കുന്നു.
സ്വഹാബത്ത് ദീനിൽ ജൂതായിസം കലർത്തിയവരാണെന്നും അവരുടെഇജ്മാഅ് കേരള 'മുസ്ലിയാക്കളുടെ' ഇജ്മാഇന് തുല്യം തള്ളപ്പെ ണ്ടതാണെന്നും വഹാബികൾ എഴുതിയത് നാം കണ്ടു. ഇതുകൊണ്ടാണ് വഹാബികൾ സ്വഹാബി വിരുദ്ധമായി അറിയപ്പെടാൻ കാരണം.
ലോകത്തിന് ഇസ്ലാമിന്റെ വെളിച്ചം പകർന്ന് കൊടുത്ത സ്വഹാബ ത്തിനെ ഇകഴ്ത്തുകയും തരം താഴ്ത്തുകയും ചെയ്തവരാണ് ഒഹാബികൾ എന്ന് ഇതോടെ വെക്തമായി
Aslam Kamil Saquafi parappanangadi
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
htps://islamicglobalvoice.blogspot.in/?m
https://chat.whatsapp.com/25iXC28SbjWFoTZeUBXBo
No comments:
Post a Comment