Tuesday, December 10, 2024

ഹിഫ്ളുൽ_ഈമാനും #മുഹന്നദിന്റെ #കാപട്യവും

 #ഹിഫ്ളുൽ_ഈമാനും #മുഹന്നദിന്റെ #കാപട്യവും :-


==================


⚫ #ഹിഫ്ളുൽ #ഈമാനിലെ     

ഇബാറത് ശ്രദ്ധിക്കുക.


آپ کی ذات مقدسہ پر علم غیب کا حکم کیا جانا اگر بقول زید صحیح ہو تو دریافت طلب یہ امر ہے کہ اس غیب سے مراد بعض غیب یا کل غیب اگر بعض غیبیہ مراد ہیں تو اس میں حضور کو کیا تخصیص ہے ایسا علم غیب تو زیدوعمر بلکہ ہرصبی مجنون وجمیع حیوانات وبہائم کے لئے حاصل ہے

(حفظ الإيمان 8)


നബി ﷺതങ്ങൾക്ക് علم الغیب ഉണ്ടെന്ന് വിധിക്കപ്പെടുന്നത് സൈദ് പറഞ്ഞതുപോലെ ശരിയാണെങ്കിൽ നമ്മുടെ ചോദ്യം ഇതാണ്- ആ علم الغیب കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ചില علم الغیب ആണോ, അല്ല എല്ലാ علم الغیب ആണോ.

ചില علم الغیب ആണ് ഉദ്ദേശിക്കപ്പെടുന്നതെങ്കിൽ അതിൽ 

നബി  ﷺതങ്ങൾക്ക് എന്ത് പ്രത്യേകതയാണുള്ളത് അങ്ങനെയുള്ള അദൃശ്യജ്ഞാനം സൈദ് അംറ് എന്നല്ല, എല്ലാ കുട്ടികൾക്കും ഭ്രാന്തന്മാർക്കും സകല ജീവികൾക്കും മൃഗങ്ങൾക്കും ലഭ്യമാണ്

(حفظ الایمان )


⚫ഹിഫ്ളുൽ ഈമാനിലെ ഈ ഭാഗം നന്നായി ശ്രദ്ധിക്കുക -

 "നബി തങ്ങൾക്ക് ( صلى الله عليه وسلم) علم الغیب ഉണ്ടെന്ന് വിധിക്കപ്പെടുന്നത് സൈദ് പറഞ്ഞതുപോലെ ശരിയാണെങ്കിൽ "

ഇവിടെ علم الغیبനെ കുറിച്ചാണ് പറയുന്നത് എന്നത് വളരെ വ്യക്തം.


⚫ നബി തങ്ങൾക്ക് (صلى الله عليه وسلم) عالم الغیب എന്ന വിശേഷണം പറയൽ സൈദ് പറഞ്ഞതുപോലെ ശരിയാണെങ്കിൽ എന്നല്ല.

[നബി തങ്ങൾക്ക് ( صلى الله عليه وسلم) علم الغیب ഉണ്ടെങ്കിലും عالم الغیب എന്ന വിശേഷണം പറയാൻ പാടില്ല എന്ന് #ഇമാം_അഹ്മദ്_റിളാ #ഖാൻ رحمہ اللہ തന്റെ الامن والعلی എന്ന ഗ്രന്ഥത്തിലും മറ്റു കൃതിയിലും വ്യക്തമാക്കിയിട്ടുണ്ട് ]


⚫ ഹിഫ്ളുൽ ഈമാനിലെ വാദം ശ്രദ്ധിക്കുക:-


നബി തങ്ങൾക്ക് ( صلى الله عليه وسلم) ഗൈബ് അറിയാമെന്ന് വാദിക്കുന്നത് ചില ഗൈബ് അറിയുന്നത് കൊണ്ടാണെങ്കിൽ അതിൽ നബി തങ്ങൾക്ക്‌ ( صلى الله عليه وسلم) പ്രത്യേകതയൊന്നുമില്ല ,

അങ്ങിനെയുള്ള ഇൽമുൽഗൈബ് ഭ്രാന്തന്മാർക്കും മൃഗങ്ങൾക്കും ഉണ്ട്

( എല്ലാ ഗൈബ് അറിയും എന്ന വാദമാണെങ്കിൽ അത് തെളിവ് കൊണ്ട് സ്ഥിരപെട്ടിട്ടില്ല എന്ന് അവസാനം പറയുന്നുണ്ട് )


1- അല്ലാഹു അമ്പിയാക്കൾക്കും ഔലിയാക്കൾക്കും മുഅജിസത് ,കറാമത് കൊണ്ട് നൽകുന്ന ഇൽമുൽ ഗൈബ് പോലോത്തത് എങ്ങിനെയാണ് ഭ്രാന്തന്മാർക്കും മൃഗങ്ങൾക്കും #ഉണ്ടാവുക?


2- അല്ലാഹു മുഅജിസതായി നൽകിയ ഇൽമുൽ ഗൈബിൽ നബി തങ്ങൾക്ക് ( صلى الله عليه وسلم) എങ്ങനെയാണ് പ്രത്യേകത #ഇല്ലാതിരിക്കുക?


⚫ ഇവിടെ നബി തങ്ങൾക്ക് ( صلى الله عليه وسلم) عالم الغیب എന്ന വിശേഷണം പറയുന്നതിനെ കുറിച്ചാണ് പറയുന്നത് എന്ന് സമ്മതിച്ചാൽ തന്നെ (ശരിയല്ലെങ്കിലും) നബി തങ്ങളുടെ علم الغیب നെ ഭ്രാന്തന്മാരുടെയും മൃഗങ്ങളുടെയും علم നോട് സാമ്യപ്പെടുത്തിയതിൽ നിന്ന് അഷ്റഫലി ഥാനവിയെ രക്ഷപ്പെടുത്താൻ 

#കഴിയില്ല


--------------------------


ഫള്ലേ ഹഖ് ഖൈറാബാദി (റ)യുടെ പ്രധാന ശിഷ്യൻ ഫള്ലേ റസൂൽ ബിദായൂനി ( رحمہ اللہ) ഹിജ്റ 1270 ൽ രചിച്ച  المعتقد المنتقد#

 എന്ന ഗ്രന്ഥത്തിന് ഹിജ്റ 1320 ൽ (ഹിഫ്ളുൽ ഈമാൻ1319 ) المعتمد المستند എന്ന പേരിൽ അഹമ്മദ് റിളാ ഖാൻ ബറേൽവി (رحمہ اللہ ) എഴുതിയ വ്യാഖ്യാന ഗ്രന്ഥത്തിലാണ് ദേവ് ബന്ദികൾ ഉർദു ഗ്രന്ഥങ്ങളിൽ എഴുതിയ کفریات വെട്ടിമാറ്റലോ കൂട്ടിച്ചേർക്കലോ ഇല്ലാതെ അറബീകരിച്ച് ഇവർ മുർതദ്ദുകളാണെന്ന് പ്രഖ്യാപിക്കുന്നത് .


ഇത് 1323 ൽ ഹജ്ജ് വേളയിൽ മക്കയിലെ മദീനയിലെ പണ്ഡിതന്മാരുടെയും മറ്റു പല പണ്ഡിതന്മാരുടെയും സാക്ഷ്യപ്പെടുത്തലോട് കൂടി 1324 ൽ 

*حسام الحرمي* എന്ന പേരിൽ

ലോകത്ത് വ്യാപിച്ചതോടെ ദേവ്ബന്ദികൾ കുടുങ്ങുകയായിരുന്നു.


ഇതിന് മറുപടി എന്ന നിലക്ക് 1325ൽ ഖലീൽ അഹമദ് അമ്പേട്ടവി സ്വയം ചില ചോദ്യങ്ങൾ നിർമ്മിച്ച് അതിന് ഉത്തരം എഴുതി التصدیقات لدفع التلبیسات അഥവാ المہند علی المفند എന്ന പേരിൽ കുപ്രസിദ്ധമായ കാപട്യ കൃതി ഉർദുവിലും അറബിയിലും രചിക്കുന്നു.

--------------------------


ഖലീൽ അഹമദ് അമ്പേട്ടവി, സഹാറംപൂരി المہند علی المفند എന്ന കാപട്യ കൃതിയിൽ حفظ الایمان ലെ പ്രയോഗങ്ങളെ മറച്ചുവെച്ച് നടത്തുന്ന തിറിമറി കാണുക (വടുതല മൂസ മൗലവിയുടെ പരിഭാഷയോട് കൂടെ )


أتعتقدون أن علم النبي صلى الله عليه و سلم يساوي علم زيد و بكر و بهائم أم تبرؤون عن أمثال هذا ؟

وهل كتب الشيخ أشرف علي التهانوي في رسالته ‘حفظ الإيمان’ هذا المضمون أم لا ؟

وبم تحكمون على من اعتقد ذلك ؟


الجواب

أقول و هذا أيضا من افتراءات المبتدعين و أكاذيبهم قد حرفوا معنى الكلام و أظهروا بحقدهم خلاف مراد الشيخ

(المهند على المفند 75)


ചോദ്യം - നബി തങ്ങളുടെ (صلى الله عليه وسلم) അറിവ് സൈദിന്റെയും ബകറിന്റെയും മൃഗങ്ങളുടെയും അറിവിന് തുല്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? 

അതല്ല ഇത് പോലുള്ള വിഷയത്തിൽ നിങ്ങൾ നിരപരാധികളാണോ? ശൈഖ് അശ്റഫലി ഥാനവി(റ) അദ്ദേഹത്തിന്റെ ഹിഫ്ളുൽ ഈമാനിൽ

 ഈ ഉള്ളടക്കം എഴുതിയിട്ടുണ്ടോ ഇല്ലേ? ഇങ്ങനെ വിശ്വസിക്കുന്നവരുടെ വിധിയെന്താണ് ?


- മറുപടി - ഇതും ബിദ്അത്തുകാർ നമ്മുടെ മേൽ കെട്ടിച്ചമച്ച അപവാദവും നുണയുമാണ്. ശൈഖ് അവറുകളുടെ വാചകത്തിന്റെ ആശയം മാറ്റിമറിച്ച് അവരുടെ ഉൾപ്പോര് വെളിപ്പെടുത്തലുമാണ്.


(മുഹന്നദ് പരിഭാഷ വടുതല മൗലവി 47)


لو صح هذا الإطلاق على ذاته المقدسة صلى الله عليه و سلم على قول السائل فنستفسر منه : ماذا أراد بهذا الغيب ؟ هل أراد كل واحد من أفراد الغيب أو بعضه هل أراد كل واحد من أفراد الغيب أو بعضه، أي بعض كان، فإن أراد بعض الغيوب فلا اختصاص له بحضرة الرسالة صلى الله عليه و سلم ، فإنّ علم بعض الغيوب - و إن كان قليلا – حاصل لزيد و عمرو ، بل لكل صبي و مجنون ، بل لجميع الحيوانات و البهائم ، لأن كل واحد منهم يعلم شيئا لا يعلم الآخر و يخفى عليه ، فلو جوز السائل إطلاق عالم الغيب على أحد لعلمه بعض الغيوب يلزم عليه أن يجوز إطلاقه على سائر المذكورات ، و لو التزم ذلك لم يبق من كمالات النبوة ، لأنه يشرك فيه سائرهم ، و لو لم يلتزم طولب بالفارق و لن يجد إليه سبيلا انتهى كلام الشيخ التهانوي

(المهند على المفند 76 )


പിന്നെ, ചോദ്യകർത്താവ് പറഞ്ഞതനുസരിച്ച് നബി(സ) തങ്ങളുടെ മേൽ ആലിമുൽ ഗൈബെന്ന് പറയൽ ശരിയാകുമെങ്കിൽ ഗൈബ് കൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് ഒരു വിശദീകരണം അയാളോട് തേടാം. ഗൈബിന്റെ എല്ലാ വിഭാഗങ്ങളുമാണോ ഏതെങ്കിലും ചില വിഭാഗങ്ങൾ മാത്രമാണോ. ചില കാര്യങ്ങൾ എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നബി (സ) തങ്ങൾക്ക് മാത്രം പ്രത്യേകമല്ല. കാരണം ചില കാര്യങ്ങൾ മാത്രം അറിയൽ അത് കുറവാണെങ്കിലും അത് സൈദിനും, അംറിനും, കുട്ടിക്കും, ഭ്രാന്തനും, എല്ലാ ജീവികൾക്കും അറിയലുണ്ട്, എന്ന് പറഞ്ഞാൽ അതിനർത്ഥം മറ്റൊരാൾക്കറിയാത്തതും അയാൾക്ക് അവ്യക്തവുമായ ചില കാര്യങ്ങൾ ഇയാൾക്കുണ്ടെന്നാണ്. അപ്പോൾ ചില ഗൈബുകളെ അറിയുന്നതിന്റെ പേരിൽ ഒരാളെ ആലിമുൽ ഗൈബെന്ന് പറയുന്നതിനെ അനുവദനീയമാക്കുന്നുവെങ്കിൽ മറ്റുള്ള എല്ലാവരെയും ആലിമുൽ ഗൈബെന്ന് പറയൽ നിർബന്ധമായി വരും. അങ്ങനെ വന്നാൽ നൂബുവ്വത്തിന്റെ കമാലാത്തിൽ അത് പെടുകയില്ല. കാരണം ആ വിഷയത്തിൽ മറ്റുള്ളവരും പങ്ക് ചേരുകയാണല്ലോ.


( മുഹന്നദ് പരിഭാഷ വടുതല മൗലവി 48.49 )


ശേഷം പറയുന്നു:

و نتيقن بأن معتقد مساواة علم النبي عليه السلام مع علم زيد و بكر و بهائم و مجانين : كافر قطعا 

(المهند على المفند 77 )

നബി(സ) തങ്ങളുടെ അറിവ് സൈദ്, ബകറ്, ഭ്രാന്തൻ, മൃഗങ്ങൾ എന്നിവകളുടെ അറിവിനോട് തുല്യമാണെന്ന് വിശ്വ സിക്കുന്നവൻ കാഫിർ തന്നെയാണ് തീർച്ച.


(മുഹന്നദ് പരിഭാഷ വടുതല മൗലവി 49 )


ശേഷം പറയുന്നു:

فانظروا يرحمكم الله في كلام الشيخ ، لن تجدوا مما كذب المبتدعون من أثر ، فحاشا أن يدعي أحد من المسلمين المساواة بين علم رسول الله صلى الله عليه و سلم و علم زيد و بكر و بهائم

(المهند على المفند 76 )


ഇതാണ് ശൈഖ് ഥാനവി(റ) പറഞ്ഞത് ഇനി നിങ്ങൾ ഒന്ന് ചിന്തിക്കണം .

മുബ്തദിഉകൾ പറഞ്ഞ എന്തെങ്കിലും കളവ് ശൈഖവർകളുടെ വാചകത്തിലുണ്ടോയെന്ന്. നബി(സ) തങ്ങളുടെ ഇൽമും സൈദിന്റെയും ബകറിന്റെയും ബഹാഇ മിന്റെയും അറിവ് തുല്ല്യമാണെന്ന് വാദിക്കുന്ന ഒരു മുസ്ലിമും ഉണ്ടാകില്ല.

(മുഹന്നദ് പരിഭാഷ വടുതല മൗലവി 49 )

--------------------------


⚫ ഖലീൽ അഹ്മദ് അമ്പേട്ടവിയുടെ വാദമനുസരിച്ച് ഹുസൈൻ അഹ്മദ് മദനി , അബ്ദു ഷുക്കൂർ ലക്നവി പരിധിക്ക് പുറത്ത്


⚫ മഹാനായ അഹമ്മദ് റിളാ ഖാൻ ബറേൽവി (رحمہ اللہ ) حسام الحرمین യിൽ حفظ الایمان ലെ വിവാദ പ്രയോഗത്തെ വെട്ടലോ കൂട്ടിച്ചേർക്കലോ ഇല്ലാതെ പരിഭാഷപ്പെടുത്തിയതിനെ അപവാദവും , നുണയും ,ആശയത്തെ മാറ്റിവെച്ച് ഉൾപ്പോര് വെളിവാക്കുകയാണെന്നും യാതൊരു ഉളുപ്പുമില്ലാതെ പറയുന്നു.


⚫ താൻ حفظ الایمان ൽ എഴുതി കുടുങ്ങുകയും

അതിനെ ഖലീൽ അഹ്മദ് مھند ൽ നന്നായി ദുർവ്യാഖ്യാനം ചെയ്തതിനും,

തൻറെ പേരിൽ ഇല്ലാത്തത് പറഞ്ഞതിനും

അഷ്റഫ് അലി ഥാനവിയുടെ ഒപ്പു വെച്ചുകൊണ്ടുള്ള സാക്ഷ്യപ്പെടുത്തൽ കാണുക

نقر به ونعتقدہ واکل امر المفترین الی اللہ

(المهند على المفند 103 )

ഈ കൃതിയിൽ (مهند ) പറഞ്ഞത് നാം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു കെട്ടിച്ചമച്ചവരുടെ കാര്യം ഞാൻ അല്ലാഹുവിലേക്ക് ഏൽപ്പിക്കുകയും ചെയ്യുന്നു

(المهند على المفند 103 )


--------------------------


നുണ പറയുകയും ,കെട്ടിച്ചമച്ച് അപവാദം പറയുകയും , 

അറബ് പണ്ഡിതരുടെ കണ്ണിൽ പൊടിയിടാൻ വെട്ടിമാറ്റിയും ചിലത് കൂട്ടിച്ചേർത്തും പരിഭാഷപ്പെടുത്തിയത്

യഥാർത്ഥത്തിൽ ആരാണ് എന്ന് കാണുക :-


--------------------------


⚫ മഹാനായ അഹമ്മദ് റിളാ ഖാൻ ബറേൽവി (رحمہ اللہ ) حسام الحرمین യിലും, المعتمد المستند യിലും ചെയ്ത 

ഹിഫ്ളുൽ ഈമാനിലെ ഇബാറതിനോട് ഒത്തുപോകുന്ന യാതൊരു പിഴവുമില്ലാത്ത വിവർത്തനം.


إن صح الحكم على ذات النبي المقدسة بعلم المغيبات - كما يقول به زید- فالمسؤل عنه أنه ماذا أراد بهذا أبعض الغيوب أم كلها فإن أراد البعض، فاي خصوصية فيه لحضرة الرسالة؟ فإن مثل هذا العلم بالغيب حاصل لزيد وعمرو، بل لكل صبي ومجنون، بل لجميع الحيوانات والبهائم 

(حسام الرمين 63)

(المعتمد المستند229 )

നബി തങ്ങൾക്ക് ( صلى الله عليه وسلم) علم الغیب ഉണ്ടെന്ന് വിധിക്കൽ സൈദ് പറഞ്ഞതുപോലെ ശരിയാണെങ്കിൽ ചോദ്യം ഇതാണ്- ആ علم الغیب കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ചില علم الغیب ആണോ, അല്ല എല്ലാ علم الغیب ആണോ.

ചില علم الغیب ആണ് ഉദ്ദേശിക്കപ്പെടുന്നതെങ്കിൽ അതിൽ നബി (സ)തങ്ങൾക്ക് എന്ത് പ്രത്യേകതയാണുള്ളത് അങ്ങനെയുള്ള അദൃശ്യജ്ഞാനം സൈദ് അംറ് എന്നല്ല, എല്ലാ കുട്ടികൾക്കും ഭ്രാന്തന്മാർക്കും സകല ജീവികൾക്കും മൃഗങ്ങൾക്കും ലഭ്യമാണ്


--------------------------


⚫ ഖലീൽ അഹ്മദ് അമ്പേട്ടവി മുഹന്നദിൽ ( ഉർദു ,അറബി) ഹിഫ്ളുൽ ഈമാനിന്റെ പേരിൽ കൊണ്ടുവന്ന (ഹിഫ്ളുൽ ഈമാനിൽ ഇല്ലാത്ത ) പുതിയ പ്രസ്താവന കാണുക, വടുതല മൂസ മൗലവിയുടെ പരിഭാഷയോട് കൂടെ.


[وأيضاً يلزم عليه أن يصح نفي إطلاق لفظ ‘عالم الغيب’ عن الله تعالى بالتأويل الآخر ، فإنه تعالى ليس عالم الغيب بالواسطة و العرض ، فهل يأذن في نفيه عاقل متدين حاشا و كلا ]

എന്ന് പറഞ്ഞതിന് 

ശേഷം പറയുന്നു

ثم لو صح هذا الإطلاق على ذاته المقدسة - على قول السائل - فنستفسر منه: ماذا أراد بهذا الغيب؟ هل أراد كل واحد من أفراد الغيب أو بعضه، أي بعض كان، فإن أراد بعض الغيوب فلا اختصاص له بحضرة الرسالة ، لأن علم بعض الغيوب وإن كان قليلا، حاصل لزيد وعمرو، بل لكل صبي ومجنون، بل لجميع الحيوانات والبهائم

[المهند على المفند 63]


حضرت کی ذات مقدسہ پر علم غیب کا اطلاق اگر بقول سائل صحیح ہو تو ہم اسی سے دریافت کرتے ہیں کہ اس غیب سے مراد کیا ہے یعنی غیب کا ہر فرد یا بعض غیب کوئی کیوں نہ ہو۔ پس اگر بعض غیب مراد ہے تو رسالت مآب صلی اللہ اللہ علیہ وسلم کی تخصیص نہ رہی کیوں کہ بعض غیب کا علم اگر چہ تھوڑا سا ہو، زید وعمر بلکہ ہر بچہ اور دیوانہ بلکہ جملہ حیوانات اور چو پاوں کونی حاصل ہے

[المهند على المفند (اردو) 51]


നബി(സ) തങ്ങളുടെ( صلى الله عليه وسلم) മേൽ ആലിമുൽ ഗൈബെന്ന് പറയൽ ശരിയാകുമെങ്കിൽ ഗൈബ് കൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് ഒരു വിശദീകരണം അയാളോട് തേടാം. ഗൈബിന്റെ എല്ലാ വിഭാഗങ്ങളുമാണോ ഏതെങ്കിലും ചില വിഭാഗങ്ങൾ മാത്രമാണോ. ചില കാര്യങ്ങൾ എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നബി (സ) തങ്ങൾക്ക് മാത്രം പ്രത്യേകമല്ല. കാരണം ചില കാര്യങ്ങൾ മാത്രം അറിയൽ അത് കുറവാണെങ്കിലും അത് സൈദിനും, അംറിനും, കുട്ടിക്കും, ഭാന്തനും, എല്ലാ ജീവികൾക്കും അറിയലുണ്ട്. 

(മുഹന്നദ് പരിഭാഷ വടുതല മൗലവി )

--------------------------


🔴 കാപട്യങ്ങൾ :- 


1 -ഈ പ്രസ്താവന حفظ الایمانന്റെതല്ല.

--------------------------


2-"നബി തങ്ങൾക്ക് ( صلى الله عليه وسلم) علم الغیب ഉണ്ടെന്ന് വിധിക്കപ്പെടുന്നത് സൈദ് പറഞ്ഞതുപോലെ ശരിയാണെങ്കിൽ " എന്ന ഭാഗം മാറ്റി പകരം "നബി തങ്ങൾക്ക് ( صلى الله عليه وسلم) عالم الغیب എന്ന വിശേഷണം പറയൽ സൈദ് പറഞ്ഞതുപോലെ ശരിയാണെങ്കിൽ " എന്ന് മാറ്റം വരുത്തുന്നു.


⚫ ഹിഫ്ളുൽ ഈമാനിന്റെ വാചകം - "ഇൽമുൽ ഗൈബ് കി ഹുക്മ് കിയാ ജാനാ അഗർ ബിഖവ്ൽ സൈദ് സഹീഹ് ഹൊ തൊ " 

#മുഹന്നദിൽ_ഥാനവിയെ #രക്ഷപ്പെടുത്താനുള്ള #തെറ്റായ_വിവർത്തനം -

" ലൗ സഹ്ഹ ഹാസൽ ഇത്ലാഖ് لو صح هذا الإطلاق" 

ഇവിടെ ഹാസ هذا എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് عالم الغیب ആണെന്ന് അതിനുമുമ്പുള്ള ഇബാറത് വായിച്ചാൽ മനസ്സിലാകും

അപ്പോൾ لو صح إطلاق عالم الغيب എന്നാകും.


note: 1-ഹിഫ്ളുൽ ഈമാനിൽ പറഞ്ഞത് - ഹുക്മ് - എന്നാണ്,

മുഹന്നദിൽ പറഞ്ഞത് -ഇത്ലാഖ്- എന്നാണ്

note: 2 - ഹിഫ്ളുൽ ഈമാനിൽ പറഞ്ഞത് - علم الغيب - എന്നാണ്,

മുഹന്നദിൽ പറഞ്ഞത് - عالم الغيب- എന്നാണ്


--------------------------


⚫ ഹുക്മ് ,ഇത്ലാഖ് തമ്മിലുള്ള വ്യത്യാസം :-

ഹുക്മ് حكم - ഒരു വസ്തുവിനെ മറ്റൊന്നിന് സ്ഥിരപ്പെടുത്തുന്നതിന് ഹുക്മ് എന്ന് പറയും

ഇത്ലാഖ് إطلاق - ഒരു പദത്തെ ഏതെങ്കിലും ഒരു വസ്തുവിന് ഉപയോഗിക്കുന്നതിന് ഇത്ലാഖ് എന്ന് പറയും


ഹിഫ്ളുൽ ഈമാനിൽ നബി (സ)തങ്ങൾക്ക് علم الغيب ഉണ്ട് എന്ന ഹുക്മിനെയാണ് നിഷേധിച്ചത്,

നബി തങ്ങൾക്ക് عالم الغيب എന്ന പദം പറയുന്നതിനെ (ഇത്ലാഖ് ചെയ്യുന്നതിനെ) അല്ല.


ഉദാഹരണത്തിന് ,


# നബി തങ്ങൾക്ക് ജലാലത് ( جلالة ) ,ഇസ്സത് ( عزة ) ഉണ്ട് എന്ന് വധിക്കാം ( ഹുക്മ് ചെയ്യാം) .

നബി തങ്ങളുടെ ജലാലതിനെയും ഇസ്സതിനെയും നിഷേധിക്കൽ കുഫ്റ് ആണ്.

പക്ഷേ നബിതങ്ങളുടെ പേരിന് ശേഷം عز وجل എന്ന് പറയരുത് ( اطلاق ചെയ്യരുത് ) അത് അല്ലാഹുവിന്റെ നാമത്തിന് ശേഷമാണ് പറയേണ്ടത്.


അമ്പിയാകൾക്ക് അല്ലാഹുവിന്റെ വലിയ റഹ്മത്ത് ഉണ്ട് എന്ന് വിധിക്കാം ( ഹുക്മ് ചെയ്യാം).

പക്ഷേ അവരുടെ പേരിനു ശേഷം رحمة اللہ علیہ എന്ന് പറയരുത് ( اطلاق ചെയ്യരുത് ).


⚫ ഇതാണ് حکم , اطلاق തമ്മിലുള്ള വ്യത്യാസം.

നബി തങ്ങൾക്ക് തീർച്ചയായും علم الغیب ഉണ്ടെന്ന് വിധിക്കാം ( حکم ചെയ്യാം) .

ഹുക്മ് ചെയ്യുന്നതിനെയാണ് ഥാനവി നിഷേധിച്ചതെന്ന് ഏതൊരു നിഷ്പക്ഷമതിക്കും മനസ്സിലാക്കാം .


--------------------------


3- അറബ് പണ്ഡിതരുടെ കണ്ണിൽ പൊടിയിട്ട് ഞങ്ങൾ സുന്നത്ത് ജമാഅത്തിന്റെ ആളുകളാണെന്ന് വരുത്തി തീർക്കാൻ حفظ الإیمان ലെ വിവാദപ്രയോഗത്തിന് പകരംحفظ الایمان ന്റെ പേരിൽ സ്വയംനിർമിത പ്രസ്താവന കൊണ്ടുവരികയും അത് അശ്റഫ് അലി ഥാനവി പറഞ്ഞതാണെന്ന് #നുണ #പറയുകയും_ചെയ്യുന്നു

--------------------------

4- നബിതങ്ങളുടെ ഇൽമുൽ ഗൈബിനെ മറ്റുള്ളവയോട് സാമ്യപെടുത്താൻ വേണ്ടി ഉപയോഗിച്ച പദം #മറച്ചു #വെക്കുന്നു.

--------------------------


⚫ ഹിഫ്ളുൽ ഈമാനിലെ മറ്റെരു പ്രസ്താവനയും മുഹന്നദിൽ അതിനു നൽകിയ വിവർത്തനവും കാണുക


اگر زید اسکا التزام کرے کہ ہاں میں سب کو عالم الغیب کہونگا پھر علم الغیب کو جملہ کمالات نبوة میں شمار کیوں کیا جاتا ہے جس امر میں مؤمن بلکہ انسان کی بھی خصوصیۃ 

نہو وہ کمالات نبوة سے کب ہو سکتا ہے

(حفظ الایمان )

സൈദ് എല്ലാവരെയും عالم الغیب പറയുകയാണെങ്കിൽ - സത്യവിശ്വാസി എന്നല്ല മനുഷ്യർക്കു തന്നെ ഒരു പ്രത്യേകതയുമില്ലാത്ത علم الغیب നെ - നുബുവ്വത്തിന്റെ പരിപൂർണതയിൽ എന്തിനാണ് പരിഗണിക്കുന്നത്ത് . അത്(علم الغب ) നുബുവ്വത്തിന്റെ പരിപൂർണതയിൽ എപ്പോഴാണ് പെടുക

(حفظ الایمان )


⚫(note : علم الغیب നുബുവ്വത്തിന്റെ പരിപൂർണതയിൽ പെടുന്നതിനെ വ്യക്തമായി നിഷേധിക്കുന്നു).


⚫ note: ശ്രദ്ധിച്ചു വായിക്കുക.

ചില ഇൽമുൽ ഗൈബ് എല്ലാവർക്കുമുണ്ട് അതിൽ നബി തങ്ങൾക്ക് മാത്രം ഒരു പ്രത്യേകതയില്ല എന്ന് ഥാനവി തുടക്കത്തിൽ പറഞ്ഞതിന്റെ ബാക്കി ഭാഗമാണിത്.


⚫ ഥാനവിയുടെ വാദമനുസരിച്ച് علم الغيب നുബുവ്വതിന്റെ കമാലാതിൽ പെടണമെങ്കിൽ خصوصية ഉള്ള علم الغيب വേണം അത് നബി തങ്ങൾക്ക് ഇല്ല.

--------------------------

فلو جوز السائل إطلاق عالم الغيب على أحد لعلمه بعض الغيوب يلزم عليه أن يجوز إطلاقه على سائر المذكورات ولو التزم ذلك لم يبق من كمالات النبوة 

(المھند علی المفند )


لفظ عالم الغیب کا اطلاق بعض غیب کے جانے کی وجہ سے جائز رکتا ہے تو لازم آتا ہے کہ اس اطلاق کو مذکورہ بالا تمام حیوانات پر جائز سمجهے اور اگر سائل نے اس کو مان لیا تو پہر اطلاق کمالات نبوت میں سے نہ رہا کیوں کہ سب شریک ہو گئے اور اگر اس کو نہ مانے تو وجہ فرق پچھی جائے گی اور وہ ہرگز بیان نہ ہو سکے گی ۔

(المھند علی المفند. اردو )


അപ്പോൾ ചില ഗൈബുകളെ അറിയുന്നതിന്റെ പേരിൽ ഒരാളെ ആലിമുൽ ഗൈബെന്ന് പറയുന്നതിനെ അനുവദനീയമാക്കുന്നുവെങ്കിൽ മറ്റുള്ള എല്ലാവരെയും ആലിമുൽ ഗൈബെന്ന് പറയൽ നിർബന്ധമായി വരും. അങ്ങനെ വന്നാൽ നുബുവ്വത്തിന്റെ കമാലാത്തിൽ അത് പെടുകയില്ല. കാരണം ആ വിഷയത്തിൽ മറ്റുള്ളവരും പങ്ക് ചേരുകയാണല്ലോ.

(മുഹന്നദ് പരിഭാഷ വടുതല മൗലവി )


⚫note 1 - "عالم الغیب പറയൽ നിർബന്ധമായി വന്നാൽ നുബുവ്വത്തിന്റെ കമാലാത്തിൽ അത് പെടുകയില്ല " എന്ന ഇബാറത് حفظ الایمان ന്റെ പേരിൽ #കെട്ടിച്ചമച്ച #നുണയാണ് ,


2 -"സത്യവിശ്വാസി എന്നല്ല മനുഷ്യർക്കു തന്നെ ഒരു പ്രത്യേകതയുമില്ലാത്ത علم الغیب " എന്ന ഹിഫ്ളുൽ ഈമാനിലെ ഭാഗം കട്ടു.


3- [എല്ലാവരെയും ആലിമുൽ ഗൈബെന്ന് പറയൽ നിർബന്ധമായി വന്നാൽ നുബുവ്വത്തിന്റെ കമാലാത്തിൽ അത് പെടുകയില്ല] എന്ന അമ്പേട്ടവിയുടെ ഈ വിവർത്തനത്തിൽ നിന്ന് ഉരിതിരിഞ്ഞുവരുന്ന ആശയം :


*1 - നബി തങ്ങളെ ( صلى الله عليه وسلم) മാത്രം عالم الغيب എന്ന് പറയൽ നിർബന്ധമായി വന്നാൽ നുബുവ്വത്തിന്റെ കമാലാതിൽ പെടും .


*2- നബി തങ്ങൾ ( صلى الله عليه وسلم) ഒഴികെ മറ്റുള്ളവരെ മാത്രം عالم الغيب എന്നു പറയൽ നിർബന്ധമായി വന്നാൽ നുബുവ്വത്തിന്റെ കമാലാതിൽ പെടും .


വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയും പോലെയാണ് ഇവിടെ സംഭവിച്ചത്.

ഹിഫ്ളുൽ ഈമാനിനെ നന്നാക്കാൻ നോക്കിയപ്പോൾ ഇങ്ങനെ ഒരു കാര്യം #അദ്ദേഹം #മറന്നു_പോയി.


*3 - ഒരാളെയും عالم الغيب എന്ന് പറയൽ നിർബന്ധമായി വന്നില്ലെങ്കിൽ

നുബുവ്വത്തിന്റെ കമാലാതിൽ പെടും .

ഇൽമുൽ ഗൈബ് നുബുവ്വത്തിന്റെ കമാലാതിൽ പെടലും عالم الغيب എന്ന് പറയലും തമ്മിൽ എന്ത് ബന്ധമാണുള്ളത് 

ഇൽമുൽ ഗൈബ് നുബുവ്വത്തിന്റെ കമാലാതിൽ പെടണമെങ്കിൽ ആലിമുൽ ഗൈബെന്ന് പറയാതിരിക്കണം എന്നൊരു നിബന്ധന ഉണ്ടോ ?

--------------------------


#next

#അല്ലാമ_അബുൽ 

#ഖൈർ_നഖ്ഷബന്ദിയും #ഹിഫ്ളുൽ_ഈമാനും


ഇബ്രാഹിം ഖലീൽ സഖാഫി പെരിയടുകKsd

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....